ഈ 11 സന്ദേശങ്ങള്‍ അവര്‍ അയക്കുന്നുണ്ടോ? എങ്കില്‍ സെക്‌സ് മാത്രമല്ല ലക്ഷ്യം

Posted By: anjaly TS
Subscribe to Boldsky

വ്യക്തി ബന്ധങ്ങളെ സാങ്കേതിക വിദ്യയിലുണ്ടായിരിക്കുന്ന മാറ്റം എങ്ങിനെയെല്ലാം സ്വാധീനിക്കുന്നു എന്നത് നമ്മെ അമ്പരപ്പിക്കുന്ന കാര്യമാണ്. വേണ്ടപ്പെട്ടവരുമായി സംവദിക്കാന്‍ അകലം എന്നത് ഒരു വെല്ലുവിളിയേ അല്ലാതെയായി മാറിയിട്ട് കാലങ്ങള്‍ കുറേയായി. സെക്കന്റുകള്‍ കൊണ്ട് ഏഴ് കടലുകള്‍ക്കപ്പുറത്തുള്ളവരെ വരെ നമ്മുടെ സന്ദേശങ്ങള്‍ കൊണ്ട് സ്പര്‍ഷിക്കാമെന്ന അവസ്ഥ.

lve

അങ്ങിനെ വരുമ്പോള്‍, ബന്ധങ്ങളെ രൂപപ്പെടുത്തുന്നതില്‍ ടെക്സ്റ്റ് മെസേജുകള്‍ക്ക് മേല്‍ കൈവന്നിട്ടുള്ള ശക്തി എത്രമാത്രമെന്ന് പ്രത്യേകം എടുത്ത് പറയേണ്ടതില്ലല്ലോ? ദമ്പതികള്‍ക്ക് സ്‌നേഹവും കരുതലുമെല്ലാം കൈമാറാന്‍ ഈ ടെക്സ്റ്റുകള്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. ബന്ധങ്ങളെ വളര്‍ത്താനും തളര്‍ത്താനും ഇവയ്ക്കാകുന്നു.

ലൈംഗീകബന്ധത്തിലേക്ക് എത്തിയ റിലേഷനാണ് നിങ്ങളുടേതെങ്കിലുള്ള കാര്യമാണ് ഇനി പറയാന്‍ പോകുന്നത്. നിങ്ങള്‍ തമ്മില്‍ ഉറപ്പായും ഒരു കെമിസ്ട്രിയുണ്ടാകും. എന്നാല്‍ ലൈംഗീകതയ്ക്ക് അപ്പുറത്തേക്ക് ആ ബന്ധത്തെ വളര്‍ത്തണമോ എന്ന കാര്യത്തില്‍ നിങ്ങള്‍ക്ക് ആശയക്കുഴപ്പം ഉണ്ടാവാം. ഈ ബന്ധത്തില്‍ എവിടെ എത്തി നില്‍ക്കുന്നു നിങ്ങള്‍ എന്ന് വിലയിരുത്തുന്നതിനായി മുതിരാനും നിങ്ങള്‍ തയ്യാറായേക്കില്ല. എന്നാല്‍ ഒരു വഴിയുണ്ട്.

lve

ടെക്സ്റ്റ് ചെയ്യുന്നവരാണ് നിങ്ങള്‍ എങ്കില്‍ പങ്കാളിയുടെ സന്ദേശങ്ങളില്‍ നിന്നും നിങ്ങളില്‍ അവര്‍ക്ക് താത്പര്യം ഉണ്ടോ എന്ന സൂചന കണ്ടെത്താനാവും. നിങ്ങളില്‍ താത്പര്യം ജനിപ്പിക്കും വിധമാണ് സന്ദേശങ്ങള്‍ എങ്കില്‍ സെക്‌സിന് അപ്പുറത്തേക്ക് ബന്ധം വളര്‍ത്താന്‍ ആ വ്യക്തിക്ക് താത്പര്യം ഉണ്ടെന്നാണ് അത് വ്യക്തമാക്കുന്നത്.

