For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങൾക്ക് വിവാഹ കൗൺസിലിംഗ് വേണം എന്നതിന്റെ ലക്ഷണങ്ങൾ

By %e0%b4%a1%e0%b4%bf%e0%b4%9c%e0%b5%86 %28dj%29
|

നിങ്ങൾക്ക് ആശയങ്ങൾ പങ്കാളിയുമായി പങ്കുവയ്ക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടോ?നിങ്ങളുടെ പങ്കാളി സ്നേഹിതൻ എന്നതിനേക്കാൾ റൂം മേറ്റിനെ പോലെയാണോ?നിങ്ങൾ തമ്മിലുള്ള സംഭാഷണം വാഗ്‌വാദത്തിൽ എത്തിച്ചേരാറുണ്ടോ?നിങ്ങൾ ഇവയെല്ലാം അനുഭവിക്കുന്നുവെങ്കിൽ നിങ്ങൾ കുഴപ്പത്തിലാണ്.നിങ്ങൾക്ക് വിവാഹ കൗൺസിലിംഗ് അത്യാവശ്യമാണ്.

g

വിവാഹ കൗൺസിലിംങ്ങും ഉപദേശങ്ങളും എങ്ങനെ നിങ്ങളുടെ ബന്ധത്തെ മെച്ചപ്പെടുത്തും എന്ന് ചിന്തിക്കുകയാണോ?വിവാഹ കൗൺസിലിംഗ് എങ്ങനെ ബന്ധം മെച്ചപ്പെടുത്തുമെന്ന് മോം ജംഗ്‌ഷൻ പറഞ്ഞുതരുന്നു

 എന്താണ് വിവാഹ കൗൺസിലിംഗ്?

എന്താണ് വിവാഹ കൗൺസിലിംഗ്?

സാധാരണ വിവാഹ കൗൺസിലിംഗ് പങ്കാളികൾക്കുള്ള ഒരു ചെറിയ തെറാപ്പിയാണ്.ഒരു സമയം ഒരാൾ തെറാപ്പിസ്റ്റിനൊപ്പം ഇരുന്ന് ബന്ധം മെച്ചപ്പെടുത്തണം.

ദമ്പതികളെ പല ഘട്ടങ്ങളിലും സഹായിക്കാൻ കൗൺസിലിംഗിന് സാധിക്കും.

വിവാഹത്തിന് മുൻപ്,വിവാഹത്തിന് ശേഷം,ഫാമിലി പ്ലാനിങ്,കുട്ടികളെ വളർത്താൻ എല്ലാം കൗൺസിലിംഗ് സഹായിക്കും.വിവാഹത്തിന് മുൻപുള്ള കൗൺസിലിംഗ് ഇരുവർക്കും കൂടുതൽ ആഴത്തിൽ മനസ്സിലാക്കാൻ സഹായിക്കും.നല്ല ബന്ധം പുലർത്തുന്ന ദമ്പതികൾ കൗൺസിലിംഗിന് പോകേണ്ട കാര്യമില്ല.എന്നാൽ ബുദ്ധിമുട്ടുള്ള ഘട്ടങ്ങളിൽ വിദഗ്ദ്ധരുടെ സഹായം തേടാവുന്നതാണ്.

 പരസ്പരം വളരെ കുറച്ചു മാത്രം സംസാരിക്കുമ്പോൾ

പരസ്പരം വളരെ കുറച്ചു മാത്രം സംസാരിക്കുമ്പോൾ

ആശയവിനിമയത്തിലെ കുറവ് വിവാഹജീവിതത്തിൽ ബുദ്ധിമുട്ടുകൾ ഉണ്ടാക്കും.നിങ്ങൾ ആശയങ്ങളും അഭിപ്രായങ്ങളും പങ്കാളിയുമായി പങ്കുവയ്ക്കാൻ വിസമ്മതിക്കുന്നുവെങ്കിൽ നിങ്ങൾക്ക് കൗൺസിലിംഗ് ആവശ്യമാണ്.നിങ്ങളും പങ്കാളിയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള മികച്ച വഴികൾ കൗൺസലർ പറഞ്ഞു തരും

