For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സെക്‌സ്‌ വെറും നേരം പോക്കല്ല

|

സെക്‌സ് അഥവാ ലൈംഗിക ബന്ധം എന്ന് കേട്ടാല്‍ വെറുക്കപ്പെടേണ്ട അല്ലെങ്കില്‍ പാപമാണ് എന്ന് ചിന്തിക്കുന്ന ഒരു തലമുറ ഉണ്ടായിരുന്നു നമുക്കിടയില്‍. എന്നാല്‍ ലൈംഗികത വെറുക്കപ്പെടേണ്ട ഒരു പദമല്ലെന്നും ആരോഗ്യപരമായും മാനസികപരമായും നിരവധി ഗുണങ്ങളുള്ള ഒന്നാണെന്നതുമാണ് സത്യം.

മനസ്സിനെ ശാന്തമാക്കാനും മാനസിക സമ്മര്‍ദ്ദവും മറ്റ് അസുഖങ്ങളും കുറയ്ക്കാനും ലൈംഗികതയിലൂടെ കഴിയും. എന്തൊക്കെയാണ് ഇത്തരത്തില്‍ സെക്‌സിലൂടെ ലഭിയ്ക്കുന്ന ഗുണങ്ങള്‍ എന്നു നോക്കാം. ആർത്തവസമയത്തെ സെക്സ് - പുരുഷന്മാർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

 ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു

ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു

ഏതൊരു ബന്ധത്തിലും അടുപ്പം കൂടുതലാകുമ്പോള്‍ ഇത് ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു. പലര്‍ക്കും സ്വയം ആത്മാഭിമാനം തോന്നുന്ന നിമിഷങ്ങളാണ് അതെന്നാണ് ഗവേഷക അഭിപ്രായം.

പ്രണയം വര്‍ദ്ധിപ്പിക്കുന്നു

പ്രണയം വര്‍ദ്ധിപ്പിക്കുന്നു

ലൈംഗിക സമയത്തുണ്ടാകുന്ന ഓക്‌സിടോസിന്‍ പങ്കാളികള്‍ തമ്മിലുള്ള അടുപ്പം വര്‍ദ്ധിപ്പിക്കുന്നു. ഇത് ഇവര്‍ക്ക് പരസ്പരമുള്ള പ്രണയത്തെ വര്‍ദ്ധിപ്പിക്കുന്നു.

 വേദന കുറയ്ക്കുന്നു

വേദന കുറയ്ക്കുന്നു

ഓക്‌സിടോസിന്‍ ശരീരത്തിലെ എന്‍ഡോര്‍ഫിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. ഇത് വേദനസംഹാരിയുടെ ഗുണമാണ് നല്‍കുന്നത്.

പേശികള്‍ക്ക് ബലം

പേശികള്‍ക്ക് ബലം

പേശികള്‍ക്ക് ബലം നല്‍കുന്നതിനും സെക്‌സ് സഹായിക്കുന്നു.

നല്ല ഉറക്കം നല്‍കുന്നു

നല്ല ഉറക്കം നല്‍കുന്നു

നല്ല ഉറക്കത്തിനും സുഖകരമായ ലൈംഗികത സഹായിക്കുന്നു. ഇത് ഉന്‍മേഷത്തോടെ ജോലികള്‍ ചെയ്യാനും നല്ല ഉറക്കം കിട്ടാനും സഹായിക്കുന്നു.

 കാന്‍സര്‍ സാധ്യത കുറയ്ക്കുന്നു

കാന്‍സര്‍ സാധ്യത കുറയ്ക്കുന്നു

ക്യാന്‍സര്‍ സാധ്യത ഓരോ ദിവസം ചെല്ലുന്തോറും വര്‍ദ്ധിച്ചു വരുന്ന അവസ്ഥയാണ്. എന്നാല്‍ സുഖകരമായ ലൈംഗികത പുരുഷന്‍മാരില്‍ പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ സാധ്യത കുറയ്ക്കുന്നു.

 രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സെക്‌സ് സഹായിക്കുന്നു. ഇമ്മ്യൂണോഗ്ലോബിന്‍ എ എന്ന ആന്റിബോഡിയാണ് രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നത്.

കലോറി കുറയ്ക്കുന്നു

കലോറി കുറയ്ക്കുന്നു

കലോറി കുറയ്ക്കുന്ന കാര്യത്തിലും സെക്‌സിന് കഴിയും. അമിതവണ്ണവും മറ്റും ഉള്ളവരില്‍ ഫലപ്രദമായാണ് ഇത് കണ്ടു വരുന്നത്.

 ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കുന്നു

ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കുന്നു

ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും സെക്‌സിനു കഴിയും. ഹൃദയത്തിനും രക്തധമനികള്‍ക്കും ആരോഗ്യകരമാണ് ലൈംഗികത.

English summary

Nine Reasons why Intercourse is Good for You

When you're in the mood, it's a sure bet that the last thing on your mind is boosting your immune system or maintaining a healthy weight. Yet good sex offers those health benefits and more.
Story first published: Monday, May 30, 2016, 13:52 [IST]
X
Desktop Bottom Promotion