For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇണക്കവും പിണക്കവും നാം സ്നേഹിക്കുന്നവരോട്

|

പിണക്കങ്ങളും , ഇണക്കങ്ങളും ഇല്ലാത്തവരായി ആരും ഉണ്ടാകില്ല . നാമെപ്പോഴും വഴക്ക് അധികം കൂടുക നമ്മൾ അധികം സ്നേഹിക്കുന്നവരോടാകും എന്നത് തർക്കമറ്റ കാര്യമാണ് . എത്ര ഇഷ്ട്ടമുണ്ടെങ്കിലും കൊച്ചു കൊച്ചു പിണക്കങ്ങൾ സമ്മാനിക്കുന്ന വേദനയും വഴക്ക് കൂടുതലും ചിലരെങ്കിലും ആസ്വദിക്കുന്നുണ്ട് .

h

സ്നേഹമുള്ളിടത്ത് വെറുപ്പും ഉണ്ടാകും . ഇങ്ങനെ നോക്കിയാൽ തല്ല് കൂടുന്നവരെത്ര പേരുണ്ടാകും .. എങ്കിലും നിസംശയം പറയാവുന്ന ഒരു കാര്യമാണ് പരസപരം അത്രമാത്രം ഇഷ്ട്ടമുള്ളവർക്കിടയിൽ പിണക്കങ്ങളും അത്രതന്നെ കാണും .

 അകാരണമായ ഭയങ്ങൾ

അകാരണമായ ഭയങ്ങൾ

താനിഷ്ട്ടപ്പെടുന്ന പങ്കാളി തന്നിൽ നിന്നും അകന്നു പോകുമോയെന്ന പേടിയിൽ നിന്നാണ് ഇത്തരം പല വഴക്ക് കൂടലുകളും ആരംഭിക്കുന്നത് .

അത്രമേൽ ഇഷ്ച്ചപ്പെടുന്ന ആ വ്യക്തിയെ തന്നിൽ നിന്നും അകറ്റുവാൻ കാരണങ്ങളുണ്ടായേക്കുമെന്ന് ഒരു കൂടട്ർ ചിന്തിക്കുന്നിടത്ത് നി്ന്നാണ് ഇത്തരം പ്രശ്നങ്ങളുടെ ആരംഭം. പലപ്പോഴും ഇത്തരം ചെറിയ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന അസ്വസ്ഥത ഒരു ബന്ധത്തിന്റെ അവസാനത്തിലെത്തി ചേർക്കുന്നു , എന്നാൽ മറ്റു ചിലരാകട്ടെ എല്ലാ പ്രശ്നങ്ങളെയും തരണം ചെയ്ത് സന്തോഷത്തോടെ മുന്നോട്ട് പോകും .

 വിശ്വാസം

വിശ്വാസം

തകർക്കാൻ കഴിയുന്നതും തകർത്താൽ പിന്നീട് തിരികെ പിടിക്കാൻ പ്രയാസമുള്ളതുമാണ് വിശ്വാസം . പങ്കാളിയോട് പലപ്പോഴും പല കാരണങ്ങളാലും സത്യം പറയാതെ മൂടിവയ്ക്കാറുണ്ട് . എന്നാൽ പിന്നീട് പറയുന്ന എത്ര സത്യങ്ങൾക്കും ഒരു പക്ഷേ നിങ്ങളുടെ പങ്കാളിയെ തിരിച്ച് കൊണ്ടു വരുവാനാകാറില്ല . എത്ര കഠിനമെങ്കിലും സത്യത്തെ മൂടി വയ്ക്കാതിരിക്കുക .

കളവുകള് പതിവായാൽ പങ്കാളിക്ക് നിങ്ങളിലുള്ള വിശ്വാസം നഷ്ട്ടപ്പെടുവാനിടയക്കും . എല്ലാ സത്യങ്ങളും ഒരു പക്ഷേ ആദ്യം കയ്ക്കും പിന്നെ മധുരിക്കും എന്നതാവും സ്ഥിതി. ഏത് സന്ദർഭത്തിലായാലും ഇണയോട് കളവ് പറയാതിരിക്കുക . നുണകൾ കൊണ്ട് മൂടി വച്ചാൽ പുറത്ത് വരാതിരിക്കുന്നതല്ല സത്യം .

