അന്‍പത് കഴിഞ്ഞാൽ ലൈംഗീക ബന്ധം എങ്ങനെ ?

Posted By: anjaly TS
Subscribe to Boldsky

പ്രായമായിക്കൊണ്ടിരിക്കുന്ന ശരീരം ആഗ്രഹിക്കുന്ന സംതൃപ്തി നിങ്ങള്‍ക്ക് നല്‍കണമെന്നില്ല. ആ യാഥാര്‍ഥ്യം നിങ്ങള്‍ മനസിലാക്കേണ്ടതുണ്ട്. എന്നാല്‍ പഴയ കാലത്തെ ആ ഓര്‍മകള്‍ മനസിലിട്ട് ഇനിയുള്ള കാലം കഴിച്ചു കൂട്ടുകയല്ല. ആ പഴയ ഊര്‍ജത്തിലേക്ക് നിങ്ങള്‍ക്ക് മടങ്ങി വരാന്‍ സാധിക്കും. ആരോഗ്യം വില്ലനായെത്തുന്നതിനെ അതിജീവിച്ച് ലൈംഗീക ബന്ധം എങ്ങിനെ ആസ്വദിക്കാം എന്നതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ശ്രമിക്കുക. പ്രായം അവിടെ ഒരു തടസമേ അല്ല.

LVE

ലൈംഗീകതയെ സംബന്ധിച്ച് സ്ത്രീകളിലുണ്ടാവുന്ന മാറ്റങ്ങള്‍;

പ്രായം കൂടുന്നതിന് അനുസരിച്ച് സ്ത്രീകളുടെ ശരീരത്തിലും മാറ്റങ്ങള്‍ ഉണ്ടാകുന്നു. ശരീരത്തിലെ മാറ്റത്തിന് അനുസരിച്ച് ലൈംഗീകത്വവുമായി ബന്ധപ്പെട്ടുണ്ടാകുന്ന മാറ്റവും അവരുടെ ശ്രദ്ധയിലേക്ക് വരും. ചില മാറ്റങ്ങള്‍ പോസിറ്റീവും സ്വാഗതാര്‍ഹവുമാണ്. എന്നാല്‍ എല്ലാം അങ്ങിനെ അല്ല,

LVE

പ്രായം കൂടുന്നത് സെക്‌സില്‍ സ്ത്രീകള്‍ക്ക് തീര്‍ക്കുന്ന വെല്ലുവിളികള്‍ എന്തൊക്കെയെന്ന് നോക്കാം;

പ്രായം കൂടുന്നതിനെ തുടര്‍ന്ന് സ്ത്രീ ആഗ്രഹിക്കാത്ത മാറ്റങ്ങള്‍ അവരുടെ ശരീരത്തില്‍ ഉണ്ടാകുന്നുണ്ട്. മുടി നരച്ചും, ദേഹത്ത് ചുളിവുകള്‍ വീണും അവളെ ആകര്‍ഷകത്വമില്ലാത്ത രീതിയില്‍ അവര്‍ക്ക് തന്നെ തോന്നാം. ഇത് സ്ത്രീയുടെ ലൈംഗീക ആഗ്രഹങ്ങളേയും കാഴ്ചപ്പാടുകളേയും സ്വാധീനിക്കുന്നു. ശാരീരികമായി സ്ത്രീയ്ക്ക് നേരിടേണ്ടി വരുന്ന മറ്റ് പ്രശ്‌നങ്ങളുമുണ്ട്. ശരീരത്തിലെ ഹോര്‍മോണിന്റെ അളവ് കുറയുകയും ഇത് സ്ത്രീയുടെ യോനിനാളം ചെറുതാക്കുകയും, അസ്വസ്ഥതയുളവാക്കും വിതം മാറുകയും ചെയ്യും. ഇത് ലൈംഗീക ബന്ധത്തിലേര്‍പ്പെടുന്നതിനെ അസഹനീയമാം വിധം വേദനിപ്പിക്കുന്നതാകുന്നു.

ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഉണ്ടാകുന്ന ഉരസല്‍ യോനിയില്‍ ചെറിയ കീറലുകള്‍ തീര്‍ക്കുകയും ഇത് വലിയ വേദനയ്ക്ക് ഇട നല്‍കുകയും ബ്ലീഡിങ്ങിലേക്ക് നയിക്കുകയും ചെയ്യും. ഇതാന് നിങ്ങള്‍ നേരിടുന്ന പ്രശ്‌നം എങ്കില്‍ ഡോക്ടറിന്റെ സഹായം തേടുക.

LVE

പ്രായം കൂടിയ സ്ത്രീകള്‍ക്ക് സെക്‌സില്‍ ലഭിക്കുന്ന സാധ്യതകള്‍

പ്രായ കൂടുതലിനെ തുടര്‍ന്ന് ശരീരത്തിലുണ്ടാകുന്ന മാറ്റം ചില ഘട്ടങ്ങളില്‍ സ്ത്രീകള്‍ക്ക് പോസിറ്റീവായി ഉപകാരപ്പെടും. സെക്‌സ് ആസ്വദിച്ച് പരിചയ സമ്പത്തുള്ള സ്ത്രീ, എന്താണോ സെക്‌സില്‍ തന്നെ അതിയായി തൃപ്തിപ്പെടുത്തുന്നത് എന്നതിനെ കുറിച്ച് തിരിച്ചറിഞ്ഞിട്ടുണ്ടാകും.

ഇത് തന്റെ പങ്കാളിയുമായി അവര്‍ സംസാരിച്ചിട്ടുമുണ്ടാകും. പരിചയ സമ്പത്ത് കുറഞ്ഞ സ്ത്രീകളേക്കാള്‍ ഇവിടെ മുന്‍തൂക്കം പ്രായം കൂടിയ പരിചയ സമ്പത്തിന്റെ കരുത്തില്‍ നില്‍ക്കുന്ന സ്ത്രീകള്‍ക്കാണ്. ലൈംഗീകതയില്‍ പരിചയസമ്പത്തുള്ള സ്ത്രീക്കുള്ള മുന്‍തൂക്കം അവരില്‍ ശാരീരികമായ ആത്മവിശ്വാസം നിറയ്ക്കുന്നു. ഗര്‍ഭ ധാരണം ഉണ്ടാകുമോ എന്ന ആശങ്കയും ആര്‍ത്തവ വിരാമം കഴിഞ്ഞ പ്രായം കൂടിയ സ്ത്രീകള്‍ക്ക് അനുഭവിക്കേണ്ടതില്ല. പ്രായം കൂടിയ സ്ത്രീകള്‍ക്ക് അങ്ങിനെ ആശങ്കകളില്ലാതെ ഇങ്ങനെ സെക്‌സ് ആസ്വദിക്കാം.

LVE

ലൈംഗീകതയുമായി ബന്ധപ്പെട്ട് പുരുഷനിലുണ്ടാകുന്ന മാറ്റങ്ങള്‍;

പ്രായം കൂടും തോറും ഉണ്ടാകുന്ന ശാരീരിക മാറ്റങ്ങളോട് ഇണങ്ങാന്‍ പുരുഷന് സാധിക്കുന്നു. പ്രായക്കൂടുതല്‍ കൊണ്ട് ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ പുരുഷനും ശ്രദ്ധിക്കുന്നുണ്ട്

