For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദേഷ്യക്കാരനായ ഭര്‍ത്താവിന്റെ ലക്ഷണങ്ങള്‍

ദേഷ്യ സ്വഭാവക്കാരനായ ഭര്‍ത്താവിനെ എങ്ങനെ തിരിച്ചറിയാമെന്നും അവരോട് എങ്ങനെ പെരുമാറണമെന്നും നോക്കൂ

By Lekshmi S
|

നിഷ്‌ക്രിയ ദേഷ്യ സ്വഭാവമോ? അത് എന്താണ്? ഇതായിരിക്കും ഇപ്പോള്‍ നിങ്ങളുടെ മനസ്സില്‍. ചെറിയൊരു ഉദാഹരണത്തിലൂടെ വ്യക്തമാക്കാം. നിങ്ങള്‍ അത്താഴം കഴിക്കാന്‍ ഭര്‍ത്താവിനെ വിളിക്കുന്നു. വരാം എന്ന് പറഞ്ഞ് അദ്ദേഹം ടിവി കാണുകയാണ്. അല്‍പ്പസമയത്തിന് ശേഷം നിങ്ങള്‍ വീണ്ടും വിളിക്കുന്നു.

tgg

ഇപ്പോള്‍ വരാം എന്ന മറുപടിയല്ലാതെ ആഹാരം കഴിക്കല്‍ നടക്കുന്നില്ല. അത്താഴത്തിനുള്ള വിഭവങ്ങള്‍ ഇഷ്ടപ്പെടാത്തതിലുള്ള പ്രതിഷേധമാണിത്. ഇതാണ് നിഷ്‌ക്രിയ ദേഷ്യ പെരുമാറ്റം. ഇവര്‍ അവരുടെ അനിഷ്ടം ഒരിക്കലും നേരിട്ട് പ്രകടിപ്പിക്കുകയില്ല.നിഷ്‌ക്രിയ-ദേഷ്യ സ്വഭാവക്കാരനായ ഭര്‍ത്താവിനെ എങ്ങനെ തിരിച്ചറിയാമെന്നും അവരോട് എങ്ങനെ പെരുമാറണമെന്നും അറിയാന്‍ ആഗ്രഹമുണ്ടോ? എങ്കില്‍ നിങ്ങള്‍ക്ക് വേണ്ടിയാണ് ഈ ലേഖനം.

 എന്താണ് നിഷ്‌ക്രിയ ദേഷ്യ സ്വഭാവം?

എന്താണ് നിഷ്‌ക്രിയ ദേഷ്യ സ്വഭാവം?

നേരിട്ടുള്ള ഏറ്റുമുട്ടല്‍ ഒഴിവാക്കുന്നതിനായി ചില വ്യക്തികള്‍ പരോക്ഷമായി അനിഷ്ടം പ്രകടിപ്പിക്കാറുണ്ട്. നീരസം പ്രകടിപ്പിക്കുക, സമയത്തിന് കാര്യങ്ങള്‍ ചെയ്യാതിരിക്കുക, ഒന്നിലും ഇടപെടാതെ മാറിയിരിക്കുക, അനാവശ്യ ശാഠ്യം മുതലായവയാണ് ഈ സ്വഭാവക്കാരുടെ പ്രധാന ലക്ഷണങ്ങള്‍.

ദേഷ്യം കാണിച്ചാല്‍ കാര്യങ്ങള്‍ കൂടുതല്‍ മോശമാകുമെന്ന് വിശ്വസിക്കുന്നവരാണ് ഇക്കൂട്ടര്‍. തന്റെ ഉള്ളിലുള്ള ദേഷ്യം മറ്റുള്ളവര്‍ തിരിച്ചറിയാതിരിക്കാനുള്ള ഉപായം കൂടിയാണിത്. ഇവര്‍ എല്ലാവരോടും സൗഹൃദത്തോടെയും സ്‌നേഹത്തോടെയും പെരുമാറുന്നവരായിരിക്കും. ഇത്തരക്കാരെ തിരിച്ചറിയാന്‍ പ്രയാസമാണ്. എന്നാല്‍ അല്‍പ്പം ശ്രദ്ധിച്ചാല്‍ നമുക്കിവരെ കൈയോടെ പിടികൂടാന്‍ കഴിയും.

