For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലൈംഗിക വിരക്തി അവളെ ബാധിക്കുന്നുവോ, അറിയാം

By Aparna
|

ലൈംഗിക ജീവിതത്തിന് വളരെയധികം പ്രാധാന്യം നമുക്കിടയിലുണ്ട്. എന്നാൽ പങ്കാളികൾ ഇരുവരിലും ലൈംഗിക താൽപ്പര്യം ഉണ്ടെങ്കിൽ മാത്രമേ അത് ജീവിതം സന്തോഷകരമായി മുന്നോട്ട് പോവാൻ സഹായിക്കുകയുള്ളൂ. കിടപ്പു മുറിയിൽ താൽപ്പര്യം ഇല്ലെങ്കിൽ അത് ജീവിതത്തെ ബാധിക്കുന്നു. പ്രത്യേകിച്ച് സ്ത്രീകളിൽ ഈ പ്രശ്നം കണ്ട് തുടങ്ങിയാൽ വളരെയധികം ശ്രദ്ധിക്കണം. സ്ത്രീകളിൽ ലൈംഗിക താൽപ്പര്യം കുറയുന്നതിന് പിന്നിൽ പല വിധത്തിലുള്ള കാരണങ്ങൾ ഉണ്ട്. ഇത് പലപ്പോഴും പങ്കാളി മനസ്സിലാക്കാത്തതാണ് പല വിധത്തിലുള്ള പ്രശ്നങ്ങൾ ദാമ്പത്യ ജീവിതത്തിൽ ഉണ്ടാവുന്നതിന് കാരണമാകുന്നത്.

<strong>most read: ലൈംഗിക ബന്ധത്തിലെ സ്ത്രീ പരിക്കുകള്‍ നിസ്സാരമല്ല</strong>most read: ലൈംഗിക ബന്ധത്തിലെ സ്ത്രീ പരിക്കുകള്‍ നിസ്സാരമല്ല

എന്നാൽ ഇനി ഇത്തരം പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിന് മുൻപ് അൽപം ശ്രദ്ധിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ജീവിതത്തിൽ ഉണ്ടാക്കുന്ന അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് മുൻപ് ഇത് ശ്രദ്ധിക്കേണ്ടതാണ്. പുരുഷനേക്കാൾ സ്ത്രീയെ ബാധിക്കുന്നതാണ് പലപ്പോഴും ജീവിതത്തെ താളം തെറ്റിക്കുന്നത്. അതുകൊണ്ട് തന്നെ ജീവിതത്തിൽ ലൈംഗിക താൽപ്പര്യം കുറയുന്നതിന് പിന്നില്‍ പല കാരണങ്ങളും ഉണ്ട്. അത് എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. ഇത്തരം കാര്യങ്ങൾ അറിയുന്നത് ദാമ്പത്യ ജീവിതത്തിൽ വളരെയധികം സഹായിക്കുന്നതാണ്.

മാനസിക സംഘർഷം

മാനസിക സംഘർഷം

മാനസിക സംഘർഷവും സമ്മർദ്ദവുമാണ് ഇത്തരത്തിൽ പ്രതിസന്ധികൾ ഉണ്ടാക്കുന്നത്. ജോലി സ്ഥലത്തെ സംഘർഷം, സമ്മർദ്ദം എന്നിവയെല്ലാം പലപ്പോഴും ലൈംഗിക വിരക്തിയുടെ കാരണങ്ങളായി മാറുന്നുണ്ട്. അതുകൊണ്ട് തന്നെ കൃത്യമായ രീതിയിൽ പ്ലാൻ ചെയ്ത് മാത്രം കാര്യങ്ങൾ ചെയ്യുക. അല്ലെങ്കിൽ അത് ജീവിതത്തിൽ സ്ത്രീകളെ ഡിപ്രഷനിലേക്ക് എത്തിക്കുന്നു. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം. ഇതിന് പങ്കാളിയുടെ പിന്തുണയും വളരെ അത്യാവശ്യമാണ്.

ബന്ധങ്ങളിലെ വിള്ളൽ

ബന്ധങ്ങളിലെ വിള്ളൽ

ബന്ധങ്ങളിലെ വിള്ളൽ പലപ്പോഴും സ്ത്രീകളിൽ ലൈംഗിക വിരക്തിക്ക് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ പങ്കാളിയിൽ നിന്ന് സ്ഥിരമായുണ്ടാവുന്ന അവഗണനയും മറ്റും സ്ത്രീകളിലെ ലൈംഗിക വിരക്തിക്ക് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. ഭാര്യക്ക് മൂഡ് ശരിയല്ലാത്ത ദിവസങ്ങളിൽ വളരെയധികം ശ്രദ്ധിച്ച് വേണം സംസാരിക്കുന്നതിനും ഇടപെടുന്നതിനും. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

