Latest Updates
-
2026 നവരാത്രി: ഓരോ ദിവസത്തെയും നിറങ്ങൾ ഇവയാണ്; സ്റ്റൈലിഷ് ലുക്കിൽ തിളങ്ങാൻ ഇതാ ചില ടിപ്സ്! -
ഡൽഹി മെട്രോയിൽ വൻ നിയന്ത്രണം: 57 സ്റ്റേഷനുകൾ അടച്ചിടും, യാത്രക്കാർ ഇന്ന് രാത്രി മുതൽ ശ്രദ്ധിക്കുക! -
ഒക്ടോബർ 9 രാജയോഗം: ജാതകത്തിൽ ധനയോഗവും ഗജകേസരി യോഗവും ഉണ്ടോ? എളുപ്പത്തിൽ കണ്ടെത്താം -
വായുമലിനീകരണം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
നവരാത്രിക്ക് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റ് ചെയ്യരുത്; ചൂൽ വെക്കേണ്ട ശരിയായ സ്ഥലം ഇതാണ് -
നവരാത്രി 2026: ഘടസ്ഥാപനത്തിന് വീട്ടിൽ പൂജ തുടങ്ങാൻ ഏറ്റവും നല്ല സമയം ഏത്? നഗരങ്ങൾ തിരിച്ചുള്ള മുഹൂർത്തങ്ങൾ അറിയാം -
കേരളത്തിൽ മഴ കനക്കുന്നു! 9 ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നലിനും കാറ്റിനും സാധ്യത, ജാഗ്രത വേണം -
മഹാലയ അമാവാസി 2026: പിതൃതർപ്പണത്തിന് നാളെ; ശ്രദ്ധിക്കേണ്ട ആചാരങ്ങളും സമയക്രമവും ഇതാ -
നവരാത്രി ആഘോഷങ്ങളിൽ തിളങ്ങാൻ ഗർബ രാത്രികളിലെ ഈ സിംപിൾ സ്കിൻകെയർ ടിപ്സ് പരീക്ഷിക്കൂ -
ഒക്ടോബർ 9 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം നിങ്ങളുടെ രാശിഫലവും ലളിതമായ പരിഹാരങ്ങളും
വിവാഹജീവിതം തകരാനുള്ള കാരണങ്ങള്‍
രണ്ടുപേര്‍ ഒന്നായി മാറുന്നതാണ് വിവാഹം. ഇതില്‍ ഒരാളുടെ മാത്രം അസംതൃപ്തി കൊണ്ട് വിവാഹജീവിതത്തിലെ സന്തോഷം നഷ്ടപ്പെടില്ല. ലിയോ ടോള്‍സ്റ്റോയി പറഞ്ഞതുപോലെ സന്തോഷകരമായ എല്ലാ വിവാഹബന്ധങ്ങളിലും ഇരുവരും ഒരുപോലെ ആയിരിക്കും, പക്ഷെ ദമ്പതികള്‍ക്ക് അവരവരുടേതായ അസംതൃപ്തികള്‍ ഉണ്ടാകും. വിവാഹജീവിതത്തിലെ ഇത്തരം പൊരുത്തക്കേടുകള്‍ ഓരോ ദമ്പതികള്‍ക്കും വ്യത്യസ്തമായിരിക്കും. എന്നാല്‍ വിവാഹജീവിതത്തിന്റെ താളംതെറ്റിക്കുന്ന ചില പൊതുവായ കാരണങ്ങളുണ്ട്.
സന്തോഷകരമായ വിവാഹജീവിതം കെട്ടിപ്പെടുക്കുന്നതിന് വളരെയധികം പരിശ്രമം ആവശ്യമാണ്. എന്നാല്‍ അല്‍പ്പം അവിവേകം മതി ജീവിതത്തിലെ സന്തോഷം നശിക്കാന്‍. വിവാഹജീവിതത്തിലെ അസംതൃപ്തിയുടെ മൂലകാരണം ദമ്പതികള്‍ തമ്മിലുള്ള പൊരുത്തക്കേടുകളാണ്. മാനസികമായ ഐക്യം നാം തന്നെ വളര്‍ത്തിയെടുക്കേണ്ട കാര്യമാണെന്ന് പറയേണ്ടതില്ലല്ലോ? പെട്ടെന്ന് ഐക്യം ഉണ്ടാക്കിയെടുക്കാന്‍ കഴിയില്ല. മാനസിക ഐക്യം വളര്‍ത്തിയെടുക്കാന്‍ നിശ്ചയദാര്‍ഢ്യത്തോടെ പരിശ്രമിച്ചാല്‍ മാത്രമേ വിവാഹജീവിതം സന്തോഷപ്രദമാകൂവെന്ന് സാരം.
താളംതെറ്റിയ ദാമ്പത്യത്തിന്റെ ലക്ഷണങ്ങള്‍ വളരെ പ്രകടമായിരിക്കും. ഇരുവര്‍ക്കുമിടയിലെ നിശബ്ദത, മനസ്സ് തുറന്ന് സംസാരിക്കാതിരിക്കുക, നിരന്തരവഴക്ക്, അസ്വസ്ഥത എന്നിവ തകര്‍ന്നുകൊണ്ടിരിക്കുന്ന വിവാഹജീവിതത്തിന്റെ ലക്ഷണങ്ങളാണ്. വിവാഹജീവിതം തകരുന്നതിലേക്ക് നയിക്കുന്ന ചില കാരണങ്ങള്‍ പരിചയപ്പെടുക. ജീവിതത്തില്‍ ഇവ ഒഴിവാക്കുക.

