For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങളുടെ പ്രണയത്ത കണ്ടെത്തിയതിന്റെ 15 ലക്ഷണങ്ങള്‍

ഈ ലക്ഷണങ്ങൾ നിങ്ങളോട് പറയും നിങ്ങള്‍ നിങ്ങളുടെ യഥാർത്ഥ പ്രണയത്തെ കണ്ടെത്തിക്കഴിഞ്ഞോ എന്ന്.

By Lekshmi S
|

എല്ലാവരും അവരുടെ പ്രേമഭാജനത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. നിങ്ങള്‍ക്ക് ഒരു പ്രേമബന്ധമുണ്ട്, പക്ഷെ അത് നിങ്ങള്‍ക്കായി ദൈവം കരുതിവച്ച ആളാണോ എന്ന് ഉറപ്പില്ല. അപ്പോള്‍ നിങ്ങള്‍ ഇനിപ്പറയുന്ന 15 ലക്ഷണങ്ങളില്‍ അഭയം തേടുക. അവ നിങ്ങളോട് പറയും നിങ്ങള്‍ ഇഷ്ടഭാജനത്തെ കണ്ടെത്തിക്കഴിഞ്ഞോ എന്ന്.

lve

പ്രണയം ഒരു സൌഹൃദമാണൊ, അതൊ ശരീരങ്ങള്‍ തമ്മിലുള്ള ആകര്‍ഷണമാണോ, കുഴപ്പിക്കുന്ന ചോദ്യമാണ്. ഒന്നുറപ്പിക്കാം രണ്ട് പേര്‍ തമ്മിലുള്ള ഇഷടമാണ്, അതില്‍ ആദ്യം പറഞ്ഞ സൌഹൃദവും ആകര്‍ഷണവും ഉള്‍പ്പെടുന്നതോടൊപ്പം വൈകാരികമായ ഒരു ബന്ധം കൂടി പ്രണയിതാക്കളില്‍ ഉടലെടുക്കുന്നുണ്ട്.

പ്രണയിനി ഇല്ലാതെ ഒരു ജീവിതം ചിന്തിക്കാന്‍ പോലുമാവില്ല. ഇഷ്ടഭാജനം സമീപത്തില്ലെങ്കില്‍ കരയ്ക്ക് പിടിച്ചിട്ട മീനിനെ പോലെ മനസ് പിടച്ചു കൊണ്ടേയിരിക്കും. പ്രണയം ജീവിതമായി മാറുന്നു. ജീവിക്കാനുള്ള എല്ലാ ഊര്‍ജവും നല്‍കുന്നത് പ്രണയത്തെ കുറിച്ചുള്ള പ്രതീക്ഷകളായിരിക്കും. ആ പ്രതീക്ഷകള്‍ നശിച്ചാല്‍ ആരുടെ മനസാണ് തകര്‍ന്നു പോവാത്തത്.

lve

പ്രണയത്തിന് ഒരു സമവാക്യം കുറിക്കാന്‍ ആര്‍ക്കുമാവില്ല. വൈകാരികാമായ ഒരു അനുഭവം ആണത്. ഒരു ചിന്തകനും പിടി കൊടുക്കാത്ത വിഷയം. എന്തുകൊണ്ട് ഒരാളെ പ്രണയിക്കുന്നു എന്നതിന് കൃത്യമായ ഉത്തരം നല്‍കാന്‍ പ്രയാസമാണ്. മനോഹരമായ പുഷ്പങ്ങളെ നമുക്കിഷ്ട്മാണ്. സൂര്യാസ്തമയം കാണാന്‍ ഭൂരിപക്ഷത്തിനും വലിയ താല്പര്യമാണ്. കടല്‍ത്തീരത്തിലൂടെയുള്ള നടത്തവും വളരെ സുഖമുള്ള അനുഭവമാണ്. എന്തുക്കൊണ്ടാണ് നമ്മുക്കിതെല്ലാം ഇഷ്ടപ്പെടുന്നത് എന്നു ചോദിച്ചാല്‍ ഉത്തരം ഒന്നേയൊള്ളൂ ഇവയെല്ലാം നമ്മുടെ മനസിനെ സന്തോഷിപ്പിക്കുന്നു.

