ഭാര്യയുടെ രഹസ്യഭാഗത്ത് ആസിഡൊഴിച്ച ഭര്‍ത്താവ്,കാരണം

Posted By:
Subscribe to Boldsky

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനും പ്രണയത്തില്‍ നിന്നും പിന്മാറിയതിനുമെല്ലാം പെണ്‍കുട്ടികളുടെ മേല്‍ ആസിഡൊഴിയ്ക്കുന്ന സംഭവങ്ങള്‍ നാം പലപ്പോഴും വാര്‍ത്തകളില്‍ കാണാറുണ്ട്. പ്രത്യേകിച്ചും മുഖത്ത്. ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നതിന്റെ മനശാസ്ത്രത്തെക്കുറിച്ചോര്‍ത്തു നാം അതിശയപ്പെടാറുമുണ്ട്.

എന്നാല്‍ രേഷ്മയെന്ന പെണ്‍കുട്ടിയ്ക്കു മേല്‍ ആസിഡൊഴിച്ചത് സ്വന്തം ഭര്‍ത്താവു തന്നെയായിരുന്നു. പ്രത്യേകിച്ചും വിവാഹമോചനത്തിനു ശേഷം.

രേഷമയക്കു മേല്‍ അയാളെന്തിനീ ക്രൂരകൃത്യം ചെയ്തുവെന്നറിയേണ്ടേ,

വിവാഹം കഴിപ്പിച്ചയച്ചു

വിവാഹം കഴിപ്പിച്ചയച്ചു

3 മക്കളടങ്ങുന്ന കാണ്‍പൂരിലെ ഒരു കുടുംബത്തിലെ ഒരംഗമായിരുന്നു രേഷ്മ. കുടുംബത്തിന്റെ സാമ്പത്തികമായ പിന്നോക്കാവസ്ഥ കാരണം പഠിയ്ക്കാന്‍ താല്‍പര്യമുണ്ടെങ്കിലും ഇതിന് കഴിയാതെ വന്ന രേഷ്മയെ 14 വയസായപ്പോള്‍ തന്നെ വീട്ടുകാര്‍ വിവാഹം കഴിപ്പിച്ചയച്ചു. വിവാഹശേഷം ഭര്‍ത്താവിനൊപ്പം ലക്‌നൗവിലെത്തിയ രേഷ്മയ്ക്ക പുതിയ അന്തരീക്ഷം സുഖപ്രദമായിരുന്നു. ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാനും പുതിയ ആളുകളെ കാണാനുമെല്ലാം അവസരം രേഷ്മയ്ക്കവിടെ ലഭിച്ചു.

16-ാം വയസില്‍

16-ാം വയസില്‍

16-ാം വയസില്‍ ഒരു പെണ്‍കുട്ടിയ്ക്കു ജന്മം നല്‍കിയ രേഷ്മയ്ക്ക അതിനു ശേഷം ജീവിതം അത്ര സുഖകരമായില്ല. ഭര്‍ത്താവും ഭര്‍ത്താവിന്റെ വീട്ടുകാരും ആണ്‍കുട്ടിയേയാണ് പ്രതീക്ഷിച്ചതെന്നതാണ് കാരണം.

അവളുടെ ജീവിതം

അവളുടെ ജീവിതം

18-ാമത്തെ വയസില്‍ വീണ്ടുമൊരു പെണ്‍കുട്ടിയ്ക്കു കൂടി രേഷ്മ ജന്മം നല്‍കിയതോടെ അവളുടെ ജീവിതം നരകച്ചൂളയിലായി. തുടര്‍ച്ചയായി 5 പെണ്‍കുട്ടികള്‍ക്കു രേഷ്മ ജ്ന്മം നല്‍കിയതോടെ അവളാ വീട്ടില്‍ ചതുര്‍ത്ഥിയായി. രേഷ്മയുടെ ഭര്‍ത്താവിന് അവളെ കണ്ണെടുത്താല്‍ കണ്ടുകൂടായിരുന്നു. രേഷ്മയെ ഈ വീട്ടില്‍ ആവശ്യമില്ലെന്നായിരുന്നു അയാളുടെ നിലപാട്.

സ്വകാര്യ ഭാഗങ്ങളില്‍

സ്വകാര്യ ഭാഗങ്ങളില്‍

ഒരു ദിവസം അടുക്കളയില്‍ തിരക്കിലായിരുന്ന രേഷ്മയെ ഭര്‍ത്താവ് വിളിച്ചു. അയാള്‍ക്കരികിലെത്തിയ രേഷ്മയെ പിടിച്ചു നിര്‍ത്തി സ്വകാര്യ ഭാഗങ്ങളില്‍ അയാള്‍ ആസിഡൊഴിക്കുകയായിരുന്നു. പൊള്ളലേറ്റ് നിലവിളിച്ച അവളുടെ കരച്ചില്‍ കേള്‍ക്കാന്‍ ആരുമില്ലായിരുന്നു. 24 ജൂലൈ 2013ലാണ് ഇതുസംഭവിച്ചത്.