പങ്കാളികൾ തമ്മിൽ കൃത്യമായ ആശയ വിനിമയമുണ്ടായിരിക്കുക എന്നതാണ് ഇതിനുള്ള പോംവഴി . പരസ്പരം തുറന്ന് സംസാരിക്കുന്നവർക്കിടയിൽ നുണകൾ കൊണ്ട് കൊട്ടാരം കെട്ടേണ്ടി വരില്ല .

പരസ്പരം സ്നേഹിക്കുക

പരസ്പരം സ്നേഹിക്കുക

പങ്കാളിയ്ക്ക് ഇഷ്ടമുള്ളവ തന്റെയും ഇഷ്ടങ്ങളാക്കൻ ശ്രമിക്കുക . തുറന്ന് പറഞ്ഞാൽ തിരസ്കരിക്കപ്പെടുമോ എന്ന് പങ്കാളി മനസിൽ മാത്രം സൂക്ഷിക്കുന്ന ഇഷ്ടങ്ങളെയും കണ്ടറിഞ്ഞ് ചെയ്യാൻ ശ്രമിക്കുക .

പരസ്പരമുള്ള ആകർഷണം

ഏത് ബന്ധത്തിന്റെയും ആദ്യ കാലങ്ങളിൽ പരസ്പരമുള്ള ആകർഷണം വളരെ അധികമായിരിക്കും . ഒരുമിച്ച് ജീവിക്കാൻ ആ​ഗ്രഹിക്കുന്നതും ഇതേ ആകർഷണത്തിന്റെ ചുവട് പറ്റിയാണ് . എന്നാൽ എത്ര വർഷങ്ങൾ പ്രണയിച്ച് നടന്നവരാലും ഒരുമിച്ച് ജീവിച്ച് തുടങ്ങി കഴിയുമ്പോൾ ഈ ആകർഷണം എങ്ങോ പോയി ഒളിക്കുന്നു .

മിഥുനം സിനിമയിൽ കണ്ടപോലെ ചേട്ടന് എന്നോട് പണ്ടത്തെ പോലെ സ്നേഹമില്ല എന്ന് പറഞ്ഞ് കരയുന്ന സ്ത്രീകളും അനവധിയാണ് . ഇവരുടെ ഒക്കെ യഥാർഥ പ്രശ്നം ഒരു പക്ഷേ പരസ്പരമുള്ള ആകർഷണം കുറഞ്ഞ് വ രുന്നതാകാം . ആദ്യ കാലങ്ങളിൽ അതി തീവ്രമായി നിൽക്കുന്ന ഇത്തരം ആകർഷണം കാലം പോകെ മങ്ങി വരുന്നു . പിന്നീടി കുറ്റപ്പെടുത്തലുകളും പരാതിയുിം പരിഭവവുമായി ജീവിതം മുന്നോട്ട് നീക്കുന്നു .

നന്നായി ഒന്ന് ആലോചിച്ചാൽ ഇവരിൽ പലർക്കും മനസിലാക്കാവുന്നതേയുള്ളൂ അതായത് നിങ്ങളെ തമ്മിൽ അടുപ്പിച്ച ആ ആകർഷണം എങ്ങും പോയിട്ടില്ലെന്ന് . പല കാരണങ്ങൾ കൊണ്ടും ഇവയെ ശ്രദ്ധിക്കാൻ കഴിയാതെ വരുന്നതാണ് .

തിരക്ക് പിടിച്ച ജീവിത ചക്രത്തിനുള്ളിൽ നിന്ന് കൊണ്ട് ഇത്തരം കൊച്ചു കാര്യങ്ങൾക്കായി മാറ്റി വയ്ക്കാൻ മറന്ന് പോകുന്നു . ഒന്നാലോചിച്ചാൽ നമ്മളിൽ പലർക്കും ഇത്തരം അനുഭവങ്ങൾ ഉള്ളവരാകാം .