നിങ്ങള്‍ ഇതുവരെ ഡേറ്റ് ചെയ്തിട്ടില്ലാത്ത പത്ത് വ്യക്തികളിലും ഇതൊന്ന് പരീക്ഷിക്കൂ.

lve

1. ബോറടിപ്പിച്ച് കൊല്ലുന്നുണ്ടോ?

ആ വ്യക്തിയെ കുറിച്ച് നിങ്ങളോട് പറയുകയാണ്, അല്ലെങ്കില്‍ ഇപ്പോള്‍ വായിച്ചു കൊണ്ടിരിക്കുന്ന പുസ്തകത്തെ കുറിച്ചോ, ഏര്‍പ്പെട്ടിരിക്കുന്ന പദ്ധതിയെ കുറിച്ചുമെല്ലാം നിങ്ങളോട് സന്ദേശങ്ങളിലൂടെ സംസാരിക്കുകയാണ് എങ്കില്‍ ആ വ്യക്തിക്ക് നിങ്ങളില്‍ താത്പര്യം ഉണ്ടെന്നുള്ളതിന്റെ സൂചനയാണ് അത്. ആ സന്ദേശങ്ങള്‍ നിങ്ങളെ ബോറടിപ്പിക്കും എങ്കിലും. ഒരു പ്രയോജനവുമില്ലാത്ത കാര്യങ്ങളായിരിക്കും അവര്‍ പറയുക. എന്നാല്‍ അവരുടെ ജീവിതത്തെ കുറിച്ച് ഒരു മുഖവുര തരികയാണ് ഇതിലൂടെ. സെക്‌സ് മാത്രമാണ് അവര്‍ക്ക് വേണ്ടത് എങ്കില്‍ അവരെ കുറിച്ചുള്ള ഈ കാര്യങ്ങളൊക്കെ നിങ്ങളോട് പറയേണ്ട കാര്യമില്ല.

lve

2. അഭിപ്രായം ചോദിച്ചു വരും

പുതപ്പിനടിയില്‍ മാത്രമാണ് നിങ്ങളെ വേണ്ടത് എങ്കില്‍ ഒരു വ്യക്തി ഒരിക്കലും നിങ്ങളോട് അവര്‍ നേരിടുന്ന പ്രശ്‌നത്തിന് പരിഹാരം കാണാനുള്ള വഴി നിര്‍ദേശിക്കാന്‍ ആവശ്യപ്പെട്ട് വരില്ല. വ്യക്തിപരമായി നിങ്ങളോട് ഒരുതരത്തിലും അടുക്കാനും അവര്‍ തയ്യാറാവില്ല. അവരുടെ ജീവതത്തെ ബാധിക്കുന്ന ഏതെങ്കിലും കാര്യത്തില്‍ നിങ്ങളുടെ ചിന്തയും, അഭിപ്രായങ്ങളും തേടുകയാണ് എങ്കില്‍, സെക്‌സിന് അപ്പുറം അവര്‍ നിങ്ങളില്‍ നിന്നും പ്രതീക്ഷിക്കുന്നുണ്ടെന്ന് വ്യക്തം.

lve

3. ഇടയ്ക്കിടെയുള്ള സന്ദേശങ്ങള്‍

നിങ്ങളുമായി സംസാരിക്കാന്‍ അവര്‍ എപ്പോഴും മുന്‍കൈയെടുത്ത് വരുന്നുണ്ട് എങ്കില്‍, സെക്‌സ് ആവശ്യപ്പെട്ടല്ല അത് എങ്കില്‍, ആ വ്യക്തി നിങ്ങളില്‍ വളരെ അധികം ആകൃഷ്ടനായിട്ടുണ്ടെന്ന് ചുരുക്കം. ഒരു രാത്രി മാത്രമാണ് അവര്‍ക്ക് നിങ്ങളില്‍ നിന്നും വേണ്ടത് എങ്കില്‍ ഓരോ കാരണങ്ങള്‍ സൃഷ്ടിച്ച് അവര്‍ നിങ്ങളോട് സംസാരിക്കുന്നതിനായി നിരന്തരം എത്തില്ല.