അച്ഛന്‍

അച്ഛന്‍

വേദന സഹിച്ച് ദിവസങ്ങള്‍ അവിടെ ഒരു സ്ഥലത്തു തന്നെ ഇരുന്നു കഴിച്ചു കൂട്ടിയ രേഷ്മ അവസാനം തന്റെ അച്ഛനെ ഫോണ്‍ ചെയ്തു വരുത്തി. രേഷ്മയെ അന്വേഷിച്ചെത്തിയ അച്ഛനെ വീട്ടിലേയ്ക്കു കടത്താതെ ചീത്ത വിളിച്ച് ഭര്‍ത്താവു തിരിച്ചയച്ചു. അപ്പോള്‍ പോയ അച്ഛന്‍ വീണ്ടും രേഷ്മയെ അന്വേഷിച്ചു വന്നു. അച്ഛന്‍ ബലമായി രേഷ്മയെ കണ്ടു. രേഷ്മയെ കൂട്ടിക്കൊണ്ടുപോയി കാണ്‍പൂരിലെ ലാലാ ലജ്പത്‌റായ് ആശുപത്രിയില്‍ എത്തിച്ചു. അവസ്ഥ കണ്ട് ആദ്യം രേഷ്മയെ അഡ്മിറ്റാക്കാന്‍ ആശുപത്രി അധികൃതര്‍ വിസമ്മതിച്ചെങ്കിലും അച്ഛന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് അഡ്മിറ്റു ചെയ്തു.

ഗര്‍ഭിണിയാണെന്ന്

ഗര്‍ഭിണിയാണെന്ന്

തുടര്‍ന്നു ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയിലാണ് താന്‍ രണ്ടര മാസം ഗര്‍ഭിണിയാണെന്ന് രേഷ്മ അറിഞ്ഞത്. അരഭാഗം മുതല്‍ ഗുരുതരമായി പൊള്ളലേറ്റ രേഷ്മയ്ക്ക് അത്യാവശ്യമായി ഒരു സര്‍ജറി വേണമെന്നും അബോര്‍ഷന്‍ നടത്തണമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞുവെങ്കിലും കുഞ്ഞിനെ കളയാന്‍ രേഷ്മ സമ്മതിച്ചില്ല. ഇതെത്തുടര്‍ന്ന് കുഞ്ഞിനെ കഴിവതും സംരക്ഷിക്കാന്‍ ശ്രമിച്ചു തന്നെ സര്‍ജറി നടത്താമെന്ന് ഡോക്ടര്‍മാര്‍ സമ്മതിച്ചു.

രേഷ്മയുടെ ഭര്‍ത്താവ്

രേഷ്മയുടെ ഭര്‍ത്താവ്

രേഷ്മയുടെ ഭര്‍ത്താവ് അവിടെയെത്തി, രേഷ്മയുടെ അച്ഛനെ ചീത്ത വിളിച്ചു, ഉപദ്രവിച്ചു. ആ സമയത്ത് അവിടെയുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരോട് രേഷ്മ കാര്യങ്ങള്‍ അറിയിച്ചു. അവരുടെ സഹായത്തോടെ ഭര്‍ത്താവിനെതിരെ കേസു കൊടുത്തു. ഭര്‍ത്താവിനെ പൊലീസ് അറസ്റ്റു ചെയ്തു. പിന്നീട് അയാള്‍ക്ക് 17വര്‍ഷം തടവുശിക്ഷ ലഭിച്ചു. കേസ് പിന്‍വലിച്ചാല്‍ 6000 രൂപ രേഷ്മയ്ക്കു നല്‍കാമെന്ന് ഭര്‍തൃവീട്ടുകാരുടെ വാഗ്ദാനവുമുണ്ടായിരുന്നു.

ആണ്‍കുഞ്ഞിനു ജന്മം നല്‍കി

ആണ്‍കുഞ്ഞിനു ജന്മം നല്‍കി

രേഷ്മ ഒരു ആണ്‍കുഞ്ഞിനു ജന്മം നല്‍കി. രേഷ്മയുടെ പെണ്‍മക്കളെ തെറ്റായ കാര്യങ്ങള്‍ പറഞ്ഞു കൊടുത്ത് രേഷ്മയ്‌ക്കെതിരെ ഭര്‍തൃവീട്ടുകാര്‍ തിരിച്ചിരുന്നു. ആ കുട്ടികള്‍ക്ക് രേഷ്മയെ വെറുപ്പായിരുന്നു.

പ്രസവശേഷം

പ്രസവശേഷം

പ്രസവശേഷം കുഞ്ഞിനെ പോറ്റാനായി ടെയ്‌ലറിംഗ് ജോലിയാരംഭിച്ച രേഷ്മയ്ക്കു കൂട്ടായി സ്വന്തം കുടുംബാംഗങ്ങളുണ്ടായിരുന്നു. പിന്നീട് പത്രത്തില്‍ നിന്നും കാര്യങ്ങളിഞ്ഞ് കാണാനെത്തിയ ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റ ലക്ഷ്മി അഗര്‍വാള്‍ എന്ന സ്ത്രീയുടെ സഹായത്തോടെ ഛനവ് എ്‌ന്നൊരു എന്‍ജിഒയില്‍ കോഫിഷോപ്പില്‍ ജോലി ലഭിച്ച രേഷ്മയിന്ന് നാലു വയസുള്ള തന്റെ മകനെ സംരക്ഷിച്ചു ജീവിതം മുന്നോട്ടു നീക്കുന്നു.

English summary

Husband Who Throws Acid On The Private Part Of Wife

Husband Who Throws Acid On The Private Part Of Wife for not delivering baby boy,
Story first published: Tuesday, March 13, 2018, 19:50 [IST]