For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആണും പെണ്ണും മനസ്സിലാക്കണം ഈ കിടപ്പറ തെറ്റുകള്‍

|

നമ്മളില്‍ പലരും ശാരീരികബന്ധത്തെ പറ്റി അറിയാന്‍ തുടങ്ങുന്നത് സഹപാഠികളില്‍ നിന്നും മാഗസിനുകളില്‍ നിന്നും പുസ്തകങ്ങളില്‍ നിന്ന് അല്ലെങ്കില്‍ ഇന്റര്‍നെറ്റില്‍ നിന്നും ആയിരിക്കും പക്ഷേ പലര്‍ക്കും കൂടുതല്‍ പ്രായോഗികമായി തോന്നുന്നത് ഇന്റര്‍നെറ്റില്‍ നിന്നാണ്. എല്ലാവിധ വിവരങ്ങളുടെയും കേന്ദ്രമായ ഇന്റര്‍നെറ്റ് ചിലപ്പോള്‍ നിങ്ങളെ വഴി തിരിച്ചു വിടാനും സാധ്യതയുണ്ട്.

most read: 64 കാമകലകളില്‍ സ്ത്രീ പുരുഷനറിയേണ്ട കാമസൂത്രരഹസ്യം

ലൈംഗികതയെ പറ്റി അറിയാന്‍ എല്ലാവര്‍ക്കും നല്ല ഉത്സാഹമാണ് കാരണം ഇത് വളരെ ആസ്വാദ്യകരമായതും പ്രകൃതി പ്രതിഭാസവും ആണെന്ന് വിശ്വസിച്ചുപോരുന്നു. പക്ഷേ ഇപ്പോഴും വളരെ തെറ്റായ ധാരണകളാണ് ഇതേപ്പറ്റി ഉള്ളത്. ആളുകളുടെ ഇടയില്‍ തെറ്റായി പ്രചരിച്ചുകൊണ്ടിരിക്കുന്ന ആശയങ്ങളും അവര്‍ തിരുത്താനുള്ള കാര്യങ്ങളും ആണ് ഇനി പറയുവാനുള്ളത്.

വേദനാജനകമായ അനുഭവം

വേദനാജനകമായ അനുഭവം

പരമ്പരാഗതമായി പ്രചരിച്ചു കൊണ്ടിരിക്കുന്ന ഒരു വാര്‍ത്ത എന്തെന്നാല്‍ ഒരു സ്ത്രീ ആദ്യമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ വളരെയധികം വേദന ഉളവാക്കുന്നു എന്നതാണ്. ചിലരുടെ കാര്യത്തില്‍ ഇത് ശരിയായിരിക്കാം. പക്ഷേ ശരിയായ രീതിയില്‍ ഉത്തേജിപ്പിക്കുകയും ലൂബ്രിക്കന്റ് ചെയ്യുകയുമാണെങ്കില്‍ സ്ത്രീ ഒരിക്കലും വേദനാജനകമായ സെക്‌സ് അനുഭവിക്കേണ്ടിവരില്ല.ആദ്യമായി സെക്‌സില്‍ ഏര്‍പ്പെടുന്ന ഒരു സ്ത്രീയെ സംബന്ധിച്ചെടുത്തോളം ഉത്തേജനവും ലൂബ്രിക്കന്‍സും വളരെ അത്യാവശ്യമാണ്. ചിലര്‍ക്ക് ചെറിയൊരു വേദന അനുഭവപ്പെടുമെങ്കിലും ചിലര്‍ അത് വളരെയധികം ആസ്വദിക്കുന്നു

ഒരിക്കല്‍ സമ്മതിച്ചാല്‍

ഒരിക്കല്‍ സമ്മതിച്ചാല്‍

പങ്കാളികള്‍ തമ്മിലുള്ള ഉഭയസമ്മതം സെക്‌സില്‍ അത്യന്താപേക്ഷിതമായ ഒന്നാണ് എന്നു ഒന്നുകൂടി ഊന്നി പറഞ്ഞുകൊള്ളട്ടെ. ലൈംഗികബന്ധത്തിനിടെ ഏതെങ്കിലും വിധത്തില്‍ നിങ്ങളുടെ മനസ്സിന് മാറ്റം അനുഭവപ്പെടുകയാണെങ്കില്‍ നിങ്ങള്‍ അത് പങ്കാളിയുടെ അടുത്തു തുറന്നു പറയുകയും നിറുത്താന്‍ ആവശ്യപ്പെടുകയും ചെയ്യാം. വൈകാരികമായി നിങ്ങള്‍ എത്രയധികം മുന്നോട്ടു പോയി എന്നത് ഒരു പ്രശ്‌നമല്ല, നിങ്ങളുടെ മനസ്സ് മാറുകയും നിങ്ങളുടെ പങ്കാളിയോട് നിറുത്താന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ടെങ്കില്‍ പങ്കാളി ആ ആവശ്യം സ്‌നേഹപൂര്‍വ്വം അംഗീകരിക്കേണ്ടതാണ്. പലകാരണങ്ങളാല്‍ അസ്വസ്ഥതയാകാം എന്തുതന്നെയായാലും നിങ്ങള്‍ക്ക് നിങ്ങളുടെ പങ്കാളിയോടു ഉടനെതന്നെ നിര്‍ത്താന്‍ ആവശ്യപ്പെടാം.

