ഭാര്യയ്‌ക്കെപ്പോഴും ടെന്‍ഷനെങ്കില്‍, ഈ രഹസ്യം

By: saritha.p
Subscribe to Boldsky

നിങ്ങളുടെ ഭാര്യ നിങ്ങള്‍ക്കൊപ്പം സന്തോഷവതിയാണോ എന്ന് ചിന്തിച്ചിട്ടുണ്ടോ? അവര്‍ മിക്കപ്പോഴും എന്തെങ്കിലും മാനസികസമ്മര്‍ദ്ദത്തിലാണെന്ന് തോന്നിയിട്ടുണ്ടോ? വീട് ഒരു കൊച്ചുസ്വര്‍ഗ്ഗമാകാന്‍ പരസ്പരസഹകരണത്തോടെ നിന്നാല്‍ മാത്രം മതി. ഭാര്യ ഇടക്കിടെ കുഞ്ഞുങ്ങളോടോ നിങ്ങളോടോ മറ്റാരുമായോ ദേഷ്യത്തോടെ പെരുമാറുന്നുണ്ടെങ്കില്‍ കാരണം അന്വേഷിച്ചറിയേണ്ടത് നിങ്ങളുടെ കടമയാണ്. അകാരണമായല്ല ഭാര്യയുടെ പെരുമാറ്റം എന്ന് മനസ്സിലാക്കിയാല്‍ അവരെ വീണ്ടും സന്തോഷവതിയാക്കാന്‍ എന്താണ് ചെയ്യേണ്ടതെന്ന് ചിന്തിച്ച് പ്രവര്‍ത്തിക്കാം.

നിങ്ങളുടെ ഭാര്യയെ മാനസികമായി എന്തോ അലട്ടുന്നുണ്ടെന്ന് എങ്ങനെയാണ് മനസ്സിലാക്കാന്‍ കഴിയുക. ഏറെ ക്ഷമയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ മുന്‍പിലാണ്. അതിനാല്‍ തന്നെ ഒരു പക്ഷെ ഭാര്യയുടെ പ്രശ്‌നം പെട്ടെന്ന് മനസ്സിലാക്കാന്‍ കഴിയണമെന്നില്ല. എന്നാല്‍ അവരുടെ പെരുമാറ്റം സാധാരണയില്‍ നിന്ന് വ്യത്യാസപ്പെട്ടാല്‍ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കുന്നതുമാണ്. സ്വന്തം വിഷമം ഭര്‍ത്താവിനോട് പറഞ്ഞാലും പ്രയോജനമില്ലെന്നോ അല്ലെങ്കില്‍ പറയാനുള്ള ഭയമോ എല്ലാം വിഷമം പങ്കാളിയുമായി പങ്കുവെക്കുന്നതില്‍ നിന്ന് സ്ത്രീകളെ പിന്‍തിരിപ്പിച്ചേക്കാം. എന്നാല്‍ ഒരു പരിധി വിടുമ്പോള്‍ ടെന്‍ഷന്‍ പുറത്തുകടക്കും. അത് കുട്ടികളെ വഴക്കുപറയുന്ന രൂപത്തിലോ സ്വയം കുറ്റപ്പെടുത്തി ഒതുങ്ങുന്ന രൂപത്തിലോ എല്ലാമാകാം. ഇങ്ങനെ ഒരു ഭാവമാറ്റം ഭാര്യയില്‍ കണ്ടാല്‍ അവരെ സമാധാനിപ്പിക്കാന്‍ നിങ്ങള്‍ ശ്രമിക്കേണ്ടതാണ്. അവരുടെ വിഷമങ്ങളുടെ കാരണം അന്വേഷിക്കാവുന്നതാണ്.

