For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭർത്താക്കന്മാരുടെ ചില വിചിത്ര സ്വഭാവങ്ങൾ

|

\ഒരു നൂൽ ചരടിന്റെ രണ്ടറ്റങ്ങൾ പോലെ വിപരീതമായ ഒന്നാണ്. എന്നാൽ പലപ്പോഴും നിഷ്ക്രിയവാദിയായ ഒരാൾ പെട്ടെന്ന് അക്രമകാരിയാകുന്ന ജീവിതാവസ്ഥകൾ ഉണ്ടാകാറുണ്ട്...

നിഷ്ക്രിയവാദിയായ ഒരാൾക്ക് എങ്ങനെ പെട്ടെന്ന് ആക്രമകാരിയാകാൻ കഴിയും എന്ന് ചിന്തിച്ചിട്ടുണ്ടോ? വേണമെങ്കിൽ ഒരു ഉദാഹരണം പറയാം

: ഷേർലി തന്റെ ഭർത്താവ് റാഫേലിനെ അത്താഴം കഴിക്കാൻ ക്ഷണിച്ചു. അയാൾ പറഞ്ഞു " വരാം " എന്ന്. പക്ഷേ അവിടെനിന്ന് അനങ്ങാതെ അയ്യാൾ വീണ്ടും ടീവി കണ്ടുകൊണ്ടിരുന്നു. അവളയ്യാളെ വീണ്ടും ഓർമ്മിപ്പിക്കാൻ ശ്രമിച്ചു. അപ്പോഴും അയാൾ പറഞ്ഞു "ഉവ്വ് പ്രിയേ, വരാം " എന്നിട്ടും അയാളാ കിടക്കവിട്ട് എണീക്കാൻ മുതിരുന്നില്ലെങ്കിൽ അതിനർത്ഥം അത്താഴ വിഭവങ്ങൾ അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ല എന്നായിരിക്കാം. ഇത് ഒരു തരത്തിൽ നിസാഹായമായൊരു ഒരു ആക്രമണാ മനോഭാവമാണ്

 ഏതുരീതിയിൽ കൈകാര്യം ചെയ്യണം

ഏതുരീതിയിൽ കൈകാര്യം ചെയ്യണം

നിസ്സഹായവും അക്രമകരവുമായ ഇത്തരം മനോഭാവങ്ങളും പെരുമാറ്റ രീതികളും ഒക്കെ പുരുഷന്മാരിൽ മാത്രം പ്രതിഫലിച്ചു നിൽക്കുന്ന ഒന്നല്ല. സ്ത്രീകളിലും പലപ്പോഴും ഇതുപോലെ അനുഭവപ്പെട്ടേക്കാം. ഇത്തരം മനോഭാവമുള്ളവർ എതിർപ്പിനെ നേരിടാനായി പരോക്ഷമായ നടപടികൾ കൈക്കൊള്ളാൻ ശ്രമിക്കുന്നു. ഇന്നിവിടെ ഞങ്ങൾ നിങ്ങൾക്ക് ഇത്തരം മനോഭാവമുള്ള ഭാര്യ ഭർത്താക്കൻമാരെപ്പറ്റിയും, ഇവരുടെ പെരുമാറ്റരീതികളെപ്പറ്റിയും ഇവരെ ഏതുരീതിയിൽ കൈകാര്യം ചെയ്യണം, എന്നതിനെ പറ്റിയും പറഞ്ഞു തരുന്നു.

 എന്താണ് നിഷ്ക്രിയമായ ആക്രമണമനോഭാവം ?

എന്താണ് നിഷ്ക്രിയമായ ആക്രമണമനോഭാവം ?

പലരിലും കണ്ടു വരുന്ന ഒരു പ്രത്യേകതരം പെരുമാറ്റ രീതിയാണിത്. ഇത്തരം സ്വഭാവമുള്ളവർ തങ്ങളുടെ അമർഷങ്ങൾ പുറത്ത് പ്രകടിപ്പിക്കുന്നത് നേരിട്ടുള്ള ഏറ്റുമുട്ടലുകളെ ഒഴിവാക്കി കൊണ്ടായിരിക്കും. അക്രമാസക്തമായ മറ്റൊരു രീതിയിൽ, - അതായത് കാര്യങ്ങൾ ചെയ്യാൻ കൂടുതൽ വൈകിച്ചു കൊണ്ടും, ദുർമുഖവും, ശാഠ്യത്തവും നിയന്ത്രണങ്ങളുമൊക്കെ നിറഞ്ഞ പെരുമാറ്റ രീതിയിലൂടെ ഇവർ നമ്മേ അടിച്ചമർത്താനും എതിർത്ത് തോല്പിക്കാനും ശ്രമിക്കുന്നത് തിരിച്ചറിയാനാവും

