For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  കാമുകനിലെ പ്രണയം തീര്‍ന്നു പോയോ?

  By Anjaly Ts
  |

  ഒന്ന് ചേര്‍ത്ത് നിര്‍ത്തുക, അല്ലെങ്കില്‍ കൈകള്‍ കൂട്ടിയിണക്കി നടക്കാന്‍ പോകുന്നൊരു സായാഹ്നം. ഇതാകും പ്രണയത്തിലേക്ക് കടക്കുന്ന നിങ്ങള്‍ ആഗ്രഹിക്കുക. പക്ഷേ പങ്കാളിക്ക് ഇക്കാര്യങ്ങളില്‍ വലിയ ശ്രദ്ധയില്ലെങ്കില്‍ പിന്നെ തീര്‍ന്നു. ജീവന്‍ കൊടുത്തും നിങ്ങള്‍ പങ്കാളിയെ സ്‌നേഹിക്കുന്നുണ്ട്. പക്ഷേ തിരിച്ച് ആ സ്‌നേഹം പ്രകടിപ്പിക്കപ്പെടുന്നില്ലെങ്കില്‍ അസ്വസ്ഥരാകുന്നവരാണ് അധികവും. നമ്മള്‍ അവഗണിക്കപ്പെടുകയാണെന്ന തോന്നലാവും അവിടെ ശക്തമാവുക. ശരിക്കും എന്നോട് ഇഷ്ടമുണ്ടോ? അതോ പറച്ചില്‍ മാത്രമേയുള്ളോ? എത്രനാള്‍ ഇങ്ങനെ മുന്നോട്ടു പോകാനാവും എന്നിങ്ങനെയുള്ള ചോദ്യങ്ങളെല്ലാം നിങ്ങളെ ഒരുപക്ഷേ അലട്ടിയേക്കാം.

  ആദ്യരാത്രിയിലെ ബലാല്‍സംഗം അവളുടെ ജീവിതം മാറ്റി

  ചിലര്‍ക്ക് നാല് ചുമരുകള്‍ക്കുള്ളില്‍, മൂന്നാമതൊരാളുടെ കണ്ണ് എത്താത്തിടത്ത്, തങ്ങള്‍ രണ്ട് പേര്‍ മാത്രമുള്ള നിമിഷം റൊമാന്‍സ് കൊണ്ട് നിറയ്ക്കണമെന്നായിരിക്കും താത്പര്യം. മറ്റ് ചിലരാണെങ്കില്‍ കോഫി കഫേയിലായാലും, ബീച്ചിലായാലും, പാതയോരത്തായാലും പ്രണയിതാവില്‍ നിന്നും റൊമാന്റിക് കെയര്‍ ലഭിക്കണം എന്ന താത്പര്യമുള്ളവരാണ്. പ്രണയം പറഞ്ഞതിന് ശേഷം പങ്കാളിയില്‍ നിന്നും നിങ്ങളാഗ്രഹിക്കുന്ന റൊമാന്റിക് കെയര്‍ കിട്ടിയില്ലെങ്കിലാണ് താളപ്പിഴകള്‍ തുടങ്ങുക. ഞാന്‍ സ്‌നേഹിക്കുന്ന വ്യക്തിയുടെ സ്വഭാവം ഇങ്ങനെയാണ് എന്ന് മനസിലാക്കി അതിനോട് ചേര്‍ന്ന് പോകാന്‍ നിങ്ങള്‍ക്ക് സാധിച്ചില്ലെങ്കില്‍ മാനസികമായ സമ്മര്‍ദ്ദത്തിലേക്ക് കാര്യങ്ങളെ വലിച്ചിടും.

  റൊമാന്‍സിലേക്ക് ആദ്യമെത്തുക പുരുഷന്മാരാണെന്നാണ് പൊതുവെ പറയാണ്. അവളെ ചേര്‍ത്ത് നിര്‍ത്തി സ്‌നേഹം പ്രകടിപ്പിക്കാന്‍ മുന്‍കൈയെടുക്കുന്നത് പലപ്പോഴും അവനായിരിക്കും. പക്ഷേ റൊമാന്റിക് മൂഡിന് തുടക്കമിടുന്ന കാര്യത്തില്‍ സ്ത്രീകള്‍ പിന്നിലാണെന്ന് പറഞ്ഞില്ലാട്ടോ...പക്ഷേ ഒരു മടി ഈ കാര്യത്തില്‍ സ്ത്രീകള്‍ക്കുണ്ടെന്നാണ് പൊതു ധാരണ. ഇങ്ങനെ മടിയുള്ള പെണ്‍കുട്ടികളുടെ കൂട്ടത്തിലാണോ നിങ്ങള്‍? നിങ്ങളുടെ പങ്കാളിയാണെങ്കില്‍ ഈ റൊമാന്‍സിന് തുടക്കമിടാന്‍ ശ്രദ്ധിക്കുന്നുമില്ലേ? പങ്കാളിയില്‍ നിന്നും ആഗ്രഹിക്കുന്ന മാറ്റം ലഭിക്കാന്‍ കുറച്ച് വഴികള്‍ ഇതാ;

