TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
കല്യാണം കഴിഞ്ഞ് 15ദിവസം കൊണ്ട് ഭര്‍ത്താവ് മാറി
വളരെയധികം പ്രതീക്ഷകളോടെയായിരിക്കും ഓരോ പെണ്‍കുട്ടിയും വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. എന്നാല്‍ തന്റെ എല്ലാ പ്രതീക്ഷകളും തകര്‍ക്കുന്ന അവസ്ഥയാണ് ജീവിതത്തില്‍ ഉണ്ടാവുന്നെങ്കില്‍ അത് ജീവിതത്തെ മൊത്തത്തില്‍ ഇല്ലാതാക്കുന്നു. ഒരു സാധാരണ കുടുംബത്തില്‍ നിന്ന് വിവാഹം കഴിപ്പിച്ചയച്ച പെണ്‍കുട്ടിക്ക് ഭര്‍തൃഗൃഹത്തില്‍ അനുഭവിക്കേണ്ടി വന്ന പീഢനങ്ങളുമാണ് അവള് പറയുന്നത്.
ഗര്‍ഭാവസ്ഥയിലും ഭര്‍ത്താവിന്റെ ലൈംഗിക പീഢനം
വിവാഹ സ്വപ്നങ്ങള്‍ക്കെല്ലാം വിവാഹത്തിന്റെ ആദ്യ നാളുകളില്‍ തന്നെ വിലക്ക് വീണ അവസ്ഥയാണ് ഇവള്‍ക്ക് പറയാനുള്ളത്. ജീവിതത്തിന്റെ നല്ലൊരു ഭാഗവും ഭര്‍ത്താവിന്റെ വീട്ടുകരുടെ പീഢനങ്ങള്‍ക്ക് ഇരയാകേണ്ടി വന്നു അ വള്‍ക്ക്. സ്ത്രീധനത്തിന്റെ പേരിലാണ് പീഢനങ്ങള്ക്കെല്ലാം ഇവള്‍ക്ക് ഇരയാകേണ്ടി വന്നത്. സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും തെറ്റാണെന്ന് അറിയാമെങ്കിലും ഇന്നും നമ്മുടെ നാട്ടില്‍ ഇത്തനം ദുരാചാരങ്ങള്‍ പിന്തുടരുന്നുണ്ടെന്നതാണ് സത്യം. വിവാഹ ശേഷം ഇവള്‍ക്കെന്ത് സംഭവിച്ചു എന്ന് നോക്കാം.
ചെറു പ്രായത്തിലെ വിവാഹം
ചെറു പ്രായത്തിലാണ് ആ പെണ്‍കുട്ടിയുടെ വിവാഹം കഴിഞ്ഞത്. 20 വയസ്സില്‍ ധാരാളം പ്രതീക്ഷകളോട് കൂടിയാണ് വിവാഹ ജീവിതത്തിലേക്ക് അവള് കാലെടുത്ത് വെച്ചത്. വിജയ് വാഡയിലാണ് ബാംഗ്ലൂരുകാരിയായ അവളെ വിവാഹം കഴിപ്പിച്ചത്.
ആഗ്രഹിച്ച പൊന്നും പണവും
ഭര്‍തൃ വീട്ടുകാര്‍ ചോദിച്ച പൊന്നും പണവും കൊടുത്താണ് അവളെ വിവാഹം കഴിപ്പിച്ചയച്ചത്. കൂടാതെ ഒരു ലക്ഷം രൂപയും കൊടുത്തു സ്ത്രീധനമായി. കൂടാതെ സ്വര്‍ണവും കൊടുത്തു. മാത്രമല്ല ഊട്ടിയിലേക്ക് ഹണിമൂണ്‍ പോവുന്നതിനുള്ള ചിലവും കൂടി അവളുടെ വീട്ടുകാര്‍ എടുത്തു.
ജോലിയുമായി ഭര്‍ത്താവ്
എന്നാല്‍ ഭര്‍ത്താവ് ജോലിക്കായി ഹൈദരാബാദിലേക്ക് പോവുകയും ഭാര്യയെ ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ക്കൊപ്പം നിര്‍ത്തുകയും ചെയ്തു. എല്ലാ ആഴ്ചയിലും അവളെ വന്ന് സന്ദര്‍ശിച്ചു പോവുകയും ചെയ്തു.
വിവാഹം കഴിഞ്ഞ് രണ്ടാഴ്ചക്ക് ശേഷം
വിവാഹം കഴിഞ്ഞ് രണ്ടാഴ്ചക്ക് ശേഷമാണ് അയാള്‍ അവളോട് ആ ഞെട്ടിക്കുന്ന സത്യം പറഞ്ഞത്. തന്നെ വിവാഹം കഴിച്ചത് വെറും സ്ത്രീധനത്തിനു വേണ്ടി മാത്രമാണെന്ന് അയാള്‍ അവളോട് പറഞ്ഞു. മാത്രമല്ല അയാളോടൊപ്പം ചേര്‍ന്ന് മാതാപിതാക്കളും ഇവളെ പണത്തിന്റേയും പ്രതാപത്തിന്റേയും പേരില്‍ കുത്തി നോവിക്കാന്‍ തുടങ്ങി.