ഇത്തരം മനോനിലയുള്ളവർ തങ്ങളുടെ നിഷേധാത്മതയെ മറച്ചുവെച്ച്കൊണ്ട് പുറംലോകത്തിൽ മര്യാദയോടെയും സൗഹാർദ്ദപരമായും ദയാലുവുമായൊക്കെ പെരുമാറുന്നവരാണ്... ഇതവർക്ക് അന്തർലീനമായി ലഭിക്കുന്ന ഒരു സ്വഭാവഗുണമായതിനാൽ പെട്ടെന്ന് ഇവരുടെ ഇത്തരം സ്വഭാവവിശേഷങ്ങൾ തിരിച്ചറിയുക എന്നത് എളുപ്പമേറിയ ഒരു കാര്യമല്ല. എങ്കിലും ഇതിനെ അസാധ്യമായി കണക്കാക്കേണ്ടതില്ല. ഇത് തിരിച്ചറിയാനായി നിങ്ങൾ ചെയ്യേണ്ടത് അവർക്ക് ചുവടെ പറയുന്ന ചില അടയാളങ്ങളും ലക്ഷണങ്ങളുമൊക്കെ ഉണ്ടോ എന്ന് പരിശോധിച്ചറിയുകയാണ്

 ഇത്തരം മനോഭാവമുള്ള ഒരു ഭർത്താവിന്റെ അടയാളങ്ങളും ലക്ഷണങ്ങളും

ഇത്തരം മനോഭാവമുള്ള ഒരു ഭർത്താവിന്റെ അടയാളങ്ങളും ലക്ഷണങ്ങളും

ഇത്തരം മനോഭാവമുള്ള വ്യക്തികൾ മനസ്സിലൊന്ന് വച്ചുകൊണ്ട് പുറത്ത് വേറൊന്ന് പ്രകടിപ്പിക്കുന്ന പ്രകൃതമാണ്. അവർ പുറത്ത് നിസ്സഹായ മനസ്സ്കനും അകത്ത് അക്രമകാരിയും ആയിരിക്കും. ഇത്തരം സ്വഭാവസവിശേഷതകളുള്ള ആളുകളുടെ ലക്ഷണങ്ങളെപ്പറ്റി വായിച്ചറിയാം :

നിശബ്ദത കൊണ്ട് തോൽപ്പിക്കുക: നിങ്ങളെ നിശബ്ദമായി പ്രതികരിച്ചു തോൽപ്പിക്കാൻ ശേഷിയുള്ള ഒരു വിദഗ്ദ്ധനായിരിക്കും ചിലപ്പോളദ്ദേഹം. ഇങ്ങനെ ചെയ്തുകൊണ്ട് നിങ്ങൾ പ്രവർത്തിച്ചത് തെറ്റാണെന്ന് സ്ഥാപിച്ചെടുക്കുകയും അതുവഴി നിശബ്ദമായി നിന്നുകൊണ്ട് നിങ്ങളെ ശിക്ഷിക്കാൻ ശ്രമിക്കുകയായിരിക്കും ഒരുപക്ഷേ അദ്ദേഹം ചെയ്യുന്നത്. അവരുടെ വായിൽ നിന്ന് ഒരു വാക്കു കേൾക്കാനായി നാം തലങ്ങും വിലങ്ങും പറഞ്ഞുകൊണ്ടിരിക്കുമ്പോൾ, അയാൾ ശവകല്ലറയിൽ അടക്കം ചെയ്ത പാറപോലെ അനങ്ങാതെ നിൽക്കും

അടിസ്ഥാനമില്ലായ്മ: അവർ എപ്പോഴെങ്കിലും ഒരു കാര്യം പറഞ്ഞിട്ട് അതിനെതിരായി മറ്റേതെങ്കിലും രീതിയിൽ പ്രവർത്തിക്കുന്നത് നിങ്ങൾക്ക് കാണാനാവും. നിങ്ങളത് മനസ്സിലാക്കി അതേക്കുറിച്ച് ആരായുമ്പോൾ അവരത് നിഷേധിച്ചുകൊണ്ട് "ഞാനൊരിക്കലും അങ്ങനെ പറഞ്ഞിട്ടില്ല" " ഞാൻ അങ്ങനെയല്ല പറഞ്ഞത് " എന്നൊക്കെ പറയും. എപ്പോഴെങ്കിലും നിങ്ങളവരോട് എന്തെങ്കിലും കാര്യങ്ങൾ ചെയ്യാനാവശ്യപ്പെടുമ്പോൾ അവരത് ചെയ്യാമെന്ന് സമ്മതിച്ചിട്ടും ചെയ്യാതിരിക്കുന്നത് കാണാനാവും..