വീട്ടുഭരണം മാത്രം നോക്കി ഒതുങ്ങിക്കൂടുന്ന ഭാര്യമാര്‍ ഇന്ന് വളരെ കുറഞ്ഞിരിക്കുന്നു. കുടുംബത്തിലെ കാര്യങ്ങളെല്ലാം നിര്‍വ്വഹിച്ചശേഷം അവര്‍ ഓഫീസുകളിലേക്ക് ജോലിക്ക് പോകേണ്ടവരാണ്. വീടുപോലെയല്ല ഓഫീസ്, അവിടെ സമ്മര്‍ദ്ദമുണ്ടാകാനുള്ള വിഷയങ്ങള്‍ക്ക് പഞ്ഞമില്ല. ജോലി സംബന്ധമായ സമ്മര്‍ദ്ദം, സഹപ്രവര്‍ത്തകരുടെ പെരുമാറ്റം, ജോലിസ്ഥലത്തെ രാഷ്ട്രീയപരമോ മറ്റോ ആയ അഭിപ്രായവ്യത്യാസങ്ങള്‍ അങ്ങനെ എന്തുമാകാം. ഇനി ഗൃഹനാഥകളാകട്ടെ അവര്‍ക്കും മാനസികപിരിമുറുക്കം കുറവാകില്ല. നിശ്ചിതസമയത്തിനുള്ളില്‍ വീട്ടുജോലികളെല്ലാം ചെയ്ത് തീര്‍ക്കാന്‍ പറ്റാത്തതിലെ വിഷമം, അടുക്കളജോലിയ്ക്ക് ആരുടേയും സഹായമില്ലാത്തപ്പോഴുള്ള ഒറ്റപ്പെടല്‍ അങ്ങനെ പോയി അവിടെയും വിഷയങ്ങളും വിഷമങ്ങളും ധാരാളമാണ്. എന്നാല്‍ അവരുടെ അവസ്ഥ മനസ്സിലാക്കിയിട്ടും കാരണമന്വേഷിക്കാതിരിക്കുന്ന ഭര്‍ത്താക്കന്മാര്‍ ഏറെയാണ്. ചോദിച്ച് പുലിവാല്‍ പിടിക്കേണ്ടല്ലോ എന്നാകും ചിലരുടെയെങ്കിലും ധാരണ. എന്നാല്‍ മനസ്സിലാക്കേണ്ടത് മറ്റൊന്നാണ് കുടുംബത്തിന്റെ സ്വസ്ഥതയ്ക്ക് വീട്ടിലെ ഓരോ അംഗത്തിന്റേയും സന്തോഷം ആവശ്യമാണ്. ഭാര്യയുടെ സന്തോഷം അത്യന്താപേക്ഷിതവും.

കാര്യങ്ങള്‍ ഊഹിച്ചെടുക്കാതെ നിങ്ങളുടെ സ്വകാര്യമായ സമയത്ത് ഭാര്യയുമായി മനസ്സ് തുറന്ന് സംസാരിക്കുക. അവരുടെ വിഷമം നിങ്ങളുടേതുകൂടിയാണെന്ന് അവരെ ധരിപ്പിക്കുക. ഭര്‍ത്താവ് തനിക്കൊപ്പമുണ്ടാകും എന്ന ധാരണ അവരുടെ പ്രശ്‌നങ്ങള്‍ നിങ്ങളോട് തുറന്ന് പറയാന്‍ അവരെ നിര്‍ബന്ധിതരാക്കും തീര്‍ച്ച.

ഭാര്യമാര്‍ മാനസികവിഷമം അനുഭവിക്കുന്ന ചില പൊതുകാര്യങ്ങള്‍ ഇവിടെ പറയാം.