ശ്രദ്ധിക്കുക: ഇനിപ്പറയുന്ന ലക്ഷണങ്ങള്‍ ഇതേ സ്വഭാവമുള്ള സ്ത്രീകള്‍ക്കും ബാധകമാണ്.

 നിഷ്‌ക്രിയ ദേഷ്യക്കാരനായ ഭര്‍ത്താവിന്റെ ലക്ഷണങ്ങള്‍:

നിഷ്‌ക്രിയ ദേഷ്യക്കാരനായ ഭര്‍ത്താവിന്റെ ലക്ഷണങ്ങള്‍:

ഇവര്‍ നിങ്ങളോട് ആശ്രയത്വം പ്രകടിപ്പിക്കും. മനസ്സിലുള്ള യഥാര്‍ത്ഥ വികാരം ഒരിക്കലും പുറത്തുകാണിക്കുകയില്ല. ഇനിപ്പറയുന്ന കാര്യങ്ങള്‍ ഇവരുടെ സ്വഭാവത്തിന്റെ പ്രധാന സവിശേഷതകള്‍ ആയിരിക്കും.

നിശബ്ദത

നിശബ്ദത

എന്തെങ്കിലും ചെറിയ ഇഷ്ടക്കേടുണ്ടായാല്‍ ഇവര്‍ മൗനികളായി മാറും. എന്തുചോദിച്ചാലും മിണ്ടി്ല്ല. നിങ്ങള്‍ കെഞ്ചിപ്പറഞ്ഞാല്‍ പോലും അവര്‍ ഒരക്ഷരം ഉരിയാടുകയില്ല. മൗനത്തിലൂടെ അവര്‍ നിങ്ങളെ ശിക്ഷിക്കും. കുഴപ്പമില്ല, പിന്നീടാവട്ടെ തുടങ്ങിയ വാക്കുകളില്‍ അവര്‍ എല്ലാമൊതുക്കും.

എല്ലാത്തിലും അവ്യക്തത

എല്ലാത്തിലും അവ്യക്തത

ഒരു കാര്യം പറയും, വേറൊന്ന് ചെയ്യും. ഇതേക്കുറിച്ച് ചോദിച്ചാല്‍ താന്‍ അങ്ങനെ പറഞ്ഞിട്ടേയില്ലെന്ന് വാദിക്കും. നിങ്ങള്‍ എന്ത് ആവശ്യപ്പെട്ടാലും ചെയ്യാമെന്ന് പറയും, പക്ഷെ ചെയ്യില്ല. ചെറിയൊരു ഉദാഹരണം, എപ്പോള്‍ എത്തുമെന്ന് ഭാര്യ ഫോണില്‍ ചോദിക്കുന്നു. ഞാന്‍ എത്തിയെന്ന് ഉത്തരം ലഭിക്കും. മണിക്കൂറുകള്‍ കഴിഞ്ഞാല്‍ പോലും വീട്ടിലെത്തില്ല. ഇത്തരക്കാരുമായി പൊരുത്തപ്പെട്ട് പോകുന്നത് ബുദ്ധിമുട്ടായി മാറാന്‍ സാധ്യതയേറെയാണ്.

ഒന്നും കൃത്യമായി ചെയ്യുകയില്ല

ഒന്നും കൃത്യമായി ചെയ്യുകയില്ല

എല്ലാ കാര്യങ്ങളും മാറ്റിവയ്ക്കാനായിരിക്കും ഇവര്‍ക്ക് ഇഷ്ടം. ചെയ്യാന്‍ താത്പര്യമില്ലാത്തത് കൊണ്ടാണ് പിന്നീടാകട്ടെയെന്ന് പറയുന്നത്. ഒരിക്കലും അതില്‍ തനിക്ക് താത്പര്യമില്ലെന്ന് നേരിട്ട് പറയുകയില്ല. നീ എന്തിന് അനാവശ്യ ധൃതി കാണിക്കുന്നുവെന്ന് ചോദിച്ച് നിങ്ങളെ കുറ്റപ്പെടുത്താനും മടിക്കില്ല.

