For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വജൈനയെക്കുറിച്ചറിയാതെ സെക്‌സിന് പോയാല്‍....

വജൈനയെക്കുറിച്ചറിയാതെ സെക്‌സിന് പോയാല്‍....

|

സെക്‌സ് എന്നാല്‍ പലര്‍ക്കും കേള്‍ക്കാന്‍ തന്നെ ഏറെ രസിപ്പിയ്ക്കുന്ന പദമാകും. എന്നാല്‍ കണ്ടതും കേട്ടതും വായിച്ചതും മനസില്‍ വച്ച് സെക്‌സിന് ഇറങ്ങിപ്പുറപ്പെട്ടാല്‍ സൊല്ലയാകുമെന്ന കാര്യവും ഓര്‍ത്തിരിയ്ക്കുക.

സെക്‌സില്‍ സ്ത്രീ പുരുഷ അവയവങ്ങള്‍ക്കു പ്രാധാന്യമെന്നറിയാം. എന്നാല്‍ ഭൂമിശാസ്ത്രം പലപ്പോഴും അവ്യക്തമാകും. ഇത് പലപ്പോഴും പല ദമ്പതികള്‍ക്കിടയിലും ആശയക്കുഴപ്പം സൃഷ്ടിയ്ക്കാറുണ്ട്.

<strong>ആരോഗ്യമാണ്, പക്ഷേ ബീജം കുറയ്ക്കും ഇവ</strong>ആരോഗ്യമാണ്, പക്ഷേ ബീജം കുറയ്ക്കും ഇവ

പുരുഷനെ അപേക്ഷിച്ചു സ്ത്രീയുടെ ലൈംഗിക അവയവം ഏറെ സങ്കീര്‍ണമാണെന്നു പറയാം. വജൈന അല്ലെങ്കില്‍ യോനി എന്ന ഒറ്റ വാക്കില്‍ വിശേഷിപ്പിച്ചാല്‍ തീരില്ല, ഇതിന്റെ രഹസ്യങ്ങള്‍. വജൈനയെ കുറിച്ചു കൃത്യമായി മനസിലാക്കാതെ ആപ്പിലായിപ്പോകുന്ന പുരുഷ പ്രജകള്‍ മാത്രമല്ല, പലപ്പോഴും സ്ത്രീകള്‍ക്കു പോലും വജൈന പിടി കൊടുക്കാത്ത ഒന്നാകാറുണ്ട്.

വജൈനയെക്കുറിച്ച് അറിയേണ്ട ശാസ്ത്രീയ കാര്യങ്ങള്‍ പലതുണ്ട്. ഇവയെക്കുറിച്ചറിയൂ.

മൂത്രനാളിയും യോനിയും

മൂത്രനാളിയും യോനിയും

സ്ത്രീയുടെ മൂത്രനാളിയും യോനിയും ഒന്നല്ല. ഈ ശാസ്ത്രീയ സത്യം തിരിച്ചറിയാത്ത അപൂര്‍വം ചില സ്ത്രീകളെങ്കിലുമുണ്ട്. േേലബിയ മജോറ, ലേബിയ മൈനോറ എന്നീ ഭാഗങ്ങളാണ് മൂത്രനാളിയ്ക്കും വജൈനയ്ക്കും സംരക്ഷണം നല്‍കുന്നത്. ലേബിയയ്ക്കു തൊട്ടു താഴെയായി കാണുന്ന ഭാഗമാണ് ക്ലിറ്റോറിസ് അഥവാ കൃസരി.

സ്ത്രീകളുടെ മൂത്രനാളി,

സ്ത്രീകളുടെ മൂത്രനാളി,

സ്ത്രീകളുടെ മൂത്രനാളി, അതായത് മൂത്രദ്വാരം ക്ലിറ്റോറിസിന് തൊട്ടു താഴെയായാണ് കാണുന്നത്. അല്ലാതെ യോനിയിലൂടെ അല്ല യഥാര്‍ത്ഥത്തില്‍ മൂത്രവിസര്‍ജനം നടക്കുന്നത്. പലര്‍ക്കുമുള്ള തെറ്റിദ്ധാരണയാണ് ഇത്.

മൂത്രനാളിയുടെ താഴെയുള്ള ഹോള്‍

മൂത്രനാളിയുടെ താഴെയുള്ള ഹോള്‍

മൂത്രനാളിയുടെ താഴെയുള്ള ഹോള്‍ അഥവാ അകത്തേയ്ക്കു പോകുന്ന ദ്വാരമാണ് യഥാര്‍ത്ഥത്തില്‍ യോനി. ആര്‍ത്തവ രക്തം വരുന്നതും പ്രസവം നടക്കുന്നതുമെല്ലാം ഈ ഭാഗത്തൂടെയാണ്.

സെക്‌സിലൂടെ ബീജങ്ങള്‍

സെക്‌സിലൂടെ ബീജങ്ങള്‍

സ്ത്രീകളുടെ മൂത്രനാളി മൂത്രാശയത്തിലേയ്ക്കാണ് പോകുന്നത്. അതേ സമയം യോനിയാണ് ഗര്‍ഭപാത്രത്തിലേയ്ക്കു പോകുന്നത്. സെക്‌സിലൂടെ ബീജങ്ങള്‍ സ്ത്രീ ശരീരത്തിലേയ്ക്കു കടക്കുന്നത് യോനിയിലൂടെയാണ്. അല്ലാതെ മൂത്രദ്വാരവും യോനിയും ഒന്നല്ല.

