For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആദ്യ ശാരീരികബന്ധം; പുരുഷനറിയേണ്ട സ്ത്രീ വേദനകൾ

By Aparna
|

മനുഷ്യന് ഭക്ഷണം, പാർപ്പിടം, വായു എന്നിവ പോലെ തന്നെ പ്രധാനപ്പെട്ട ഒന്ന് തന്നെയാണ് സെക്സ് എന്ന് പറയുന്നതും. ഇണചേരുന്നതിനുള്ള മനുഷ്യന്‍റെ വാസനയെ ഒരിക്കലും തെറ്റായി കാണേണ്ട ആവശ്യമില്ല. കാരണം അത്രത്തോളം പവിത്രവും കള്ളത്തരമില്ലാത്തതുമായ ഒരു ബന്ധമാണ് ഇത്. ഭാര്യാഭർതൃബന്ധം ദൃഢമായി മുന്നോട്ട് പോവുന്നതിന് എന്തുകൊണ്ടും വലിയ ഒരു പങ്ക് ദാമ്പത്യ ജീവിതത്തിൽ സെക്സിനുണ്ട്. ഇണചേരുക എന്നത് മനുഷ്യന്‍റെ മാത്രം പ്രത്യേകതയല്ല, ജീവനുള്ള പക്ഷി മൃഗാദികൾ ഉൾപ്പടെയുള്ളവ ഇണചേരുകയും പ്രത്യുത്പാദനം നടത്തുകയും ചെയ്യുന്നുണ്ട്.

എന്നാൽ പലരും പ്രത്യുത്പാദനം എന്ന ലക്ഷ്യം മാത്രമായിരിക്കും ശാരീരിക ബന്ധത്തിലൂടെ അർത്ഥമാക്കുന്നത്. എന്നാൽ പങ്കാളിയുടെ ഇഷ്ടങ്ങളെ മാനിച്ച് പങ്കാളിക്ക് മുൻതൂക്കം നൽകി കിടപ്പറയിലാണെങ്കിൽ പോലും പങ്കാളിയെ ബഹുമാനിച്ച് വേണം ഓരോ ബന്ധവും തുടങ്ങുന്നതിന്. ആദ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ പുരുഷൻമാരേക്കാൾ പേടിയും അരക്ഷിതാവസ്ഥയും എന്തുകൊണ്ടും സ്ത്രീകളിൽ തന്നെയായിരിക്കും.

Most read: സെക്‌സ് ശേഷം ആണിന്റെ ഉറക്കം പെണ്ണിന്റെ കുളിMost read: സെക്‌സ് ശേഷം ആണിന്റെ ഉറക്കം പെണ്ണിന്റെ കുളി

അറിഞ്ഞും വായിച്ചും കൊണ്ട് നടന്ന കാര്യങ്ങളെല്ലാം വെറും തെറ്റിദ്ധാരണയാണ് എന്ന് മനസ്സിലാക്കുന്ന അവസ്ഥയായിരിക്കും മിക്ക സ്ത്രീകളിലും ഉണ്ടാവുന്നത്. എന്നാൽ ആദ്യമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ അത് ആനന്ദഭരിതവും സന്തോഷമുള്ളതുമാക്കി മാറ്റുന്നതിന് ചില കാര്യങ്ങൾ പങ്കാളികൾ ഇരുവരും ശ്രദ്ധിക്കാം. പലപ്പോഴും സ്ത്രീകളിലാണ് വേദനകള്‍ കൂടുതലും. ഇതിനെ കുറക്കുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

ശരീരത്തെ സ്വയം മനസ്സിലാക്കുക

ശരീരത്തെ സ്വയം മനസ്സിലാക്കുക

ആദ്യം ചെയ്യേണ്ടതും അറിയേണ്ടതും ഇത് തന്നെയാണ്. കാരണം സ്വന്തം ശരീരത്തെ മനസ്സിലാക്കാൻ ശ്രമിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അല്ലെങ്കിൽ പലപ്പോഴും നമുക്ക് തന്നെ ശരീരത്തോട് അപരിചതത്വം തോന്നാം. അതുകൊണ്ട് തന്നെ നിങ്ങളുടെ ശരീരത്തെ സ്വയം മനസ്സിലാക്കാൻ ശ്രദ്ധിക്കുക. സ്വയംഭോഗം ചെയ്യുന്നതിലൂടെ ഇതിന് സാധിക്കും എന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. മാത്രമല്ല സ്വന്തമായി തന്നെ തനിക്ക് എന്താണ് ആവശ്യം എന്ന് പങ്കാളിയോട് പറയാൻ ശ്രമിക്കുക. ഇന്നത്തെ കാലത്ത് സ്ത്രീകളും തങ്ങളുടെ ഇഷ്ടങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നവരാണ്. അതുകൊണ്ട് അത് കിടപ്പറയിലും തുറന്ന് പറയാൻ ശ്രദ്ധിക്കുക.