ഈഗോ
ഈഗോ വിവാഹജീവിതം നശിപ്പിക്കും. ആത്മാഭിമാനം നല്ലതാണ്. നിങ്ങളെ അപമാനിക്കാന്‍ പങ്കാളിയെ അനുവദിക്കരുത്. സ്നേഹബന്ധത്തേക്കാള്‍ ഈഗോയ്ക്ക് പ്രാധാന്യം നല്കിയാല് നിങ്ങളുടെ വിവാഹജീവിതം തകരും.

യോജിച്ച് പോകാനുള്ള മടി
മാനസികമായ ഐക്യം പെട്ടെന്ന് ഉണ്ടാക്കിയെടുക്കാന്‍ കഴിയില്ല. നിരന്തര പരിശ്രമത്തിലൂടെ മാത്രമേ ഇത് നേടിയെടുക്കാന്‍ കഴിയൂ. പങ്കാളിയുമായി യോജിച്ച് പോകാന്‍ നിങ്ങള്‍ തയ്യാറായില്ലെങ്കില്‍ നിങ്ങളുടെ വിവാഹജീവിതത്തിന് മരണമണി മുഴങ്ങിക്കഴിഞ്ഞുവെന്ന് ഉറപ്പിക്കാം.

അതിരുകടന്ന സ്വപ്നങ്ങള്‍
യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത സ്വപ്നങ്ങളുമായി വിവാഹജീവിതത്തിലേക്ക് കടക്കുന്നതാണ് പലപ്പോഴും ബന്ധം തകരാന്‍ കാരണമാകുന്നത്. വിവാഹത്തിന് മുമ്പ് ജീവിതത്തെ കുറിച്ച് പല സ്വപ്നങ്ങളും ഉണ്ടാകും. എന്നാല്‍ ജീവിതം ആരംഭിക്കുമ്പോള്‍ ഇത്തരം മോഹങ്ങളെല്ലാം ചീട്ടുകൊട്ടാരം പോലെ തകര്‍ന്നുവീഴും. ഇത് അംഗീകരിക്കാന്‍ കഴിയാത്തവരുടെ വിവാഹജീവിതം പാതിവഴിയില്‍ അവസാനിക്കും.

