For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിവാഹിതരാവാന്‍ പോവുന്നവര്‍ക്കാ ഈ ഉപദേശം

|

വിവാഹിതരാവാന്‍ പോകുന്ന പുരുഷനും സ്ത്രീക്കും ജീവിതത്തെക്കുറിച്ച് പല സ്വപ്‌നങ്ങളും ഉണ്ടായിരിക്കും. എന്നാല്‍ വിവാഹ ശേഷം ഇരുവരും സ്വപ്‌നം കണ്ട ജീവിതമല്ല എന്നറിയുമ്പോഴുള്ള പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ വിവാഹത്തിനു മുന്‍പു തന്നെ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. എന്താ, ചേട്ടന്മാരേ കെട്ടാന്‍ മടി ??

പ്രത്യേകിച്ചും പുരുഷന്‍മാരാണ് വിവാഹത്തിന്റെ കാര്യത്തില്‍ അമിത പ്രതീക്ഷ പുലര്‍ത്തുന്നതും വിവാഹ ശേഷം നിരാശരാവുന്നതും. എന്നാല്‍ ഈ പ്രതീക്ഷകള്‍ അമിതമാകുമ്പോള്‍ വിവാഹ ബന്ധത്തില്‍ വിള്ളലുണ്ടാവാനുള്ള സാധ്യതയും വളരെ കൂടുതലാണ്.

വിവാഹത്തെക്കുറിച്ച് പുരുഷന്‍മാര്‍ക്ക് തെറ്റായ ചില ചിന്തകളുണ്ട്. അവ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവില്ലെന്ന ഉറപ്പു വരുത്തേണ്ടതാണ്. എന്തൊക്കെയാണ് ഇത്തരത്തില്‍ നിങ്ങളുടെ ജീവിതം തകര്‍ക്കുന്ന ചിന്തകള്‍ എന്നു നോക്കാം. പ്രണയത്തകര്‍ച്ചയൊക്കെ ഇത്രേയുള്ളൂ....

 സ്ത്രീധനം

സ്ത്രീധനം

സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും തെറ്റാണ്. വധുവിനെ മാനസികമായി പീഡിപ്പിച്ചോ, നിര്‍ബന്ധിച്ചോ വാങ്ങുന്നതു മാത്രമല്ല സ്ത്രീധനം എന്നതും നിങ്ങല്‍ മനസ്സിലാക്കണം. സ്ത്രീധനമെന്ന ദുരാചാരത്തില്‍ നിന്ന് നമ്മള്‍ തന്നെയാണ് നമ്മളെ പിന്തിരിപ്പിക്കേണ്ടത്.

സ്ത്രീയുടെ കന്യകാത്വം

സ്ത്രീയുടെ കന്യകാത്വം

വിവാഹം കഴിയ്ക്കാന്‍ പോകുന്ന പെണ്‍കുട്ടി കന്യകയായിരിക്കണം എന്നായിരിക്കും മിക്ക പുരുഷന്‍മാരുടേയും ആഗ്രഹം. പക്ഷേ പുരുഷന്‍മാര്‍ പലപ്പോഴും ഇങ്ങനെയായിരിക്കണമെന്ന് സ്ത്രീകള്‍ വാശിപിടിയ്ക്കുന്നില്ല എന്നതാണ് സത്യം.

സൗന്ദര്യം പ്രധാന ഘടകം

സൗന്ദര്യം പ്രധാന ഘടകം

പലരും വധുവിന്റെ സ്വഭാവത്തിനേക്കാള്‍ പ്രാധാന്യം നല്‍കുന്നത് സൗന്ദര്യത്തിനും നിറത്തിനും ഉയരത്തിനും വണ്ണത്തിനും ഒക്കെയാണ് എന്നതാണ് സത്യം. പ്രായത്തിന്റെ കാര്യത്തിലും കടും പിടുത്തം പിടിയ്ക്കുന്നവരാണ് പുരുഷന്‍മാര്‍.

