വിവാഹ മോചനത്തിനു ശേഷവും ഇത് വേണോ?

Posted By:
Subscribe to Boldsky

ഇന്നത്തെ കാലത്ത് വിവാഹത്തേക്കാള്‍ കൂടുതല്‍ വിവാഹ മോചനങ്ങളാണ് നടക്കുന്നതെന്നതാണ് സത്യം. എത്ര പ്രണയിച്ചു വിവാഹം കഴിച്ചവരാണെങ്കിലും വിവാഹമോചനം നേടുന്ന കാഴ്ച നമുക്കിടയില്‍ ഇപ്പോള്‍ സ്ഥിരമാണ്. പ്രത്യേകിച്ച് നമ്മുടെ സെലിബ്രിറ്റികളുടെ വിവാഹമോചനമാണെങ്കില്‍ ആഘോഷത്തിന് മീഡിയ സപ്പോര്‍ട്ടും കുറച്ചൊന്നുമല്ല.

Worst Things After Divorce

ഒരിക്കലും ഒന്നിച്ചു പോകാനാവില്ലെന്ന തിരിച്ചറിവാണ് പലപ്പോഴും വിവാഹമോചനത്തിലേക്ക് പലരേയും എത്തിയ്ക്കുന്നത്. എന്നാല്‍ ഇനി വിവാഹമോചനം നേടിയാലോ അതിനു ശേഷമുള്ള ജീവിതം പലര്‍ക്കും അത്ര സുഖമുള്ളതായിരിക്കണമെന്നില്ല. ചിലര്‍ ജീവിത പങ്കാളിയെ അപ്പോഴും മനസ്സില്‍ കൊണ്ടു നടക്കും എന്നാല്‍ മറ്റു ചിലരാകട്ടെ പ്രതികാര മനോഭാവത്തോടെയാണ് തങ്ങളുടെ മുന്‍പങ്കാളിയെ കാണുക.

വിവാഹ മോചനത്തിനു ശേഷം നമ്മുടെ സമൂഹത്തില്‍ പലരും കാണിച്ചു കൂട്ടുന്ന ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നിങ്ങള്‍ക്കറിയാമോ?

പങ്കാളിയെ ദ്രോഹിക്കുക

പലര്‍ക്കും തങ്ങളുടെ ജീവപിത പങ്കാളിയെ ദ്രോഹിക്കുക എന്നതായിരിക്കും ഒരു വിനോദം. എത്രയൊക്കെ പ്രണയിച്ചു വിവാഹം കഴിച്ചവരാണെങ്കിലും വിവാഹമോചനത്തിനു ശേഷം അവര്‍ ഒരിക്കലും സന്തോഷത്തോടെ ജീവിക്കരുത് എന്നതായിരിക്കും പലരുടേയും ചിന്ത.

കുപ്രചരണങ്ങള്‍ നടത്തുക

ആണായാലും പെണ്ണായാലും വിവാഹമോചനത്തിനു ശേഷം മുന്‍ ജീവിത പങ്കാളിക്കെതിരെ കുപ്രചരണങ്ങള്‍ നടത്തുന്നതും സ്ഥിരം നമ്മള്‍ കാണുന്ന കാഴ്ചയാണ്.

ജീവിതത്തിന്റെ താളം തെറ്റും

എന്നാല്‍ മിക്കവരിലും അതുവരെ കൂടെ ഉണ്ടായിരുന്നയാള്‍ ഇല്ലാതാകുമ്പോള്‍ അത് ജീവിത്തിന്റെ താളം തെറ്റിക്കും. ഇത് പലപ്പോഴും മദ്യപാനത്തിലേക്കും മയക്കു മരുന്നിലേക്കും ഇവരെ കൊണ്ടു ചെന്നെത്തിക്കും.

ആര്‍ക്കോ വേണ്ടി ജീവിയ്ക്കുന്നു

പലരുടേയും വിവാഹ മോചനത്തിനു ശേഷമുള്ള ജീവിതം ഇത്തരത്തിലായിരിക്കും. മകനോ മകളോ ഉണ്ടെങ്കില്‍ പിന്നീടുള്ള ജീവിതം അവര്‍ക്കു വേണ്ടിയായിരിക്കും.

തെറ്റായ ജീവിത ക്രമം

പലരിലും കണ്ടു വരുന്ന പ്രവണതയാണിത്. തെറ്റായ ജീവിതക്രമവും ഭക്ഷണക്രമവും രോഗങ്ങളെ ഇവര്‍ക്ക് സമ്മാനിയ്ക്കും. ഇതെല്ലാമാണ് ഒരു വിവാഹമോചനം കൊണ്ട് പലര്‍ക്കും സംഭവിയ്ക്കുന്നതും.

English summary

Worst Things After Divorce

The worst things when going through divorce. So some of the things that nobody tells you about life after divorce.
Story first published: Tuesday, January 5, 2016, 17:47 [IST]