പങ്കാളിയോടെ തുറന്ന് സംസാരിക്കുക

പങ്കാളിയോടെ തുറന്ന് സംസാരിക്കുക

ശാരീരിക ബന്ധത്തെക്കുറിച്ചുള്ള നിങ്ങളുടെ ഭയം അങ്കലാപ്പ് എന്നിവയെല്ലാം പങ്കാളിയോട് സംസാരിക്കാൻ ശ്രദ്ധിക്കുക. ഒരിക്കലും ഇത്തരം കാര്യങ്ങളിൽ പങ്കാളി നിങ്ങളെ കളിയാക്കുകയോ കുറ്റപ്പെടുത്തുകയോ ഇല്ല എന്ന ഉറപ്പ് നിങ്ങൾക്കുണ്ടെങ്കിൽ തന്‍റെ ആകുലതകളെക്കുറിച്ച് തുറന്ന് സം‍സാരിക്കാൻ ശ്രദ്ധിക്കുക. നിങ്ങൾക്ക് ഇത്തരം കാര്യങ്ങൾ സംസാരിക്കാൻ ബുദ്ധിമുട്ടാണ് എന്ന് തോന്നുന്നുവെങ്കിൽ സമയം എടുത്ത് തന്നെ ഇത്തരം കാര്യങ്ങളെക്കുറിച്ച് സംസാരിക്കാൻ ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം ധാരാളം തെറ്റിദ്ധാരണകളിലൂടെ മുന്നോട്ട് പോയാൽ അത് കൂടുതല്‍ പ്രശ്നങ്ങളിലേക്ക് നിങ്ങളുടെ ദാമ്പത്യത്തെ എത്തിക്കുന്നു.

ഓര്‍ഗാസത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണ

ഓര്‍ഗാസത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണ

സ്ത്രീകളെ സംബന്ധിച്ചിടത്തോളം വിവാഹത്തിന് മുൻപ് ഇത്തരം കാര്യങ്ങൾ പലരിൽ നിന്നും കേട്ടും വായിച്ചും ഉള്ള അറിവായിരിക്കും. ഓരോരുത്തരുടേയും ശരീരവും ചലനങ്ങളും എല്ലാം പല വിധത്തിലായിരിക്കും. അതുകൊണ്ട് തന്നെ വായിച്ചും കേട്ടും ഉള്ള അറിവ് പ്രദര്‍ശിപ്പിക്കുവാൻ ഉള്ള ഇടമല്ല കിടപ്പറ എന്ന് പങ്കാളികൾ ഇരുവരും തിരിച്ചറിഞ്ഞിരിക്കണം. ഓർഗാസം എന്താണെന്നും ഉദ്ദാരണം എന്താണെന്നും കൃത്യമായി മനസ്സിലാക്കാൻ ശ്രദ്ധിക്കുക. ഇത് നിങ്ങളുടെ ദാമ്പത്യ ജീവിതം സുഖകരമായി മുന്നോട്ട് പോവുന്നതിന് സഹായിക്കുന്നുണ്ട്.

ധൃതി പിടിക്കേണ്ട

ധൃതി പിടിക്കേണ്ട

ആദ്യത്തെ തവണ ശാരിരിക ബന്ധത്തില്‍ ഏർപ്പെടുമ്പോൾ പുരുഷൻമാരില്‍ പലരിലും ഇത്തരം ഒരു പ്രശ്നം ഉണ്ടാവുന്നുണ്ട് എന്നാണ് വിദഗ്ധർ പറയുന്നത്. ഇത് പലപ്പോഴും നിങ്ങളുടെ ബന്ധം പ്രശ്നത്തിലാക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. ശാരീരിക ബന്ധവും പലപ്പോഴും ധൃതി പിടിച്ച് പ്രശ്നത്തിലാക്കുകയാണ് പലരും ചെയ്യുന്നത്. എന്നാൽ ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കണം. മാത്രമല്ല ഈ സമയത്ത് മറ്റ് കാര്യങ്ങൾ ആലോചിക്കേണ്ടതില്ല എന്നതാണ് ശ്രദ്ധിക്കേണ്ടത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ ഓര്‍മ്മയിൽ വെക്കണം.

