നിങ്ങളുടെ പങ്കാളിയുടെ സ്‌നേഹം ആത്മാര്‍ത്ഥമോ?

Posted By:
Subscribe to Boldsky

ദാമ്പത്യബന്ധത്തിന്റെ അടിസ്ഥാന ഘടകം എന്നു പറയുന്നത് തന്നെ ആത്മാര്‍ത്ഥതയാണ്. ദാമ്പത്യ ബന്ധത്തില്‍ മാത്രമല്ല ഏത് ബന്ധത്തിലായാലും അടിസ്ഥാനമായി വേണ്ടത് ആത്മാര്‍ത്ഥത തന്നെയാണ്. വിവാഹത്തിന് ശേഷം പ്രണയം നഷ്ടപ്പെടുമ്പോഴാണ് പലപ്പോഴും പരസ്പര കലഹവും പ്രശ്‌നങ്ങളും ആരംഭിയ്ക്കുന്നത്.

എന്നാല്‍ നിങ്ങളുടെ പങ്കാളിയോട് നിങ്ങള്‍ക്ക് ആത്മാര്‍ത്ഥമായ സ്‌നേഹം ഇപ്പോഴും ഉണ്ടോ എന്നറിയാന്‍ ചില മാര്‍ഗ്ഗങ്ങളുണ്ട്. പലപ്പോഴും പങ്കാളിയുടെ ഇത്തരത്തിലുള്ള പെരുമാറ്റത്തിലൂടെ ഇത് മനസ്സിലാക്കാന്‍ കഴിയും.

വേര്‍തിരിവുകളില്ല

വേര്‍തിരിവുകളില്ല

ആത്മാര്‍ത്ഥതയാണ് ഏത് ബന്ധത്തിന്റേയും അടിസ്ഥാനം. അതുകൊണ്ട് തന്നെ ആത്മാര്‍ത്ഥമായ പ്രണയത്തിന് വേര്‍തിരിവുകള്‍ ഉണ്ടാവില്ല. അതെന്റേതാണ് ഇതാണ് നിന്റേത് എന്ന ചിന്ത ഇവരിലുണ്ടാവില്ല.

 പരസ്പരം തുറന്ന് പറച്ചില്‍

പരസ്പരം തുറന്ന് പറച്ചില്‍

ഏത് കാര്യമാണെങ്കിലും പങ്കാളികള്‍ തമ്മില്‍ തുറന്ന് പറയുന്നു. മറ്റൊരാള്‍ക്ക് വിഷമമാവുമെന്ന് കരുതി കാര്യങ്ങളൊന്നും മറച്ചു വെയ്ക്കില്ല.

എപ്പോഴും ഒരുമിച്ച്

എപ്പോഴും ഒരുമിച്ച്

എത്ര തിരക്കാണെങ്കിലും ആഴ്ചയില്‍ ഒരു ദിവസമെങ്കിലും ഒരുമിച്ച് ചിലവഴിയ്ക്കാന്‍ ഇരുവരും സമയം കണ്ടെത്തും.

പരസ്പര വിശ്വാസം

പരസ്പര വിശ്വാസം

പരസ്പര വിശ്വാസമായിരിക്കും മറ്റൊരു ഘടകം. സംശയം എന്ന വാക്ക് ഇവരുടെ നിഖണ്ഡുവില്‍ പോലും ഉണ്ടാവില്ല.

 പിണക്കങ്ങള്‍ കുറവ്

പിണക്കങ്ങള്‍ കുറവ്

മറ്റൊരാളുടെ തിരക്കുകള്‍ മനസ്സിലാക്കി അവരെ മനസ്സിലാക്കാന്‍ ശ്രമിക്കും. സമയമില്ലാത്തതിന്റെ പേരില്‍ ഒരിക്കലും പിണക്കങ്ങള്‍ ഉണ്ടാകില്ല.

പരസ്പരമുള്ള മനസ്സിലാക്കാല്‍

പരസ്പരമുള്ള മനസ്സിലാക്കാല്‍

പരസ്പരം എത്രത്തോളം മനസ്സിലാക്കുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ പലപ്പോഴും കാര്യങ്ങള്‍ തീരുമാനിയ്ക്കാം. മാത്രമല്ല അവരുടെ ബന്ധം അത്രത്തോളം ശക്തമാണെന്നതും മനസ്സിലാക്കാന്‍ പറ്റും.

English summary

Six Secrets of Super Happy Couples

What do happy couples do right? We found some surprisingly quirky relationship tips to help you have a happy marriage or relationship.
Story first published: Tuesday, September 13, 2016, 13:15 [IST]