ജീവിതം അവസാനിച്ചു
ഭര്‍ത്താവിന്റെ ഈ തുറന്ന് പറച്ചിലും ഭര്‍തൃവീട്ടുകാരുടെ പീഢനവും അവളെ വളരെയധികം വിഷമിപ്പിച്ചു. എങ്കിലും തന്റെ വീട്ടുകാരോട് ഒന്നും പറയാതിരിക്കാന്‍ അവള് പരമാവധി ശ്രമിച്ചു. താന്‍ അനുഭവിക്കുന്ന വിഷമം മറ്റുള്ളവരെ അറിയിക്കാതിരിക്കാന്‍ അവള് പരമാവധി ശ്രമിച്ചു.
രണ്ട് മാസത്തിനു ശേഷം
എല്ലാ ദു:ഖങ്ങളും സഹിച്ച് രണ്ട് മാസത്തോളം അവള് ഭര്‍തൃവീട്ടില്‍ താമസിച്ചു. എന്നാല്‍ രണ്ട് മാസത്തിനു ശേഷം ഭര്‍ത്താവിന്റെ ജോലി സ്ഥലത്ത് അവളേയും കൊണ്ട് പോയി. എന്നാല്‍ കുറച്ച് നാള് കഴിഞ്ഞപ്പോള്‍ ഭര്‍ത്താവ് ജോലി മതിയാക്കി വീട്ടിലിരിക്കാന്‍ തുടങ്ങി.
പണം കൊണ്ട് വരാനുള്ള ആവശ്യം
എന്നാല്‍ സ്ഥിരമായി അവളോടുള്ള ഉപദ്രവം ദിവസം ചെല്ലുന്തോറും വര്‍ദ്ധിച്ച് വരികയാണ് ചെയ്തത്. എന്നാല്‍ പിന്നീട് ഭര്‍ത്താവ് ജോലിക്ക് കൂടി പോവാതിരിക്കുമ്പോള്‍ തന്റെ വീട്ടില്‍ നിന്ന് പണം കൊണ്ട് വരാനുള്ള ആവശ്യം കൂടിക്കൊണ്ട് വന്നു. ഭര്‍ത്താവിനോടൊപ്പം ഭര്‍ത്താവിന്റെ വീട്ടുകാര്‍ കൂടി അവളെ നിരന്തരം ഉപദ്രവിച്ച് കൊണ്ടിരുന്നു.
കുഞ്ഞിന് വേണ്ടി
എന്നാല്‍ ഭര്‍ത്താവിന്റെ അമ്മ ഒരു കുഞ്ഞിന് വേണ്ടി അവളെ പീഢിപ്പിച്ച് കൊണ്ടേ ഇരുന്നു. എന്നാല്‍ കുഞ്ഞിനെ ഗര്‍ഭം ധരിക്കാന്‍ പോലും ഭയമായിരുന്നു അവള്‍ക്ക്. പെണ്‍കുഞ്ഞാണ് ഉണ്ടാവുന്നതെങ്കില്‍ കുഞ്ഞിനെ നോക്കാനോ വളര്‍ത്താനോ പോലും തയ്യാറാവില്ല എന്നതായിരുന്നു ഭര്‍ത്താവിന്റെ ഡിമാന്റ്. മാത്രമല്ല പെണ്കുഞ്ഞാണെങ്കില് അതിനെ അബോര്‍ട്ട് ചെയ്യും എന്ന് വരെ അയാള്‍ പറഞ്ഞു.
ചെറിയ കാര്യത്തിനു പോലും അമ്മ
വളരെ ചെറിയ കാര്യങ്ങള്‍ക്ക് പോലും തീരുമാനം എടുക്കാന്‍ അമ്മയെ ആശ്രയിച്ചിരുന്ന വ്യക്തിയായിരുന്നു അവളുടെ ഭര്‍ത്താവ്. ഇനി വീട്ടില്‍ പോയി തിരിച്ച് വരുമ്പോള്‍ വീട്ടില്‍ നിന്ന് ഏഴ് ലക്ഷം രൂപ കൊണ്ട് വരണം എന്നതായിരുന്നു അയാളുടെ പുതിയ ആവശ്യം. ഇതിന് കഴിയില്ലെന്ന് അറിയിച്ച അവളെ അയാള്‍ വീട്ടില്‍ നിന്നും അര്‍ദ്ധരാത്രി ഇറക്കി വിട്ടു.
ബന്ധുവീട്ടില്‍ ആശ്രയം
എന്നാല്‍ ബന്ധു വീട്ടില്‍ രാത്രിയില്‍ അഭയം തേടിയ ശേഷം നടന്ന സംഭവങ്ങളെല്ലാം അവളുടെ മാതാപിതാക്കളോട് പറഞ്ഞു. പിന്നീട് വീട്ടില്‍ വന്ന് അവളെ കൂട്ടിക്കൊണ്ട് പോവുകയും ചെയ്തു. എന്നാല്‍ സന്ധി സംഭാഷണത്തിനെത്തിയ അവളുടെ പിതാവിനെ ഭര്‍ത്താവും ഭര്‍ത്താവിന്റെ അമ്മയും കൂടി മര്‍ദ്ദിച്ചു.
വിവാഹ മോചനം
എന്നാല്‍ പിന്നീട് വിവാഹമോചനം എന്ന ഉപാധി മാത്രമേ അവളുടെ മുന്നില്‍ ഉണ്ടായിരുന്നുള്ളൂ. പക്ഷേ വിവാഹത്തിന് സ്ത്രീധനമായി കൊടുത്ത പണമോ സ്വര്‍ണമോ ഒന്നും തിരിച്ച് ലഭിച്ചതും ഇല്ല. എങ്കിലും ജീവന് രക്ഷപ്പെട്ട് സന്തോഷത്തോടെയും മനസമാധാനത്തോടെയും ജീവിക്കുകയാണ് അവള്.