ഫോർപ്ലേ പ്രധാനപ്പെട്ടത്

ഫോർപ്ലേ പ്രധാനപ്പെട്ടത്

ഫോർപ്ലെ ഏതൊരു ബന്ധത്തിന് തുടക്കമിടുമ്പോഴും വളരെയധികം പ്രധാനപ്പെട്ടതാണ്. നിങ്ങളുടെ ശരീരത്തെ കുറിച്ച് അറിയുന്നതിനും പരസ്പരം മനസ്സിലാക്കുന്നതിനും ഫോർപ്ലേ വളരെയധികം സഹായിക്കുന്നുണ്ട്. ഒരു ചുംബനത്തിൽ തന്നെ പലപ്പോഴും ബന്ധം നല്ല രീതിയിൽ മുന്നോട്ട് പോവുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. പങ്കാളികൾ പരസ്പരം മനസ്സിലാക്കി വേദനിപ്പിക്കാതെ മുന്നോട്ട് പോവുന്നതിന് ഒരു ചുംബനം തന്നെ ധാരാളം എന്നാണ് വിദഗ്ധർ പറയുന്നത്. അതുകൊണ്ട് ഫോർപ്ലേക്ക് ലൈംഗിക ജീവിതത്തിൽ വളരെയധികം പ്രാധാന്യം ഉണ്ട്.

ലൂബ്രിക്കന്‍റ് സ് ഉപയോഗിക്കുന്നത്

ലൂബ്രിക്കന്‍റ് സ് ഉപയോഗിക്കുന്നത്

പലപ്പോഴും സ്ത്രീകളിൽ ലൈംഗിക ബന്ധത്തിന്‍റെ സമയത്ത് ആവശ്യത്തിന് വജൈനൽ ഡിസ്ചാർജ് ഉണ്ടായിരിക്കണം എന്നില്ല. ആദ്യ സമയത്ത് ആവുമ്പോൾ പലപ്പോഴും അതിൻറെ അളവ് വളരെയധികം കുറവായിരിക്കും. കാരണം ടെൻഷനും സമ്മർദ്ദവും മാനസികമായി സ്ത്രീകളിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഈ അവസ്ഥയില്‍ പലപ്പോഴും ലൂബ്രിക്കന്‍റുകൾ ഉപയോഗിക്കുന്നവരുണ്ട്. ഇത് ലൈംഗിക ബന്ധസമയത്തുണ്ടാവുന്ന വേദന കുറക്കുന്നതിന് സഹായിക്കുന്നുണ്ട്. പലപ്പോഴും സ്ത്രീകൾ ഇത്തരം കാര്യങ്ങളെക്കുറിച്ച് പങ്കാളിയോട് പോലും സംസാരിക്കാൻ തയ്യാറാവുന്നില്ല എന്നതാണ് സത്യം.

വിവിധ തരത്തിലുള്ള പൊസിഷൻ

വിവിധ തരത്തിലുള്ള പൊസിഷൻ

പങ്കാളിക്ക് വേദനയുണ്ടാക്കാത്തതും സുഖകരവുമായ പൊസിഷൻ സ്വീകരിക്കുന്നതിന് ശ്രദ്ധിക്കണം. അല്ലെങ്കിൽ പലപ്പോഴും ബന്ധം തുടക്കത്തില്‍ തന്നെ സ്ത്രീകൾക്ക് അരോചകമായി തോന്നുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് പങ്കാളികൾ ഇരുവരും സംസാരിച്ച് വേണം ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുന്നതിന്. ഓരോ അവസ്ഥയിലും നിങ്ങൾക്കുണ്ടാവുന്ന ഇത്തരം ഡിസ്കംഫര്‍ട്ടുകൾ പങ്കാളിയുമായി തുറന്ന് സംസാരിക്കണം എന്നുള്ളതാണ് ആദ്യം ശ്രദ്ധിക്കേണ്ട കാര്യം. അതുകൊണ്ട് വളരെയധികം ശ്രദ്ധ ഇരുവർക്കും വേണം.

