For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബന്ധങ്ങളിലെ അസൂയയും അരക്ഷിതാവസ്ഥയും

|

ബന്ധങ്ങളിൽ എന്തെങ്കിലും പ്രശനം ഉള്ളതായി തോന്നുക,അല്ലെങ്കിൽ ആരെങ്കിലും അതിൽ വിള്ളൽ വീഴ്ത്തുക എന്നീ സാഹചര്യങ്ങളിൽ നിങ്ങളുടെ ബന്ധങ്ങളിൽ സുരക്ഷിതമില്ലായ്മ തോന്നും

g

ഉദാഹരണത്തിന് നിങ്ങളുടെ പങ്കാളിക്ക് ജോലിയിൽ പ്രൊമോഷൻ കിട്ടി.അവൾക്ക് നിങ്ങളെക്കാൾ ശമ്പളം കൂടുതൽ ലഭിക്കുന്നു.ഇത് നിങ്ങളുടെ ഉള്ളിൽ കുറച്ചിലും ,ഇൻഫീരിയർ തോന്നലും അരക്ഷിതാവസ്ഥയും ഉണ്ടാക്കും.നിങ്ങൾക്ക് അവൾ വിലകല്പിക്കുന്നില്ല എന്ന തോന്നലും ഉണ്ടാക്കും.കൂടുതൽ അരക്ഷിതാവസ്ഥ നിങ്ങളുടെ സമാധാനം നശിപ്പിക്കുകയും ബന്ധങ്ങളെ ഉലയ്ക്കുകയും ചെയ്യുന്നു.അതിനാൽ ഇതിന്റെ യഥാർത്ഥ കാരണം കണ്ടു പിടിച്ചു പരിഹരിക്കുക.

 കുട്ടിക്കാലത്തെ പ്രശനങ്ങൾ

കുട്ടിക്കാലത്തെ പ്രശനങ്ങൾ

നിങ്ങളുടെ കുട്ടിക്കാലത്തു തന്നെ ചിലപ്പോൾ സുരക്ഷിതമില്ലായ്മയുടെ വേര് മുളച്ചിട്ടുണ്ടാകും.കുട്ടിക്കാലത്തു നിങ്ങളെ പരിചരിച്ചിരുന്നതും സ്നേഹിച്ചിരുന്നതുമായ കാര്യങ്ങൾ വളരുമ്പോഴും പിന്തുടരും.കുട്ടിക്കാലത്തു നിങ്ങൾ അവഗണിച്ചിരുന്ന കാര്യങ്ങൾ വളരുമ്പോൾ നിങ്ങളിൽ ഭയമായി ചിലപ്പോൾ നിലകൊള്ളും.

ആത്മവിശ്വാസക്കുറവ്

വളരുംതോറും സ്വയം ഞാൻ മികച്ചതല്ല ,സ്വയമേ ഉള്ള സംശയം എന്നിവ നിങ്ങളെ സംശയാലുവും ആത്മവിശ്വാസം ഇല്ലാത്തവരും ആക്കും.

പഴയ ബന്ധത്തിലെ പ്രശ്നങ്ങൾ

പഴയകാല ബന്ധത്തിലെ മോശം കാര്യങ്ങൾ നിങ്ങളിൽ പാടുകൾ വീഴ്‍ത്തുകയും അരക്ഷിതാവസ്ഥ അടുത്ത ബന്ധത്തിന്റെ അവസാനം വരെയും ഉണ്ടാക്കുകയും ചെയ്യും.വഞ്ചനയും ചതിയും പുതിയ ബന്ധത്തിലെ വ്യക്തിയെയും വിശ്വസിക്കാൻ കഴിയാതാക്കുകയും ബന്ധത്തെ വഷളാക്കുകയും ചെയ്യും.