ഒരിക്കല്‍ സമ്മതിച്ചാല്‍

ഒരിക്കല്‍ സമ്മതിച്ചാല്‍

സ്ത്രീകളുടെ കാര്യത്തില്‍ പ്രത്യേകിച്ചും ലൈംഗിക ബന്ധവുമായി ബന്ധപ്പെടുത്തി പറയുമ്പോള്‍ ഒന്നുകില്‍ അമിതമായി കാമാസക്തി ഉള്ളവള്‍ അല്ലെങ്കില്‍ അല്ലെങ്കില്‍ അതീവ ലജ്ജാലു /പരിശുദ്ധ എന്നുള്ള രണ്ടു മേല്‍വിലാസങ്ങള്‍ മാറുകയില്ല. വളരെ നേരത്തെ ശാരീരിക ബന്ധത്തില്‍ താല്പര്യപ്പെടുകയോ കല്യാണത്തിന് മുന്‍പ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയോ ചെയ്യുന്ന സ്ത്രീകളെ വളരെ മോശമായ രീതിയില്‍ ഇന്നും ആക്ഷേപിക്കപ്പെടുന്നു. സ്ത്രീകളെ സംബന്ധിച്ചിടത്തോളം കന്യാകത്വം ഇന്നും സ്ത്രീയുടെ പരിശുദ്ധി അളക്കുന്ന ഒരു അളവുകോല്‍ ആണ്. കന്യകയായി തുടരുന്ന സ്ത്രീകളെ പരിശുദ്ധിയുടെ പ്രതീകമായിട്ടാണ് ആളുകള്‍ കണക്കാക്കുന്നത്. സ്ത്രീകളുടെ അവകാശമാണ് അവര്‍ ആരുമായി സെക്‌സില്‍ ഏര്‍പ്പെടണമെന്നുള്ളത്. ആളുകള്‍ക്ക് അവരെ തടയാനും ആക്ഷേപിക്കാനും അവകാശമില്ല.

അധികമായാല്‍

അധികമായാല്‍

ഒരാള്‍ അവരുടെ ഇഷ്ടപ്രകാരം എത്രപ്രാവശ്യം ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാലും അത് ഒരു മോശം വസ്തുതയെ അല്ല. ഇത് പ്രകൃത്യാല്‍ തന്നെ തോന്നുന്ന സ്വാഭാവിക പ്രേരണയാണ്. അതൊരിക്കലും ഒരു മോശപ്പെട്ട പ്രവര്‍ത്തിയോ നിന്ദിക്കപെടേണ്ട പ്രവര്‍ത്തിയോ അല്ല. അത് ശരീരത്തിനും മനസ്സിനും ഉണര്‍വ് പകരുകയും ഹോര്‍മോണിനെ പ്രവര്‍ത്തനനിരതം ആക്കുകയും ചെയ്യുന്നു. ഒരുപക്ഷേ വജൈനയിലെ പേശികള്‍ക്ക് അയവ് തോന്നിയേക്കാം എന്നാല്‍ പോലും ആശങ്കപ്പെടേണ്ടതില്ല. വജൈനയിലെ മസിലുകള്‍ ഇലാസ്തികത ഉള്ളതാണ്. അത് ബന്ധം ആസ്വാദ്യകരമാക്കാന്‍ യോനി പലപ്പോഴും ചുരുങ്ങുകയും വികസിക്കുകയും ചെയ്യാം. പ്രസവത്തോടെ കൂടി വജൈനയിലെ മസിലുകള്‍ അയഞ്ഞുപോകാറുണ്ട്. പക്ഷേ പക്ഷേ അതൊരിക്കലും പിന്നീടുള്ള ലൈംഗികജീവിതത്തിനു തടസ്സം ആകാറില്ല.

