For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബന്ധങ്ങളിലുണ്ടാകുന്ന പാളിച്ചകളെ പരിഹരിക്കാം

|

കാലാകാലങ്ങളായി പരസ്പരം വാദപ്രതിവാദങ്ങൾ നടത്തുന്നതും തല്ലു കൂടുകയും ചെയ്യുന്നതൊക്കെ സ്വാഭാവികമായതും ഓരോരുത്തരുടെയും ജീവിതത്തിൽ ഒഴിവാക്കാനാകാത്തതുമായ കാര്യങ്ങളാണ്. നിങ്ങളൊരു വ്യക്തിയെ അഗാധമായി സ്നേഹിക്കുന്നുണ്ടെങ്കിൽ, അവരുമായി അഭിപ്രായവ്യത്യാസങ്ങളുണ്ടാകുമ്പോൾ അവരുടെ ഭാഗം കൂടി കണക്കിലെടുത്തുകൊണ്ട് തിരിച്ചറിവോടെ പെരുമാറും.

f

നിങ്ങളുടെ പങ്കാളിയുടെ കാഴ്ചപ്പാടുകളെ മനസ്സിലാക്കുകയും ബഹുമാനിക്കുകയും ചെയ്യണമെന്നുള്ളത് വളരെയധികം പ്രാധാന്യമേറിയ ഒരു കാര്യമാണ്.

ആശയവിനിമയം

ആശയവിനിമയം

നാമിവിടെ തിരിച്ചറിയേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്തെന്നാൽ - ബന്ധങ്ങളിൽ നിങ്ങൾ എത്രത്തോളം നന്നായി ആശയവിനിമയം നടത്തുന്നുവോ അത്രത്തോളം ദൃഢമായിരിക്കും ഓരോ ജീവിതബന്ധങ്ങളും എന്നതാണ്. വിവാഹ ജീവിതങ്ങളിൽ കടന്നുവരുന്ന പലതരം പ്രശ്നങ്ങളെ നേരിടുന്നതിനായി ഓരോ ദമ്പതിമാരും അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങളെപ്പറ്റി നമുക്കിവിടുന്ന് വായിച്ചറിയാം:

ബന്ധങ്ങളിൽ വിരസത കടന്നുവരുമ്പോൾ.

ബന്ധങ്ങളിൽ വിരസത കടന്നുവരുമ്പോൾ.

ഒരു പ്രത്യേക ജീവിതഘട്ടത്തിനുശേഷം, നിങ്ങൾ പങ്കാളികൾ തമ്മിലുള്ള ജീവിത ബന്ധങ്ങളിൽജ്വലിച്ചുകൊണ്ടിരുന്ന പ്രണയാഗ്നി അണഞ്ഞുപോയി അല്ലെങ്കിൽ അണഞ്ഞുകൊണ്ടിരിക്കുന്നു എന്ന തോന്നലുകളാണ് ഇത്തരം വിരസതാ മനോഭാവിന്റെ പ്രധാന കാരണം. ഇത്തരം സന്ദർഭങ്ങളിൽ ഓർക്കേണ്ട ഒരു കാര്യം എന്തെന്നാൽ - " ഇവയൊക്കെ തീർച്ചയായും കടന്നുപോകും " എന്നതാണ്. അതിനുപകരം നിഷേധാത്മകതാ മനോഭാവത്തിന്റെ പിടിയിലകപ്പെട്ടാൽ ബന്ധങ്ങൾ പെട്ടെന്ന് തന്നെ ശിഥിലമായിപ്പോയേക്കും.

സാധാരണ നൽകുന്നതിനേക്കാൾ കൂടുതൽ വിട്ടുകൊടുക്കാൻ ശ്രമിക്കുക

സാധാരണ നൽകുന്നതിനേക്കാൾ കൂടുതൽ വിട്ടുകൊടുക്കാൻ ശ്രമിക്കുക

ഒരാളെ മനസ്സിലാക്കുക എന്നതിന്റെ പൂർണമായ അർത്ഥം അവരുടെ സ്വഭാവരീതിയെ മുൻകൂട്ടിയറഞ്ഞു കൊണ്ട് പ്രവർത്തിക്കുക എന്നാണ്. നിങ്ങളുടെ പങ്കാളുടെ പ്രകൃതം നിങ്ങൾക്ക് നല്ലവണ്ണം അറിയാമെങ്കിൽ എന്തിന് പിന്നെ ഒരു പരീക്ഷണത്തിന് മുതിരണം..