നിങ്ങളുടെ പെണ്‍സുഹൃത്തുക്കള്‍

നിങ്ങളുടെ പെണ്‍സുഹൃത്തുക്കള്‍

മൊബൈല്‍ ഫോണ്‍, സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് എന്നിവയെല്ലാം കൂടുതല്‍ സൗഹൃദങ്ങള്‍ സൃഷ്ടിക്കാന്‍ സഹായിക്കുമെങ്കിലും കുടുംബബന്ധങ്ങള്‍ക്ക് വലിയ വിള്ളല്‍ വീഴ്ത്തുന്ന ഘടകങ്ങളാണ്. സുഹൃത്തുക്കളുടെ ഗണത്തില്‍ പെണ്‍സുഹൃത്തുക്കളാണ് കൂടുതലെങ്കില്‍ പിന്നെ അനന്തരഫലം പറയുകയും വേണ്ട. തനിക്ക് വേണ്ടത്ര ശ്രദ്ധ നല്‍കാതെ ഭര്‍ത്താവ് മറ്റ് പെണ്‍സുഹൃത്തുക്കളുമായി ഇടപഴകുന്നതും അവരെ വാഴ്ത്തുന്നതും ഒരു ഭാര്യയ്ക്കും സഹിക്കാനാകില്ല. തന്റെ സ്ഥാനത്ത് ഭാര്യയാണ് ഇതെല്ലാം ചെയ്യുന്നതെങ്കില്‍ എത്ര ഭര്‍ത്താക്കാന്മാര്‍ ഒന്നും മിണ്ടാതെ നില്‍ക്കും? അതിനാല്‍ പുതിയ പുതിയ സുഹൃത്തുക്കളെ സൃഷ്ടിക്കാനുള്ള ആവേശത്തില്‍ ഭാര്യയുടെ വിഷമം മറന്ന് പോകാതിരിക്കുക. അവര്‍ സുരക്ഷിതയാണെന്ന തോന്നല്‍ അവരിലുണ്ടാക്കുക, അവര്‍ക്കൊപ്പം നല്ല സമയം ചെലവഴിക്കുക.

നിങ്ങളുടെ അമ്മ

നിങ്ങളുടെ അമ്മ

എല്ലാ കാലത്തേയും ഭാര്യമാരുടെ ഒരു പ്രധാന തലവേദനയാണ് അമ്മായിയമ്മമാര്‍, അതായത് ഭര്‍തൃമാതാവ്. മിക്ക സ്ത്രീകളുടേയും നിരാശയ്ക്കും പിരിമിറുക്കത്തിലും അവരുടെ ഭര്‍തൃമാതാവിനും ഒരു പങ്കുണ്ടാകാറുണ്ട്. ആദ്യകാലത്ത് മരുമകള്‍-അമ്മായിയമ്മ പ്രശ്‌നങ്ങള്‍ വലിയ തോതില്‍ ഉണ്ടായിരുന്നെങ്കിലും ഇന്നത് കുറവാണ്. ശതമാനം കുറവാണെങ്കിലും ഈ പ്രശ്‌നം ഇന്നും നിലനില്‍ക്കുന്നുണ്ട് എന്നതാണ് വാസ്തവം. ഇത് എല്ലാ ഭര്‍തൃമാതാക്കളേയും സംബന്ധിക്കുന്ന കാര്യമല്ല എന്നതും ശ്രദ്ധിക്കണം. വിവാഹിതയായി ഭര്‍ത്താവിനൊപ്പം എത്തുന്ന മരുമകളെ സ്വന്തം മകളായി കാണുന്ന അമ്മമാരും ഉണ്ട് നമുക്കിടയില്‍. നിങ്ങളെ സംബന്ധിച്ച് ഭാര്യയും അമ്മയും പരമപ്രധാനമാണ്. അതില്‍ ആര്‍ക്ക് കൂടുതല്‍ സ്‌നേഹം എന്നില്ല, രണ്ടും രണ്ട് തലത്തിലായി തുല്യമാണ്. അതിനാല്‍ ഭാര്യയുടെ പ്രശ്‌നം നിങ്ങളുടെ അമ്മയുമായി സംബന്ധിച്ചതാണെങ്കില്‍ ചെയ്യേണ്ടത് കാര്യങ്ങള്‍ നിഷ്പക്ഷമായി വിലയിരുത്തി രണ്ട് പേരേയും വിഷമിപ്പിക്കാത്ത തരത്തില്‍ കാര്യങ്ങള്‍ കൊണ്ടുപോകുക എന്നതാണ്.