ചിലവ് മുഴുവന്‍ പെണ്‍ വീട്ടുകാര്‍

ചിലവ് മുഴുവന്‍ പെണ്‍ വീട്ടുകാര്‍

വിവാഹത്തിന്റെ ചിലവ് മുഴുവന്‍ വഹിയ്‌ക്കേണ്ടത് പെണ്‍ വീട്ടുകാരാണെന്നൊരു ധാരണ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള ചിലവ് രണ്ട് വീട്ടുകാരും പങ്കു വെയ്ക്കുക എന്നതാണ് സാമൂഹിക നീതി.

പുരുഷന്റെ പെരുമാറ്റം

പുരുഷന്റെ പെരുമാറ്റം

വിവാഹം കഴിഞ്ഞാല്‍ പല കാര്യങ്ങള്‍ക്കും ഭര്‍ത്താക്കന്‍മാര്‍ പിടിവാശി കാണിക്കും. ഇവരുടെ അമിത സ്വാര്‍ത്ഥതയായിരിക്കും ഇതിന്‍െ പിന്നില്‍. മാത്രമല്ല വിവാഹം കഴിയുന്നതോടു കൂടി പെണ്‍കുട്ടിയുടെ ഐഡന്റിറ്റി പോലും മാറ്റാന്‍ ആവശ്യപ്പെടുന്ന പുരുഷന്‍മാരുണ്ട്.

ഭര്‍ത്താവിന്റെ വീട്

ഭര്‍ത്താവിന്റെ വീട്

തന്റെ വീട്ടിലായിരിക്കണം തന്റെ ഭാര്യ എന്ന പിടിവാശി മിക്ക പുരുഷന്‍മാര്‍ക്കുമുണ്ടാകും. ഇത് പലപ്പോഴും തുടക്കത്തില്‍ തന്നെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും.

ഭാര്യ കുടുംബം നോക്കണം

ഭാര്യ കുടുംബം നോക്കണം

ഭാര്യ വീട്ടു ജോലി ചെയ്യാനും കുട്ടികളെ നോക്കാനും ഉള്ളവരാണെന്ന ധാരണയാണ് പല പുരുഷന്‍മാര്‍ക്കും ഉണ്ടാകും. വീട്ടു ജോലി ചെയ്യുന്ന കാര്യത്തില്‍ ഒരു വി്ടു വീഴ്ചയ്ക്കും ഇവര്‍ തയ്യാറാവില്ല.

കുട്ടികളാണ് വിവാഹ ഹേതു

കുട്ടികളാണ് വിവാഹ ഹേതു

കുട്ടികള്‍ക്ക് വേണ്ടി മാത്രം വിവാഹം കഴിയ്ക്കുന്നത് ശരിയായ രീതിയാണെന്നാണ് പല പുരുഷന്‍മാരുടേയും ധാരണ. എന്നാല്‍ പെട്ടെന്ന് ഒരു കുഞ്ഞിനെ പ്രസവിക്കാനുള്ള മാനസികാവസ്ഥയായിരിക്കില്ല പലപ്പോഴും സ്ത്രീകളുടേത്.

വിവാഹമെന്ന ബലാല്‍സംഗം

വിവാഹമെന്ന ബലാല്‍സംഗം

ബലാല്‍സംഗത്തിനു പേരുകേട്ട രാജ്യമാണ് നമ്മുടേത്. എന്നാല്‍ വിവാഹത്തിനു ശേഷമുള്ള ബലാല്‍സംഗം നിയമപരമായി ശിക്ഷ കിട്ടാവുന്ന കുറ്റമാണ്.

അമ്മയും ഭാര്യയും തുല്യര്‍

അമ്മയും ഭാര്യയും തുല്യര്‍

പലര്‍ക്കുമുള്ള ചിന്തയാണിത്, അമ്മയ്ക്ക് പകരക്കാരിയായിരിക്കണം ഭാര്യ എന്നത്. എന്നാല്‍ പലപ്പോഴും ഭാര്യയെന്താണെന്ന് മനസ്സിലാക്കാനോ അവരുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് പെരുമാറാനോ ഇവര്‍ തയ്യാറാവില്ല.

English summary

Things Every Indian Man Must Know Before He Decides To Marry

This article talks about some resolutions every Indian man must stand up for before getting married. Those things are not taking dowry, not forcing his wife to become a housewife etc.
Story first published: Saturday, November 28, 2015, 15:54 [IST]
X
Desktop Bottom Promotion