ഓരോരുത്തരും തിരിച്ചറിയേണ്ട ഒരു സത്യാവസ്ഥ എന്തെന്നാൽ ഒരു വ്യക്തിയുടെ എല്ലാ കാര്യങ്ങളും മുഴുവനായും മനസ്സിലാകാൻ മറ്റൊരാളെക്കൊണ്ട് സാധിക്കില്ല എന്നതാണ്. എന്നിരുന്നാലും പ്രശ്നങ്ങൾ ഉടലെടുക്കുമ്പോൾ പ്രതീക്ഷകൾ കൈവിടാതെതും കൂടുതൽ അവസരങ്ങൾ അവർക്ക് നൽകിയും ജീവിത ബന്ധങ്ങളെ കൈപ്പിടിയിലൊതുക്കി നിർത്താം

മുൻവിധിയുള്ള ഒരു മനസ്സുമായി കുടുംബ ബന്ധങ്ങളെ സമീപിക്കുമ്പോൾ.

മുൻവിധിയുള്ള ഒരു മനസ്സുമായി കുടുംബ ബന്ധങ്ങളെ സമീപിക്കുമ്പോൾ.

അശുഭപ്രതീക്ഷ വച്ചുപുലർത്തുന്ന മനോനിലയും മുൻവിധി നിറഞ്ഞ മനോഭാവവും തമ്മിൽ ഒരു നൂലിഴയുടെ പോലും വ്യത്യാസമില്ല. സംശയത്തിന്റെ ആനുകൂല്യം പോലും നൽകാതെ മറ്റുള്ളവരെ നാം നിരന്തരം വിധിക്കുമ്പോൾ, അത് നമ്മുടെ ബന്ധത്തിൽ വരുത്തിവെക്കുന്ന ദോഷങ്ങൾ കുറച്ചൊന്നുമല്ല എന്ന് ഓർക്കണം

സംസാരിക്കാനുള്ള വിഷയങ്ങളെല്ലാം തീർന്നുപോയന്ന് അനുഭവപ്പെടുമ്പോൾ

സംസാരിക്കാനുള്ള വിഷയങ്ങളെല്ലാം തീർന്നുപോയന്ന് അനുഭവപ്പെടുമ്പോൾ

നിരവധി ദമ്പതിമാർ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണിത്. നിങ്ങളുടെ ജീവിതപങ്കാളിയോടൊപ്പം ഒരു ദശാബ്ദത്തിലധികം ചെലവഴിച്ചശേഷവും ആവരോട് എപ്പോൾ, എന്ത്, എങ്ങനെ, സംസാരിക്കണം എന്ന് നിങ്ങൾക്ക് അറിയാതെ വരുന്നത്....! ഇത്തരത്തിലുള്ള അവസ്ഥകളിൽപ്പെട്ട് വേദനിക്കേണ്ടിവരുമ്പോൾ നിങ്ങൾ മനസ്സിലാക്കേണ്ട കാര്യം ഇത് ഒന്നിനെയും അവസാനമല്ല എന്നാണ്.

വേണ്ടതിലധികം സ്നേഹവും പരിലാളനകളും ഒക്കെ കൊടുത്തുകൊണ്ട് അവരെ നമുക്ക് നമ്മുടെ വരുതിയിൽ വരുത്താം. അതുവരെ ഈ പുതുമയേറിയ മനോഭാവത്തെ രസത്തോടെ നോക്കിക്കാണാൻ ശ്രമിക്കുക. കൂടുതൽ സാഹസികതകളും മനോഹരമായ ജീവിതമുഹൂർത്തങ്ങളും ഇനിയും നിങ്ങളുടെ വഴിയിൽ കാത്തിരിക്കുന്നുണ്ടെന്ന് വിശ്വസിക്കാൻ ശ്രമിക്കുക...

 ഒരിക്കൽ യോജിച്ചു നിന്ന കാര്യങ്ങളിൽ പിന്നീട് വിയോജിക്കുന്നത് വഴി

ഒരിക്കൽ യോജിച്ചു നിന്ന കാര്യങ്ങളിൽ പിന്നീട് വിയോജിക്കുന്നത് വഴി

ഏതെങ്കിലുമൊരു ജീവിതഘട്ടത്തിൽ എല്ലാവരിലും സംഭവിക്കുന്ന ഏറ്റവും സ്വാഭാവികമായൊരു സംഗതിയാണിത്., സ്നേഹമാണെങ്കിലും വാൽസല്യമാണെങ്കിലും കോപമാണെങ്കിലും അത് അതിര് കടന്നാൽ എല്ലാത്തിനെയും തകിടംമറിച്ചു കളയും.

ഈയവസ്ഥയെ ചെറുത്തുനിർത്തി കൊണ്ട് വഴക്കുകളെ ഒഴിവാക്കാനുള്ള ഒരേയൊരു മാർഗ്ഗം മുതിർന്നവരെപ്പോലെ ചിന്തിച്ചുകൊണ്ട് ആശയവിനിമയം നടത്തുക എന്നതാണ്

വിശ്വാസമില്ലായ്മ.

വിശ്വാസമില്ലായ്മ.