 യുക്തിരഹിതമായ ഭയം

യുക്തിരഹിതമായ ഭയം

അകാരണമായ ഭയവും അടിസ്ഥാന രഹിതമായ ധാരണകളും ബന്ധങ്ങളിൽ അസ്ഥിരത ഉണ്ടാക്കുന്നു.ഉദാഹരണത്തിന് നിങ്ങളുടെ പങ്കാളി ബിസിനസ് ആവശ്യത്തിനായി ടൗണിന് പുറത്തു പോകുകയാണ്.അവർ മറ്റാരെയെങ്കിലും കാണുമെന്ന് നിങ്ങൾ ആകാരണമായി ഭയക്കുന്നു.ഒന്നും ഇല്ലാത്തിടത്തു നിന്നും നിങ്ങൾ വെറുതെ കാര്യങ്ങൾ ഊഹിക്കുന്നു.നിങ്ങളുടെ പങ്കാളി ഫോൺ കാൾ എടുത്തില്ലെങ്കിൽ അദ്ദേഹത്തിന് പുതിയ സ്നേഹിതയെ കിട്ടിയതിനാൽ നിങ്ങളെ അവഗണിക്കുന്നതായി ചിന്തിക്കുന്നു.യഥാർത്ഥത്തിൽ അദ്ദേഹം മീറ്റിങ്ങിലോ വാഹനം ഓടിക്കുകയോ ആകും.

പൂർണ്ണത ആഗ്രഹിക്കുക

നിങ്ങളുടെ ബന്ധം പെർഫെക്ട് ആയിരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നു.അതിൽ നിന്നും വ്യതിചലിച്ചുള്ള എല്ലാം നിങ്ങളിൽ ഭയവും അരക്ഷിതാവസ്ഥയും നൽകുന്നു.നിങ്ങൾ പെർഫെക്ഷൻ പൂർണ്ണമായും ആഗ്രഹിക്കുകയാണെങ്കിൽ അല്ലെങ്കിൽ ബന്ധങ്ങൾ ഈ വിധത്തിൽ ആയിരിക്കണം എന്ന് ചിന്തിക്കുകയാണെങ്കിൽ അത് നടക്കാതെ പോകുമ്പോൾ നിങ്ങൾക്ക് അരക്ഷിതാവസ്ഥ അനുഭവപ്പെടുന്നു.ഇത് നിങ്ങളുടെ പങ്കാളിയുടെ സ്വഭാവത്തിൽ നിന്നും വരുന്നതല്ല പകരം ഇത് ഉള്ളിലുള്ള വികാരമാണ്.

 നിങ്ങളുടെ പങ്കാളിക്ക് അരക്ഷിതാവസ്ഥ ഉണ്ടെന്ന് എങ്ങനെ അറിയാം?

നിങ്ങളുടെ പങ്കാളിക്ക് അരക്ഷിതാവസ്ഥ ഉണ്ടെന്ന് എങ്ങനെ അറിയാം?

ബന്ധങ്ങളിൽ അരക്ഷിതാവസ്ഥയുടെ ലക്ഷണങ്ങൾ

അരക്ഷിതാവസ്ഥയിലെ വ്യക്തിയുടെ ലക്ഷണങ്ങൾ വളരെ വ്യക്തമാണ്.എന്നാൽ ആ സാഹചര്യത്തിൽ ഉള്ള ആൾക്ക് അത് കാണാൻ കഴിയില്ല.ഈ ലക്ഷണങ്ങൾ എന്തെല്ലാമെന്നും അത് ബന്ധങ്ങളെ എങ്ങനെ ബാധിക്കുമെന്നും നോക്കാം

പങ്കാളിയുടെ ഫോൺ പതിവായി പരിശോധിക്കുക

നിങ്ങൾ പങ്കാളിയുടെ ഫോൺ പരിശോധിക്കാൻ കിട്ടുന്ന അവസരങ്ങൾ ഒന്നും പാഴാക്കുകയില്ല.ആരോടെല്ലാമാണ് പങ്കാളി സംസാരിക്കുന്നത്,മെസേജ് അയക്കുന്നത് ,വാട്സ് ആപ്പ് ചെയ്യുന്നത് എന്നെല്ലാം അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നു.നിങ്ങൾ ബ്രൗസിംഗ് ഹിസ്റ്ററിയും പരിശോധിക്കുന്നു.

എന്തെങ്കിലും ചെയ്യുന്നെങ്കിൽ അത് നിങ്ങൾക്ക് ഒപ്പമായിരിക്കണം

നിങ്ങളുടെ പങ്കാളി സഹപ്രവർത്തകർക്കൊപ്പം ഒരു പാർട്ടിക്ക് പോകുകയാണെന്ന് പറയുകയാണെങ്കിൽ തന്നെ നിങ്ങൾക്ക് ഉത്കണ്ഠ തുടങ്ങും.നിങ്ങളിൽ നിന്നും അകലെയായിരിക്കുമ്പോൾ നിങ്ങൾ പങ്കാളിയെ വിശ്വസിക്കുകയില്ല.