പ്രായം കൂടിയ പുരുഷന്‍ സെക്‌സില്‍ നേരിടുന്ന വെല്ലുവിളികള്‍

ലൈംഗീക ബന്ധം ആസ്വദിക്കുന്നതില്‍ കൂടുതല്‍ വെല്ലുവിളികള്‍ പ്രായം കൂടുംതോറും പുരുഷന്റെ മുന്നിലേക്ക് എത്തും. പ്രായം കൂടുന്നത് കൊണ്ട് പുരുഷന് സെക്‌സില്‍ പോസിറ്റീവ് ഗുണങ്ങള്‍ ഇല്ല എന്നല്ല പറഞ്ഞു വരുന്നത്. ഉദ്ദാരണം ഉണ്ടാകാന്‍ ബുദ്ധിമുട്ടാണ് പുരുഷന്‍ നേരിടുന്ന പ്രധാന വെല്ലുവിളി. മുന്‍പുണ്ടായിരുന്ന രീതിയില്‍ ഊര്‍ജത്തോടെ ഉദ്ദാരണത്തിന് സാധിക്കില്ല. കുറഞ്ഞ അളവില്‍ ബീജം മാത്രമായിരിക്കും ഉത്പാദിപ്പിക്കപ്പെടുന്നത്. ഉദ്ദാരണത്തിന് വേണ്ടി എടുക്കുന്ന സമയവും പുരുഷനെ അലട്ടും.

65 ശതമാനം 65 വയസില്‍ മുകളിലുള്ള പുരുഷനും ഉദ്ദാരണം വേണ്ട രീതിയില്‍ നടക്കുന്നുണ്ടാകില്ല എന്നാണ് മെഡിക്കല്‍ ലോകത്തെ വിലയിരുത്തല്‍. ഹൃദ്രോഗം, പ്രമേഹം, ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം എന്നിവയുള്ള പുരുഷനും ഉദ്ദാരണത്തിന്റെ പ്രശ്‌നം ഉടലെടുത്തേക്കാം. ഈ രോഗാവസ്ഥയോ അല്ലെങ്കില്‍ രോഗത്തിന് തേടുന്ന ചികിത്സയുടെ ഫലമോ ആയിരിക്കാം ഈ അവസ്ഥ.

LVE

പ്രായം കൂടിയ പുരുഷന് സെക്‌സിലുള്ള അനുകൂല ഘടകം

പരിചയ സമ്പത്ത് നിറച്ചാണ് പ്രായം മുന്നോട്ടു പോകുന്നത്. പങ്കാളിയെ എങ്ങിനെ തൃപ്തിപ്പെടുത്തി തനിക്കും അതിന്റെ പങ്കെടുക്കാം എന്നതില്‍ പരിചയ സമ്പത്ത് ഇവര്‍ക്ക് നല്ല അറിവ് നല്‍കിയിരിക്കും. ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ പങ്കാളിയുടെ ഇഷ്ടത്തിന് പ്രാധാന്യം നല്‍കുന്നത് രണ്ട് പേര്‍ക്കും കൂടുതല്‍ സംതൃപ്തി നല്‍കും എന്നത് ഇവര്‍ക്ക് മനസിലായിട്ടുണ്ടാകും. പ്രായം കൂടിയ പുരുഷന്റെ ശരീരം ഉണരാന്‍ സമയം എടുക്കുന്നതിനെ തുടര്‍ന്ന് ഉദ്ദാരണത്തിന് ഇവര്‍ക്ക് കൂടുതല്‍ സമയം വേണ്ടി വരുന്നു.

LVE

സെക്‌സിന് പൂര്‍ണ സജ്ജമാണോ ആരോഗ്യം?

പ്രായം അന്‍പത് പിന്നിട്ടതിന് ശേഷമുള്ള സെക്‌സ് നിങ്ങളുടെ ആരോഗ്യത്തിനും ഗുണകരമാണ്. പ്രായം കൂടുന്നതിനെ തുടര്‍ന്ന് ലൈംഗീകതയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രശ്‌നങ്ങളുണ്ട്. അസുഖങ്ങള്‍, വൈകല്യങ്ങള്‍, അല്ലെങ്കില്‍ അസുഖം മാറാന്‍ എടുക്കുന്ന ട്രീറ്റ്‌മെന്റ് എന്നിവ ലൈംഗീക ബന്ധത്തില്‍ വില്ലനായി നിങ്ങള്‍ക്ക് മുന്നിലേക്ക് എത്താം. അസുഖങ്ങള്‍ അലട്ടിയാലും സെക്‌സ് ആസ്വദിക്കാന്‍ സാധിക്കുന്നവരുമുണ്ട്.

English summary

Better Love Making After 50

people age 50 and over, sexual satisfaction depends more on the overall quality of the relationship than it does for younger couples.