For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പങ്കാളിയുമായി എപ്പോഴും വഴക്കാണോ? ദേഷ്യമടക്കാന്‍ ചില വഴികളിതാ

|

സ്‌നേഹമുള്ള സ്ഥലത്തേ പിണക്കമുണ്ടാകൂ എന്ന് കേട്ടിട്ടില്ലേ? ഒരു പരിധിവരെ ഇത് ശരിയാണ്. ബന്ധങ്ങള്‍ക്കിടയില്‍ ഇണക്കവും പിണക്കവുമൊക്കെ സാധാരണമാണ്. ദാമ്പത്യത്തിന്റെ കാര്യത്തിലും അങ്ങനെതന്നെ, ഭാര്യാഭര്‍ത്താക്കന്‍മാര്‍ തമ്മില്‍ ഇണങ്ങിയും പിണങ്ങിയും വഴക്കടിച്ചും സ്‌നേഹിച്ചുമൊക്കെ ജീവിക്കുന്നു. അത് സര്‍വ്വസാധാരണമാണ്. എന്നാല്‍ വഴക്കു തന്നെ ജീവിതമായാല്‍ എന്തായിരിക്കും അവസ്ഥ? എപ്പോഴും തര്‍ക്കുച്ചുകൊണ്ട് ഒരു ബന്ധം മുന്നോട്ടുകൊണ്ടുപോകാന്‍ ഒരിക്കലുമാവില്ല. അത്തരം ബന്ധങ്ങള്‍ എപ്പോള്‍ വേണമെങ്കിലും തകരാവുന്ന ദാമ്പത്യബന്ധത്തിലേക്ക് മാത്രമേ നയിക്കുകയുള്ളൂ.

Most read: കോവിഡില്‍ ലൈംഗികത താളംതെറ്റുന്നോ? ഇക്കാര്യം ശ്രദ്ധിച്ചാല്‍ മതിMost read: കോവിഡില്‍ ലൈംഗികത താളംതെറ്റുന്നോ? ഇക്കാര്യം ശ്രദ്ധിച്ചാല്‍ മതി

വാസ്തവത്തില്‍, കോപമാണ് ബന്ധങ്ങള്‍ തകര്‍ക്കുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്ന്. പരസ്പരം കോപവും ദേഷ്യവും അടക്കിവച്ച് പെരുമാറാന്‍ പഠിച്ചാല്‍ തീരാവുന്ന പ്രശ്‌നങ്ങളേ പല ദാമ്പത്യബന്ധങ്ങളിലുമുള്ളൂ. അതിനാല്‍, നല്ലൊരു ദാമ്പത്യ ജീവിതത്തിനായി ഭാര്യാഭര്‍ത്താക്കന്‍മാര്‍ കോപത്തെ അടക്കിവയ്‌ക്കേണ്ടത് പ്രധാനമാണ്. നിങ്ങളുടെ കോപം നിയന്ത്രിക്കുന്നതിനും ദാമ്പത്യ ജീവിതത്തിലെ വഴക്കുകള്‍ ഒഴിവാക്കുന്നതിനുമായി സഹായിക്കുന്ന ചില വഴികള്‍ ഈ ലേഖനത്തില്‍ ഞങ്ങള്‍ നിങ്ങള്‍ക്കായി പങ്കുവയ്ക്കുന്നു.

സംസാരിക്കുന്നതിന് മുമ്പ് ചിന്തിക്കുക.

സംസാരിക്കുന്നതിന് മുമ്പ് ചിന്തിക്കുക.

നിങ്ങളുടെ മിക്ക പ്രശ്‌നങ്ങളുടെയും തുടക്കം ആരംഭിക്കുന്നത് നിങ്ങളുടെ നാവിന്‍ തുമ്പില്‍ നിന്നാണ്. മനസില്‍ പല കാര്യങ്ങളും നിങ്ങള്‍ ചിന്തിച്ചുകൂട്ടുന്നുണ്ടെങ്കിലും അവ സംസാരത്തിലൂടെ പുറത്ത് വരുമ്പോഴാണ് വഴക്കുകള്‍ തുടങ്ങുന്നത്. അതിനാല്‍, എന്തെക്കിലും കടുത്ത് സംസാരിക്കുന്നതിനു മുമ്പായി അല്‍പമൊന്ന് ചിന്തിച്ച ശേഷം സംസാരിക്കുക. ദാമ്പത്യത്തിലെ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനുള്ള മികച്ച തന്ത്രങ്ങളിലൊന്നാണിത്. നിങ്ങള്‍ക്ക് ദേഷ്യം തോന്നുകയാണെങ്കില്‍, ശ്വാസം ഉള്ളിലേക്കെടുത്ത് 10 മുതല്‍ ഒന്നുവരെ എണ്ണുക. കോപം പതിയെ കുറയുന്നതായിരിക്കും.