  തുറന്നങ്ങ് പറയുക

  തുറന്നങ്ങ് പറയുക

  റൊമാന്റിക് അല്ല ഞാന്‍ എന്ന് ആ ആള്‍ അറിയണ്ടേ? നിങ്ങളല്ലാതെ ആരാണ് അത് അവരോട് പറയേണ്ടത്. ഞാന്‍ ആഗ്രഹിക്കുന്ന രീതിയില്‍ ഒരു സ്‌നേഹം പ്രകടിപ്പിക്കല്‍, റൊമാന്റിക് അന്തരീക്ഷം സൃഷ്ടിക്കല്‍ നിങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ലെന്ന് ഞാനാണ് അവരെ അറിയിക്കേണ്ടത് എന്ന തിരിച്ചറിവില്‍ തീര്‍ക്കാം ഈ പ്രശ്‌നം. തുറന്നു സംസാരിക്കു, കാര്യം അവരോട് പറയുക. ചിലപ്പോള്‍ അപ്പോഴാകും അവരതിനെ കുറിച്ച് ബോധവാനാകുക.

  ശരീരം വൃത്തിയായി സൂക്ഷിക്കുക.

  ശരീരം വൃത്തിയായി സൂക്ഷിക്കുക.

  അവര്‍ക്കിഷ്ടപ്പെടുന്ന സൗന്ദര്യമാകണം നിങ്ങളുടേത്. അത് കറുപ്പിന്റേയും വെളുപ്പിന്റേയും അടിസ്ഥാനത്തിലല്ലെന്ന് പ്രത്യേകം പറയേണ്ടല്ലോ. സെക്‌സിയായി ഒരുങ്ങേണ്ട അവരുടെ ശ്രദ്ധ നേടിയെടുക്കാന്‍. പക്ഷേ അവര്‍ക്കിഷ്ടപ്പെടുന്ന രീതിയില്‍ ഒരുങ്ങണം. കുറച്ച് കൂടതല്‍ സെക്‌സിയാവാന്‍ ആവശ്യപ്പെട്ടാല്‍ അങ്ങിനേയും. ശരീരം വൃത്തിയായി സൂക്ഷിക്കുക. നിങ്ങളുടെ മണം പോലും അവരെ നിങ്ങളില്‍ നിന്നും അകറ്റിയേക്കാം. നിങ്ങളുടെ വസ്ത്രധാരണവുമാകാം റൊമാന്റിക് ആവുന്നതില്‍ നിന്നും അവരെ തടയുന്നത്. മനസില്‍ കടന്നു കൂടിയ അവരുടെ കല്ലുകടി അങ്ങ മാറ്റിയെടുക്കുക. അവരിഷ്ടപ്പെടുന്ന രീതിയില്‍ നിങ്ങളെ മുന്നില്‍ കിട്ടിയാല്‍ പിന്നെ എങ്ങിനെ റൊമാന്റിക് ആവാതെ പോകും?

  ഇത് തന്നെ പിന്നേം പിന്നേം പറഞ്ഞിരിക്കരുത്

  ഇത് തന്നെ പിന്നേം പിന്നേം പറഞ്ഞിരിക്കരുത്

  നിങ്ങളോട് റൊമാന്റിക്കായി പെരുമാറാതിരിക്കാന്‍ അവര്‍ക്ക് മറ്റ് കാരണങ്ങളുണ്ടാകും. ചിലപ്പോള്‍ മുന്‍പുണ്ടായിരുന്ന റിലേഷന്‍ഷിപ്പാകാം, അല്ലെങ്കില്‍ മറ്റ് മാനസീക പ്രശ്‌നങ്ങളാവാം. അത് മനസിലാക്കാതെ റൊമാന്റിക്കാവ്, റൊമാന്റിക്കാവ് എന്ന് പറഞ്ഞ് അവരെ നിരന്തരം ശല്യപ്പെടുത്തിയാല്‍ പിന്നെ ആ റിലേഷന്‍ അങ്ങ് മറന്നേക്കുകയാണ് നല്ലത്. ശല്യപ്പെടുത്താതെ, അവരുടെ മാനസികാവസ്ഥ മനസിലാക്കി പെരുമാറുക. പതിയെ നിങ്ങള്‍ക്കടുത്തേക്ക്, നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ അവരെത്തും.