ക്ലിറ്റോറിസ്

ക്ലിറ്റോറിസ്

സ്ത്രീകളില്‍ ലൈംഗിക ഉത്തേജനത്തിനു സഹായിക്കുന്ന ഭാഗമാണ് ക്ലിറ്റോറിസ്. ഓര്‍ഗാസം വരുന്നതിലും ഇതിനു കാര്യമായ പങ്കുണ്ട്. ക്ലിറ്റോറിസ് ഉത്തേജനത്തിലൂടെ ഓര്‍ഗാസം സാധ്യമാണ്.

 സ്രവങ്ങള്‍

സ്രവങ്ങള്‍

യോനിയില്‍ നിന്നും പുറപ്പെടുന്ന സ്രവങ്ങള്‍ പല തരമുണ്ട്. ലൈംഗികമായി ഉത്തേജിയ്ക്കപ്പെടുമ്പോള്‍ സ്രവങ്ങള്‍ ഉല്‍പാദിപ്പിയ്ക്കപ്പെടുന്നു. ഇതുപോലെ ഓവുലേഷന്‍ സമയത്ത് മ്യൂകസ് പോലെ കട്ടിയുളള സ്രവം കാണപ്പെടാം. ഇത് ഓവുലേഷന്‍ നടക്കുന്നുവെന്നതിന്റെ സൂചന കൂടിയാണ്. ആ സമയത്ത് പല സ്ത്രീകളിലും വയറു വേദനയും അനുഭവപ്പെടാറുണ്ട്. ഇത് ഓവുലേഷന്‍ അഥവാ അണ്ഡവിസര്‍ജന ലക്ഷണം കൂടിയാണ്.

ഹോര്‍മോണ്‍

ഹോര്‍മോണ്‍

ഹോര്‍മോണ്‍ ഉല്‍പാദന കാരണമുണ്ടാകുന്ന സ്രവങ്ങള്‍ക്ക് സാധാരണ ഗതിയില്‍ ദുര്‍ഗന്ധമുണ്ടാകില്ല. എന്നാല്‍ ഗന്ധമുണ്ടാകും. യോനീസ്രവം പല സന്ദര്‍ഭങ്ങളില്‍ പുറപ്പെടുന്നതിന് പല ഗന്ധങ്ങളാണ് ഉണ്ടാകുക. ദുര്‍ഗന്ധത്തോടു കൂടിയ സ്രവം പലപ്പോഴും അണുബാധയുടെ ലക്ഷണം കൂടിയാണ്.

ഉല്‍പാദന ഉറവിടം

ഉല്‍പാദന ഉറവിടം

സ്ത്രീ ശരീരത്തിലെ ഇത്തരം സ്രവങ്ങളുടെ ഉല്‍പാദന ഉറവിടം ഈസ്ട്രജന്‍ ഹോര്‍മോണാണ്. ആര്‍ത്തവാരംഭം മുതല്‍ ആര്‍ത്തവ വിരാമം വരേയും ഇത്തരം സ്രവങ്ങള്‍ ഉല്‍പാദിപ്പിയ്ക്കപ്പെടും. ചില പെണ്‍കുഞ്ഞുങ്ങള്‍ ജനിയ്ക്കുമ്പോള്‍ ഇതുണ്ടാകാും. അമ്മയുടെ ശരീരത്തിലെ ഈസ്ട്രജന്‍ കാരണമാണ് ഇത്. ഇത് തനിയെ നില്‍ക്കുകയും ചെയ്യും. പിന്നീട് ആര്‍ത്തവാരംഭത്തിലാണ് ഇതുണ്ടാകുക.

സ്ത്രീയുടെ കന്യകാത്വം

സ്ത്രീയുടെ കന്യകാത്വം

സ്ത്രീയുടെ കന്യകാത്വം കണ്ടു പിടിയ്ക്കാന്‍ കന്യാചര്‍മം എന്നു പറഞ്ഞു നടന്നിട്ടും കാര്യമില്ല. കാരണം സ്‌പോര്‍ട്‌സ് പോലെയുള്ള കഠിനാധ്വാനം കാരണവും ഹൈമെന്‍ അഥവാ കന്യാചര്‍മം പൊട്ടാം. അല്ലാതെ ഇതില്ലെങ്കില്‍ പരസംബന്ധം എന്നു പറഞ്ഞു വഴക്കിടേണ്ടതുമില്ല. പെണ്ണിന്റെ ശുദ്ധിയളക്കാന്‍ വെറുമൊരു പാടയ്ക്കാകില്ലെന്നറിയുക. ആദ്യ സെക്‌സില്‍ രക്തം അന്വേഷിച്ചു നടക്കേണ്ടതില്ലെന്നു ചുരുക്കം.

Read more about: relationship
English summary

Scientific Facts About Vagina And Vaginal Functions

Scientific Facts About Vagina And Vaginal Functions, Read more to know about,
X
Desktop Bottom Promotion