For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  വിവാഹജീവിതം സന്തോഷകരമാക്കാന്‍

  By Lekshmi S
  |

  എല്ലാ പുരുഷന്മാരുടെയും വിജയത്തിന് പിന്നിലൊരു സ്ത്രീയുണ്ട്. പുരുഷന്‍ വിവാഹിതനാണെങ്കില്‍ ആ സ്ത്രീ അയാളുടെ ഭാര്യയാണ്. ഭര്‍ത്താവുമായി എങ്ങനെയാണ് ജീവിക്കേണ്ടതെന്ന് കൃത്യമായി മനസ്സിലാക്കേണ്ട ഒരു കാലഘട്ടമാണിത്. സ്ത്രീ മുന്നേറ്റവുമായി ബന്ധപ്പെട്ട് നടക്കുന്ന ചര്‍ച്ചകളും മറ്റും ഭാര്യമാരുടെ കടമകളെ കുറിച്ച് ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഭര്‍ത്താവുമായി ഇണങ്ങി കഴിഞ്ഞാല്‍ തങ്ങളുടെ വ്യക്തിത്വവും സ്വാതന്ത്ര്യവും നഷ്ടപ്പെടുമെന്ന് വിചാരിക്കുന്നവരുണ്ട്.

  hh

  ഇക്കാര്യത്തില്‍ ബൈബിള്‍ എന്താണ് പറയുന്നതെന്ന് നോക്കാം. ആധുനിക കാലത്തെ വിവാഹത്തെ ബൈബിളുമായി കൂട്ടിക്കുഴയ്ക്കുന്നത് ശരിയല്ലെങ്കിലും ഇതില്‍ ഭാര്യയുടെ കടമയെ കുറിച്ച് പറയുന്നത് നാം ഓരോരുത്തരും അറിഞ്ഞിരിക്കേണ്ടതാണ്. ഭാര്യക്ക് കുടുംബം കെട്ടിപ്പെടുക്കാം, അതുപോലെ തകര്‍ക്കുകയും ചെയ്യാം. അവള്‍ ഭര്‍ത്താവിനെ വിജയത്തിലേക്ക് നയിക്കുന്നു. കുട്ടികളുടെ ആരോഗ്യം സംരക്ഷിച്ച് അവരുടെ ഭാവി സുരക്ഷിതമാക്കുന്നു. വീട്ടിലെ ഓരോ കാര്യവും കൃത്യമായി നോക്കാനുള്ള കഴിവ് അവള്‍ക്കുണ്ട്. ചുരുക്കത്തില്‍ ഭാര്യ കുടുംബത്തെ സംബന്ധിച്ച് വളരെ പ്രധാനമാണ്. ഒരു പുരുഷന്റെ ജീവിതത്തില്‍ ഭാര്യക്കുള്ള പ്രാധാന്യം എന്താണെന്ന് അറിയണ്ടേ, തുടര്‍ന്ന് വായിക്കുക.

  .mm

  ഭാര്യയുടെ കടമ

  വിവാഹത്തോടെ സ്ത്രീയുടെ ജീവിതത്തില്‍ മാറ്റം വരുന്നു. ഓടിച്ചാടി കളിച്ചുനടന്ന പെണ്‍കുട്ടിയില്‍ നിന്ന് അവളൊരു ഉത്തരവാദിത്തമുള്ള കുടുംബിനിയായി മാറുകയാണ്. എന്തൊക്കെയാണ് ഭാര്യയുടെ ഉത്തരവാദിത്വങ്ങള്‍ എന്നുനോക്കാം.

  kj

  1. ഭര്‍ത്താവിനെ സ്‌നേഹിക്കുക: ഭാര്യയില്‍ നിന്ന് സ്‌നേഹം ആഗ്രഹിക്കുന്നവരാണ് എല്ലാ പുരുഷന്മാരും. ഭര്‍ത്താവിനെ എല്ലാവിധത്തിലും സ്‌നേഹിക്കുക. പ്രോത്സാഹിപ്പിക്കാനും മടിക്കരുത്. പകരം നിങ്ങള്‍ക്ക് എന്തുകിട്ടും? പരിധികളില്ലാത്ത സ്‌നേഹം.

   hj

  2. ഭര്‍ത്താവിനെ സഹായിക്കുക: പുരുഷന്മാര്‍ക്ക് സഹായം ആവശ്യമില്ലെന്ന് പറഞ്ഞത് ആരാണ്? ആവശ്യസമയങ്ങളില്‍ ഭര്‍ത്താവിന് വേണ്ട സഹായം ചെയ്യുക. നിങ്ങള്‍ക്കൊരു ആവശ്യം വരുമ്പോള്‍ അദ്ദേഹവും ഇതുതന്നെ ചെയ്യും.