  റൊമാന്റിക്‌സ് ബോയ്ഫ്രണ്ട്

  റൊമാന്റിക്‌സ് ബോയ്ഫ്രണ്ട്

  നിങ്ങളുടെ ബോയ്ഫ്രണ്ടിന്റെ ഈഗോയെ എത്രമാത്രം തൊടാതെ മുന്നോട്ടു പോകാനാവും എന്നതില്‍ കൂടിയാണ് നിങ്ങളുടെ റിലേഷന്‍ഷിപ്പിന്റെ ജയം. മറ്റൊരു റൊമാന്റിക് ബോയ്ഫ്രണ്ടിനെ ചൂണ്ടി അവരെ പോലെ ആകണമെന്നോ മറ്റോ പറഞ്ഞാല്‍ അവരുടെ ഈഗോ വര്‍ക്ക് ആയേക്കാം. അത് നിങ്ങളെ വീണ്ടും കുഴപ്പത്തിലാക്കും. അതുകൊണ്ട് താരതമ്യങ്ങള്‍ ഒഴിവാക്കുക.

  അവര്‍ക്കിഷ്ടപ്പെട്ടതിനോട് നോ പറയരുത്

  അവര്‍ക്കിഷ്ടപ്പെട്ടതിനോട് നോ പറയരുത്

  നിങ്ങള്‍ക്ക് തീരെ താത്പര്യമില്ലാത്ത കാര്യമായിരിക്കാം, നിത്യ ജീവിതത്തിലെ എന്തെങ്കിലും ആവാം അത്. അവര്‍ക്കത് താത്പര്യമുണ്ടെങ്കില്‍ അതിനോട് നിങ്ങള്‍ നോ പറയാതിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. ചിലപ്പോള്‍ വീഡിയോ ഗെയിം കളിക്കുന്നതാകാം, അല്ലെങ്കില്‍ പാചക പരീക്ഷണം എന്തെങ്കിലും. അവര്‍ക്കൊപ്പം നിങ്ങള്‍ നിന്നാല്‍ അവരുടെ മനസില്‍ അത് പതിയും. നിങ്ങളിത്രയും കാര്യങ്ങള്‍ കൂടെ നിന്നു ചെയ്യുന്നുണ്ടല്ലോ എന്ന തോന്നലില്‍ നിങ്ങളാഗ്രഹിക്കുന്ന രീതിയിലേക്കും ബോയ്ഫ്രണ്ട് മാറും.

  കളിയാക്കരുത്, കൂടെ നില്‍ക്കണം

  കളിയാക്കരുത്, കൂടെ നില്‍ക്കണം

  ഒരു രാത്രി കഴിയുമ്പോഴേക്കും പുതിയൊരു ഇലയായി അവര്‍ മാറണമെന്ന് പറഞ്ഞാല്‍ നടക്കില്ലല്ലോ. കൂടുതല്‍ റൊമാന്റിക് ആവണം എന്ന നിങ്ങളുടെ താത്പര്യത്തിന് വഴങ്ങി അവര്‍ ശ്രമങ്ങള്‍ നടത്തും. അപ്പോള്‍ കളിയാക്കുകയോ, പരിഹസിക്കുകയോ അവഗണിക്കുകയോ അരുത്. അവരുടെ കൂടെ നില്‍ക്കുക, ഇത്രയും ചെയ്യാന്‍ തയ്യാറായതിനെ അഭിനന്ദിക്കുക.

   ക്ലീഷേ റൊമാന്‍സിന് പിന്നാലെ പോവല്ലേ

  ക്ലീഷേ റൊമാന്‍സിന് പിന്നാലെ പോവല്ലേ

  കാന്‍ഡില്‍ ലൈറ്റിന് മുന്നിലിരുന്നുള്ളതാണ് റൊമാന്‍സ് എന്നാണോ നിങ്ങളുടെ ചിന്ത? അതും പറഞ്ഞ് വാശി പിടിച്ചിരിക്കരുത്.രണ്ട് പേര്‍ക്കും ഒരേപോലെ ഇഷ്ടപ്പെട്ട കാര്യങ്ങള്‍ ചെയ്യുക. അത് പക്ഷേ യാത്ര പോകുന്നതോ, പാചകമോ, മറ്റ് കളികളോ ആവാം. ഒരേ മനസോടെ ഇതിലെല്ലാം ഏര്‍പ്പെടുമ്പോള്‍ റൊമാന്‍സ് തനിയേ വരും.

  English summary

  What To Do When Your Boyfriend Is Not Romantic Enough

  Here we shall talk about ten measures that you can adopt to make your boyfriend more romantic. Check them out!
  Story first published: Friday, February 23, 2018, 16:31 [IST]
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more