lve

4. ക്ഷമ ചോദിച്ചുള്ള സന്ദേശങ്ങള്‍

എപ്പോഴും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ഒരു വ്യക്തിക്ക് ഒപ്പം തുടരാന്‍ ഒരു പെണ്‍കുട്ടിയും ആഗ്രഹിക്കില്ല. ഒരാഴ്ചയില്‍ ഒരു നൂറ് തവണ ക്ഷമ യാചിച്ച് വരുന്ന പുരുഷനെ സഹിക്കാന്‍ ഏത് പെണ്‍കുട്ടിയാണ് തയ്യാറാവുക? എന്നാല്‍ ഹൃദയം തുറന്ന് ക്ഷമ ചോദിക്കുകയും, ആ തെറ്റ് ആവര്‍ത്തിക്കാതിരിക്കുകയും ചെയ്യുന്ന പുരുഷനെ ആയിരിക്കും സ്ത്രീ ഹൃദയത്തോട് ചേര്‍ക്കുക.

lve

5. ഗൗരവമേറിയ, സങ്കീര്‍ണമായ സന്ദേശങ്ങള്‍

സെക്‌സ് മാത്രം ലക്ഷ്യം വെച്ചുള്ള വ്യക്തിയാണ് എങ്കില്‍ ജീവിതത്തെ കുറിച്ചും, പ്രപഞ്ചത്തെ കുറിച്ചുമെല്ലാം ഗൗരവമേറിയ കാര്യങ്ങള്‍ അവര്‍ നിങ്ങളുമായി സംവദിക്കാന്‍ സമയം കളയില്ല. നിങ്ങളുടെ ചിന്തകളെ ഉണര്‍ത്താന്‍ ശ്രമിക്കുകയും, നിങ്ങള്‍ക്ക് വേണ്ടി മനസ് തുറക്കാന്‍ അവര്‍ തയ്യാറാവുകയും ചെയ്താല്‍ ഫിസിക്കല്‍ റിലേഷന് അപ്പുറം അവര്‍ ആഗ്രഹിക്കുന്നുണ്ടെന്ന് മനസിലാക്കാം.

lve

6. ഗുഡ് മോണിങ് ടെക്‌സ്റ്റുകള്‍

സെക്‌സിന് വേണ്ടി മാത്രം നിങ്ങളെ ആവശ്യമുള്ള വ്യക്തികളാണ് എങ്കില്‍ നിങ്ങള്‍ക്ക് രാവിലെ ഗുഡ്‌മോണിങ് എന്നുള്ള സന്ദേശം അയക്കാന്‍ പോലും അവര്‍ മുതിരില്ല. കിടക്കയില്‍ നിങ്ങളെ വേണം എന്ന് ആഗ്രഹിക്കുന്നവരാണ് എങ്കില്‍ ആ സമയം മാത്രം നോക്കി നിങ്ങളെ ബന്ധപ്പെടുന്നവരായിരിക്കും മറ്റുള്ളവര്‍. നിങ്ങള്‍ക്ക് നല്ല പ്രഭാതം ആശംസിക്കുക മാത്രമാണ് അവരുടെ ലക്ഷ്യം എങ്കില്‍ സെക്‌സിന് അപ്പുറത്തേക്ക് ആ ബന്ധം കടക്കാന്‍ പ്രാപ്തമാണെന്ന് മനസിലാക്കുമല്ലോ...

lve

7. ടിവി ഷോകളെ കുറിച്ചുള്ള സന്ദേശങ്ങള്‍

ഗെയിം ഓഫ് ത്രോണിന്റെ ഏറ്റവും പുതിയ എപ്പിസോഡിനെ കുറിച്ച് നിങ്ങള്‍ ഒന്നും ചോദിച്ചിട്ടുണ്ടാവില്ല. എന്നാല്‍ അവര്‍ ഓരോ സൂക്ഷ്മാംശങ്ങളും എടുത്ത് നിങ്ങളോട് പറയും. നിങ്ങളുമായി വ്യക്തിബന്ധം രൂപപ്പെടുത്താനും, നിങ്ങളോട് സംസാരിക്കാന്‍ ഒരു കാരണമായും ആയിരിക്കും അവര്‍ ഇത് ഉപയോഗിക്കുക. സെക്‌സ് താത്പര്യം മാത്രമുള്ളവരാണ് എങ്കില്‍ നിങ്ങളോട് ഇതെല്ലാം വിശദീകരിച്ച് സമയം കളയാന്‍ അവര്‍ തയ്യാറാവില്ല.