പോരടിക്കാതിരിക്കുക

പോരടിക്കാതിരിക്കുക

നിങ്ങള്‍ കോപത്തോടെ വിറയ്ക്കുന്നതായി കാണുമ്പോഴോ മുഷ്ടി ചുരുട്ടിയിരിക്കുമ്പോഴോ തര്‍ക്കങ്ങള്‍ നിര്‍ത്തുന്നതാണ് ബുദ്ധി. ആരെങ്കിലും ഒരാള്‍ അല്‍പ സമയം സംസാരിക്കാതിരുന്നാല്‍ രണ്ടുപേര്‍ക്കും ചിന്തിക്കാന്‍ അല്‍പം സമയം ലഭിക്കും. അതായത്, നിങ്ങള്‍ക്കും നിങ്ങളുടെ പങ്കാളിക്കും തര്‍ക്ക വിഷയത്തെക്കുറിച്ച് ആത്മപരിശോധന നടത്താന്‍ കുറച്ച് സമയം ലഭിക്കും. പരസ്പരമുള്ള തര്‍ക്കങ്ങളില്‍ വിട്ടുകൊടുക്കുന്നത് ഒരിക്കലും ഒരു പരാജയമായി കാണരുത്. നിങ്ങളുടെ തര്‍ക്കം വഷളാവാതിരിക്കാനുള്ള ഒരു വഴിയാണിത്.

Most read:കിടപ്പറയില്‍ ആണിനെ ഉണര്‍ത്തും ഹോട്ട് സ്‌പോട്ടുകള്‍Most read:കിടപ്പറയില്‍ ആണിനെ ഉണര്‍ത്തും ഹോട്ട് സ്‌പോട്ടുകള്‍

മറ്റുള്ളവരോട് പരാതിപ്പെടരുത്

മറ്റുള്ളവരോട് പരാതിപ്പെടരുത്

നിങ്ങളുടെ പങ്കാളിയോട് ദേഷ്യം വരുമ്പോള്‍, നിങ്ങളുടെ സുഹൃത്തുക്കളോട് സംസാരിക്കാനും നിങ്ങളുടെ നിരാശയെല്ലാം പങ്കുവയ്ക്കാനും നിങ്ങള്‍ ആഗ്രഹിച്ചേക്കാം. ഇത്തരം സംസാരത്തിലൂടെ നിങ്ങളുടെ പങ്കാളിയെ അപമാനിക്കുന്ന തരത്തിലുള്ള ചെറിയ രഹസ്യങ്ങളോ ചെറിയ വിശദാംശങ്ങളോ നിങ്ങള്‍ അവരോട് പറയുന്നു. നിങ്ങളുടെ ഉറ്റസുഹൃത്തുമായി നിങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കുന്നത് നിങ്ങള്‍ക്ക് താല്‍ക്കാലിക ആശ്വാസം നല്‍കുമെങ്കിലും ഈ പ്രവൃത്തി നിങ്ങളുടെ പങ്കാളിയെ താഴ്ത്തിക്കെട്ടുന്ന നടപടിയാണ്.

ദേഷ്യത്തിന്റെ കാരണം മനസ്സിലാക്കുക

ദേഷ്യത്തിന്റെ കാരണം മനസ്സിലാക്കുക

നിങ്ങളുടെ കോപം വര്‍ദ്ധിക്കുന്നതിന് ചില കാരണങ്ങളുണ്ടാകാം. അരക്ഷിതാവസ്ഥ, അസൂയ, ഉത്കണ്ഠ, സമ്മര്‍ദ്ദം എന്നിവയാണ് കോപം കൂടുതല്‍ കര്‍ശനമാക്കി മാറ്റുന്നത്. നിങ്ങള്‍ക്ക് ഒരു പ്രവൃത്തി കൃത്യമായി നിര്‍വഹിക്കാന്‍ കഴിയാത്തതിനാല്‍ നിങ്ങള്‍ക്ക് ഉത്കണ്ഠ തോന്നാം, തല്‍ഫലമായി ആ ഉത്കണ്ഠയെ മറയ്ക്കാന്‍ നിങ്ങള്‍ കോപം പ്രകടിപ്പിച്ചുവെന്നും വരാം. അതിനാല്‍, ദേഷ്യം വരുമ്പോള്‍ ഉടന്‍ പ്രതികരിക്കാതെ ദേഷ്യത്തിന്റെ കാരണമെന്തെന്ന് സ്വയം ചിന്തിക്കുക. നിങ്ങളുടെ ദേഷ്യം മറ്റുള്ളവരുടെ മേല്‍ തീര്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

Most read:നിങ്ങളുടെ ബോയ്ഫ്രണ്ട് പെര്‍ഫക്ട് ആണ്; സ്വഭാവം ഇതെങ്കില്‍Most read:നിങ്ങളുടെ ബോയ്ഫ്രണ്ട് പെര്‍ഫക്ട് ആണ്; സ്വഭാവം ഇതെങ്കില്‍