ഇവർ തങ്ങളെ സ്വയം പ്രകടിപ്പിക്കാനായി ആഗ്രഹിക്കാത്തവരാണ്. അതുകൊണ്ടുതന്നെ അവർ അധികം സംഭാഷണങ്ങളിൽ ഏർപ്പെടാനും ആഗ്രഹിക്കുന്നില്ല. അതിനാൽ തന്നെ അദ്ദേഹത്തോടൊപ്പമുള്ള കൂടിയാലോചനകളും സന്ധി സംഭാഷണങ്ങളുമൊക്കെ വളരെയധികം വിഷമകരമായ കാര്യങ്ങളാണ്

നശിപ്പിച്ചു കളയുക

നശിപ്പിച്ചു കളയുക

സമയം വൈകിക്കലും കാര്യങ്ങൾ നീട്ടി വയ്ക്കുന്നതും: അവർ കാര്യങ്ങളൊന്നും തന്നെ കൃത്യമായി ചെയ്തു തരുന്നില്ലെങ്ക ൽ അതിനർത്ഥം അവരത് ചെയ്യാൻ ആഗ്രഹിക്കുന്നില്ല എന്നാണ്. ഇക്കാര്യത്തിൽ നേരിട്ട് നിരാകരിക്കുന്നതിന് പകരമായി അവർ അറിഞ്ഞു കൊണ്ട് തന്നെ നിങ്ങളെ ദേഷ്യം പിടിപ്പിക്കാനായി പലതും വൈകിക്കുന്നു. നിങ്ങൾളതിനെ ചോദ്യം ചെയ്യാൻ ശ്രമിക്കുമ്പോൾ അവർ നിങ്ങളുടെ വിവേകത്തെയും അക്ഷമയേയും കുറ്റപെടുത്താൻ ശ്രമിക്കുന്നു. ഇത്തരത്തിലുള്ളതായിക്കും അവരുടെ നിയന്ത്രണ മനോഭാവങ്ങൾ

നശിപ്പിച്ചു കളയുക : മനഃപൂർവം തന്നെ ഇവർ നിങ്ങൾക്ക് വേണ്ടിയുള്ള പല പ്രവർത്തനങ്ങളിലും പരാജയം ഏറ്റുവാങ്ങുന്നു. ഇതുവഴിയവർ നിങ്ങളോടുള്ള നീരസത്തെ പുറത്ത് കാണിക്കുകയാണ് ചെയ്യുന്നത്. പല അവസരങ്ങളിലും നിങ്ങളുടെ വിശ്വാസത്തിനും അധികാരത്തിനും തുരങ്കം വയ്ക്കാൻ അവർ ആഗ്രഹിക്കുന്നു. ഇതിലേറ്റവും വിഷമകരമായ കാര്യം എന്തെന്നാൽ ഇത്തരം പ്രശ്നങ്ങളെ നിങ്ങൾ തിരിച്ചറിയാൻ വളരെയേറേ വൈകിപ്പോകും എന്നതാണ്.

മറവി: ഇല്ല, പറ്റില്ല' എന്നു പറയേണ്ടതിനുപകരം, നിങ്ങൾ ചർച്ചചെയ്തുറപ്പിച്ചിരുന്ന കാര്യങ്ങളും പ്രധാന സംഭവങ്ങളും അവർ അറിഞ്ഞുകൊണ്ടുതന്നെ കാര്യമായെടുക്കാതിരിക്കുന്നു.. ഇങ്ങനെ പല കാര്യങ്ങളും സ്വയം മറന്നുകൊണ്ട് അവൻ തൻറെ കോപത്തെ പ്രകടിപ്പിക്കാൻ ശ്രമിക്കുന്നു.

പെരുമാറ്റ രീതികളെ നിരസിക്കുന്നു

പെരുമാറ്റ രീതികളെ നിരസിക്കുന്നു

നീരസം കാട്ടുക: ഇത്തരത്തിലൊരാൾക്ക് തന്റെ വികാരങ്ങളെ മുഴുവനായും പ്രകടിപ്പിക്കാൻ കഴിയാറില്ല. അതുകൊണ്ടുതന്നെ നിങ്ങളുടെ ശ്രദ്ധയാകർഷിക്കാനായി അവർ നീരസമാർന്ന മുഖഭാവം വെച്ചുപുലർത്തുന്നു. അദ്ദേഹത്തിനാവശ്യം ഇത് കണ്ട് നിങ്ങൾ വിഷമിക്കുക എന്നതാണ്

