വിവാഹിത, അമ്മ, എന്നിട്ടും ഇഷ്ടം മറ്റൊരാളോട്

Posted By:
Subscribe to Boldsky

വിവാഹേതര ബന്ധങ്ങള്‍ വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്ന ഒരു അവസ്ഥയാണ് ഇന്ന് നമ്മുടെ നാട്ടിലുള്ളത്. ഇത് പലപ്പോഴും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും വിവാഹ ബന്ധവും കുടുംബ ബന്ധവും എല്ലാം തകരുന്നതിന് കാരണമാകുന്നു. പലപ്പോഴും ചിന്തിക്കാനും ചിന്തിച്ച് കാര്യങ്ങള്‍ പ്രവര്‍ത്തിക്കാനുമുള്ള കഴിവ് നഷ്ടപ്പെടുമ്പോഴാണ് ഇത്തരം പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നത്. പങ്കാളിയുമായി കഴിയുന്ന സമയത്തും മറ്റൊരാളെ മനസ്സിലിട്ട് സ്‌നേഹിക്കുന്നവര്‍ പങ്കാളിയെ മാത്രമല്ല തന്റെ കുടുംബത്തെ ഒന്നാകെയാണ് നശിപ്പിക്കുന്നത്.

ബന്ധങ്ങളുടെ അടിസ്ഥാനം തന്നെ വിശ്വാസമാണ്. ഓരോ വിശ്വാസത്തിന്റെ പുറത്താണ് ഓരോ കുടുംബവും ജീവിച്ച് പോവുന്നത് തന്നെ. അതുകൊണ്ട് തന്നെ വിവാഹേതര ബന്ധം തുടങ്ങുമ്പോള്‍ തന്നെ അത് ബന്ധത്തിന്റെ കെട്ടുറപ്പിനെ ബാധിക്കുന്നു. പങ്കാളിയില്‍ താല്‍പ്പര്യമില്ലെങ്കില്‍ വിവാഹമോചനത്തിലേക്ക് നീങ്ങുകയാണ് ചെയ്യേണ്ടത്.

അല്ലാതെ ഒരു സമയം രണ്ടു പേരോടും ബന്ധം പുലര്‍ത്തി രണ്ടു പേരേയും ഒരു പോലെ ചതിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ കൊണ്ടു ചെന്നെത്തിക്കുക. പത്രവും ടിവിയും തുറന്നാല്‍ അത് എല്ലാ വിധത്തിലും ഇന്ന് നടക്കുന്ന ഇത്തരത്തിലുള്ള സംഭവവവികാസങ്ങളെക്കുറിച്ചാണ് പറയുന്നത്. ചെറുപ്രായത്തില്‍ തന്നെ വിവാഹം കഴിഞ്ഞതിനു ശേഷം ജീവിതത്തില്‍ സംഭവിച്ച് ട്രാജഡികളെക്കുറിച്ച് നീന പറയുന്നു.

അച്ഛനമ്മമാരുടെ ഒറ്റമോള്‍

അച്ഛനമ്മമാരുടെ ഒറ്റമോള്‍

അച്ഛനമ്മമാരുടെ ഒറ്റമോളായിരുന്നു അവള്‍. ഏത് കാര്യവും സാധിപ്പിച്ച് കൊടുക്കുന്നതിനും ഏതിനും എന്തിനും മുന്നില്‍ നില്‍ക്കുന്നതിനും അച്ഛനമ്മമാര്‍ അവള്‍ക്കൊപ്പം ഉണ്ടായിരുന്നു. പലപ്പോഴും അവളുടെ ആഗ്രഹങ്ങള്‍ക്ക് മുന്നില്‍ എല്ലാ തരത്തിലും തല കുനിച്ചിരുന്നു.

 പഠന സമയത്ത്

പഠന സമയത്ത്

പഠന സമയത്ത് തന്നെ പല വിധത്തിലുള്ള പ്രണയത്തിലും പല വിധത്തിലുള്ള മോശം കൂട്ടുകെട്ടിലും നീന പെട്ടിരുന്നു. എന്നാല്‍ ഇതില്‍ നിന്നെല്ലാം അതിവിദഗ്ധമായി അവള്‍ ഊരിപ്പോന്നിരുന്നു. ഹൈസ്‌കൂള്‍ പഠനം കഴിഞ്ഞതോടെ പിന്നീട് കോളജിലേക്ക് ജോയിന്‍ ചെയ്യുന്നതിനു വേണ്ടിയാണ് ശ്രമിച്ചത്.

കോളജിലും പ്രണയം

കോളജിലും പ്രണയം

കോളജില്‍ വെച്ചാണ് അവള്‍ സുജയ് എന്ന ചെറുപ്പക്കാരനുമായി അടുപ്പത്തിലാവുന്നത്. സ്വപ്‌നങ്ങളില്‍ കണ്ടിരുന്നതു പോലെ ഒരു ചെറുപ്പക്കാരനായിരുന്നു സുജയ് എന്നാണ് നീന അടുത്ത കൂട്ടുകാരികളോട് പറഞ്ഞത്. പക്ഷേ സുജയ് എല്ലാ അര്‍ത്ഥത്തിലും നീനയെ ചതിക്കുകയായിരുന്നു.