  3. പിന്തുണയ്ക്കുക: എല്ലായ്‌പ്പോഴും ഭര്‍ത്താവിനോടൊപ്പം ഉറച്ചുനിന്ന് ഒരു ടീമായി മുന്നോട്ട് പോവുക. ദൈനംദിന കാര്യങ്ങളിലും ജീവിത ലക്ഷ്യങ്ങളിലും ഇതായിരിക്കണം നിലപാട്. നിങ്ങള്‍ ഒപ്പമുണ്ടെങ്കില്‍ അദ്ദേഹത്തിന് സന്തോഷത്തോടും ആത്മവിശ്വാസത്തോടും മുന്നോട്ട് പോകാനാകും.

  4. അഭിമാനം കാത്തുസൂക്ഷിക്കുക: നിങ്ങളുടെ ഭര്‍ത്താവിനെ കുറിച്ച് കുടുംബാംഗങ്ങളോടോ സുഹൃത്തുക്കളോടോ മോശമായി സംസാരിക്കരുത്. മറ്റുള്ളവരുടെ മുന്നില്‍ വച്ച് വഴക്കുകൂടുകയോ വിമര്‍ശിക്കുകയോ ചെയ്യുന്നതും നല്ലതല്ല. ഭര്‍ത്താവിനെ കുറിച്ച് നുണകള്‍ പറയരുത്, പ്രചരിപ്പിക്കരുത്. നിങ്ങള്‍ തമ്മില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ അത് നിങ്ങള്‍ക്കിടയില്‍ തന്നെ പരിഹരിക്കുക.

  5. അരികിലുണ്ടാവുക: ഭാര്യ എപ്പോഴും അടുത്തുണ്ടാകണമെന്ന് ആഗ്രഹിക്കുന്നവരാണ് ഭര്‍ത്താക്കന്മാര്‍. അദ്ദേഹം ആഗ്രഹിക്കുമ്പോള്‍ അടുത്തുണ്ടാവുക. ഭര്‍ത്താവിന് പറയാനുള്ളത് ക്ഷമയോടെ കേള്‍ക്കുക, ആവശ്യമെങ്കില്‍ ഉപദേശം നല്‍കുക. നിങ്ങള്‍ക്ക് അദ്ദേഹത്തോടുള്ള സ്‌നേഹത്തിന്റെ സൂചനയാണിത്.

  nh

  6. ബഹുമാനിക്കുക: പരസ്പര ബഹുമാനം ഏതൊരു ബന്ധത്തിന്റെയും ആണിക്കല്ലാണ്. ഭര്‍ത്താവിന്റെ വാക്കുകളെ മാനിക്കുകയും അദ്ദേഹത്തെ ബഹുമാനിക്കുകയും ചെയ്യുക. അഭിപ്രായ വ്യത്യാസങ്ങള്‍ സ്‌നേഹത്തോടെ പറയുക. ബഹുമാനം കൊടുത്താല്‍ അത് തിരികെ കിട്ടും.

  7. ആവശ്യങ്ങള്‍ നിറവേറ്റുക: കൊച്ചുകുട്ടികളെ പോലെ എല്ലാ കാര്യങ്ങളിലും ഭാര്യമാരെ ആശ്രയിക്കുന്ന ഭര്‍ത്താക്കന്മാരുണ്ട്. അതില്‍ അലോസരപ്പെടരുത്. അദ്ദേഹത്തെ സഹായിക്കുക. നിങ്ങളുടെ പ്രാധാന്യം ഭര്‍ത്താവ് മനസ്സിലാക്കുന്നില്ലെന്ന പരാതിയും വേണ്ട. രണ്ട് ദിവസം നിങ്ങള്‍ ഇല്ലാതിരുന്നാല്‍ അവര്‍ അത് മനസ്സിലാക്കിക്കൊള്ളും. ഒരു പുരുഷനെ സംബന്ധിച്ച് ഭാര്യയുടെ സാന്നിധ്യം അത്യാവശ്യമാണ്.