എന്തെങ്കിലും ചെയ്യുന്നെങ്കിൽ അവർക്കൊപ്പം ആയിരിക്കണം

നിങ്ങളുടെ മുഴുവൻ ജീവിതവും അവർക്ക് ചുറ്റും ആയിരിക്കണം.നിങ്ങൾ കൂട്ടുകാർ,കുടുംബം,എല്ലാം വിട്ട് പങ്കാളിക്കൊപ്പം സമയം ചെലവിടാൻ ആഗ്രഹിക്കുന്നു.ബന്ധങ്ങളിൽ അത് അപകടം വരുത്തും.എന്തെങ്കിലും കാരണത്താൽ നിങ്ങളുടെ പങ്കാളി അടുത്ത് ഇല്ലെങ്കിൽ നിങ്ങൾ ആകുലരും ഉത്കണ്ഠ ഉള്ളവരും ആകും.

പങ്കാളിക്ക് കംഫർട് കൊടുക്കാൻ ആഗ്രഹിക്കുന്നില്ല

അരക്ഷിതാവസ്ഥ ഉണ്ടാക്കുന്നതിനുള്ള പ്രധാന കാരണം കംഫര്ട് കൊടുക്കുന്ന തരത്തിലുള്ള സംഭാഷണം ഒഴിവാക്കുന്നതാണ്.നിങ്ങൾ കാര്യങ്ങൾ നിങ്ങളിലേക്ക് ഒതുക്കി പിടിക്കുമ്പോൾ അത് സഫോക്കേറ്റഡ് ആകുകയും പൊട്ടിത്തെറി ഉണ്ടാക്കുകയും ചെയ്യും.നല്ല ബന്ധം ഉണ്ടെങ്കിൽ മാത്രമേ കംഫർട് ഉണ്ടാകുകയുള്ളൂ.

സംഭാഷണത്തിൽ നിങ്ങളുടെ മുൻ പങ്കാളിയെ ഉൾപ്പെടുത്തുക

നിങ്ങൾ ഇടയ്ക്കിടയ്ക്ക് മുൻ പങ്കാളിയെ മിസ് ചെയ്യുന്നുണ്ടോ എന്നറിയാൻ ചോദിക്കുകയോ അവരെക്കുറിച്ചു ചിന്തിക്കുന്നുണ്ടോ എന്നറിയാൻ ശ്രമിക്കുകയോ ചെയ്യുമ്പോൾ ബന്ധങ്ങളിൽ അരക്ഷിതാവസ്ഥ ഉടലെടുക്കുന്നു.ബന്ധത്തിൽ ഏർപ്പെടുന്നതിനു മുൻപ് അതിനെ സ്വയം വിലയിരുത്തണം

വീണ്ടും ഉറപ്പ് വരുത്തണം

ആ ബന്ധം നല്ലതാണെന്ന് വീണ്ടും ഉറപ്പ് വരുത്താനുള്ള പ്രേരണ നിങ്ങൾക്കുണ്ടാകണം.പങ്കാളിയോട് ചോദിക്കുമ്പോൾ ലഭിച്ചില്ലെങ്കിൽ അത് അരക്ഷിതാവസ്ഥ ഉടലെടുക്കാൻ കാരണമാകുന്നു.

 എപ്പോഴും പങ്കാളിയെ കുറ്റപ്പെടുത്തുന്നത്

എപ്പോഴും പങ്കാളിയെ കുറ്റപ്പെടുത്തുന്നത്

പങ്കാളി നിങ്ങൾക്ക് യോജിച്ചതല്ല എന്ന കാഴചപ്പാടിൽ ,അല്ലെങ്കിൽ അവർക്ക് വേറെ നല്ല പങ്കാളിയെ ലഭിക്കും എന്ന രീതിയിൽ ചിന്തിച്ചു പങ്കാളി ചതിക്കുന്നു അല്ലെങ്കിൽ വഞ്ചിക്കുന്നു എന്നു പതിവായി ആരോപിക്കുന്നു.യഥാർത്ഥത്തിൽ വഞ്ചിക്കാനുള്ള ഒരു റിസ്ക് നിങ്ങൾ അവിടെ പോസ് ചെയ്യുകയാണ് ചെയ്യുന്നത്.സ്വയം പീഡനം എന്നതിനെക്കാൾ ഒട്ടും പിന്നിലല്ല ബന്ധങ്ങളിലെ അരക്ഷിതാവസ്ഥ.ഇത് പരിഹരിക്കാൻ സാധ്യമായ എല്ലാ വഴികളും പാലിക്കുക.

