Latest Updates
-
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത
ഡിവോഴ്സിലേക്കു നയിക്കും കാരണങ്ങള്‍
വിവാഹമോചനങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന കാലഘട്ടമാണിത്. നിസാര കാര്യങ്ങള്‍ വരെ വിവാഹമോചനത്തില്‍ ചെന്നെത്തുന്ന പല ദാമ്പത്യങ്ങളും ഇന്ന് സാധാരണമാണ്.
തങ്ങള്‍ക്ക് ഇനി ഒന്നിച്ചു ജീവിയ്ക്കാനാവില്ലെന്ന തിരിച്ചറിലാണ് പലരും വിവാഹമോചനത്തിലേയ്ക്കു തിരിയുന്നത്. എന്നാല്‍ പല വിവാഹമോചനങ്ങള്‍ക്കും കാരണം ചെറിയ തെറ്റുകളായിരിയ്ക്കും.
ദാമ്പത്യങ്ങളെ ഡിവോഴ്സിലേയ്ക്കു നയിക്കുന്ന ചില പൊതുവായ കാരണങ്ങളെക്കുറിച്ചറിയൂ,

വിവാഹേതര ബന്ധങ്ങള്‍
വിവാഹേതര ബന്ധങ്ങള്‍ പലപ്പോഴും വിവാഹമോചനത്തിലേയ്ക്കു നയിക്കുന്ന പ്രധാന ഘടകമായിട്ടുണ്ട്. ഇത് പുരുഷന്റെ ഭാഗത്തു നിന്നോ സ്ത്രീയുടെ ഭാഗത്തു നിന്നോ ആകാം.

വെളിപ്പെടുത്തലുകള്‍
തങ്ങളുടെ സ്വകാര്യജീവിതത്തിലെ പ്രശ്നങ്ങള്‍ ലോകത്തിനു മുന്നില്‍ വെളിപ്പെടുത്തുന്നത് ദാമ്പത്യം തകര്‍ക്കുന്ന മറ്റൊരു കാരണമാണ്. ഇവിടെ ഇരുപങ്കാളികളുമോ അല്ലെങ്കില്‍ ഒരാളോ കാരണക്കാരാകാം.

സമയം ചെലവഴിയ്ക്കാത്തത്
ജോലിസംബന്ധമായ തിരക്കുകള്‍ കാരണം പലര്‍ക്കും ഒരുമിച്ചു സമയം ചെലവഴിയ്ക്കാന്‍ കഴിഞ്ഞെന്നു വരില്ല. ഇത് പലപ്പോഴും പ്രശ്നകാരണമാകാറുണ്ട്.

മുന്‍ഗണന
ദാമ്പത്യത്തേക്കാള്‍ മറ്റു കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നത് പലപ്പോഴും ഡിവോഴ്സിനു കാരണമാകാറുണ്ട്.

ആശയവിനിമയം
ആശയവിനിമയത്തിലെ പ്രശ്നങ്ങള്‍ ഡിവോഴ്സിനുള്ള ഒരു പ്രധാന കാരണമാണ്. സംസാരിച്ചു തീര്‍ക്കാവുന്ന പല പ്രശ്നങ്ങളും ചിലപ്പോള്‍ ആശയവിനിമയത്തിന്റെ കുറവു കാരണം ഡിവോഴ്സിലെത്തും.
വരൂ, നമുക്കു സന്തോഷത്തോടെ ജീവിയ്ക്കാം



Click it and Unblock the Notifications