  j

  8. വിശ്വസ്തത പുലര്‍ത്തുക: വിവാഹം കഴിഞ്ഞാല്‍ ഭര്‍ത്താവിനോട് വിശ്വസ്ത പുലര്‍ത്തുക. നിങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്യാന്‍ ഇടയാക്കുന്ന സാഹചര്യങ്ങള്‍ ഉണ്ടാക്കരുത്. ഭര്‍ത്താവില്‍ നിന്നും ഇതേ വിശ്വസ്തത പ്രതീക്ഷിക്കുക.

  9. അഭിപ്രായം തേടുക: ഭര്‍ത്താവിന്റെ ഉപദേശം തേടിയെന്ന് കരുതി നിങ്ങള്‍ കൊച്ചാവില്ല. അദ്ദേഹത്തിന്റെ സ്‌നേഹം പിടിച്ചുപറ്റാന്‍ ഇത് നിങ്ങളെ സഹായിക്കും.

   hh

  10. പാകം ചെയ്യുക: നിങ്ങള്‍ക്കും കുടുംബത്തിനും വേണ്ടി പാകം ചെയ്യുക. ജോലി കഴിഞ്ഞുവരുമ്പോള്‍ പുറത്തുനിന്ന് ആഹാരം വാങ്ങിക്കൊണ്ടുവരാന്‍ പ്രേരിപ്പിക്കാതിരിക്കുക. അടുക്കളിയില്‍ സഹായിക്കാന്‍ ഭര്‍ത്താവിനോട് ആവശ്യപ്പെടുക. സന്തോഷകരമായ അനുഭവമായിരിക്കും ഇത്.

  11. ഭര്‍ത്താവിന്റെ മാതാപിതാക്കളെ ബഹുമാനിക്കുക: ഭര്‍ത്താവിന്റെ അച്ഛനെയും അമ്മയെയും സ്വന്തം മാതാപിതാക്കളെ പോലെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുക. നിങ്ങളുടെ മാതാപിതാക്കളെ ഭര്‍ത്താവ് സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യണമെന്ന് നിങ്ങള്‍ക്ക് ആഗ്രഹിമില്ലേ?

  nb

  12. വീട്ടുജോലികള്‍ ചെയ്യുക: വീട് വൃത്തിയായി സൂക്ഷിക്കുക. ഇതിന് ഭര്‍ത്താവിന്റെയും കുട്ടികളുടെയും സഹായം തേടാവുന്നതാണ്. എല്ലാദിവസവും കുറച്ച് ജോലികള്‍ അവരെ ഏല്‍പ്പിക്കുക. കുടുംബത്തില്‍ തങ്ങള്‍ക്കും ഉത്തരവാദിത്തമുണ്ടെന്ന ചിന്ത എല്ലാവരിലും ഉണ്ടാക്കാന്‍ ഇതിലൂടെ കഴിയും.

  13. ഉത്തരവാദിത്വം പുലര്‍ത്തുക: ഉത്തരവാദിത്വമുള്ള ഭാര്യ കുടുംബത്തിന്റെ ഐശ്വര്യമാണ്. വീട്ടുകാര്യങ്ങള്‍, വരവ്-ചെലവ്, കുട്ടികളുടെ കാര്യങ്ങള്‍ എന്നിവ ഉത്തരവാദിത്തത്തോടെ നിര്‍വ്വഹിക്കുക.