ബന്ധങ്ങളിലെ അരക്ഷിതാവസ്ഥ എങ്ങനെ മറികടക്കാം ?

വിശ്വാസമില്ലായമ,തർക്കം,അടുപ്പക്കുറവ് ഇവയെല്ലാം അരക്ഷിതാവസ്ഥയുടെ തുടക്കമാണ്.അതിനാൽ തുടക്കത്തിൽ തന്നെ ഇതിന്റെ മുള നുള്ളിക്കെടുത്തുവാൻ ശ്രദ്ധിക്കുക.ഇതിനായി ചെയ്യേണ്ട ചില കാര്യങ്ങൾ ഇവയാണ്

നിങ്ങളുടെ മൂല്യം മനസിലാക്കുക

നിങ്ങൾക്ക് എന്തോ നഷ്ടപ്പെട്ടു എന്ന് തോന്നുമ്പോഴാണ് അരക്ഷിതാവസ്ഥ ഉടലെടുക്കുന്നത്.അതിനാൽ നിങ്ങൾ നിങ്ങളുടെ വില മനസിലാക്കുക.ബന്ധം വിജയിപ്പിക്കാൻ നിങ്ങൾക്ക് എന്ത് ചെയ്യാൻ കഴിയുമെന്ന് തിരിച്ചറിഞ്ഞു ചെയ്യുക.നിങ്ങളുടെ പോസിറ്റീവ് മനോഭാവം,ക്ഷമ,ഉത്സാഹം എന്നിവ നിങ്ങളുടെ പങ്കാളിയെ കൂടുതൽ സന്തോഷവും സ്നേഹവും ഇല്ലാതാക്കുന്നു.നിങ്ങൾക്ക് കുറവുള്ളതിനേക്കാൾ നിങ്ങൾക്ക് എന്ത് ചെയ്യാൻ കഴിയുമെന്ന് നോക്കുക

സ്വയം വിശ്വസിക്കുക

പങ്കാളിയോടുള്ള വിശ്വാസമില്ലായ്മ അരക്ഷിതാവസ്ഥ ഉണ്ടാക്കുന്നു.നിങ്ങൾ പങ്കാളിയെ വിശ്വസിക്കുന്നതിനു മുൻപ് സ്വയം വിശ്വസിക്കുക.പങ്കാളി ചെയ്യുന്നതിനേക്കാൾ നിങ്ങളുടെ ഇന്ദ്രിയങ്ങളെ വിശ്വസിക്കുക.നിങ്ങളുടെ ആന്തരിക ശബ്ദത്തെ വിശ്വസിക്കുക അത് നിങ്ങളോട് സത്യം പറയും.സ്വയം വിശ്വസിക്കുമ്പോൾ നിങ്ങൾക്ക് കൂടുതൽ സുരക്ഷിതത്വം തോന്നും.

സ്വതന്ത്രവും സംതുലിതവും ആകുക

ആരോഗ്യകരമായ ഒരു ബന്ധത്തിന് നിങ്ങളും പങ്കാളിയും സ്വതന്ത്രർ ആയിരിക്കണം.അതിന് നിങ്ങൾ പങ്കാളിക്കായി ഒന്നും ചെയ്യേണ്ടതില്ല എന്നർത്ഥമില്ല.നിങ്ങൾ സ്വയം തീരുമാനം എടുത്തു കാര്യങ്ങൾ ചെയ്യണം.സ്വാതന്ത്രമാകുന്നത് കൂടുതൽ ആകർഷകമാണ്.

സ്വന്തമായി ബഹുമാനം മെച്ചപ്പെടുത്തുക

നിങ്ങൾക്ക് സ്വയം ആദരം ഇല്ലെങ്കിൽ നിങ്ങൾ പങ്കാളിയെ ആശ്രയിക്കേണ്ടി വരും.എല്ലാ കാര്യത്തിലും നിങ്ങൾ പങ്കാളിയോട് അഭിപ്രായം ചോദിക്കുമ്പോൾ സമ്മർദ്ദം കൂടുകയും നിങ്ങളെ താഴേക്ക് നോക്കുകയും ചെയ്യും.അതിനാൽ സ്വയം അഭിമാനം ഉണ്ടാക്കുക.

English summary

insecurity and jealously in a relationship

you cant nurture a relationship if there is jealously and insecurity between it
Story first published: Thursday, August 23, 2018, 8:08 [IST]
X
Desktop Bottom Promotion