സംസാരിക്കാതിരിക്കുക
പങ്കാളിയുമായി മനസ്സ് തുറന്ന് സംസാരിക്കാന്‍ കഴിയാത്തത് പോലെ വേദനാജനകമായ അനുഭവം വിവാഹജീവിതത്തില്‍ ഉണ്ടാകില്ല. ദമ്പതികള്‍ തമ്മിലുള്ള ആശയവിനിമയത്തിന്റെ എല്ലാ വഴികളും അടയുമ്പോള്‍ വിവാഹജീവിതം അവസാനത്തോട് അടുക്കും.

മനസ്സിലാക്കാതിരിക്കുക
പങ്കാളിക്ക് തന്നെ മനസ്സിലാക്കുന്നില്ലെന്ന തോന്നല്‍ അസംതൃപ്ത ജീവിതം നയിക്കുന്ന എല്ലാ ദമ്പതികള്‍ക്കും ഉണ്ടാകും. കാഴ്ചപ്പാടുകളിലെ വ്യത്യാസങ്ങളാണ് ഇതിന് കാരണമെന്ന് കരുതി സമാധാനിക്കുക.

വഴക്ക്
പങ്കാളിയോട് മോശമായി സംസാരിക്കുകയോ ചീത്ത വിളിക്കുകയോ ചെയ്താല്‍ ബന്ധത്തിന്റെ താളംതെറ്റും.

കുടുംബം
രണ്ട് വ്യക്തികള്‍ തമ്മിലുള്ള ബന്ധമാണ് വിവാഹം. കുടുംബാംഗങ്ങള്‍ എല്ലാവരും അതില്‍ ഇടപെടാന്‍ തുടങ്ങിയാല്‍ ആ ബന്ധം വഷളാകും. കുടുംബാംഗങ്ങളെ നിര്‍ത്തേണ്ടിടത്ത് നിര്‍ത്തിയില്ലെങ്കില്‍ നിങ്ങളുടെ വിവാഹജീവിതം തകരും.

തിരക്ക്
വിവാഹജീവിതം മുന്നോട്ട് പോകുന്തോറും ഒരുമിച്ച് ചെലവഴിക്കുന്ന സമയം കുറഞ്ഞുകൊണ്ടേയിരിക്കും. ദമ്പതികള്‍ പരസ്പരം സമയം ചെലവഴിക്കുന്നില്ലെങ്കില്‍ അവരുടെ ബന്ധത്തില്‍ വിള്ളല്‍ വീണുവെന്ന് സംശയിക്കാം.

ലൈംഗിക അസംതൃപ്തി
ശരീരത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ വിവാഹബന്ധത്തിന് കഴിയുന്നില്ലെങ്കില്‍ അത് അധികനാള്‍ നീണ്ടുനില്‍ക്കില്ല. സന്തോഷകരമായ ലൈംഗിക ജീവിതം വിവാഹജീവിതത്തിന്റെ ആയുസ്സ് വര്‍ദ്ധിപ്പിക്കും.

വിശ്വാസമില്ലായ്മ
വിശ്വാസമില്ലായ്മയും സമര്‍പ്പണ മനോഭാവമില്ലായ്മയും വിവാഹജീവിത്തിലെ സന്തോഷം തകര്‍ക്കും. നിങ്ങള്‍ക്ക് മറ്റാരോടെങ്കിലും ആകര്‍ഷണം തോന്നിയാല്‍ വിവാഹജീവിതം തകരും.

വിരസത
വിവാഹജീവിതം മുന്നോട്ട് കൊണ്ടുപോകണമെങ്കില്‍ വിരസതയെ പടിക്ക് പുറത്ത് നിര്‍ത്തുക. നിങ്ങളുടെ ജീവിതത്തില്‍ ഒരു പ്രശ്നവുമില്ലെങ്കിലും ചിലപ്പോള്‍ വിരസത അനുഭവപ്പെടാം. ഇത് അസംതൃപ്തിയുടെ ലക്ഷണമാകാം.



Click it and Unblock the Notifications