അതുപോലെയാണ് പ്രണയിതാക്കളുടെ കാര്യത്തിലും സംഭവിക്കുന്നത്. പ്രണയം അവരുടെ ഹൃദയങ്ങളെ ആനന്ദത്താല്‍ നിറയ്ക്കും. പ്രണയം ദു:ഖങ്ങളേയും വേദനകളേയും അകറ്റുന്നു. പ്രതീക്ഷയുടെ ചക്രവാളങ്ങള്‍ തുറന്നു കൊണ്ട് പ്രണയം വര്‍ണ്ണശോഭ തീര്‍ക്കും. നിങ്ങള്‍ ഈ ഭ്രാന്തിനെ ഏറ്റെടുക്കാന്‍ തയ്യാറാണൊ എങ്കില്‍ മനസിനിണങ്ങിയ ഒരാളെ കണ്ടെത്തി പ്രണയത്തിന്‍റെ മാസ്മരികത സ്വയം അനുഭവിച്ചറിയു.

lve

കണ്ടുമുട്ടുന്ന എല്ലാവരെയും ജീവിതാന്ത്യം വരെ കൂടെകൊണ്ടുപോകണമെന്ന് നാം ആരും ആഗ്രഹിക്കാറില്ല. എന്നാല്‍ ചിലരോട് അങ്ങനെയൊരു അടുപ്പം തോന്നും. . നിന്റെ സംഗീതം എന്നില്‍ നിന്നും അകറ്റരുതേയെന്നും നീയെന്നും എന്റെ അരികില്‍ ചേര്‍ന്നിരിക്കണേ എന്നും മട്ടിലുള്ള അടുപ്പങ്ങള്‍. ഈ അടുപ്പങ്ങള്‍ സ്വന്തം പങ്കാളിയോട് തോന്നുന്നുവെങ്കില്‍, ആ വ്യക്തിയുമായി മരണംവരെ ബന്ധം നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ആ വ്യക്തിയെ സ്‌നേഹിക്കുന്നുണ്ട് എന്നുറപ്പാണ്.

lve

15. നിങ്ങള്‍ക്ക് അങ്ങനെ തോന്നുന്നു

നമുക്ക് എല്ലാവര്‍ക്കും ആറാമിന്ദ്രിയമുണ്ട്. നല്ലത് വരുമ്പോഴും ചീത്ത കാര്യങ്ങള്‍ സംഭവിക്കുന്നതിന് മുമ്പ് അത് നമുക്ക് സൂചന നല്‍കും. ആ ആളിനെ കാണുമ്പോള്‍ എന്തോ നല്ലത് സംഭവിക്കാന്‍ പോകുന്നുവെന്ന തോന്നല്‍ നിങ്ങളില്‍ ഉണ്ടാകും.

lve

14. മുമ്പ് കണ്ടിട്ടുണ്ടാവുക

നിങ്ങള്‍ നേരത്തേ പലയിടത്തുവച്ചും പലപ്പോഴും കണ്ടിട്ടുണ്ടാകും, പക്ഷെ പരസ്പരം ശ്രദ്ധിച്ചിരിക്കില്ല. ആ കൂടിക്കാഴ്ചയ്ക്ക് ശേഷമാകും നിങ്ങള്‍ ഇക്കാര്യം ഓര്‍ക്കുന്നത് പോലും. ദീര്‍ഘകാല പരിചയത്തിന്റെ മാധുര്യം തുളമ്പുന്ന ഒരു ബന്ധം അവിടെ തുടങ്ങുന്നു.

