For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങളുടെ ബന്ധം ശാശ്വതമായി നിലനില്‍ക്കുമോ? ഈ 10 ലക്ഷണങ്ങള്‍ ശ്രദ്ധിക്കൂ

|

വിവാഹബന്ധമോ പ്രണയ ബന്ധമോ ആയിക്കോട്ടെ നിങ്ങളുടെ പങ്കാളി അവസാനം വരെ നിങ്ങളുടെ കൂടെക്കാണുമോ എന്ന ചിന്ത നിങ്ങളിലുണ്ടോ? അതിനുള്ള ഉത്തരം ഈ ലേഖനത്തിലുണ്ട്. ഒരു ബന്ധത്തിന്റെ തുടക്കത്തില്‍ എല്ലാം മികച്ചതും ആവേശകരവുമായി തോന്നിയേക്കാം. എന്നാല്‍ നിങ്ങളുടെ ബന്ധം എന്നെന്നേക്കുമായി നിലനില്‍ക്കുമെന്ന് നിങ്ങള്‍ക്ക് ഉറപ്പുണ്ടോ? നിങ്ങളുടെ വിശ്വാസവും അടുപ്പവും സ്‌നേഹവും കാലത്തിനനുസരിച്ച് വളരുന്നു.

Also read: ഗരുഡപുരാണം; ഈ 5 ഗുണങ്ങളുള്ള ഭാര്യ ഭര്‍ത്താവിന് ഐശ്വര്യം, കുടുംബത്തിന്റെ വിളക്ക്Also read: ഗരുഡപുരാണം; ഈ 5 ഗുണങ്ങളുള്ള ഭാര്യ ഭര്‍ത്താവിന് ഐശ്വര്യം, കുടുംബത്തിന്റെ വിളക്ക്

ബന്ധത്തിന്റെ ആദ്യ ഘട്ടത്തില്‍, നിങ്ങളുടെ ബന്ധം ശാശ്വതമായി നിലനില്‍ക്കുമോ എന്ന് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടായിരിക്കും. പക്ഷേ കാലക്രമേണ, നിങ്ങളുടെ പങ്കാളിയുടെ ശീലങ്ങളും താല്‍പ്പര്യങ്ങളും പഠിക്കാനും അവരുടെ പെരുമാറ്റം നിങ്ങള്‍ക്ക് എത്രത്തോളം സ്വീകാര്യമാണെന്ന് മനസിലാക്കാനും കഴിയും. എന്നാല്‍ ഇതിന് അല്‍പം മാസങ്ങളോ വര്‍ഷങ്ങളോ എടുത്തേക്കാം. നിങ്ങളുടെ ബന്ധം ശാശ്വതമായി നിലനില്‍ക്കുമോ എന്നറിയാന്‍ നിങ്ങളെ സഹായിക്കുന്ന കുറച്ച് സൂചനകളുണ്ട്. സ്‌നേഹിക്കുന്നവര്‍ അവസാനം വരെ കൂടെ കാണുമോ എന്നറിയാന്‍ ഈ ലക്ഷണങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി.

പരസ്പര വിശ്വാസം

പരസ്പര വിശ്വാസം

ഒരു ബന്ധത്തിന്റെ അടിത്തറയാണ് പരസ്പര വിശ്വാസം. പങ്കാളികള്‍ക്കിടയില്‍ വിശ്വാസമില്ലാതെ ഒരു ബന്ധവും അധികകാലം നിലനില്‍ക്കില്ല. നിങ്ങളും നിങ്ങളുടെ പങ്കാളിയും പരസ്പരം ചോദ്യം ചെയ്യുകയും സംശയിക്കുകയും ചെയ്താല്‍, അത് ആ ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തുന്നു. മറുവശത്ത്, നിങ്ങളുടെ പങ്കാളിക്ക് നിങ്ങളില്‍ നിന്ന് മാറിയും ഒരു ജീവിതമുണ്ടെന്ന് നിങ്ങള്‍ ഇരുവരും അംഗീകരിക്കുകയും അത് പിന്തുടരാന്‍ അവര്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്ന് ചിന്തിക്കുകയും ചെയ്താല്‍ കാര്യങ്ങള്‍ പോസിറ്റീവ് ആയി മാറും.

