വിവാഹശേഷം നല്ല സെക്‌സ്‌ ജീവിതത്തിന്

Posted By:
Subscribe to Boldsky

വിവാഹജീവിതത്തില്‍ സെക്‌സിന് അതിന്റേതായ സ്ഥാനമുണ്ടെന്ന കാര്യത്തില്‍ സംശയം വേണ്ട. നല്ല സെക്‌സ് ജീവിതം നല്ല ദാമ്പത്യത്തിന് അടിത്തറ നല്‍കുന്ന ഒന്നുമാണ്. കാരണം ശാരീരികത്തിലൂടെ മാനസികമായും കൂടി പങ്കാളികള്‍ അടുക്കുകയാണ് ചെയ്യുന്നത്.

എന്നാല്‍ പലരുടേയും സെക്‌സ് ജീവിതം അത്രകണ്ടു സുഖകരമാകില്ല. ഇതിനു പല കാരണങ്ങളുമുണ്ടാകും. വിവാഹജീവിത്തിലെ സെക്‌സിന് തടസം നില്‍ക്കുന്ന ചില പ്രത്യേക കാര്യങ്ങള്‍.

വിവാഹജീവിതത്തിലെ സെക്‌സ് ജീവിതത്തിന് തടസം നില്‍ക്കുന്ന ചില പ്രത്യേക കാര്യങ്ങളെക്കുറി്ച്ചറിയൂ, ഇവ ഒഴിവാക്കിയാല്‍ ആരോഗ്യകമായ, ആഹ്ലാദകരമായ സെക്‌സ് ജീവിതം ഓരോ ദാമ്പത്യത്തിലുമുണ്ടാകും.

പഴയകാല ലൈംഗിക ബന്ധങ്ങളെക്കുറിച്ച്

പഴയകാല ലൈംഗിക ബന്ധങ്ങളെക്കുറിച്ച്

നിലവിലുള്ള പങ്കാളിയോട് പഴയകാല ലൈംഗിക ബന്ധങ്ങളെക്കുറിച്ച് പറയാതിരിക്കുക. വര്‍ത്തമാനകാലത്തില്‍ ശ്രദ്ധയൂന്നുകയും, ആ നിമിഷങ്ങളെ സ്മരണീയമാക്കുകയും ചെയ്യുക.

പങ്കാളി

പങ്കാളി

അനേകം സ്ത്രീകളും പുരുഷന്മാരും പറയുന്ന ഒരു പരാതിയാണ് പങ്കാളി സെക്സിനിടെ സജീവമാകാതെ നിശ്ചലമായി കിടക്കുന്നുവെന്നത്. സ്ത്രീകള്‍ അനങ്ങാതെ കിടക്കുന്നതില്‍ പുരുഷന്മാര്‍ അതൃപ്തി പ്രകടിപ്പിക്കും. ഏറെ ആളുകളും ആക്ടീവായ പ്രണയ പങ്കാളികളെയാണ് ആഗ്രഹിക്കുന്നത്. അത് അവര്‍ ആ നിമിഷത്തില്‍ ഉള്‍ച്ചേരുന്നുണ്ടെന്നതിന്‍റെ ലക്ഷണമാണ്.

ദിനചര്യയാക്കാതിരിക്കുക

ദിനചര്യയാക്കാതിരിക്കുക

സെക്സ് പതിവായി ചെയ്യുന്നത് സന്തോഷകരമായിരിക്കുമെങ്കിലും അത് ഒരു ദിനചര്യയാക്കാതിരിക്കുക. ഇത് സെക്സില്‍ വിരസതയും മടുപ്പുമുണ്ടാക്കും. സെക്സ് ഹോട്ടായിരിക്കാന്‍ കാര്യങ്ങളെ പുതുമയോടെ നിലനിര്‍‌ത്തുക.

മാഗസിനുകളില്‍ കാണുന്ന ടിപ്സുകള്‍

മാഗസിനുകളില്‍ കാണുന്ന ടിപ്സുകള്‍

മാഗസിനുകളില്‍ കാണുന്ന ടിപ്സുകള്‍ കണ്ണുമടച്ച് വിശ്വസിക്കാതിരിക്കുക. അത് വിഡ്ഡിത്തമാണോ ഹോട്ടാണോ എന്ന് ആദ്യം ചിന്തിച്ച് നോക്കുക. ഇത് ലൈംഗിക ബന്ധത്തില്‍ പ്രവര്‍ത്തിക്കുമോ? ഇത് നിങ്ങളുടെ ലൈംഗിക ജീവിതത്തെ നശിപ്പിക്കാനിടയാക്കുമോ എന്നെല്ലാം ചിന്തിയ്‌ക്കേണ്ടത് അത്യാവശ്യം

പുതിയ പൊസിഷനുകള്‍

പുതിയ പൊസിഷനുകള്‍

പുതിയ പൊസിഷനുകള്‍ നല്ലതാണ്.എന്നാല്‍ നിങ്ങള്‍ക്കാവുന്നവയാകണം. ഇതുപോലെ പങ്കാളിയ്ക്കു കൂടി താല്‍പര്യപ്പെടുന്നതും.

മദ്യം

മദ്യം

മദ്യം ലൈംഗികമായ ആത്മവിശ്വാസവും, ലൈംഗിക താല്പര്യവുമൊക്കെ വര്‍ദ്ധിപ്പിക്കുമെങ്കിലും അത് അമിതമാകരുത്. രണ്ട് ഗ്ലാസ്സില്‍ കൂടുതല്‍ മദ്യം കഴിക്കുന്നത് പുരുഷന്മാരില്‍ ഉദ്ദാരണ പ്രശ്നങ്ങളും, സ്ത്രീകളില്‍ യോനി വരള്‍ച്ചക്കും കാരണമാകും. ആപത്സാധ്യതയുള്ള ലൈംഗിക പെരുമാറ്റങ്ങളിലേക്കും ഇത് നയിച്ചേക്കാം.

വിവാഹശേഷം

വിവാഹശേഷം

വിവാഹശേഷം നല്ല സെക്‌സ് ജീവിതമെന്നത് ആഗ്രഹിയ്ക്കാം. എന്നാല്‍ അമിതപ്രതീക്ഷ വയ്ക്കരുത്. സിനിമകളിലും മറ്റും കാണുന്നത് സ്വന്തം ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിയ്ക്കുകയും ചെയ്യരുത്.ഇതിന്റെ പേരില്‍ പങ്കാളിയെ കുറ്റപ്പെടുത്താനും മുതിരരുത്. ഇതെല്ലാം ദാമ്പത്യം തന്നെ തകര്‍ക്കും.

Read more about: relationship couple
English summary

Tips For Healthy Intercourse Tips For A Happy Married Life

Tips For Healthy Intercourse Tips For A Happy Married Life, read more to know about,
Story first published: Monday, February 12, 2018, 16:43 [IST]