lve

13. മൗനം പോലും മധുരം

ഇത് വളരെ പ്രധാനമാണ്. നിങ്ങള്‍ രണ്ടുപേരും കണ്ടുമുട്ടുമ്പോള്‍ മതിവരുവോളം സംസാരിക്കുന്നത് തികച്ചും സാധാരണം. ആ സന്തോഷം മൗനമായിരിക്കുമ്പോഴും കിട്ടുന്നുവെങ്കില്‍ അതില്‍ സ്‌പെഷ്യലായി എന്തോ ഉണ്ടെന്ന് മനസ്സിലാക്കാം.

lve

12. ചിന്തകള്‍ പോലും അറിയുക

വ്യക്തിബന്ധം ഒരുഘട്ടം കഴിയുമ്പോള്‍ മറ്റേയാള്‍ എന്താണ് ചിന്തിക്കുന്നത് പോലും നിങ്ങള്‍ക്ക് പറയാന്‍ കഴിയും. അതിന് അവരുടെ മുഖത്തേക്ക് ഒന്ന് നോക്കിയാല്‍ മാത്രം മതി. ഓരോ സാഹചര്യത്തിലും അവന്‍/അവള്‍ എങ്ങനെ പ്രതികരിക്കുമെന്ന് മുന്‍കൂട്ടി കാണാനും സാധിക്കും.

lve


11. നോവുകളില്‍ ഇനി ഒറ്റയ്ക്കല്ല

ആത്മാര്‍ത്ഥമായ സ്‌നേഹബന്ധങ്ങളില്‍ പരസ്പരം പങ്കുവയ്ക്കുന്നത് സന്തോഷം മാത്രമായിരിക്കില്ല, അക്കൂട്ടത്തില്‍ ദു:ഖവും ഉണ്ടാകും. നാം ഇഷ്ടപ്പെടുന്നവരുടെ സങ്കടങ്ങളില്‍ പങ്കുചേര്‍ന്ന് അവരെ ആശ്വസിപ്പിക്കുന്നത് ഒരു സൂചനയാണ്.

lve

10. കുറവുകളെ മാനിക്കുക

നിങ്ങളെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്ന വ്യക്തി നിങ്ങളുടെ കുറവുകള്‍ മനസ്സിലാക്കുകയും അവ അംഗീകരിക്കുകയും തെയ്യും. അല്ലാത്തപക്ഷം അവര്‍ നിങ്ങളെ കളിയാക്കും, വേദനിപ്പിക്കും.

lve

9. ഒരേ തൂവല്‍പ്പക്ഷികള്‍

നിങ്ങളുടെ വഴികള്‍ വ്യത്യസ്തമായാലും ലക്ഷ്യം ഒന്നുതന്നെയായിരിക്കും. ജീവിതത്തിലെ ആ ഒരേ ലക്ഷ്യമാകും നിങ്ങളെയും നിങ്ങളുടെ ബന്ധത്തെയും മുന്നോട്ട് നയിക്കുക.

lve
8. എന്തും തുറന്ന് സംസാരിക്കുന്നു

പരസ്പരം മനസ്സിലാക്കുന്നവര്‍ തമ്മില്‍ എന്തുകാര്യവും തുറന്ന് സംസാരിക്കാന്‍ കഴിയും. അത് ഒരിക്കലും അനാവശ്യ തര്‍ക്കത്തിലേക്ക് നീങ്ങില്ല. രണ്ടുപേര്‍ക്കും അത് ഗുണമാവുകയും ചെയ്യും.

lve

7. പരസ്പരം അംഗീകരിക്കുന്നു

വ്യക്തിത്വം ഉപേക്ഷിക്കാതെ തന്നെ രണ്ടുപേര്‍ക്കും ഒരുമിച്ച് പോകാന്‍ സാധിക്കും. രണ്ടുപേരും പരസ്പരം അംഗീകരിക്കും. അവരവരുടെ സ്വാതന്ത്ര്യം അനുവദിച്ചുനല്‍കും. പിന്നെ അവിടെ പ്രശ്‌നങ്ങളുണ്ടാകില്ല.