ഭാര്യ പറയുന്നതിന് വില കൊടുക്കുന്നില്ല

ഭാര്യ പറയുന്നതിന് വില കൊടുക്കുന്നില്ല

പെണ്‍ബുദ്ധി പിന്‍ബുദ്ധി എന്നൊരു ചൊല്ലുണ്ട്. എന്നാല്‍ ഇന്നത്തെ കാലത്ത് ഈ ചൊല്ലിന് വലിയ പ്രാധാന്യം നല്‍കേണ്ടതില്ല. ഭാര്യയുടെ വാക്കിനും അല്പം പ്രാധാന്യം കൊടുക്കാം. പല സ്ത്രീകളും പ്രായോഗികബുദ്ധിയോടെ കാര്യങ്ങള്‍ നോക്കിക്കാണുന്നവരാണ്. ഒരു വലിയ കുടുംബത്തെ ഒരുമിച്ച് കൊണ്ടുപോകേണ്ട ചുമതലയുള്ള സ്ത്രീയുടെ മിനിമം യോഗ്യതയാണ് ഇത്. വലിയ ഗൗരവമുള്ള ഒരു വിഷയത്തില്‍ ഭാര്യ തന്റെ അഭിപ്രായം പറഞ്ഞാല്‍ അതിന് ഒരു പ്രാധാന്യവും കല്പിക്കാതെ നിങ്ങള്‍ പെരുമാറിയാല്‍ അവര്‍ക്ക് അത് വളരെ വിഷമം വരുത്തുന്നതായിരിക്കും. ഗൗരവമുള്ള വിഷയം മാത്രമല്ല, നിസ്സാരമായ വിഷമയമാണെങ്കില്‍ പോലും അങ്ങനെയാണ്. അതായത് പുറത്തുനിന്ന് ഭക്ഷണം കഴിക്കാന്‍ ആഗ്രഹിക്കുന്ന സമയത്ത് ഭാര്യ കാണിച്ച ഹോട്ടലില്‍ പോകാതെ മറ്റൊരു ഹോട്ടലിലേക്ക് നിങ്ങള്‍ പോയാലും അവരെ വിഷമിപ്പിക്കും. അവര് ആ ഹോട്ടല്‍ തെരഞ്ഞെടുക്കാനുള്ള കാരണം ഒരു പക്ഷെ ഭക്ഷണത്തിന്റെ ഗുണമേന്മയാകാം. എന്നാല്‍ മറ്റൊരു ഹോട്ടല്‍ നിങ്ങള്‍ തെരഞ്ഞെടുക്കാനുള്ള കാരണം നിങ്ങളുടെ കയ്യില്‍ ആ ഹോട്ടലില്‍ സ്വീകരിക്കുന്ന ഡിസ്‌കൗണ്ട് കൂപ്പണ്‍ ഉള്ളതുകൊണ്ടാകാം. രണ്ടും പ്രധാനം തന്നെ, അപ്പോള്‍ ഈ രണ്ട് കാര്യവും സംസാരിച്ച് രണ്ടുപേരും പരസ്പരധാരണയോടെ ഒരു തീരുമാനമെടുത്താന്‍ ഈ പ്രശ്‌നത്തേയും മറികടക്കാനാകുന്നതാണ്.

വീട്ടില്‍ സ്വകാര്യതയില്ലാത്തത്

വീട്ടില്‍ സ്വകാര്യതയില്ലാത്തത്

വീട്ടിലെത്തുന്ന ബന്ധുക്കളും സുഹൃത്തുക്കളും നിങ്ങളുടെ ഒഴിവുസമയം എപ്പോഴും നഷ്ടപ്പെടുത്താറുണ്ടോ? ആഴ്ചാവസാനത്തെ നിങ്ങളുടെ ലീവ് കാത്തിരിക്കുന്ന ഭാര്യയ്ക്ക് ഇതൊരുപക്ഷെ വല്ലാത്ത വേദനയാകും നല്‍കുക. ടിവിയില്‍ കായികമത്സരങ്ങള്‍ കാണാനും നാട്ടുവര്‍ത്തമാനങ്ങള്‍ പറയാനും മറ്റും ഇവരെത്തുമ്പോള്‍ അടുക്കളയില്‍ ഒരു പക്ഷെ അതിഥികള്‍ക്കായി ഭക്ഷണമൊരുക്കുന്ന തിരക്കിലാകും ഭാര്യമാര്‍. അത്തരമൊരു സാഹചര്യത്തില്‍ അവരെക്കുറിച്ച് എത്രപേര്‍ ഓര്‍ക്കാറുണ്ട്?