മദ്യപാനവും ദുശീലങ്ങളും

മദ്യപാനവും ദുശീലങ്ങളും

പലപ്പോഴും മദ്യപാനവും പല തരത്തിലുള്ള ദുശീലങ്ങളും സ്ത്രീകളെ പ്രതിസന്ധിയില്‍ ആക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളിൽ അൽപം ശ്രദ്ധയും മുൻകരുതലും അത്യാവശ്യമാണ്. ലൈംഗിക വിരക്തിക്ക് പുറകിൽ പലപ്പോഴും ഇത്തരം ദുശീലങ്ങൾ കൂടി ഉണ്ടെന്ന കാര്യം മറക്കരുത്. ഇത് വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ജീവിതത്തിൽ ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ദാമ്പത്യ ജീവിതം താളം തെറ്റുന്നു.

ഉറക്കക്കുറവ്

ഉറക്കക്കുറവ്

ഉറക്കവും ലൈംഗിക ജീവിതവും തമ്മിൽ എന്താണ് ബന്ധം. ഉറക്കക്കുറവ് പലപ്പോഴും ലൈംഗിക ജീവിതത്തിന് ഒരു വെല്ലുവിളി ആയി മാറുന്നുണ്ട്. കാരണം പലപ്പോഴും ഉറക്കമില്ലാത്ത അവസ്ഥ പല വിധത്തിലുള്ള മാനസിക സംഘർഷങ്ങൾക്കും ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്നു. ഇതെല്ലാം ലൈംഗിക വിരക്തിക്കും കൂടി കാരണമാകുന്നുണ്ട് എന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കിൽ പിന്നീട് ദുഖിക്കേണ്ടി വരും.

കുട്ടികളെ പരിപാലിക്കൽ

കുട്ടികളെ പരിപാലിക്കൽ

കുട്ടികളെ പരിപാലിക്കുന്നതും അൽപം ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും പാരന്റിംഗ് പല അമ്മമാരേയും ലൈംഗിക വിരക്തി പോലുള്ള അവസ്ഥകളിലേക്ക് എത്തിക്കുന്നതിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഇത്തരം കാരണങ്ങളെ കണ്ടെത്തി കൃത്യമായി മനസ്സിലാക്കി പെരുമാറുകയാണ് ആദ്യ പടി എന്ന നിലക്ക് പങ്കാളി ചെയ്യേണ്ടത്.

സ്വന്തം രൂപത്തെക്കുറിച്ച് ആത്മവിശ്വാസമില്ലായ്മ

സ്വന്തം രൂപത്തെക്കുറിച്ച് ആത്മവിശ്വാസമില്ലായ്മ

പലപ്പോഴും സ്ത്രീകളിൽ ഇത്തരത്തിലുള്ള പ്രതിസന്ധി വളരെ കൂടുതലായിരിക്കും. ആകർഷകമായ രൂപമില്ലായ്മ,പൊണ്ണത്തടി, തടിച്ച് വീർത്ത വയർ എന്നിവയെല്ലാം പലപ്പോഴും സ്ത്രീകളിൽ ആത്മവിശ്വാസക്കുറവ് ഉണ്ടാക്കുന്ന ഒന്നാണ്. ഇതെല്ലാം പലപ്പോഴും ലൈംഗിക വിരക്തിക്ക് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികൾ വളരെയധികം ശ്രദ്ധിച്ച് പങ്കാളിയുടെ പിന്തുണയോടെ മുന്നോട്ട് പോവാൻ ശ്രദ്ധിക്കുക.

പല വിധത്തിലുള്ള ചികിസ്തകൾ

പല വിധത്തിലുള്ള ചികിസ്തകൾ

പലപ്പോഴും പല വിധത്തിലുള്ള ചികിത്സകൾ സ്ത്രീകളുടെ ലൈംഗിക ജീവിതത്തെ ബാധിക്കുന്നുണ്ട്. ഇതെല്ലാം പല വിധത്തിലുള്ള പ്രശ്നങ്ങൾ സ്ത്രീകളിൽ ഉണ്ടാക്കുന്നുണ്ട്. മാനസിക സമ്മർദ്ദത്തിനുള്ള മരുന്ന്, രക്തസമ്മർദ്ദത്തിനുള്ള മരുന്ന് എന്നിവയാണ് പലപ്പോഴും സ്ത്രീകളിൽ ലൈംഗിക വിരക്തിക്ക് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികൾ എല്ലാം അറിഞ്ഞ് പങ്കാളിയുടെ പിന്തുണ കൂടി ഉണ്ടെങ്കിൽ ഇതിനെ പരിഹരിക്കാവുന്നതാണ്.

English summary

Why do Women Lose their Sexual Desire

Why do Women Lose their Sexual Desire, read on to know more about it.
Story first published: Friday, February 1, 2019, 14:35 [IST]
X
Desktop Bottom Promotion