സുരക്ഷിതത്വം തോന്നുന്നു

സുരക്ഷിതത്വം തോന്നുന്നു

ഒരു ബന്ധത്തില്‍ ഭയം, അസൂയ, ദുഃഖം തുടങ്ങിയ വികാരങ്ങള്‍ നിങ്ങളെ ചുറ്റിപ്പറ്റി നില്‍ക്കുന്നുവെങ്കില്‍, കാര്യങ്ങള്‍ ശരിയായ ദിശയിലേക്കല്ല പോകുന്നതെന്ന് മനസിലാക്കുക. എന്നാല്‍, നേരെമറിച്ച് നിങ്ങളുടെ പങ്കാളിയെക്കുറിച്ച് നിങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ടെങ്കില്‍ അവരെ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെങ്കില്‍, നിങ്ങളുടെ ബന്ധത്തിന് ശക്തമായ അടിത്തറയുണ്ടെന്ന് മനസിലാക്കാം. നിങ്ങളോടൊപ്പം നിങ്ങളുടെ പങ്കാളിക്ക് സുരക്ഷിതത്വം അനുഭവപ്പെടുന്നുവെങ്കില്‍ ആ ബന്ധം ശാശ്വതമായി നിനില്‍ക്കും.

Also read:ഒരു കാലില്‍ മാത്രം കറുത്ത ചരട് കെട്ടുന്നത് എന്തിന്? ചരട് കെട്ടേണ്ട കാല്‍ ഇത്, മാറിയാല്‍ ദോഷംAlso read:ഒരു കാലില്‍ മാത്രം കറുത്ത ചരട് കെട്ടുന്നത് എന്തിന്? ചരട് കെട്ടേണ്ട കാല്‍ ഇത്, മാറിയാല്‍ ദോഷം

സമാന ലക്ഷ്യങ്ങള്‍ പങ്കിടുന്നു

സമാന ലക്ഷ്യങ്ങള്‍ പങ്കിടുന്നു

നിങ്ങള്‍ സമാന ലക്ഷ്യത്തോടെ ജീവിതത്തില്‍ മുന്നേറുന്നവരാണെങ്കില്‍ നിങ്ങളുടെ ബന്ധം മികച്ചതാണെന്ന് മനസിലാക്കുക. നിങ്ങളുടെ നിങ്ങളുടെ പങ്കാളിയും ഒരേ കാഴ്ചപ്പാട് പങ്കിടുകയാണെങ്കില്‍, നിങ്ങള്‍ രണ്ടുപേരും ആജീവനാന്തം ഒന്നിച്ച് നീങ്ങും. പങ്കാളികള്‍ തമ്മിലുള്ള വേറിട്ട ലക്ഷ്യങ്ങള്‍, കാര്യങ്ങള്‍ കുഴപ്പത്തിലാകും.

പരസ്പര ബഹുമാനം കാണിക്കുന്നു

പരസ്പര ബഹുമാനം കാണിക്കുന്നു

പരസ്പര ബഹുമാനം നിങ്ങളുടെ ബന്ധത്തിന്റെ അടിത്തറയാണ്. നിങ്ങള്‍ രണ്ടുപേരും പരസ്പരം ബഹുമാനിക്കുന്നില്ലെങ്കില്‍ ബന്ധത്തില്‍ വിള്ളല്‍ വീഴാന്‍ തുടങ്ങുന്നു. അതിനാല്‍, പങ്കാളിക്ക് അവരുടേതായ സ്വാതന്ത്രവും ഇടവും സ്വകാര്യതയും നല്‍കുക. ഓരോ വ്യക്തികളാണെന്ന് കരുതി പരസ്പരം ബഹുമാനിക്കുക. നിങ്ങളുടെ ഇഷ്ടങ്ങള്‍ അടിച്ചേല്‍പിക്കാതിരിക്കുക.