ജീവിത ബന്ധങ്ങളിൽ സംശയങ്ങൾ സാധാരണമാണ്. ജീവിതവീഥിയിൽ ചോദ്യങ്ങൾ ചോദിക്കുന്നതും മനുഷ്യസഹജമായൊരു സ്വഭാവമാണ്. എന്നാൽ നിങ്ങളുടെ ജീവിതബന്ധത്തിൽ നിങ്ങൾ സംതൃപ്തനാണെങ്കിൽ, അവിടെ സംശയത്തിനൊരു ഇട കൊടുക്കുന്നതിനെ ആവശ്യകത എന്തിനാണ്.

അതിനുപകരം നിങ്ങൾ തമ്മിലുള്ള ജീവിത ബന്ധത്തിലെ നല്ല വശങ്ങളെ തിരിച്ചറിഞ്ഞുകൊണ്ട് അവയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രമിക്കുക. അങ്ങനെ ചെയ്യുന്നത് വഴി നിങ്ങൾ പരസ്പരം യോജിച്ചവരാണെന്ന് പലപ്പോഴും നിങ്ങൾക്ക് അനുഭവപ്പെടും.

പുറത്തുകടക്കാൻ ആഗ്രഹിക്കുമ്പോൾ

പുറത്തുകടക്കാൻ ആഗ്രഹിക്കുമ്പോൾ

വിരസത തോന്നുന്ന അവസ്ഥയിൽ നിന്ന് അല്പം അകന്നുനിൽക്കേണ്ടത് അത്യാവശ്യമാണ്. ഇത്തരം അവസ്ഥകളിൽ അകപ്പെടുമ്പോൾ ഉടൻതന്നെ ബന്ധങ്ങളിൽ നിന്ന് പുറത്തുകടക്കാനുള്ള കുറുക്കുവഴികളെപറ്റി ആലോചിക്കുന്നതിൽ തെല്ലും അർത്ഥമില്ല. ആവശ്യമുള്ള കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തിക്കൊണ്ട് കാര്യങ്ങളെ പരിഹരിക്കാൻ ശ്രമിക്കുക.

അരക്ഷിതാവസ്ഥ അനുഭവപ്പെടുമ്പോൾ.

അരക്ഷിതാവസ്ഥ അനുഭവപ്പെടുമ്പോൾ.

എല്ലാ ദമ്പതികൾക്കിടയിലും കാലാകാലങ്ങളിൽ അസൂയയുടെ പോരാട്ടങ്ങൾ അനുഭവപ്പെടും. അക്കാര്യത്തിൽ നാമെല്ലാവരും ഒരു പ്രത്യേക ഘട്ടം വരേ സഞ്ചരിക്കുന്നു. അതിനെ മറികടക്കാനുള്ള മന്ത്രതാക്കോലാണ് പരസ്പരമുള്ള ആശയവിനിമയവും വിശ്വാസത്തെ നിലനിർത്തലും.

ചെറിയ കാര്യങ്ങൾക്ക് പോലും വീടുവിട്ടിറങ്ങുമ്പോൾ

ചെറിയ കാര്യങ്ങൾക്ക് പോലും വീടുവിട്ടിറങ്ങുമ്പോൾ

ജീവിത ബന്ധങ്ങളിലുണ്ടാകുന്ന ചെറിയ പാളിച്ചകളുടെ വേളകളിൽ പിന്നോട്ടുനോക്കി പഴി പറഞ്ഞു കൊണ്ട് വീടുവിട്ടിറങ്ങുന്നത് കുടുംബ ബന്ധങ്ങളിൽ പലപ്പോഴും സംഭവിക്കുന്ന കാര്യങ്ങളിലൊന്നാണ്. എന്നാൽ ഇതൊരു ശീലമാക്കി എടുത്തുകൊണ്ട് ബന്ധങ്ങളെ കൂടുതൽ വഷളാകാതിരിക്കാൻ ശ്രമിക്കുക.

സ്നേഹത്തിൻറെ നിറസ്പന്ദനം

സ്നേഹത്തിൻറെ നിറസ്പന്ദനം

പരസ്പരമുള്ള ജീവിതബന്ധങ്ങൾ ജീവിതാന്ത്യം വരെ സ്നേഹത്തിൽ നിലനിൽക്കാനായി ഏറ്റവും ആവശ്യമായ ഘടകം പങ്കാളികൾ തമ്മിലുള്ള സജീവമായ ആശയവിനിമയമാണ്. ശ്രദ്ധേയത്വവുമുള്ള ഒരു കേൾവിക്കാരനും/ കേൾവിക്കാരിയും ആയിരിക്കാൻ ശ്രമിക്കുക.

English summary

-relationship-problems-you-might-not-know-but-are-uni

You can neglect small fights between you and your spouse, it will help you to make you life healthier
X
Desktop Bottom Promotion