For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അടുപ്പം ഉണ്ടാക്കുന്ന കാര്യങ്ങള്‍

പങ്കാളികള്‍ തമ്മിലുള്ള അടുപ്പം ശക്തമാക്കാന്‍ സഹായിക്കുന്ന ചില കാര്യങ്ങള്‍

By Super Admin
|

പരസ്പരമുള്ള അടുപ്പം ശക്തമാക്കുന്നതിന് ലൈംഗികബന്ധം ആണ് പരമപ്രധാനം എന്ന് കരുതുന്നവരാണ് ഭൂരിഭാഗം ദമ്പതികളും. എന്നാല്‍ ദീര്‍ഘനാളായി അടുത്തറിയാവുന്ന പങ്കാളികളെ സംബന്ധിച്ച് സ്‌നേഹം എന്നാല്‍ ഇതിനും അപ്പുറത്താണ്.

ഇവരെ സംബന്ധിച്ച് അടുപ്പം നിലനിര്‍ത്താനും ബന്ധം ശക്തമാക്കാനും എല്ലായ്‌പ്പോഴും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടെണം എന്നില്ല.

പങ്കാളികള്‍ തമ്മിലുള്ള അടുപ്പം ശക്തമാക്കാന്‍ സഹായിക്കുന്ന ചില കാര്യങ്ങള്‍

ആലിംഗനം

ആലിംഗനം

രാത്രി ഉറങ്ങാന്‍ പോകുന്നതിനു മുമ്പോ രാവിലെ ഉണര്‍ന്നു വരുമ്പോഴോ പരസ്പരം ഇഷ്ടത്തോടെ ആലിഗംനം ചെയ്യുന്നത് അടുപ്പം തോന്നിക്കാനുള്ള മികച്ച വഴികളില്‍ ഒന്നാണ്. പരസ്പരം ചേര്‍ന്നിരുന്ന് ഇഷ്ടമുള്ള ചിത്രങ്ങളോ സീരിയലുകളോ കാണുക.

 ഫോണ്‍ മാറ്റി വയ്ക്കുക

ഫോണ്‍ മാറ്റി വയ്ക്കുക

ഒരുമിച്ച് അല്‍പം സമയം ചെലവിടുന്ന സമയത്ത് ഫോണുകള്‍ സൈലന്റ് മോഡിലാക്കി മാറ്റി വയ്ക്കുക. പരസ്പരം ശ്രദ്ധിക്കുന്നതിനും പ്രാധാന്യം തോന്നിപ്പിക്കുന്നതിനും ഇത് സഹായിക്കും.

ഹൃദ്യമായ സംഭാഷണം

ഹൃദ്യമായ സംഭാഷണം

ദിവസം കുറച്ചു സമയം പങ്കാളിയുമായി ഹൃദയം തുറന്ന് സംസാരിക്കുന്നതിനായി മാറ്റി വയ്ക്കുക. ബാധ്യതകളും പ്രാരാബ്ധങ്ങളും പറയുന്നതിന് പകരം പരസ്പരം അഭിനന്ദിക്കുകയും പഴയ ഓര്‍മ്മകള്‍ പങ്കു വയ്ക്കുകയും ചെയ്യുക.

 കരുതല്‍

കരുതല്‍

ഇഷ്ടം പ്രകടിപ്പിക്കുക, പങ്കാളിക്ക് ആവശ്യമായ പിന്തുണ നല്‍കുക , നിങ്ങളുടെ കരുതല്‍ എപ്പോഴും ഉണ്ടെന്ന് അവര്‍ക്ക് അനുഭവപ്പെടാന്‍ ഇതാവശ്യമാണ്.