പണത്തിന് വേണ്ടി

പണത്തിന് വേണ്ടി

സുജയ് നീനയെ സ്‌നേഹിച്ചത് നീനയുടെ പണം കണ്ടിട്ട് മാത്രമാണ്. നീനയുടെ അച്ഛനമ്മമാരില്‍ നിന്നും ഇഷ്ടം പോലെ പണം നീനയുടെ കൈകളില്‍ എത്തിയിരുന്നു. ഇതിന് വേണ്ടി മാത്രമാണ് ഇത്തരത്തില്‍ ഒരു പ്രണയക്കുരുക്കിലേക്ക് നീന അവളെ കൊണ്ടു ചെന്നെത്തിച്ചത്. ഇത് പലപ്പോഴും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ആ ബന്ധത്തില്‍ ഉണ്ടാക്കിക്കൊണ്ടിരുന്നു.

ഉടനേ വിവാഹം

ഉടനേ വിവാഹം

എന്നാല്‍ എങ്ങനെയെങ്കിലും നീനയെ പെട്ടെന്ന് വിവാഹം കഴിപ്പിച്ച് വിടണം എന്നതായിരുന്നു അച്ഛനമ്മമാരുടെ ആഗ്രഹം. അതിനായി ഡിഗ്രി പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് തന്നെ നീനയുടെ വിവാഹം നടത്തി. നീനയേക്കാള്‍ പത്ത് വയസ്സ് കൂടുതലുള്ള വ്യക്തിയായിരുന്നു ഭര്‍ത്താവ്. നീനയുടെ ഭര്‍തൃസങ്കല്‍പ്പത്തില്‍ നിന്ന് തന്നെ പാടേ മാറിയ ഒരു അവസ്ഥയായിരുന്നു ഉണ്ടായത്.

സൗന്ദര്യത്തിന് പുറകില്‍

സൗന്ദര്യത്തിന് പുറകില്‍

നീന അപ്പോഴും തനിക്ക് ചേരുന്ന വ്യക്തിയല്ല ഭര്‍ത്താവ് എന്ന ധാരണയില്‍ തന്നെയായിരുന്നു. അതുകൊണ്ട് തന്നെ ഭര്‍ത്താവെന്ന പരിഗണനയോ സ്‌നേഹമോ ഒന്നും നല്‍കിയിരുന്നില്ല. ഇത് ഭര്‍ത്താവില്‍ വളരെയധികം പ്രയാസമുണ്ടാക്കിയിരുന്നു.

അടുത്ത വീട്ടിലെ പയ്യന്‍

അടുത്ത വീട്ടിലെ പയ്യന്‍

ഈ അടുത്താണ് അടുത്ത വീട്ടില്‍ ഒരു ചെറുപ്പക്കാരന്‍ താമസത്തിനെത്തിയത്. എന്നാല്‍ ഇതോടെ നീനയുടെ കുടുംബത്തിലെ പ്രശ്‌നങ്ങള്‍ക്ക് തുടക്കമായി. പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ പിന്നീട് നീനയുടെ കുടുംബത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിന് കാരണമായി.

കുഞ്ഞിന്റെ ജനനം

കുഞ്ഞിന്റെ ജനനം

കുഞ്ഞിന്റെ ജനനമാണ് മറ്റൊന്ന്. ഇതിനിടയില്‍ നീനക്ക് ഒരു കുഞ്ഞുണ്ടാവുകയും ചെയ്തു. പെണ്‍കുഞ്ഞായിരുന്നു ജനിച്ചത്. എന്നാല്‍ ഇതിനിടെ അടുത്ത വീട്ടിലെ പയ്യനുമായുള്ള നീനയുടെ അടുപ്പം അതിരു കവിഞ്ഞതായി മാറി.

നീനയേക്കാള്‍ ചെറുപ്പം

നീനയേക്കാള്‍ ചെറുപ്പം

നീനയേക്കാള്‍ നാല് വയസ്സിന് ഇളയതായിരുന്നു അയല്‍വീട്ടിലെ പയ്യന്‍. ഇരുവരും തമ്മിലുള്ള ബന്ധം പിന്നീട് ഭര്‍ത്താവ് അറിയുകയും നീനയോടൊത്തുള്ള ജീവിതം ഇനി വയ്യെന്ന് തീരുമാനിച്ച് ഡിവോഴ്‌സിനു വേണ്ടി ശ്രമിക്കുകയും ചെയ്തു.

വിവാഹമോചനത്തിന് ശേഷം

വിവാഹമോചനത്തിന് ശേഷം

വിവാഹ മോചനത്തിനു ശേഷം കുഞ്ഞിനെ അമ്മയോടൊപ്പം വിടാനാണ് കോടതി നിര്‍ദ്ദേശിച്ചത്. എന്നാല്‍ കുഞ്ഞിനാകട്ടെ അച്ഛനോടൊപ്പം പോവാനായിരുന്നു താല്‍പ്പര്യം. എന്നാല്‍ കോടതിയുടെ നിര്‍ദ്ദേശ പ്രകാരം ഇന്ന് അമ്മയോടൊപ്പമാണ് കുഞ്ഞ്.

English summary

Married Women Cheat and have Extra Marital Affair

Almost every married person has faced marriage problems one time or the other. Here is a story about extra marital affair of a married women.
Story first published: Tuesday, February 27, 2018, 16:54 [IST]