For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  മാതാപിതാക്കളുമായുള്ള സംഘർഷവും അശാന്തമായ വിവാഹജീവിതവും.

  |

  വിവാഹം രണ്ടു വ്യക്തികൾ തമ്മിലല്ല രണ്ടു കുടുംബങ്ങൾ തമ്മിലാണ് പലപ്പോഴും നടക്കാറ്. അതു കൊണ്ട് മറ്റു കുടുംബാംഗങ്ങളുമായുള്ള പിണക്കങ്ങളും വഴക്കുകളും എപ്പോഴും വിവാഹ ബന്ധങ്ങളെ ബാധിക്കാറുണ്ട്.

  അതിൽ ഏറ്റവും മുന്നിട്ട് നിൽക്കുന്നത് അമ്മായിയമ്മ (ഭർത്താവിന്റെ അല്ലെങ്കിൽ ഭാര്യയുടെ അമ്മ) യുമായുള്ള ബന്ധമാണ്.

   സ്നേഹവും സഹായ മനസ്കതയും

  സ്നേഹവും സഹായ മനസ്കതയും

  എല്ലാത്തിനിടയിലും നിങ്ങള്‍ വേറിട്ടൊരു വ്യക്തിത്വമാണെന്ന് ബോധ്യപ്പെടുത്തേണ്ടതും പ്രധാനമാണ്. എങ്കിലേ നിങ്ങളെന്ന വ്യക്തിക്ക് ആ കുടംബത്തില്‍ സ്ഥാനമുണ്ടാകൂ. സ്നേഹവും സഹായ മനസ്കതയും കാണിച്ചുകൊണ്ടിരിക്കുക. കുടുംബത്തിന്‍റെ ഇഷ്ടങ്ങള്‍ മനസിലാക്കുക.എന്നാല്‍ അവന്‍റെ അല്ലെങ്കില്‍ അവളുടെ വീടും വീട്ടുകാരും നിങ്ങളുടേതു കൂടിയായിത്തീരും.

   അമ്മായിഅമ്മയുമായുള്ള ബന്ധം

  അമ്മായിഅമ്മയുമായുള്ള ബന്ധം

  അമ്മായിഅമ്മയുമായുള്ള ബന്ധം പലപ്പോഴും പലരീതിയിലും ചിത്രീകരിക്കപ്പെടുകയും വായിക്കാൻ ഇടവരികയും ചെയ്തിട്ടുണ്ട്. ഭർത്താവിന്റെ അമ്മ വളരെ സ്നേഹമുള്ള ഒരാളായിരിക്കാം. പക്ഷെ അവരുടെ സ്നേഹം ഒരിക്കലും ഉപാധികളില്ലാത്തതല്ല. മരുമകളെ അല്ലെങ്കിൽ മരുമകനെ അവർ എന്നും എപ്പോഴും വിലയിരുത്തികൊണ്ടിരിക്കും. എവിടെയെങ്കിലും സ്വഭാവത്തിന് വീഴച പറ്റിയാൽ സ്നേഹത്തിന് ഇളക്കം സംഭവിക്കും.

  സ്വന്തം മക്കൾ എത്രയൊക്കെ തെറ്റ് ചെയ്താലും ക്ഷമിക്കാൻ തയ്യാറാവുന്ന മനസ്ഥിതി മരുമകളുടെയോ മരുമകന്റെയൊ കാര്യത്തിൽ ഉണ്ടാവില്ല. ഒരു വിശ്വസ്തനായ മകനും ഭർത്താവും അല്ലെങ്കിൽ മകളും ഭാര്യയും ആകാൻ ശ്രമിക്കുന്ന ഒരു വ്യക്തി നേരിടുന്ന ധർമ്മ സങ്കടം ഈ സ്വഭാവവിശേഷത്തിൽ നിന്നും ഉടലെടുക്കുന്നതാണ്. ഈ ധർമ്മ സങ്കടം പലപ്പോഴും വിവാഹത്തിന്റെ അടിസ്ഥാനത്തിന് ഇളക്കമുണ്ടാക്കുന്നു. ഭർത്താവിന്റെയോ ഭാര്യയുടെയൊ വീട്ടുകാരുമായുള്ള ബന്ധം പ്രസക്തമാകുന്നത് ഈ സാഹചര്യത്തിലാണ്.

   അമ്മയും കുഞ്ഞുമായുള്ള സ്നേഹം

  അമ്മയും കുഞ്ഞുമായുള്ള സ്നേഹം

  അമ്മ കുഞ്ഞിനെ വാരിയെടുക്കുന്നു. കെട്ടിപ്പുണരുന്നു. ഒരുപാട് ഉമ്മവെക്കുന്നു. അമ്മയും കുഞ്ഞും പലപ്പോഴും കണ്ണിൽ കണ്ണിൽ നോക്കിയിരിക്കാറുണ്ട്. കണ്ണിലൂടെ സ്നേഹം കൈ മാറുന്നത് കമിതാക്കൾ മാത്രമല്ല എന്നത് അതിൽ നിന്നും വ്യക്തമാവുന്നു. അമ്മയും കുഞ്ഞുമായുള്ള ഈ സ്നേഹം പിന്നീട് ജീവിതത്തിൽ വരുന്ന എല്ലാ ബന്ധങ്ങളെയും ബാധിക്കാറുണ്ട്. വിവാഹവും അതിൽ നിന്ന് വ്യത്യസ്തമല്ല.