 2 നിസ്സാര കാര്യങ്ങൾക്ക് വാഗ്‌വാദത്തിൽ ഏർപ്പെടുക

2 നിസ്സാര കാര്യങ്ങൾക്ക് വാഗ്‌വാദത്തിൽ ഏർപ്പെടുക

വാഗ്‌വാദങ്ങളിലെ നെഗറ്റിവ് ധ്വനി ദിവസേന ഉണ്ടാകുമ്പോൾ അത് നിങ്ങളുടെ ബന്ധത്തെ ബാധിക്കും.നിങ്ങളും പങ്കാളിയും തമ്മിൽ വാദപ്രദിവാദം ഉണ്ടാകുമ്പോൾ അത് അരക്ഷിതാവസ്ഥയും,ലജ്ജയും തെറ്റിധാരണയും എല്ലാം ഉണ്ടാക്കും.

ചിലപ്പോൾ ഇവ വികാരത്തെയും വ്രണപ്പെടുത്തും.നിങ്ങളുടെ വാദഗതികൾ കുറയ്ക്കാനും പങ്കാളിയുടെ കാഴചപ്പാടിൽ നിന്നും പരസ്പരം കാണാനും കൗൺസിലിങ്ങിലൂടെ സാധിക്കും.

സംസാരിക്കാനുള്ള ഭയം

സംസാരിക്കാനുള്ള ഭയം

സാധാരണ വിവാഹത്തിൽ നിങ്ങൾക്ക് സാമ്പത്തികം,ആരോഗ്യം,സ്വഭാവം,ശീലങ്ങൾ,പെരുമാറ്റം അങ്ങനെ എന്തിനെക്കുറിച്ചും സംസാരിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടാകും.നിങ്ങൾ ഇവയെല്ലാം പങ്കാളിയുമായി സംസാരിക്കാൻ മടിക്കുന്നുവെങ്കിൽ ഇത് നിങ്ങളുടെ ബന്ധത്തെ ബാധിക്കും.ഒരു വിവാഹ കൗൺസിലർക്ക് ഇവയിൽ നിന്നും നിങ്ങളെ സഹായിക്കാൻ സാധിക്കും.

സ്നേഹം എന്ന നിലയിൽ ശിക്ഷിക്കുക

സ്നേഹം എന്ന നിലയിൽ ശിക്ഷിക്കുക

നിങ്ങൾ രോഷാകുലനാകുകയും സംസാരവും,സംരക്ഷണവും ,സ്നേഹവുമെല്ലാം നിർത്തി നിങ്ങളുടെ പങ്കാളിയെ ശിക്ഷിക്കുകയും ചെയ്യുന്നുവെങ്കിൽ നിങ്ങൾക്ക് കൗൺസിലിംഗ് ആവശ്യമായുണ്ട്.നിങ്ങൾക്ക് സ്നേഹത്തെ അവഗണിക്കാൻ സാധിക്കില്ല.പരസ്പരം സ്നേഹവും മനസ്സിലാക്കലും അവസാനിക്കുമ്പോൾ ബന്ധത്തിൽ വിള്ളലുകൾ ഉണ്ടാകുന്നു.

പങ്കാളിയെ ശത്രുവായി കാണുക

പങ്കാളിയെ ശത്രുവായി കാണുക

നിങ്ങളുടെ പങ്കാളിയിൽ നിങ്ങൾ ഒരു ശത്രുവിനെ കാണുകയും ഇപ്പോഴും അവരുടെ ആശയത്തെ എതിർക്കുകയും ചെയ്യുന്നുവെങ്കിൽ നിങ്ങൾക്ക് കൗൺസിലിംഗ് ആവശ്യമുണ്ട്.ഇത്തരം വികാരങ്ങൾ തുടക്കത്തിലേ വിവാഹ കൗൺസിലറെ സമീപിച്ചു പരിഹരിക്കേണ്ടതാണ്.

രഹസ്യങ്ങൾ സൂക്ഷിക്കുന്നു

രഹസ്യങ്ങൾ സൂക്ഷിക്കുന്നു

നല്ലൊരു ബന്ധത്തിൽ പങ്കാളികൾ സുതാര്യമായിരിക്കണം.എന്നാൽ സ്വകാര്യതയും ആവശ്യമാണ്.സ്വകാര്യതയും രഹസ്യവും തമ്മിൽ വ്യത്യാസമുണ്ടെന്ന് മനസിലാക്കുക.നിങ്ങളും പങ്കാളിയും രഹസ്യം സൂക്ഷിക്കാൻ തുടങ്ങിയാൽ,വിവരങ്ങളും,ആശയങ്ങളും കൈമാറാതിരുന്നാൽ അത് ബന്ധത്തെ ബാധിക്കും.