Also read:വീട്ടില്‍ അറ്റാച്ച്ഡ് ബാത്‌റൂം ഉള്ളവര്‍ ശ്രദ്ധിക്കൂ; വാസ്തുദോഷം വരുത്തും കുടുബത്തിന് ദോഷംAlso read:വീട്ടില്‍ അറ്റാച്ച്ഡ് ബാത്‌റൂം ഉള്ളവര്‍ ശ്രദ്ധിക്കൂ; വാസ്തുദോഷം വരുത്തും കുടുബത്തിന് ദോഷം

പരസ്പരം സമയം കണ്ടെത്തുന്നു

പരസ്പരം സമയം കണ്ടെത്തുന്നു

ആളുകള്‍ എപ്പോഴും അവരുടെ മുന്‍ഗണനകള്‍ക്കായി സമയം കണ്ടെത്തുന്നു. എന്നാല്‍ നിങ്ങളുടെ പങ്കാളിയുടെ കാര്യത്തില്‍ നിങ്ങള്‍ അവര്‍ക്കായി സമയം കണ്ടെത്തേണ്ടതുണ്ട്. അവരുടെ ആവശ്യങ്ങള്‍ക്കായി നിങ്ങളുടെ വിലപ്പെട്ട സമയം നീക്കിവയ്ക്കാന്‍ തയാകുന്നവര്‍ക്ക് അവരുടെ ബന്ധം ശാശ്വതമായി കൊണ്ടുപോകാന്‍ സാധിക്കും. നിങ്ങള്‍ നിങ്ങളുടെ പങ്കാളിയെ ആത്മാര്‍ത്ഥമായി ശ്രദ്ധിക്കുന്നുവെന്നും അവരുടെ ഇഷ്ടങ്ങള്‍ ഗൗരവമായി കാണുന്നുവെന്നും ഇതിലൂടെ കാണിക്കുന്നു.

തര്‍ക്കങ്ങള്‍ തീര്‍ക്കാന്‍ മുന്‍കൈയെടുക്കുന്നു

തര്‍ക്കങ്ങള്‍ തീര്‍ക്കാന്‍ മുന്‍കൈയെടുക്കുന്നു

ഒരു ബന്ധത്തില്‍ തര്‍ക്കങ്ങള്‍ സ്വാഭാവികമാണ്. നിങ്ങള്‍ പരസ്പരം ഒന്നിച്ച് ജീവിക്കുമ്പോള്‍ പക്വമായ ഒരു ധാരണ രൂപപ്പെടുത്തുന്നതില്‍ ചിലപ്പോള്‍ പരാജയപ്പെട്ടേക്കാം. എന്നാല്‍, തര്‍ക്കങ്ങള്‍ തീര്‍ക്കാന്‍ പങ്കാളികള്‍ പരസ്പരം മുന്‍കൈയെടുക്കുന്നുവെങ്കില്‍ ആ ബന്ധം ശാശ്വതമായി മുന്നേറും.

Also read:ചാണക്യനീതി; പെട്ടെന്ന്‌ കരയുന്ന സ്ത്രീകള്‍ വീടിന് ഐശ്വര്യം, ഭര്‍ത്താവിന് ഭാഗ്യം; ചാണക്യന്‍ പറയുന്ന കാര്യങ്ങള്‍Also read:ചാണക്യനീതി; പെട്ടെന്ന്‌ കരയുന്ന സ്ത്രീകള്‍ വീടിന് ഐശ്വര്യം, ഭര്‍ത്താവിന് ഭാഗ്യം; ചാണക്യന്‍ പറയുന്ന കാര്യങ്ങള്‍

എല്ലാം ലൈംഗികതയല്ല എന്ന ചിന്ത

എല്ലാം ലൈംഗികതയല്ല എന്ന ചിന്ത

നിങ്ങള്‍ പരസ്പരം അടുക്കാന്‍ വേണ്ടി മാത്രമാണോ സമയം ചിലവഴിക്കുന്നത്? ലൈംഗികതയെ മാത്രം മുന്‍നിര്‍ത്തി കെട്ടിപ്പടുത്ത ബന്ധങ്ങള്‍ എളുപ്പത്തില്‍ അവസാനിച്ചേക്കാം. നിങ്ങള്‍ മുന്നോട്ട് പോകുന്തോറും നിങ്ങള്‍ പരസ്പരം കൂടുതല്‍ പഠിക്കുന്നു. എന്നാല്‍ നിങ്ങളുടെ ബന്ധത്തിന്റെ ആത്യന്തികമായ ഫോക്കസ് ലൈംഗികതയാണെങ്കില്‍, അത് എളുപ്പത്തില്‍ തകരാവുന്ന ഒരു ബന്ധമായി മാറാനുള്ള സാധ്യത വളരെ വലുതാണ്.