  വിവാഹത്തോടെ ഭാര്യയും അല്ലെങ്കിൽ ഭർത്താവുമായുള്ള ബന്ധത്തിന് മുൻതൂക്കം ലഭിക്കുമെങ്കിലും മാതാപിതാക്കളുമായുള്ള ബന്ധം ക്ഷയിച്ചുപോകുന്നില്ല. അത് ഏറ്റവും ശക്തിയായി തന്നെ തുടരുന്നു. തന്റെ കുഞ്ഞിന് തന്നോടുള്ള സ്നേഹത്തിന് ഇളക്കം തട്ടുമൊ എന്ന മാതാപിതാക്കളുടെ ആധി ഒരു വശത്തും പല വേഷങ്ങൾ കെട്ടിയാടുന്ന മക്കളുടെ ധർമ്മ സങ്കടം മറുഭാഗത്തുമായി വിവാഹബന്ധം പലപ്പോഴും തകർച്ചയുടെ വക്കിലേക്ക് നീങ്ങുന്നു.

   വിവാഹബന്ധം

  വിവാഹബന്ധം

  വിവാഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ജീവിതത്തിലെ ഒറ്റപ്പെടലിന് അത് പരിഹാരമാകുന്നു എന്നതാണ്. എന്തിനും ഏതിനും ഒപ്പം നിൽക്കാൻ ഒരാൾ എന്നതാണ് വിവാഹത്തോടെ സാധ്യമാകുന്നത്. പുറമെനിന്ന് ആരുതന്നെ ഇടപെട്ടാലും ഭാര്യ അല്ലെങ്കിൽ ഭർത്താവ് തന്റെ കൂടെ ഉറച്ചു നിൽക്കണമെന്ന് ആരും ആഗ്രഹിക്കും.

  ഈ പുറമെ നിന്നുള്ള വ്യക്തി സഹപ്രവർത്തകനാകാം, സുഹൃത്താകാം വീട്ടുജോലിക്കാരാകാം എന്നങ്ങനെ ആരുമാകാം. പക്ഷെ പുറമെ നിന്നുള്ള ആ വ്യക്തിയാണ് ശരി എന്ന നിലപാട് പലപ്പോഴും ആവർത്തിച്ചാൽ നീരസങ്ങൾക്കും അരക്ഷിതത്വത്തിനും അത് വഴിവെക്കുന്നു. വിവാഹബന്ധം തകർച്ചയിലേക്ക് നീങ്ങുന്നുവെന്ന് അനുമാനിക്കാം.

   ജീവിത പങ്കാളി

  ജീവിത പങ്കാളി

  ഇതെ പ്രശ്നം തന്നെയാണ് മാതാപിതാക്കളുമായും ഉടലെടുക്കുന്നത്. പങ്കാളിയുടെ മാതാപിതാക്കളുമായി പ്രശ്നങ്ങൾ ഉടലെടുക്കുമ്പോൾ സ്വന്തം ഭാര്യ അല്ലെങ്കിൽ ഭർത്താവ് തന്റെ കൂടെ നിക്കണമെന്ന് ജീവിത പങ്കാളി ആഗ്രഹിച്ചു പോകും. ഇവിടെ പലപ്പോഴും സംഭവിക്കുന്നത് ആഗ്രഹങ്ങൾക്ക് വിരുദ്ധമാണ്.

  മാതാപിതാക്കളുടെ സ്വാധീനം വിവാഹജീവിതത്തിൽ എന്ന വിഷയത്തിനെപ്പറ്റി വളരെയധികം പഠനങ്ങളും ഗവേഷണങ്ങളും നടന്നിട്ടണ്ട്. വിവാഹബന്ധങ്ങൾക്ക് ഒട്ടും അഭികാമ്യമായ ഫലങ്ങളല്ല ഈ ഗവേഷണങ്ങളിൽ നിന്നും ലഭിച്ചിരിക്കുന്നത്.

   അമ്മമാരെ ന്യായീകരിക്കുന്നു

  അമ്മമാരെ ന്യായീകരിക്കുന്നു

  പുരുഷൻമാർ പലപ്പോഴും സ്വന്തം അമ്മമാരെ ന്യായീകരിക്കുന്നു. തെറ്റ് അമ്മമാരുടെ ഭാഗത്ത് ആണെങ്കിൽ പോലും. ഭാര്യ ശക്തയും ഏത് കഷ്ടപ്പാടും സഹിക്കാൻ കഴിവുള്ള വ്യക്തി ആണെന്ന ബോധവും സ്വന്തം അമ്മ വളരെ മൃദുലയും എളുപ്പത്തിൽ പരിക്കേൽക്കുന്ന സ്വാഭാവത്തിനുടമയാണെന്ന വിശ്വാസവും ആണ് ഇതിനു പുറകിൽ. പലപ്പോഴും ഇത് വിവാഹത്തിന്റെ അടിത്തറയിളക്കുന്നു.