അധികമായാല്‍

അധികമായാല്‍

ഒരാള്‍ അവരുടെ ഇഷ്ടപ്രകാരം എത്രപ്രാവശ്യം ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാലും അത് ഒരു മോശം വസ്തുതയെ അല്ല. ഇത് പ്രകൃത്യാല്‍ തന്നെ തോന്നുന്ന സ്വാഭാവിക പ്രേരണയാണ്. അതൊരിക്കലും ഒരു മോശപ്പെട്ട പ്രവര്‍ത്തിയോ നിന്ദിക്കപെടേണ്ട പ്രവര്‍ത്തിയോ അല്ല. അത് ശരീരത്തിനും മനസ്സിനും ഉണര്‍വ് പകരുകയും ഹോര്‍മോണിനെ പ്രവര്‍ത്തനനിരതം ആക്കുകയും ചെയ്യുന്നു. ഒരുപക്ഷേ വജൈനയിലെ പേശികള്‍ക്ക് അയവ് തോന്നിയേക്കാം എന്നാല്‍ പോലും ആശങ്കപ്പെടേണ്ടതില്ല. വജൈനയിലെ മസിലുകള്‍ ഇലാസ്തികത ഉള്ളതാണ്. അത് ബന്ധം ആസ്വാദ്യകരമാക്കാന്‍ യോനി പലപ്പോഴും ചുരുങ്ങുകയും വികസിക്കുകയും ചെയ്യാം. പ്രസവത്തോടെ കൂടി വജൈനയിലെ മസിലുകള്‍ അയഞ്ഞുപോകാറുണ്ട്. പക്ഷേ പക്ഷേ അതൊരിക്കലും പിന്നീടുള്ള ലൈംഗികജീവിതത്തിനു തടസ്സം ആകാറില്ല.

ലൈംഗിക രോഗങ്ങള്‍

ലൈംഗിക രോഗങ്ങള്‍

നിങ്ങള്‍ക്ക് ലൈംഗിക രോഗങ്ങള്‍ പിടിപെടാതിരിക്കണമെങ്കില്‍ പ്രതിരോധമാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടതുണ്ട്. എല്ലായ്‌പോഴും കൊണ്ടം ഉപയോഗിക്കുന്നത് നല്ലതാണ്. അത് അനാവശ്യ ഗര്‍ഭധാരണം തടയാനും ഇന്നത്തെ കാലത്ത് വര്‍ദ്ധിച്ചുവരുന്ന ലൈംഗികരോഗങ്ങള്‍ തടയാനും ഉപകരിക്കുന്നു എന്നത് തികച്ചും സത്യമാണ്. എന്നിരുന്നാലും സമ്പര്‍ക്കത്തിലൂടെ പകരുന്ന ലൈംഗിക അണുബാധക്ക് ഒരു ശതമാനത്തോളം സാധ്യത നിലനില്‍ക്കുന്നുണ്ട്.അതുകൊണ്ട് ഒരു മുന്‍കരുതല്‍ എപ്പോഴും ആവശ്യമാണ്. അമേരിക്കന്‍ സെക്ഷ്വല്‍ അസോസിയേഷന്‍ ഹെര്‍പ്പിസും എച് പി വി യും പോലുള്ള സമ്പര്‍ക്കജന്യ രോഗങ്ങള്‍ക്ക് കോണ്ടം അത്ര ഫലപ്രദമല്ല എന്ന് കണ്ടെത്തിയിട്ടുണ്ട്.

സ്ത്രീകള്‍ മുന്നില്‍

സ്ത്രീകള്‍ മുന്നില്‍

പുരുഷന്മാര്‍ സ്ത്രീകളേക്കാള്‍ കൂടുതല്‍ ലൈംഗികത ആഗ്രഹിക്കുന്നു എന്നുള്ളതാണ് സത്യം. ഇതു ലിംഗവേര്‍തിരിവിന്റെ അടിസ്ഥാനത്തില്‍ മുന്‍വിധികള്‍ വച്ചു കൊണ്ടുള്ള വിവേചനപരമായ അഭിപ്രായമാണ്. യഥാര്‍ത്ഥത്തില്‍ സ്ത്രീകളും പുരുഷന്മാരും ഒരുപോലെ ലൈംഗികതയില്‍ ആകര്‍ഷിക്കപ്പെട്ടിരിക്കുന്നു. ഇപ്രകാരമുള്ള ചിന്താഗതികള്‍ പുരുഷന്മാരെ ആരാലും തടഞ്ഞുനിര്‍ത്താന്‍ പറ്റാത്ത കാമഭ്രാന്തന്മാരായി ചിത്രീകരിച്ചിരിക്കാനെ ഉതകു. വളരെയധികം സ്ത്രീകള്‍ അവര്‍ക്ക് അവരുടെ ജീവിതത്തില്‍ ഇപ്പോഴുള്ളതിനേക്കാള്‍ ലൈംഗിക ബന്ധം ആഗ്രഹിക്കുന്നതായി അഭിപ്രായപ്പെട്ടിട്ടുണ്ട്. അതിനാല്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുപോലെ ഉയര്‍ന്ന രീതിയിലുള്ള ലൈംഗികാഭിവാഞ്ഛ ഉണ്ടെന്ന കാര്യത്തില്‍ അത്ഭുതപ്പെടേണ്ടതായി ഒന്നുമില്ല.

English summary

common myths about love making that are completely false

Here in this article we are discussing about some common myths about love making that are completely false. Take a look.
X