വിശ്വസ്തനായ പങ്കാളി

വിശ്വസ്തനായ പങ്കാളി

ഒരു ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ നിങ്ങള്‍ വിശ്വസ്തരും സ്ഥിരതയുള്ളവരുമായിരിക്കണം. നിങ്ങളുടെ പങ്കാളിക്ക് നിങ്ങളെ ഏറ്റവുമധികം ആവശ്യമുള്ളപ്പോഴോ അല്ലെങ്കില്‍ അവരുടെ ദുഷ്‌കരമായ സമയത്തോ നിങ്ങളുടെ സാന്നിധ്യം വേണം. നിങ്ങളുടെ പങ്കാളിയെ നിങ്ങള്‍ക്ക് അത്ര വിശ്വാസമുണ്ടെങ്കില്‍ ആ ബന്ധം ശാശ്വതമായി നിലനില്‍ക്കും.

Also read:ചാണക്യനീതി; ആര്‍ക്കുവേണ്ടിയും ഈ 4 കാര്യങ്ങള്‍ വിട്ടുകളയരുത്, പിന്നീട്‌ പശ്ചാത്തപിക്കേണ്ടിവരുംAlso read:ചാണക്യനീതി; ആര്‍ക്കുവേണ്ടിയും ഈ 4 കാര്യങ്ങള്‍ വിട്ടുകളയരുത്, പിന്നീട്‌ പശ്ചാത്തപിക്കേണ്ടിവരും

നിങ്ങളെ നന്നായി മനസിലാക്കുന്നു

നിങ്ങളെ നന്നായി മനസിലാക്കുന്നു

നിങ്ങളെ ശരിയായി അറിയാത്ത ഒരു പങ്കാളിയുമായി ശാശ്വതമായ ഒരു ബന്ധത്തിന് സാധിക്കില്ല. ബന്ധം അവസാനം വരെ തുടരാന്‍ ആഗ്രഹിക്കുന്നവര്‍ അവരുടെ പങ്കാളിയെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും മനസ്സിലാക്കാന്‍ ശ്രമിക്കും. പങ്കാളികള്‍ക്കിടയില്‍ ശക്തമായ ഒരു ബന്ധം സ്ഥാപിക്കാന്‍ ഈ ശീലം വളരെയധികം സഹായിക്കുന്നു.

എല്ലാം ക്ഷമിക്കുകയും മറക്കുകയും ചെയ്യുന്നു

എല്ലാം ക്ഷമിക്കുകയും മറക്കുകയും ചെയ്യുന്നു

ഒരു ബന്ധം ഉറപ്പിച്ച് നിര്‍ത്തണമെങ്കില്‍, ക്ഷമിക്കാന്‍ തയ്യാറുള്ള ഒരാളായിരിക്കണം നിങ്ങളുടെ പങ്കാളി. വാക്കുതര്‍ക്കത്തിനിടയില്‍ പരസ്പരം എന്തെങ്കിലുമൊക്കെ പറഞ്ഞേക്കാം. എന്നാല്‍ നിങ്ങള്‍ രണ്ടുപേരും ഈ കാര്യങ്ങള്‍ എത്ര എളുപ്പത്തില്‍ ക്ഷമിക്കുന്നു അല്ലെങ്കില്‍ മറക്കുന്നു എന്നത് നിങ്ങളുടെ ബന്ധത്തിന്റെ ആഴം വെളിപ്പെടുത്തുന്നു. പങ്കാളികള്‍ പരസ്പരം എളുപ്പത്തില്‍ ക്ഷമിക്കുന്ന ഒരു ബന്ധം ദീര്‍ഘകാലം നിലനില്‍ക്കും.

Also read:ചാണക്യനീതി: ജീവിതത്തില്‍ വരാനിരിക്കുന്ന പ്രശ്‌നങ്ങളെ മുന്‍കൂട്ടി കണ്ട് തടയാം; ഈ 8 കാര്യങ്ങള്‍ ശീലമാക്കൂAlso read:ചാണക്യനീതി: ജീവിതത്തില്‍ വരാനിരിക്കുന്ന പ്രശ്‌നങ്ങളെ മുന്‍കൂട്ടി കണ്ട് തടയാം; ഈ 8 കാര്യങ്ങള്‍ ശീലമാക്കൂ

English summary

These Signs Will Say That Your Relationship Will Last Forever, Your Partner Won't Cheat

Here in this article know about the clear signs that your relationship will last. Take a look.
Story first published: Monday, February 6, 2023, 14:38 [IST]
X
Desktop Bottom Promotion