വിവാഹജീവിതം പ്രണയാതുരം ആക്കാന്‍ ഇതാ ചില വഴികള്‍

Posted By: Princy Xavier
Subscribe to Boldsky

തിരക്കുകള്‍ എറുമ്പോള്‍ ദാമ്പത്യ ജീവിതവും വിരസമായി തുടങ്ങാം. എന്നാല്‍ ആ പഴയ പ്രണയ നിമിഷങ്ങള്‍ തിരികെ കൊണ്ട് വരാന്‍ കഴിയുമെങ്കിലോ? വിവാഹ ശേഷവും നിത്യ പ്രണയതിലായിരിക്കാന്‍ ഇതാ ചില വഴികള്‍:

tour

സ്വന്തം നഗരത്തിലെ തന്നെ ടൂറിസ്റ്റ് ആയി മാറാം

മധുവിധു കാലത്തെ പോലെ ഒരു പ്രണയ ജോഡിയായി പാറിനടക്കാന്‍ കൊതി തോന്നുന്നുണ്ടോ? എന്നാല്‍ നിങ്ങളുടെ അടുത്തുള്ള സ്ഥലത്തെ ടൂറിസ്റ്റുകള്‍ ആയി മാറിയാലോ, ലോക്കല്‍ ഫുഡ്‌ കഴിക്കാം, ഫാന്‍സി വസ്ത്രങ്ങള്‍ ധരിക്കാം. അങ്ങനെ കഴിഞ്ഞ കാലത്തെ പുതിയ രീതിയില്‍ പുനരാവിഷ്കരിക്കാന്‍ ശ്രമിക്കാം.

ga

ചെറിയ നിര്‍മാണങ്ങളില്‍ ഏര്‍പ്പെടാം

വേറൊരു മാര്‍ഗം സ്വന്തം വീടുവളപ്പില്‍ ചെറിയ ചെറിയ നിര്‍മാണങ്ങളില്‍ ഏര്‍പ്പെടാം, ചെറിയൊരു നീന്തല്‍ കുളം നിര്‍മിക്കുകയോ മറ്റോ ചെയ്യാം.

hmr

പങ്കാളിക്കൊപ്പം ഒരു ഹോം സ്പാ ആയാലോ?

പങ്കാളിക്കൊപ്പം അടുത്തുള്ള ഒരു ഹോം സ്പാ ബുക്ക്‌ ചെയ്യാം, ആ അന്തരീക്ഷത്തിലെ പരസ്പര സാമീപ്യം പുത്തനുണര്‍വ് നല്‍കും.

list

ആ "ബക്കറ്റ് ലിസ്റ്റ്" പൂര്ത്തീകരിക്കാം

എല്ലാവര്‍ക്കും സ്വന്തമായി ആഗ്രഹങ്ങളുടെ ഒരു ലിസ്റ്റ് തന്നെ കാണും. ഇനിയും സഫലമാക്കാന്‍ കഴിയാതെ പോയത് ഈ കാലത്ത് പങ്കാളിയോടൊപ്പം ഒരുമിച്ച് പൂര്‍ത്തിയാക്കാന്‍ ശ്രമിക്കാം.

spo

കായിക വിനോദങ്ങള്‍

പങ്കാളിയോടൊപ്പം ഇരുവര്‍ക്കും പ്രിയപ്പെട്ട കായിക വിനോദങ്ങളില്‍ ഏര്‍പ്പെടാം. ഒരുമിച്ചുള്ള നീന്തലോ, സൈക്ലിങ്ങോ നല്ല കുറച്ചു നിമിഷങ്ങള്‍ സമ്മാനിക്കും.

പരസ്പരം സഹായിക്കാം

ഇതുവരെ ചെയ്തിട്ടില്ലാത്ത എന്തെങ്കിലും കാര്യം പുതുതായി ചെയ്യാന്‍ ശ്രമിക്കാം. രണ്ടു പേരും മനസ് തുറന്നു അവരവര്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ പങ്കു വെയ്ക്കാം, അത് ചെയ്യാന്‍ പരസ്പരം സഹായിക്കാം.

jou

യാത്ര

അടുത്തുള്ള വൈന്‍ യാര്‍ഡോ ഫാം ഹൗസോ സന്ദര്‍ശിക്കാം. ഇവക്കിടയിലൂടെയുള്ള യാത്ര മനസ്സിനും ശരീരത്തിനും പുതിയ ഉണര്‍വുകള്‍ നല്‍കും തീര്‍ച്ച,

tv

ഒരുമിച്ചൊരു ടി വി ഷോ കാണാം

ഒരുമിച്ചൊരു സോഫയില്‍ ഒരു പുതപ്പിന് കീഴിലിരുന്നു ഒരു ടി വി ഷോയോ സിനിമയോ കാണുന്നത് സങ്കല്പിച് നോക്കു, പ്രണയം തുളുമ്പാന്‍ ഇനിയെന്ത് വേണം? അങ്ങനെ ഈ രണ്ടാം മധുവിധു കാലം ആഘോഷമാക്കം

English summary

Ideas For Couples To Bring Back Romance

we have connected 8 creative and inexpensive date ideas which would bring back the romance. The happiness of dates such as going to a theater for a late-night show, or having dinner at some restaurant has become too common.