 താറുമാറാക്കുക

താറുമാറാക്കുക

നിങ്ങളോട് പ്രതികാരം തീര്‍ക്കുന്നതിനായി എന്തും താറുമാറാക്കും. നിങ്ങളുടെ അത്മവിശ്വാസവും തീരുമെനാമെടുക്കാനുള്ള ശേഷിയും ഇല്ലാതാക്കുകയാകാം ഇതിന് പിന്നിലെ ലക്ഷ്യം. ദൗര്‍ഭാഗ്യവശാല്‍ ഇക്കാര്യം നിങ്ങള്‍ മനസ്സിലാക്കി വരുമ്പോള്‍ എല്ലാം കഴിഞ്ഞിരിക്കും.

 മറവി

മറവി

അതൊന്നും വേണ്ട എന്ന് പറയില്ല. പക്ഷെ മറന്നുപോയെന്ന് പറഞ്ഞ തടിയൂരും. ഈ മറവിയിലൂടെ അവര്‍ പ്രകടിപ്പിക്കുന്നത് ദേഷ്യം തന്നെയാണ്.

നീരസം

നീരസം

ഇത്തരക്കാര്‍ വികാരങ്ങള്‍ തുറന്ന് പ്രകടിപ്പിക്കാത്തവര്‍ ആയതിനാല്‍, ശ്രദ്ധ നേടുന്നതിനായി എവിടെയെങ്കിലും മാറിയിക്കും. കാര്യസാധ്യത്തിനായി ഇവര്‍ എപ്പോഴും ഈ ആയുധം ഉപയോഗിക്കുമെന്ന കാര്യം ഓര്‍ക്കുക.

ഒരിക്കലും ദേഷ്യപ്പെടുകയില്ല

ഒരിക്കലും ദേഷ്യപ്പെടുകയില്ല

ഇവര്‍ ഒരിക്കലും ദേഷ്യം നേരിട്ട് പ്രകടിപ്പിക്കുകയില്ല. ദേഷ്യപ്പെടുന്നത് തെറ്റാണെന്ന് വിശ്വാസക്കാരായിരിക്കും ഇവര്‍. അതുകൊണ്ട് തന്നെ ദേഷ്യം പ്രകടിപ്പിക്കാന്‍ ഇവര്‍ മറ്റുവഴികള്‍ തേടും.

സ്വഭാവ വൈകല്യം അംഗീകരിക്കുകയില്ല

സ്വഭാവ വൈകല്യം അംഗീകരിക്കുകയില്ല

തന്റെ പെരുമാറ്റത്തിലെ പ്രശ്‌നം അവര്‍ ഒരിക്കലും അംഗീകരിക്കുകയില്ല. മറ്റുള്ളവരെ പഴിചാരി രക്ഷപ്പെടാനായിരിക്കും ഇവര്‍ കൂടുതല്‍ താത്പര്യം. ഒഴിവുകഴിവുകളും കള്ളവും പറയാനും വാഗ്ദാന ലംഘനം നടത്താനോ ഇവര്‍ മടിക്കുകയില്ല.

ഇരയുടെ വേഷം അണിയുന്നു

ഇരയുടെ വേഷം അണിയുന്നു

നിങ്ങളെ കുറ്റപ്പെടുത്തി താന്‍ ഇരയാണെന്ന് വരുത്തിത്തീര്‍ക്കും. ഉത്തരവാദിത്വം ഏറ്റെടുക്കുകയില്ല. തന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച മറച്ചുവയ്ക്കുകയും ചെയ്യും.

ആശ്രയത്വം

ആശ്രയത്വം

ഇവര്‍ ആശ്രയത്വത്തെ ഭയക്കുന്നു. തനിക്ക് ഒറ്റക്ക് ജീവിക്കാന്‍ കഴിയില്ലെന്ന സത്യം ഇവര്‍ ഒരിക്കലും തിരിച്ചറിയുകയില്ല. മറ്റുള്ളവരോട് അകല്‍ച്ച കാണിച്ചും സ്വകാര്യ ചിന്തകളില്‍ മുഴുകിയും എനിക്ക് ഒരുകാര്യത്തിനും നിങ്ങളുടെ സഹായം ആവശ്യമില്ലെന്ന് അവര്‍ പറയാതെ പറയും.