നിങ്ങളുടെ ബാങ്ക് ബാലൻസ് പങ്കാളിയെ അറിയിക്കാതെ ഇരിക്കുകയും നിങ്ങൾക്കോ പങ്കാളിക്കോ പെട്ടെന്ന് പണത്തിന് ആവശ്യകതയുണ്ടാകുകയും ചെയ്യുമ്പോൾ കാര്യങ്ങൾ കുഴപ്പത്തിലാകും

വിവാഹേതര ബന്ധം

വിവാഹേതര ബന്ധം

ഇത്തരം ബന്ധങ്ങൾ വിവാഹജീവിതത്തിൽ ധാരാളം പ്രശനങ്ങൾ ഉണ്ടാക്കും.നിങ്ങൾ ബന്ധത്തിൽ സത്യസന്ധത പുലർത്തുക.കാര്യങ്ങൾ കൈവിട്ടു പോകുന്നതിനു മുൻപ് വിവാഹ കൗൺസിലറെ കാണുക.

സാമ്പത്തികകാര്യത്തിൽ സത്യസന്ധത ഇല്ലാതിരിക്കുക

സാമ്പത്തികകാര്യത്തിൽ സത്യസന്ധത ഇല്ലാതിരിക്കുക

സാമ്പത്തികകാര്യത്തിലെ സത്യസന്ധത ഇല്ലായ്മ വിവാഹ ബന്ധങ്ങളെ ബാധിക്കും.നിങ്ങളും പങ്കാളിയും തമ്മിൽ ചെലവ്,സേവിങ്സ്,ലോൺ എന്നീ എല്ലാ കാര്യങ്ങളും ചർച്ച ചെയ്യേണ്ടതുണ്ട്.ഇത്തരം വിവരങ്ങൾ പങ്കുവയ്ക്കാതിരുന്നാൽ അത് ബന്ധത്തെ ബാധിക്കും.

അടുപ്പമില്ലായ്മ

അടുപ്പമില്ലായ്മ

നിങ്ങളും പങ്കാളിയും തമ്മിൽ അടുപ്പമില്ലെങ്കിൽ കാര്യങ്ങൾ കുഴപ്പത്തിലാകും.നിങ്ങളും പങ്കാളിയും തമ്മിൽ റൂം ഷെയറിങ് മാത്രമേ ഉള്ളൂവെങ്കിലും അത് നിങ്ങളുടെ ജീവിതത്തെ ബാധിക്കും.അതിനാൽ വിവാഹ കൗൺസിലറുടെ സഹായം തേടുക

 10 പങ്കാളിക്ക് മാറ്റം വേണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നു

10 പങ്കാളിക്ക് മാറ്റം വേണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നു

നിങ്ങളുടെ പങ്കാളി പെർഫെക്ട് അല്ല,മാറ്റങ്ങൾ വേണം അതായത് ജീവിതരീതി,വസ്ത്രധാരണം,സ്വഭാവം എന്നിങ്ങനെ നിങ്ങൾ ഇഷ്ടപ്പെടാത്ത കാര്യങ്ങൾ മാറണം എന്ന് ആഹ്രഹിക്കുന്നു.

വിവാഹജീവിതത്തിൽ പങ്കാളികൾ പരസ്പരം ഇത്തരത്തിൽ ആഗ്രഹിക്കുന്നത് സ്വാഭാവികമാണ്.എന്നാൽ പങ്കാളി പൂർണ്ണമായും മാറാൻ നിർബന്ധം പിടിക്കുന്നത് അവർക്ക് അസംതൃപ്തി ഉണ്ടാക്കും.ഇത്തരത്തിൽ ഉണ്ടെങ്കിൽ വിവാഹ കൗൺസിലറെ കാണുക

English summary

signs that you need a marriage counselling

This article will discuss how marriage counseling and advice will improve your relationship
Story first published: Saturday, September 1, 2018, 17:32 [IST]
X
Desktop Bottom Promotion