നെഗറ്റീവ് ചിന്താരീതികള്‍

നെഗറ്റീവ് ചിന്താരീതികള്‍

നിങ്ങളുടെ കോപത്തിന് ഒരുപരിധിവരെ നിങ്ങളുടെ വ്യക്തിത്വ സവിശേഷതകളും ഒരു പ്രധാന പങ്ക് വഹിക്കുന്നു. കുറ്റപ്പെടുത്തല്‍, അതിശയോക്തി, നിങ്ങളുടെ പങ്കാളിയെ ശ്രദ്ധിക്കാതെ നിഗമനങ്ങളിലേക്ക് ചാടുക തുടങ്ങിയവ നിങ്ങളുടെ കോപാകുലമായ പെരുമാറ്റത്തെ സ്വാധീനിക്കുന്ന ചില പ്രശ്‌നങ്ങളാണ്. ഇത് പതിവിലും കൂടുതല്‍ കോപം നിങ്ങളിലുണ്ടാക്കും. ഒരു സാഹചര്യത്തെ പക്വതയോടെ സമീപിക്കുന്നതാണ് തര്‍ക്കം ഒഴിവാക്കാനുള്ള ഏറ്റവും നല്ല വഴി. യുക്തിപരമായി ചിന്തിക്കുന്നതും പക്വതയോടെ പ്രതികരിക്കുന്നതും തര്‍ക്കം അവസാനിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗമാണ്.

കഴിഞ്ഞ സംഭവങ്ങള്‍

കഴിഞ്ഞ സംഭവങ്ങള്‍

തര്‍ക്കം ഉണ്ടാകുമ്പോള്‍ ഒരിക്കലും മുന്‍കാല സംഭവങ്ങള്‍ ചികഞ്ഞ് പോകാതിരിക്കുക. അങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാവുകയേ ഉള്ളൂ. പരസ്പര വിരോധം ഒഴിവാക്കാന്‍ നിങ്ങള്‍ പഠിക്കണം. മുന്‍കാലങ്ങളില്‍ നിന്നുള്ള വേദനിപ്പിക്കുന്ന വാക്കുകള്‍ നിങ്ങളുടെ തര്‍ക്കങ്ങളുമായി കൂട്ടിക്കലര്‍ത്താതിരിക്കുക. നിസ്സാരമായി തീരാവുന്ന തര്‍ക്കങ്ങള്‍ പോലും വലിയ പ്രശ്‌നത്തിലേക്ക് എത്തുന്നത് ഇത്തരം കഴിഞ്ഞ സംഭവങ്ങളില്‍ കടിച്ചുതൂങ്ങിയുള്ള വാദങ്ങളിലൂടെയാണ്.

Most read:ഭാവി വരന്റെ ഗുണങ്ങള്‍; സ്ത്രീകളുടെ ചിന്തകള്‍ ഇതൊക്കെയാണ്‌Most read:ഭാവി വരന്റെ ഗുണങ്ങള്‍; സ്ത്രീകളുടെ ചിന്തകള്‍ ഇതൊക്കെയാണ്‌

ശാന്തമായിരിക്കുക

ശാന്തമായിരിക്കുക

ഭാര്യാഭര്‍തൃ തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള ഒരു വഴി, നിങ്ങള്‍ ഒറ്റയ്ക്ക് സമയം ചെലവഴിക്കുകയും ശാന്തമാക്കുകയും ചെയ്യുക എന്നതാണ്. അല്ലെങ്കില്‍, നിങ്ങളുടെ പങ്കാളിയോട് സംസാരിക്കുക. വിഷയം ചര്‍ച്ച ചെയ്യാന്‍ അവര്‍ തയ്യാറാണോയെന്ന് ആദ്യം അവരോട് ചോദിക്കുക, അവര്‍ തയാറല്ലെങ്കില്‍ നിങ്ങള്‍ കാത്തിരിക്കുക. തര്‍ക്കിച്ചതിന് ക്ഷമ ചോദിക്കണമെങ്കില്‍, അങ്ങനെ ചെയ്യുക. നിങ്ങളുടെ അഹംഭാവം കാരണം പരസ്പരം വിട്ടുകൊടുക്കാതിരിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ഒരു ഗുണവും ലഭിക്കില്ല. ദമ്പതികള്‍ സാധാരണയായി ചെയ്യുന്ന ഒരു വലിയ തെറ്റും ഇതാണ്.

English summary

Ways To Control Anger Issues in Relationships in Malayalam

Here are some ways in which you can control your anger issues in the relationship. Take a look.
Story first published: Tuesday, July 27, 2021, 11:05 [IST]
X
Desktop Bottom Promotion