ചെറിയ കാര്യങ്ങളില്‍ പോലും നിങ്ങള്‍ നല്‍കുന്ന ശ്രദ്ധ അവരെ സംബന്ധിച്ച് വളരെ വലുതായിരിക്കും. ചില ദിവസങ്ങളില്‍ നിത്യേനയുള്ള പണികള്‍ക്ക് അവധി നല്‍കുക, വീട്ടിലെത്തുമ്പോള്‍ പുഷ്പങ്ങള്‍ സമ്മനിക്കുക, ഇടയ്ക്ക് എപ്പോഴെങ്കിലും അവര്‍ക്കിഷ്ടമുള്ള ഭക്ഷണങ്ങള്‍ ഉണ്ടാക്കി നല്‍കുക. കരുതലും സ്‌നേഹവും പ്രകടിപ്പിക്കാന്‍ പ്രത്യേക സമയം കാത്തിരിക്കേണ്ട ആവശ്യമില്ല. പരസ്പരമുള്ള അടുപ്പം ശക്തമാകാന്‍ ഇത് വളരെ പ്രധാനമാണ്

ഒരുമിച്ച് ജോലി ചെയ്യുക

ഒരുമിച്ച് ജോലി ചെയ്യുക

ഓഫീസില്‍ ഒരുമിച്ചല്ലെങ്കിലും വീട്ടില്‍ ഒരുമിച്ച് ജോലികള്‍ ചെയ്യാം. വീട്ടു സാധനങ്ങള്‍ ഒരുമിച്ച് പോയി വാങ്ങുക. ഇഷ്ടമുള്ള കളികള്‍ ഒരുമിച്ച് കാണുക. ഒരുമിച്ച് ജിമ്മില്‍ പോവുക. ഒരുമിച്ച് വ്യായാമം ചെയ്യുന്നതും വളരെ നല്ലതാണ്. ഒരുമിച്ച് യോഗയില്‍ ഏര്‍പ്പെടുന്നതും പങ്കാളിയുമായുള്ള അടുപ്പം ശക്തമാക്കാന്‍ സഹായിക്കും.

ഗെയിം കളിക്കുക

ഗെയിം കളിക്കുക

ഗെയിമുകള്‍ ഒരുമിച്ച് കളിക്കുന്നത് പരസ്പരമുള്ള സൗഹൃദവും അടുപ്പവും മെച്ചപ്പെടാന്‍ സഹായിക്കും. ഒരുമിച്ച് കുറെ സമയം ചെലവിടാന്‍ ഇത് അവസരം നല്‍കും.

 രാത്രി സവാരി

രാത്രി സവാരി

പകല്‍ സമയം നിങ്ങള്‍ തിരക്കാണെങ്കില്‍ രാത്രിയില്‍ ഒരുമിച്ച് അലസമായി ചുറ്റി കറങ്ങാന്‍ അല്പ സമയം മാറ്റി വയ്ക്കുക. കൈകള്‍ കോര്‍ത്ത് , പല കാര്യങ്ങള്‍ സംസാരിച്ച് , ചിരിച്ചു കൊണ്ട് കുറച്ച് ദൂരം നടക്കുന്നത് പരസ്പരം മനസ്സിലാക്കാനും ഇഷ്ടം പങ്കിടാനും അവസരം നല്‍കും.

 അത്താഴം ഒരുമിച്ചുണ്ടാക്കുക

അത്താഴം ഒരുമിച്ചുണ്ടാക്കുക

ഒരുമിച്ച് അത്താഴം ഉണ്ടാക്കുക . ആ സമയത്ത് പാട്ട് കേള്‍ക്കുകയും നൃത്തം ചെയ്യുകയും ആവാം. അടുക്കളയില്‍ പരസ്പരം സഹായിക്കുന്നത് പങ്കാളിയുടെ മനസ്സ് കീഴടക്കാനും അവരോടുള്ള കരുതല്‍ പ്രകടമാക്കാനും സഹായിക്കും.

English summary

Things That Can Build Intimacy

Things That Can Build Intimacy, Read more to know about,
Story first published: Tuesday, May 9, 2017, 18:54 [IST]
X
Desktop Bottom Promotion