മടിയനായ ഭര്‍ത്താവ്

മടിയനായ ഭര്‍ത്താവ്

ഭര്‍ത്താവിന്റെ മടി അതിരുകടന്നാല്‍ അത് സഹിച്ചുനില്‍ക്കുന്ന ഭാര്യമാര്‍ ഉണ്ടാകില്ല. പച്ചക്കറികളും മറ്റും പുറത്തുപോയി വാങ്ങാനാവശ്യപ്പെട്ട് മണിക്കൂറാകാറായിട്ടും നിങ്ങള്‍ ടിവി കണ്ടോ മൊബൈല്‍ നോക്കിയോ ഇരിക്കുകയാണെങ്കില്‍ ആര്‍ക്കാണ് വിഷമം വരാതിരിക്കുക. ഇത്തരമൊരു ചെറിയ കാര്യം ചെയ്യാന്‍ നിങ്ങള്‍ മടി കാണിക്കുകയാണെങ്കില്‍ അതിന്റെ പേരില്‍ സമ്മര്‍ദ്ദത്തിലാകുന്ന ഭാര്യ സര്‍വ്വസാധാരണമാണ്.

സെല്‍ഫിയെടുക്കാന്‍ പോലും അനുവാദമില്ല

സെല്‍ഫിയെടുക്കാന്‍ പോലും അനുവാദമില്ല

വീട്ടില്‍ ഏറെ നേരവും ഒറ്റപ്പെട്ടിരിക്കുന്ന ഇന്നത്തെ കാലത്തെ ഭാര്യമാര്‍ക്ക് ഫോട്ടോപോസിങ് പോലുള്ള ടൈംപാസ് ഉണ്ടായിരിക്കാം. എന്നാല്‍ സെല്‍ഫിയെടുക്കേണ്ടെന്ന് നിങ്ങള്‍ കര്‍ക്കശമായി പറഞ്ഞാല്‍ അവര്‍ക്കത് ചെറിയ തോതിലെങ്കിലും വിഷമമുണ്ടാക്കും എന്നത് തീര്‍ച്ച. ഒരു പക്ഷെ ഒരു റിലാക്‌സേഷന് വേണ്ടിയാകും അവര്‍ സെല്‍ഫിയെടുക്കുന്നത്. സൗമ്യതയോടെയുള്ള ഇടപെടല്‍ ഈ പ്രശ്‌നത്തെ പരിഹരിക്കുന്നതാണ്.

പണം അനാവശ്യമായി ചെലവഴിക്കുക

പണം അനാവശ്യമായി ചെലവഴിക്കുക

പണമാണ് മിക്ക വീട്ടിലേയും ആളുകളെ മാനസികസമ്മര്‍ദ്ദത്തിലാഴ്ത്തുന്നത്. കാരണം നിയന്ത്രിതമായ ഉപയോഗം ശീലമാക്കിയാലേ ഭാവിയില്‍ കഷ്ടപ്പാടുകള്‍ ഇല്ലാതെ ജീവിക്കാനാകൂ എന്നത് തന്നെ. എന്നാല്‍ സുഹൃത്തിന്റെ ബര്‍ത്‌ഡേ പാര്‍ട്ടിക്ക് പണം ധാരാളമായി പൊടിച്ചുകളഞ്ഞ നിങ്ങളെ നോക്കി ഭാര്യ വിഷമിച്ചില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളൂ. കഷ്ടപ്പെട്ടുണ്ടാക്കിയ പണം കുടുംബത്തിലെ ആവശ്യങ്ങള്‍ക്കുപകരിക്കാതെ ആഘോഷങ്ങള്‍ക്കായി ചെലവാക്കുന്നത് ആരെയും ആശങ്കയിലാഴ്ത്തും. അതിനാല്‍ പണം ചെലവഴിക്കും മുമ്പ് ഭാര്യയുമായി ഇക്കാര്യം സംസാരിക്കാം.