lve

6. അസൂയയ്ക്ക് സ്ഥാനമില്ല

സത്യസന്ധമായി സ്‌നേഹിക്കുന്നവര്‍ക്കിടയില്‍ ആസൂയയ്ക്ക് സ്ഥാനമില്ല. നിങ്ങളുടെ പ്രേമഭാജനത്തെ കണ്ടെത്തി കഴിഞ്ഞാല്‍ ഇത് അനുഭവിക്കാനാകും. നിങ്ങള്‍ക്കിടയിലെ വിശ്വാസത്തിന് മുന്നില്‍ അസൂയ ഉരുകി ഇല്ലാതാകും.

lve

5. വഴക്കിടും, വെറുക്കില്ല

എത്ര സ്‌നേഹമുണ്ടായാലും ചെറിയ സൗന്ദര്യപിണക്കങ്ങള്‍ ഉണ്ടാകും. ആ വഴക്ക് തീരുന്നതോടെ നിങ്ങളുടെ സ്‌നേഹം പഴയപടിയാകും. അലര്‍ച്ച, ശാപം, തല്ല് ഒന്നുമില്ല. സ്‌നേഹം സ്‌നേഹം മാത്രം.

lve

4. പരസ്പര ബഹുമാനം

നല്ല ബന്ധത്തിന്റെ ആണിക്കല്ല് തന്നെ പരസ്പര ബഹുമാനമാണ്. വിയോജിപ്പുകളില്‍ പോലും ബഹുമാനം നിലനില്‍ക്കണം. പൊതുസ്ഥലങ്ങളില്‍ വച്ചോ നിങ്ങള്‍ മാത്രമുള്ളപ്പോഴോ പങ്കാളിയെ അപമാനിക്കില്ല.

lve


3. വിട്ടുവിഴ്ചകള്‍ ചെയ്യുക

ആരോഗ്യകരമായ ബന്ധങ്ങള്‍ മുന്നോട്ടുപോകണമെങ്കില്‍ വിട്ടുവീഴ്ചകള്‍ കൂടിയേതീരൂ. അത് സമ്മര്‍ദ്ദത്തിന് വഴങ്ങിയോ പേടിച്ചോ ആകാന്‍ പാടില്ല. നിങ്ങളുടെ രണ്ടുപേരുടെയും സന്തോഷത്തിന് വേണ്ടിയാകണം.
lve

2. ഈഗോ എവിടെ?

എത്ര നല്ല ബന്ധത്തെയും ഒരു നിമിഷം കൊണ്ടില്ലാതാക്കാന്‍ ഈഗോയ്ക്ക് കഴിയും. അതുകൊണ്ട് തന്നെ ആത്മാര്‍ത്ഥ സ്‌നേഹത്തില്‍ ഈഗോയ്ക്ക് സ്ഥാനമില്ല. തെറ്റ് പറ്റിയാല്‍ ക്ഷമചോദിക്കും. കാരണം അവര്‍ക്ക് മറ്റെന്തിനെക്കാളും പ്രധാനം നിങ്ങളാണ്

lve

1. എന്റെ സ്വന്തം

ഒരുമിച്ചിരിക്കുമ്പോള്‍ ലോകം കൂടുതല്‍ സുന്ദരമായി തോന്നുന്നുവെങ്കില്‍, നിങ്ങള്‍ക്ക് സന്തോഷം അനുഭവപ്പെടുന്നുവെങ്കില്‍, എല്ലാ പ്രശ്‌നങ്ങളും ഇല്ലാതാകുന്നുവെങ്കില്‍ അത് നിങ്ങള്‍ക്കായി ദൈവം കാത്തുവച്ച ആള്‍ തന്നെയാണ്. അവരുടെ ആലിംഗനത്തില്‍ നിങ്ങളുടെ എല്ലാ പ്രശ്‌നങ്ങളും ഇല്ലാതാകും. അവര്‍ നിങ്ങളുടെ സന്തോഷമാണ്.

English summary

Signs that you Have Found Your Love

Love is the greatest gift of all, and it is shared freely and without expectation. True love is found not when it is sought, but when it is shared without reservation or expectation.
X
Desktop Bottom Promotion