പങ്കാളിയെ സ്വന്തമാക്കുന്നതോടെ പരസ്പരമുള്ള ആകർഷണം നഷ്ട്ടപ്പെടുത്താതിരിക്കാൻ ഇരു കൂട്ടരും തയ്യാറാവുക . ഇഷ്ടങ്ങളും അനിഷ്ടങ്ങളും പരസ്പരം പങ്ക് വയ്ക്കുക . എത്ര തിരക്കാണേലും ഒരുമിച്ച് ഇരു്ന്ന് ഭക്ഷണം കഴിക്കുന്നത് പതിവാക്കുക , അതു പോലെ തന്നെ പ്രധാനമാണ് സമയം . എത്ര തിരക്ക് പിടിച്ച ജീവിതത്തിലും അൽപ്പം സമയം ഒരുമിച്ച് ചിലവാക്കാൻ ശ്രമിക്കണം . ഇങ്ങനെ കൊച്ചു കൊച്ചു കാര്യങ്ങൾ എന്ന് തോന്നുന്നവ പോലും ശ്രദ്ധയോടെ ചെയ്താൽ ജീവിതം കൂടുതൽ മനോഹരമാക്കി തീർക്കാം

 പങ്കാളിയെ പ്രോത്സാഹിപ്പിക്കുക

പങ്കാളിയെ പ്രോത്സാഹിപ്പിക്കുക

ജീവിതത്തിൽ പല തരം പ്രശ്നങ്ങളും ഉണ്ടായേക്കാം . അവ നേരിടാൻ പങ്കാളിയെ ഒറ്റക്ക് വിാടതെ കൂടെ കൂടുക . സന്തോഷങ്ങൾ മാത്രമല്ല , സങ്കടങ്ങളും പങ്ക് വയ്ക്കാൻ ഇണ കൂടെയുണ്ടായാൽ അതവരുടെ ജീവിതം മാറ്റി മറിയ്ക്കും .

എല്ലാ കാലഘട്ടത്തിലും പങ്കാളിക്ക് താങ്ങും തണലുമായി കൂടെയുണ്ടാവുക എന്നത് അങ്ങേയറ്റം സന്തോഷമേകുന്ന കാര്യമാണ് . ഒരുമിച്ച് ജീവിതം തുടങ്ങുന്ന കാലഘട്ടത്തിൽ അതീവ ശ്രദ്ധ പുലർതിയിരുന്ന ഇത്തരം കാര്യങ്ങളെ മുന്നോട്ടുള്ള ജീവിത്തതിലും പ്രാവർത്തികമാക്കണം. എത്ര പിണക്കങ്ങൾ ഉണ്ടായാലും അവയെയെല്ലാം തരണം ചെയ്യാൻ ഇത്തരം അവസരങ്ങൾ സഹായകരമാകും . ജീവിതം തുടങ്ങുമ്പോൾ അതായത് പുതുമോടിക്ക് നമ്മൾ കാണുന്നതൊന്നും പിന്നീട് കാണാറില്ല . ആദ്യ കാലങ്ങളിൽകാണിക്കുന്ന സ്നേഹവും വിശ്വാസവുമല്ലാം പിന്നീടും നില നിർത്താൻ പങ്കാളികൾ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു . എത്ര തന്നെ വഴക്ക് കൂടിയാലും അവസാനം അവ എപ്പോഴും സന്തോഷകരമായി അവസാനിക്കുന്നു എന്ന് ഉറപ്പ് വരുത്തേണ്ടത് പങ്കാളികളുടെ ഉത്തര വാദിത്തമാണ് .

പരസ്പരം ഒരുമിച്ച് ജീവിക്കാൻ ആ​ഗ്രഹിച്ച് ജീവിതം തുടങ്ങിക്കഴിയുമ്പോഴേക്കും ജീവിതത്തിന്റെ എല്ലാ നിറങ്ങളെയും തല്ലി കെടുത്താൻ കെല്പുള്ള ഇത്തരം കാര്യങ്ങളെ അവ​ഗണിക്കാതിരിക്കുക . എല്ലാ പിണക്കങ്ങളെയും മാറ്റി നിർത്തി ജീവിതം സന്തോഷത്തിന്റെയും സമാധാനത്തിന്റേതുമാക്കി തീർക്കുക . പങ്കാളികളുടെ മനസു തുറന്നുള്ള പെരുമാറ്റം ജീവിതത്തിലും പ്രകടമാകും . എല്ലായ്പ്പോഴും പങ്കാളിക്ക് താങ്ങും തണലുമായി നിൽക്കുക എന്നത് എല്ലാ ബന്ധത്തിന്റെയും അടിസ്ഥാനമാണ് .

English summary

kinds-of-fights-we-all-have-with-the-person-we-love

Something To Fight About, Couples Who Fight The Most, Love Each Other Most
Story first published: Monday, August 6, 2018, 22:57 [IST]
X
Desktop Bottom Promotion