  പുരുഷൻമാർ മാതാപിതാക്കളും ഭാര്യയുമായുള്ള തർക്കത്തിൽ ഭാര്യമാരെ കുറ്റപ്പെടുത്തുന്നത് അത്തരമൊരു അവസ്ഥ സംജാതമാകാൻ ഇടനൽകിയതിനാണ്. ധർമ്മ സങ്കടത്തിലാക്കിയത് ഭാര്യയാണെന്ന് പുരുഷൻ തീരുമാനിക്കുന്നു. "എന്റെ അമ്മ അങ്ങനെയാണ്. നിനക്ക് മിണ്ടാതിരുന്നു കൂടെ" അല്ലെങ്കിൽ "എന്റെ അമ്മയെ വേദനിപ്പിക്കരുത്" എന്നിങ്ങനെയുള്ള പറച്ചിലുകൾ ഭാര്യയെ പൂർണമായും ഒറ്റപ്പെടുത്തുന്നു. കൂടെ നിൽക്കാൻ ഒരാൾ എന്ന വിവാഹത്തിന്റെ ഏറ്റവും പ്രഥമമായ കർത്തവ്യവും സ്വപ്നവുമാണ് ഇവിടെ തകർന്നു വീഴുന്നത്.

  പുരുഷൻമാർ കുടുംബവഴക്കുകളെ പ്രതിരോധിക്കുന്നത്

  പുരുഷൻമാർ കുടുംബവഴക്കുകളെ പ്രതിരോധിക്കുന്നത്

  പുരുഷൻമാർ മിക്കവാറും ഇത്തരം ധർമ്മസങ്കടങ്ങളിൽ നിന്ന് ഓടിയൊളിക്കാറാണ് പതിവ്. കാര്യങ്ങൾ നിയന്ത്രണാതീതമായാൽ അവർ പലപ്പോഴും സ്ഥലം കാലിയാക്കും. മാതാപിതാക്കളും ഭാര്യയും തന്നത്താൻ പ്രശ്നങ്ങളെ നേരിടും.

  പുരുഷൻമാർ സംഘർഷങ്ങളെ സ്ത്രീകളെക്കാൾ നന്നായി നേരിടുകയും കൈകാര്യം ചെയ്യുകയും ചെയ്യും എന്നത് പൊതുവെയ്യുള്ള ഒരു വിശ്വാസമാണ്. എന്നാൽ ഒരു കുടുംബാന്തരീക്ഷത്തിൽ ഇത് വെറും ധാരണ മാത്രമാണ്. വാഷിങ്ടൺ യൂണിവേഴ്സിറ്റിയിലെ ജോൺ ഗോട്ട്മാൻ നടത്തിയ പഠനം ഇത് വെളിവാക്കുന്നു. കുടുംബ സംഘർഷങ്ങളിൽ ഭാര്യയുടേയും ഭർത്താവിന്റെയും ശാരീരിക പ്രതികരണം (ഹൃദയമിടിപ്പ്, രക്തസമ്മർദ്ദം അഡ്രീനാലിന്റെ അളവ്) പരിശോധിച്ചപ്പോൾ പുരുഷൻമാരുടേത് സ്ത്രീകളെക്കാൾ വളരെ ഉയർന്നതോതിലും വളരെ പെട്ടെന്നുമാണെന്ന് കണ്ടെത്തുകയുണ്ടായി. പുരുഷൻമാർ കുടുംബവഴക്കുകളെ പ്രതിരോധിക്കുന്നത് ഒന്നും മിണ്ടാതെയിരുന്നാണ്. അവർ പ്രതികരിക്കാൻ വിസമ്മതിക്കുന്നു, മുറിവിട്ടുപോവുക അല്ലെങ്കിൽ കുറച്ച് സമയം വീട്ടിൽ നിന്നും മാറിനിൽക്കുക എന്നിങ്ങനെയുള്ള പ്രതിരോധനടപടികൾ സ്വീകരിക്കുന്നു.

  പക്ഷെ ഇത്തരം നടപടികൾ വാക്കുതർക്കങ്ങളെ ഇല്ലാതാക്കുന്നതിന് പകരം പെരുപ്പിക്കുകയാണ് ചെയ്യുന്നത്. ഈ പ്രതിരോധങ്ങൾ പുച്ഛം, കോപം, അവഗണന എന്നിവയെ സൂചിപ്പിക്കുന്നു. അത് ബന്ധത്തെ അവതാളത്തിലാക്കുമെന്ന് പ്രത്യേകിച്ച് പറയേണ്ടല്ലോ .ആ കുടുംബത്തിലെ അംഗമായി മാറി സ്നേഹത്തോടെയും കരുതലോടെയും ഇവരോട് പെരുമാറിയാല്‍ മതി

  English summary

  In Law Conflict and Marraiges

  When a woman marries a man and goes to live with his family, she usually takes utmost care to ensure that she pleases her in-laws.
  Story first published: Tuesday, May 22, 2018, 15:45 [IST]
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more