  n

  14. ക്ഷമ കൈവിടരുത്: വീട്ടുജോലികളുടെ തിരക്കിനിടയില്‍ ക്ഷമ കൈമോശം വരാനുള്ള സാധ്യത കൂടുതലാണ്. ക്ഷമ മുറികെ പിടിക്കുക. ദിവസം മുഴുവന്‍ സന്തോഷത്തോടെയിരിക്കാന്‍ ഇത് നിങ്ങളെ സഹായിക്കും. ചെറിയൊരു ഉദാഹരണത്തിലൂടെ ഇത് വ്യക്തമാക്കാം. ജോലിക്ക് പോകാനുള്ള തിരക്കിലാണ് നിങ്ങള്‍. നിസ്സാരമായ ആവശ്യവുമായി ഭര്‍ത്താവ് മുന്നില്‍ പ്രത്യക്ഷപ്പെടുന്നു. നിങ്ങള്‍ അദ്ദേഹത്തിന് എതിരെ പൊട്ടിത്തെറിക്കുന്നു. നിങ്ങളെ ദേഷ്യം പിടിപ്പിക്കാന്‍ അദ്ദേഹം ഒപ്പിച്ച വിദ്യയായിരുന്നു അതെന്ന് അറിയുമ്പോള്‍ നിങ്ങള്‍ക്കുണ്ടാകുന്ന വികാരം എന്തായിരിക്കും?

  15. കുട്ടികളുടെ വിദ്യാഭ്യാസം: കുട്ടികളെ നല്ല ശീലമുള്ളവരായി വളര്‍ത്തേണ്ടത് അച്ഛന്റെയും അമ്മയുടെയും കടമയാണ്. എന്നാല്‍ കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തില്‍ അച്ഛനെക്കാള്‍ ഉയര്‍ന്ന പങ്ക് അമ്മയ്ക്ക് വഹിക്കാനാകും. മക്കളെ മനസ്സിലാക്കാനുള്ള കഴിവും ക്ഷമയും തന്നെയാണ് അമ്മമാരെ ഈ ജോലിയില്‍ മിടുക്കരാക്കുന്നത്.

  h

  16. വീടിന്റെ സുരക്ഷ: അപരിചിതരെ വീട്ടില്‍ വരാനോ ആവശ്യമില്ലാത്ത കാര്യങ്ങള്‍ സംസാരിക്കാനോ അനുവദിക്കരുത്. എല്ലാത്തിലും ദോഷം കാണുന്ന ആളുകളില്‍ നിന്ന് അകന്നുനില്‍ക്കാന്‍ എപ്പോഴും ശ്രദ്ധിക്കുക.

  17. നിങ്ങളുടെ ആരോഗ്യം നോക്കുക: ഏറ്റവും ഒടുവില്‍ ചെയ്യേണ്ട കാര്യമല്ല ഇത്. മേല്‍പ്പറഞ്ഞ എല്ലാം ചെയ്യുന്നതിന് മുമ്പ് നിങ്ങള്‍ സ്വന്തം കാര്യങ്ങള്‍ കൃത്യമായി ചെയ്ത് ആരോഗ്യത്തോടും സന്തോഷത്തോടും ഇരിക്കുക. ഉത്തരവാദിത്വങ്ങളുടെ ഭാരം അമിതമാകാതിരിക്കാന്‍ എപ്പോഴും ശ്രദ്ധിക്കണം. ആവശ്യമുള്ളപ്പോള്‍ മറ്റുള്ളവരുടെ സഹായം തേടുക. ആവശ്യത്തിന് വിശ്രമിക്കുക. ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും സന്തോഷം നിലനില്‍ക്കണമെങ്കില്‍ നിങ്ങള്‍ ആരോഗ്യത്തോടും സന്തോഷത്തോടും കൂടി ഇരുന്നേ മതിയാകൂ.

  hhbg

  വിവാഹജീവിതം മനോഹരമായൊരു യാത്രയാണ്. പരസ്പര ബഹുമാനത്തോടും വിശ്വാസത്തോടും മുന്നേറുക. നിങ്ങളുടെ ആത്മാഭിമാനവും മാന്യതയും മുറുകെ പിടിച്ച് കുടുംബത്തിന് ഏറ്റവും മികച്ചത് നല്‍കുക.

  English summary

  What are the Roles of a Wife

  The role of a wife is so crucial that she can either make or break a family. She gives her husband the strength to succeed, she nurtures her children to stay healthy and do well in their life, and she has the ability to take care of every minute detail at home.
  Story first published: Monday, May 28, 2018, 12:00 [IST]
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more