വേഗം ഒരുങ്ങിയാല്‍ പുറത്തുപോകാം

വേഗം ഒരുങ്ങിയാല്‍ പുറത്തുപോകാം

പെട്ടെന്ന് പുറത്തുപോകാന്‍ പദ്ധതിയിട്ടു. അടുത്തതായി ഭര്‍ത്താവിന് ഭാര്യയോട് പറയാനുണ്ടാകുക, 'വേഗം ഒരുങ്ങിയാല്‍ ഒന്ന് പുറത്തുപോകാം' എന്നായിരിക്കും. എന്തിനാണ് വേഗം ഒരുങ്ങുന്നത്? നല്ലവണ്ണം റെഡിയായി വാ നമുക്കൊന്ന് പുറത്തേക്ക് പോകാം എന്ന് പറയുന്നതല്ലേ ആദ്യത്തെ വാക്യത്തേക്കാള്‍ അല്പം കൂടി സ്‌നേഹം നിറഞ്ഞ ഭാഷ? നിങ്ങള്‍ക്കൊപ്പം പുറത്തിറങ്ങുകയെന്നതാണ് അവരെ ആവേശഭരിതയാക്കുന്ന ഒരു പ്രധാനകാര്യം. അപ്പോള്‍ പുറത്തിറങ്ങുമ്പോള്‍ അല്പമൊക്കെ തയ്യാറെടുക്കേണ്ടതല്ലേ?

തിരക്ക്, തിരക്ക്, തിരക്ക് മാത്രം

തിരക്ക്, തിരക്ക്, തിരക്ക് മാത്രം

ഭാര്യയുടെ ബന്ധുക്കള്‍ ക്ഷണിച്ച ഒരു പരിപാടിയില്‍ ഭാര്യ ഒറ്റക്ക് പങ്കെടുക്കേണ്ടി വരിക, സ്ത്രീകളെ സംബന്ധിച്ച് ഒറ്റപ്പെട്ടുപോകുന്ന ഒരു അവസ്ഥയാണിത്. ഓഫീസിലെ തിരക്കിനിടയില്‍ നിങ്ങള്‍ എത്തിപ്പെടാന്‍ സാധിക്കാതെ വന്നതായിരിക്കാം. എങ്കിലും ഇത് മതിയാകും ഭാര്യയെ വിഷമിപ്പിക്കാന്‍.

വീട്ടുജോലികളില്‍ പങ്കാളിത്തം ഇല്ലേ?:

വീട്ടുജോലികളില്‍ പങ്കാളിത്തം ഇല്ലേ?:

വീട്ടുജോലികളില്‍ അല്പം പോലും സഹകരണമില്ലാത്ത ഭര്‍ത്താക്കന്മാരുള്ള സ്ത്രീകളെല്ലാം എപ്പോഴും സമ്മര്‍ദ്ദത്തിലായിരിക്കും. അതിരാവിലെ എഴുന്നേല്‍ക്കുന്നത് മുതല്‍ പലതരം ജോലികളാണ് അവള്‍ക്ക് വീട്ടില്‍ ചെയ്ത് തീര്‍ക്കാനുണ്ടാകുക. അതിനിടെ ഓഫീസ് ജോലിയുണ്ടെങ്കില്‍ അതും. പിന്നീട് വൈകിട്ട് വീട്ടിലെത്തിയാലും ബാക്കി കിടക്കുന്ന ജോലികള്‍ ചെയ്യാനുള്ള തിരക്കിലാകും അവള്‍. സഹായം വേണോ എന്ന് ചോദിക്കാതെ തന്നെ കൂടെ നിന്ന് എല്ലാ ജോലികളിലും സഹായിക്കുന്ന ഭര്‍ത്താക്കന്മാരോട് ഭാര്യമാര്‍ ഒരിക്കലും പിണങ്ങില്ല, തീര്‍ച്ച.

Read more about: marriage, wife, husband
English summary

Reasons Why Your Wife Is Super Stressed All The Time

Reasons Why Your Wife Is Super Stressed All The Time
Subscribe Newsletter