lve

8. അനുമോദനങ്ങള്‍

നിങ്ങളുടെ മനോഹരമായ ചര്‍മത്തേയും ശരീര സൗന്ദര്യത്തേയും പുകഴ്ത്തിയുള്ള അനുമോദനങ്ങളായിരിക്കില്ല ഇത്തരക്കാരില്‍ നിന്നും വരിക. നിങ്ങളുടെ വ്യക്തിത്വത്തേയും, ജീവിതത്തേയുമാണ് അവര്‍ അഭിനന്ദിക്കുന്നത് എങ്കില്‍ സെക്‌സിന് അപ്പുറത്തേക്ക് നിങ്ങളെ അവര്‍ ജീവിതത്തില്‍ ആഗ്രഹിക്കുന്നുണ്ട് എന്ന് വ്യക്തം.

lve

9. ആകാംക്ഷ നിറഞ്ഞ സന്ദേശങ്ങള്‍

നിങ്ങളില്‍ ഒരു വ്യക്തിക്ക് താത്പര്യം ഉണ്ടോ എന്ന് വ്യക്തമായി അറിയാന്‍,അവര്‍ അയക്കുന്ന സന്ദേശങ്ങളില്‍ നിങ്ങളെ കുറിച്ച് കൂടുതല്‍ അറിയാനുള്ള ആകാംക്ഷയുണ്ടോ എന്ന് നോക്കുക. സെക്‌സ് മാത്രമാണ് അവരുടെ താത്പര്യം എങ്കില്‍, നിങ്ങളുടെ കുടുംബം, സ്വപ്‌നങ്ങള്‍, ലക്ഷ്യങ്ങള്‍ എന്നിവയെ കുറിച്ചറിയാനൊന്നും അവര്‍ മെനക്കെടില്ല.

lve

10. തമാശ നിറയുന്ന സന്ദേശങ്ങള്‍

നിങ്ങളെ ഒരു വ്യക്തി ചിരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട് എങ്കില്‍ നിങ്ങളില്‍ അവരോടുള്ള ഇഷ്ടം ജനിപ്പിക്കാനാണ് അവരുടെ ശ്രമം. നിരന്തരം സന്ദേശങ്ങളിലൂടെ നിങ്ങളുടെ മുഖത്ത് ഒരു ചിരി കൊണ്ടുവരാന്‍ അവര്‍ക്ക് സാധിക്കുന്നുണ്ട് എങ്കില്‍ സെക്‌സ് അല്ല അവരുടെ ലക്ഷ്യം എന്ന് വ്യക്തം.

lve

11. ജന്മദിനാശംസകള്‍ നേര്‍ന്നുള്ള സന്ദേശങ്ങള്‍

സെക്‌സാണ് നിങ്ങളില്‍ നിന്നും അവര്‍ പ്രതീക്ഷിക്കുന്നതെന്ന് ഇരിക്കട്ടേ. എന്നാല്‍ നിങ്ങളുടെ ജന്മദിനം ഓര്‍ത്തു വയ്ക്കാന്‍ പോലും അവര്‍ മെനക്കെടില്ല. ജന്മദിന സന്ദേശം അയക്കാന്‍ മുതിരുകയും ഇല്ല. ജന്മദിനത്തിന് ആശംസ നേര്‍ന്ന് സന്ദേശം അയച്ചിട്ടുണ്ട് എങ്കില്‍ നിങ്ങളില്‍ നിന്നും അവര്‍ സെക്‌സ് മാത്രം അല്ല പ്രതീക്ഷിക്കുന്നത്.

English summary

If He Sent These Texts, He Wants More Than Sex

When the two can manage and overcome the difficulties they encounter, romance may continue for a long. If you have entered a level in which you know that the relationship will remain steady for a long time, then let your boyfriend know that.
Story first published: Saturday, April 21, 2018, 14:37 [IST]