 പങ്കാളിയുടെ സന്തോഷം

പങ്കാളിയുടെ സന്തോഷം

ഒരിക്കലും പെട്ടെന്ന് ചെയ്ത് തീർക്കുന്ന ഒന്നായി സെക്സിനെ കണക്കാക്കരുത്. കാരണം അത്തരത്തിൽ ഒന്നായി ഈ ബന്ധം മാറുമ്പോൾ പിന്നീട് മുന്നോട്ടുള്ള ബന്ധം പോലും പ്രശ്നമായി മാറുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. പങ്കാളിക്ക് ഓർഗാസം ഉണ്ടായോ അവർ ഇത് ആസ്വദിക്കുന്നുണ്ടോ എന്ന കാര്യം വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. അവരോടെ തന്നെ തുറന്ന് സംസാരിക്കാൻ തയ്യാറാവുകയാണ് ആദ്യം ചെയ്യേണ്ടത്. ഇത്തരം കാര്യങ്ങൾ എന്തുകൊണ്ടും നിങ്ങളുടെ ബന്ധം ഉഷാറാക്കുന്നുണ്ട്.

ഇഷ്ടമല്ലാത്ത രീതി

ഇഷ്ടമല്ലാത്ത രീതി

പലപ്പോഴും പുതിയ രീതികൾ പരീക്ഷിക്കാൻ തന്നെയാണ് പുരുഷൻമാർ ശ്രമിക്കുക. എന്നാൽ തന്‍റെ പങ്കാളിക്കും ഇത്തരത്തിൽ ഉള്ള രീതികൾ ഇഷ്ടമാണോ കംഫർട്ട് ആണോ എന്ന കാര്യം തീർച്ചയായും മനസ്സിലാക്കേണ്ടതാണ്. അല്ലെങ്കിൽ അത് പലപ്പോഴും നിങ്ങളിൽ പിന്നീട് പ്രശ്നമുണ്ടാക്കുന്നതിനുള്ള സാധ്യതയുണ്ട്. നല്ലൊരു ശതമാനം സ്ത്രീകളും ഓറൽ സെക്സ് ഇഷ്ടപ്പെടുന്നവരല്ല. എന്നാൽ പല പുരുഷൻമാരും ഇത്തരം കാര്യങ്ങൾക്ക് പ്രാധാന്യം നൽകുന്നവരാണ്. ഇതിനെക്കുറിച്ച് സംസാരിച്ച് വേണം ഇത്തരം കാര്യങ്ങൾക്ക് മുൻകൈയ്യെടുക്കുന്നതിന്.

 ശ്രദ്ധിക്കേണ്ട മറ്റ് ചില കാര്യങ്ങള്‍

ശ്രദ്ധിക്കേണ്ട മറ്റ് ചില കാര്യങ്ങള്‍

വിവാഹത്തിന് മുൻപാണ് പങ്കാളിയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നത് എന്നുണ്ടെങ്കില്‍ തീർച്ചയായും ഗർഭനിരോധന ഉറകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. അനാവശ്യ ഗർഭധാരണം ഒഴിവാക്കുന്നതിന് വളരെയധികം ശ്രദ്ധ അത്യാവശ്യം തന്നെയാണ്. മാത്രമല്ല ലൈംഗിക ജന്യ രോഗങ്ങൾ പകരുന്നത് തടയുന്നതിനും മുൻകരുതലുകൾ എടുക്കുന്നത് നല്ലതാണ്. അല്ലാത്ത പക്ഷം പിന്നീട് ചിന്തിച്ചിട്ട് കാര്യമില്ല. വിവാഹത്തിന് ശേഷമാണെങ്കിൽ പോലും ഗർഭധാരണം വേണ്ട എന്നുണ്ടെങ്കിൽ പങ്കാളികൾ ഇരുവരും തീരുമാനിച്ച് അതിന് വേണ്ട മുൻകരുതൽ എടുക്കുന്നതിന് ശ്രദ്ധിക്കണം.

English summary

How to Lose Your Virginity Without Pain Tips and Techniques

Here we talking about the tips and techniques to lose your virginity without pain. Read on.
Story first published: Monday, January 20, 2020, 15:04 [IST]
X
Desktop Bottom Promotion