എല്ലാം നിര്‍ത്തിവയ്ക്കും

എല്ലാം നിര്‍ത്തിവയ്ക്കും

നിഷ്‌ക്രിയ ദേഷ്യ സ്വഭാവമുള്ള ഭര്‍ത്താക്കന്മാരുടെ തുറുപ്പുചീട്ടാണ് എല്ലാ കാര്യങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുക എന്നുള്ളത്. പാചകം, തുണികഴുകല്‍ എന്നിവയില്‍ നിന്ന് മാത്രമല്ല കിടക്കിയിലും ഇവര്‍ നിങ്ങളെ ഒറ്റപ്പെടുത്തും. ദേഷ്യവും തന്റെ അത്മനിയന്ത്രണവും പ്രകടിപ്പിക്കലാണ് ലക്ഷ്യം.

 നിഷ്‌ക്രിയ ദേഷ്യ പെരുമാറ്റത്തിന്റെ കാരണം?

നിഷ്‌ക്രിയ ദേഷ്യ പെരുമാറ്റത്തിന്റെ കാരണം?

വികാരങ്ങള്‍ തുറന്ന് പ്രകടിപ്പിക്കാത്തവരോടുള്ള ജീവിതം നരകതുല്ല്യമായിരിക്കും. അവരെ അറിഞ്ഞ് നമുക്ക് ഒരിക്കലും പെരുമാറാന്‍ കഴിയില്ലെന്നത് തന്നെയാണ് ഇതിനുള്ള കാരണം. എന്തുകൊണ്ടാണ് ചിലര്‍ ഇത്തരം സ്വഭാവക്കാരായി മാറുന്നത്?

കുട്ടിക്കാലം മുതലേ ആരംഭിക്കുന്ന സ്വഭാവ വൈകല്ല്യമാണിത്. ചെറുപ്പത്തില്‍ നേരിടേണ്ടിവന്ന ദുരനുഭവങ്ങളോ കുടുംബത്തിലെ പ്രശ്‌നങ്ങളോ ആകാം ഇതിനുള്ള കാരണം. ഭയം, വെറുപ്പ്, എതിര്‍പ്പ്, അവിശ്വാസം ഒന്നും പ്രകടിപ്പിക്കാതെ ഇവര്‍ അടക്കിവയ്ക്കും. എന്നിട്ട് മറ്റൊരു രീതിയില്‍ അത് പ്രകടിപ്പിക്കും.

ദേഷ്യപ്പെടുന്നത് തെറ്റ്:

ഇത്തരം സ്വഭാവമുള്ളവരില്‍ ഭൂരിപക്ഷവും ദേഷ്യം പ്രകടിപ്പിക്കുന്നത് തെറ്റാണെന്ന് വിശ്വസിക്കുന്നവരാണ്. ദേഷ്യപ്പെടുന്നത് മൂലം അസുഖകരമായ സംഭവങ്ങള്‍ ഉണ്ടാകുമെന്നും ഇവര്‍ കരുതുന്നു. അതുകൊണ്ട് എല്ലാം അടക്കിവയ്ക്കും.

നിങ്ങളുടെ മകന്‍ അല്ലെങ്കില്‍ മകള്‍ ദേഷ്യം കാണിക്കുന്നതിന് നിങ്ങള്‍ നിരന്തരം ശകാരിക്കുകയോ മറ്റോ ചെയ്യുന്നുവെന്ന് കരുതുക. ദേഷ്യം കാണിക്കുന്നത് തെറ്റാണെന്ന ചിന്ത ഇതോടെ കുഞ്ഞുമനസ്സില്‍ രൂപപ്പെടും. കാലക്രമേണ കുട്ടി ദേഷ്യം മറച്ചുവച്ച് തന്റെ പ്രതിഷേധം മറ്റു മാര്‍ഗ്ഗങ്ങളിലൂടെ പ്രകടിപ്പിക്കും.

നേരിട്ടല്ലാതെ ദേഷ്യം കാണിക്കുക:

ദേഷ്യം മറ്റു രീതികളിലൂടെ പ്രകടിപ്പിക്കുന്നത് കൊണ്ട് കുഴപ്പമില്ലെന്ന് ഇവര്‍ വിശ്വസിക്കും. അതിനാല്‍ അവര്‍ മേല്‍പ്പറഞ്ഞ വഴികളിലൂടെ തങ്ങളുടെ അനിഷ്ടവും അപ്രീതിയും കാണിക്കും.

English summary

passive-aggressive-husband-how-to-identify-the-traits

passive aggressive people need a totally different approach. If you try to face them head on they will try to avoid conflict. If you try to ignore, they make passive remarks and attack you. If you try to attack, they will act like victims of your abuse.
X
Desktop Bottom Promotion