വിവാഹത്തിലെ സ്ത്രീ ത്യാഗങ്ങള്‍

Posted By:
Subscribe to Boldsky

വിവാഹജീവിതം സ്ത്രീയേയാണെങ്കിലും പുരുഷനെയാണെങ്കിലും അല്‍പമെങ്കിലും മാറ്റുമെന്ന കാര്യത്തില്‍ സംശയം വേണ്ട. വിവാഹത്തോടെ ലഭിയ്ക്കുന്ന സന്തോഷങ്ങളുണ്ട്, നഷ്ടപ്പെടുന്ന സുഖങ്ങളുണ്ട്. ത്യാഗവും വിട്ടുവീഴ്ചയുമെല്ലാമാണ് വിവാഹജീവിതത്തിന് അര്‍ത്ഥവും ഉറപ്പും നല്‍കുന്നത്.

വിവാഹജീവിതത്തില്‍ ത്യാഗമേറെ ചെയ്യേണ്ടി വരുന്നത് ആരാണെന്ന കാര്യത്തെ കുറിച്ച് പലപ്പോഴും തര്‍ക്കങ്ങളുണ്ട്. ഇത് ചിലപ്പോള്‍ സ്ത്രീയാകാം, ചിലപ്പോള്‍ പുരുഷനാകാം. ഇത് കുടുംബജീവിതത്തേയും വ്യക്തികളേയുമെല്ലാം ആശ്രയിച്ചിരിയ്ക്കുന്നു.

നിങ്ങളുടെ ദാമ്പത്യത്തിന്‌ വയസായോ?

വിവാഹജീവിതത്തോടെ സ്ത്രീകള്‍ നഷ്ടപ്പെടുന്ന ചില കാര്യങ്ങള്‍, സ്ത്രീ ത്യജിയ്‌ക്കേണ്ടി വരുന്ന കാര്യങ്ങള്‍, ഇവയില്‍ ചിലതിനെക്കുറിച്ചറിയൂ,

 പ്രൊഫഷന്‍

പ്രൊഫഷന്‍

പല സ്ത്രീകളും കുടുംബത്തിനും കുട്ടികള്‍ക്കും വേണ്ടി പ്രൊഫഷന്‍ വേണ്ടെന്നു വയ്ക്കുന്നുണ്ട്. ഉയര്‍ന്ന വിദ്യാഭ്യാസവും ജോലിയുമെല്ലാം വിവാഹത്തോടെ, പ്രത്യേകിച്ച് കുഞ്ഞുണ്ടായാല്‍ ഉപേക്ഷിയ്ക്കുന്ന, അല്ലെങ്കില്‍ താല്‍ക്കാലിക വിരാമമിടുന്ന സ്ത്രീകള്‍ ധാരാളം.

 ഇഷ്ടങ്ങള്‍

ഇഷ്ടങ്ങള്‍

വിവാഹശേഷം സ്ത്രീകള്‍ അവരുടെ പല സ്വാതന്ത്ര്യങ്ങളും വേണ്ടെന്നു വയ്ക്കുന്നുണ്ട്. ഇക്കാര്യത്തില്‍ മുന്‍പന്തിയില്‍ സ്ത്രീകള്‍ തന്നെയായിരിയ്ക്കും. വിവാഹത്തിനു മുന്‍പ് സ്വാതന്ത്രത്തോടെ ജീവിച്ച പല സ്ത്രീകളും പങ്കാളികളുടെ നിര്‍ബന്ധങ്ങള്‍ക്കു വഴങ്ങി ഇഷ്ടങ്ങള്‍ ഉപേക്ഷിയ്ക്കുന്നവരുണ്ട്.

ശരീരഭംഗി

ശരീരഭംഗി

അമ്മയാവുകയെന്നത് ഏതൊരു സ്ത്രീയുടേയും സ്വപ്‌നമാണ്. എന്നാല്‍ ഇത് സ്ത്രീ ശരീരത്തിന്റെ സൗന്ദര്യത്തേയും ഒരു പരിധി വരെ വിപരീതമായി ബാധിയ്ക്കുന്നുണ്ട്. ഇവിടെ സൗന്ദര്യവും സ്ത്രീ ത്യജിയ്ക്കുന്നു.

ലക്ഷ്യം

ലക്ഷ്യം

ജീവിതത്തിലെ പല ലക്ഷ്യങ്ങളും കുടുംബത്തിനു വേണ്ടി വേണ്ടെന്നു വയ്ക്കുന്ന സ്ത്രീകളുണ്ട്.

ത്യാഗം

ത്യാഗം

തങ്ങളുടേതായ പല ആവശ്യങ്ങളും സ്ത്രീകളായിരിയ്ക്കും കുടുംബത്തിനു വേണ്ടി പലപ്പോഴും വേണ്ടെന്നു വയ്ക്കുക. ചിലപ്പോള്‍ ഭക്ഷണം പോലും.

സമയം

സമയം

തങ്ങളുടേതായ സമയം മുഴുവനും കുടുംബത്തിനു വേണ്ടി ചെലവാക്കുന്നതിലും സ്ത്രീകളായിരിയ്ക്കും മുന്‍പന്തിയില്‍. തങ്ങള്‍ക്ക് അല്‍പം പോലും സമയം ലഭിച്ചില്ലെങ്കിലും കുടുംബകാര്യങ്ങള്‍ തടസപ്പെടരുതെന്ന തോന്നലായിരിയ്ക്കും പലര്‍ക്കും.

ഉത്തരവാദിത്വങ്ങള്‍

ഉത്തരവാദിത്വങ്ങള്‍

വിവാഹത്തിനു മുന്‍പ് യാതൊരു ഉത്തരവാദിത്വങ്ങളും ഏറ്റെടുക്കാത്ത പല സ്ത്രീകളും വിവാഹശേഷം ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുന്നു.

അഭിപ്രായങ്ങള്‍

അഭിപ്രായങ്ങള്‍

തങ്ങളുടെ അഭിപ്രായങ്ങള്‍ കുടുംബസമാധാനത്തിനു വേണ്ടി ത്യജിയ്ക്കുന്ന സ്ത്രീകളുമുണ്ട്. വഴക്കു വേണ്ടെന്നു കരുതി പലതും ഉള്ളിലൊതുക്കുന്ന പ്രകൃതമുള്ള സ്ത്രീകളും ധാരാളം.

Read more about: marriage, വിവാഹം
English summary

Sacrifices Of Women IN Married Life

Here are some sacrifices women make in their life after marriage. If you are a woman, you will strongly agree to them,
Story first published: Saturday, July 26, 2014, 16:13 [IST]
Subscribe Newsletter