ഒരിക്കലും കോപിക്കാതെ : അവർ തങ്ങളുടെ കോപം പ്രകടിപ്പിക്കുന്നത് എല്ലായ്പ്പോഴും പരോക്ഷമായിട്ടാരിക്കും. കോപം പ്രകടിപ്പിക്കുന്നത് അത്ര സ്വീകാര്യമല്ലെന്ന് അദ്ദേഹം വിശ്വസിക്കുന്നകൊണ്ടായിരിക്കണം ഒരുപക്ഷേ അദ്ദേഹമങ്ങനെ പെരുമാറുന്നത്. അടിച്ചമർത്തപ്പെട്ട ഇത്തരം കോപാവസ്ഥകൾ അദ്ദേഹത്തിൻറെ മറ്റ് സ്വഭാവ രീതികളിലൂടെ രഹസ്യമായി പുറത്തുവരുന്നു. ചിലപ്പോഴൊക്കെ നിങ്ങൾ പറയുന്നതെന്തും ബാഹ്യമായി അവർ അംഗീകരിക്കുന്നുണ്ടെങ്കിലും ആന്തരികമായുള്ള അവരുടെ ഉള്ളിലിരിപ്പ് ദേഷ്യം നിറഞ്ഞതായിരിക്കും. അതുകൊണ്ടുതന്നെയവർ മറ്റു വിവിധ മാർഗ്ഗങ്ങളിലൂടെ അതിനെ പുറത്തുകാണിക്കാൻ ശ്രമിക്കുന്നു

പെരുമാറ്റ രീതികളെ നിരസിക്കുന്നു : തന്റെ സ്വഭാവത്തിലെ പ്രത്യക്ഷമായ പ്രതികൂല സ്വാധീനത്തെ മറച്ചുവെക്കാൻ അവർ ശ്രമിക്കുന്നു. ഇവർ മറ്റുള്ളവരെ കുറ്റപ്പെടുത്തുകയും ഉത്തരവാദിത്തങ്ങളെ നിഷേധിക്കുകയും ചെയ്യുന്നു. അവർ ചെയ്ത വാഗ്ദാനങ്ങൾക്ക് അവർ ഒഴികഴിവുകൾ കണ്ടെത്തുകയും നുണ പറയുകയും ചെയ്യുന്നു.

 നൽകാതെ പിടിച്ചുവയ്ക്കുക:

നൽകാതെ പിടിച്ചുവയ്ക്കുക:

ആശ്രിത മനോഭാവം: ഇത്തരം മനോനിലയുള്ളവർ എന്തെങ്കിലും കാര്യത്തിന് നിങ്ങളെ ആശ്രയിക്കുന്നതിനെ വെറുക്കുന്നു. നിശ്ചയദാർഢ്യമില്ലാത്തതും നിസ്സഹായവുമായ ഒരു മനസ്സിൻറെ ഉടമയാണെന്ന സ്വയം തോന്നലിൽ നിന്നാണ് അവരിങ്ങനെ ചെയ്യുന്നത്. തീർച്ചയായും അദ്ദേഹമൊരു ആശ്രിതനാണെന്ന സത്യം മനസ്സിലാക്കാനും ഉൾക്കൊള്ളാനും അതിവൈകാരികതയാൽ അവർക്ക് കഴിയുന്നില്ല.

നൽകാതെ പിടിച്ചുവയ്ക്കുക: ഇത്തരത്തിലുള്ള മനോഭാവമുള്ളവർ പലതും നൽകാതെ പിടിച്ചു വയ്ക്കുന്നവരായിരിക്കും. അവർ ചിലപ്പോൾ വീട് വൃത്തിയാക്കുന്നതും പാചകം ചെയ്യുന്നതും, സ്നേഹവും അടുപ്പവും കാണിക്കുന്നതും ലൈംഗികതയുമെല്ലാം വേണ്ടെന്ന് വയ്ക്കും. ഇത്തരം പ്രവൃത്തികൾ നിർത്തിവെയ്ക്കുന്നത് വഴി അവരവരുടെ ഉള്ളിലുള്ള രാഷ്ട്രത്തെയും നിയന്ത്രണാമനോഭാവത്തെയും പുറത്തു കാണിക്കുന്നു .

 എന്താണിതിന്റെ കാരണങ്ങൾ ?

എന്താണിതിന്റെ കാരണങ്ങൾ ?

തങ്ങളുടെയുള്ളിലെ ഇത്തരം പ്രശ്നങ്ങളെ പുറന്തള്ളാനായി ഇങ്ങനെ ചെയ്യുന്നതല്ലാതെ അവർക്ക് മറ്റു മാർഗങ്ങളില്ല എന്നുവേണം കരുതാൻ.മോശമായ മറ്റ് കുടുംബ വ്യവസ്ഥിതികൾ തുടങ്ങിയവയയൊക്കെ അവരിൽ ഇത്തരമൊരു പെരുമാറ്റ രൂപീകരണത്തിന് കാരണമാകുന്ന കാര്യങ്ങളാണ്.

English summary

husband-how-to-identify-the-traits

Have you ever wondered how an innocent person can change his attitude immediately
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more