For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അടിയുണ്ടാക്കാന്‍ ഈ കാരണങ്ങള്‍ ധാരാളം

By Super
|

വാദങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ആരോഗ്യകരമായ എല്ലാ ബന്ധങ്ങളുടെയും ഭാഗമാണ് . അഭിപ്രായവ്യത്യാസമില്ലാതെ ഒരു ബന്ധവും നിലനിൽക്കില്ല . എന്നാൽ എല്ലാവരും ഇത് വാദങ്ങളിലേക്ക് നയിക്കാറില്ല .

മനശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ വിവാഹിതരായ ദമ്പതികൾ മറ്റുള്ളവരേക്കാൾ കൂടുതൽ അവരുടെ ജീവിതത്തിലെ ചില കാര്യങ്ങൾ വാദിക്കാറുണ്ട്.

പ്രധാനമായും 6 കാരണങ്ങൾ കൊണ്ടാണ് ഇന്ത്യൻ ദമ്പതികൾക്കിടയിൽ വൈരുദ്ധ്യങ്ങൾ ഉണ്ടാകുന്നത്‌.

സാമ്പത്തിക പ്രശ്നങ്ങൾ

സാമ്പത്തിക പ്രശ്നങ്ങൾ

ദമ്പതികൾക്കിടയിൽ പ്രശ്നം ഉണ്ടാകുന്നതിൽ ഏറ്റവും പ്രധാന കാരണം ഇതാണ് . പ്രധാനമായും ആരു കൂടുതൽ പണം ഉണ്ടാക്കുന്നു എന്നതാണ് . ആർക്കാണ്‌ കാശ് കൂടുതൽ ചെലവഴിക്കാനുള്ള അവകാശം അല്ലെങ്കിൽ എവിടെയാണ് കൂടുതൽ പണം ചെലവഴിക്കാൻ പോകുന്നത് എന്നതൊക്കെയാണ് .

കുട്ടികൾ

കുട്ടികൾ

കുട്ടികൾ ദമ്പതികളെ ഒരുമിച്ചു നിൽക്കുന്നതിനും ഒരു ടീം ആയി ജോലി ചെയ്യുന്നതിനും സഹായിക്കും എന്നാണ് പൊതുവെയുള്ള കാഴ്ചപ്പാട് .വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ കുട്ടികളും ദമ്പതികൾ തമ്മിൽ വാദ പ്രതിവാദം ഉണ്ടാകുന്നതിനുള്ള ഒരു പ്രധാന കാരണമാണ് .

ബന്ധുക്കൾ, പ്രധാനമായും ഇൻ -ലാവ്സ് (രക്ത ബന്ധമുള്ളവർ )

ബന്ധുക്കൾ, പ്രധാനമായും ഇൻ -ലാവ്സ് (രക്ത ബന്ധമുള്ളവർ )

മിക്കവാറും ഇന്ത്യൻ കുടുംബങ്ങളിൽ ഉയരുന്ന ഒരു ചോദ്യമാണ് എത്ര മാത്രം സ്വകാര്യതയാണ്‌ ഇൻ ലാവ്സ് ദമ്പതികൾക്ക് നൽകുന്നത് ഇതിനു പ്രധാന കാരണം ഇൻ -ലാവ്സ് അവരുടെ തലമുറയിൽ കൂട്ടു കുടുംബത്തിലോ അല്ലെങ്കിൽ ഒരുമിച്ചോ ആയിരിക്കാം കഴിഞ്ഞിരുന്നത് .എന്നാൽ ഇന്നത്തെ ദമ്പതികൾ അണു കുടുംബ വ്യവസ്ഥിതിയിലാണ് ജീവിക്കുന്നത്

വീട്ടുജോലികൾ

വീട്ടുജോലികൾ

ജോലിക്കുപോകുന്നതിനോപ്പം വീട്ടുജോലിയും കുട്ടികളെ നോക്കലും ഭാര്യ മാത്രം ചെയ്യുന്ന കാലമാണിത് .പഠനങ്ങൾ സൂചിപ്പിക്കുന്നത് പുരുഷന്മാർക്ക് സ്തീകളെക്കാൾ കൂടുതൽ ഒഴിവു സമയം ലഭിക്കുന്നു എന്നാണ് .ജോലിക്ക് പോകുന്ന സ്ത്രീകൾ ഒഴിവു സമയം കുട്ടികളെ പഠിപ്പിക്കുന്നതിനും വീട്ടുജോലിയിൽ ഏർപ്പെടുന്നതിനും വിനിയോഗിക്കുന്നു

അവധിക്കാലം ആസൂത്രണം ചെയ്യുക

അവധിക്കാലം ആസൂത്രണം ചെയ്യുക

ജീവിതശൈലി പ്രശ്നങ്ങൾ കാരണം ദമ്പതികൾ സ്‌ട്രെസ് ആയ ജീവിതമാണ്‌ നയിക്കുന്നത് .അവധികൾ പ്ലാൻ ചെയ്യുമ്പോൾ ഒരാൾക്ക് ഒരു പ്രത്യേക സ്ഥലത്ത് പോകണം എന്നാഗ്രഹിക്കുമ്പോൾ മറ്റാരെങ്കിലും കൂടെ ഉണ്ടാകുമോ എന്ന ചോദ്യം അവിടെ ഉദിക്കുന്നു .

പഴയ പ്രശ്നങ്ങൾ അഥവാ സംഘർഷങ്ങൾ

പഴയ പ്രശ്നങ്ങൾ അഥവാ സംഘർഷങ്ങൾ

ചിലപ്പോൾ ദമ്പതികൾ പഴയ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി തുടർച്ചയായി വഴക്കിടുന്നത് കാണാം . ഇത് നടന്ന സംഭവത്തിലുള്ള അവരുടെ കാഴ്ചപ്പാടിലെ വലിയ വ്യത്യാസം കൊണ്ടാണ് ഉണ്ടാകുന്നത് .

English summary

reasons why Indian couples fight

Arguments and disagreements are a part and parcel of every healthy relationship. It is impossible to co-exist in any relationship without any disagreements, and while not all of them might lead to arguments,couples tend to argue about certain aspects of their life.
X
Desktop Bottom Promotion