For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലൈംഗിക ബന്ധത്തിലെ സ്ത്രീ പരിക്കുകള്‍ നിസ്സാരമല്ല

By Aparna
|

ലൈംഗികത ആസ്വദിക്കാനുള്ളതാണ്. എന്നാല്‍ പങ്കാളികള്‍ രണ്ട് പേരും ഒരു പോലെ ആസ്വദിച്ചാല്‍ മാത്രമേ അത് പൂര്‍ണതയില്‍ എത്തുകയുള്ളു. ശാരീരികമായും മാനസികമായും സന്തോഷം തരുന്ന ഒന്നാണ് ലൈംഗികത. എന്നാല്‍ അതേ സമയം ഇത് ചിലപ്പോള്‍ അപകടകരമായിരിക്കും. ഇത്തരം കാര്യങ്ങള്‍ പങ്കാളികള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് നിങ്ങളിലെ ബന്ധത്തെ വളരെയധികം പ്രശ്‌നമാക്കുന്നു. സെക്‌സിനിടയില്‍ ഒഴിവാക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഒഴിവാക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കണം. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് ഏത് വിധത്തിലും നിങ്ങളുടെ സന്തോഷം ഇല്ലാതാക്കുന്നു.

<strong>Most read: ദാമ്പത്യത്തില്‍ ഈപെണ്‍രഹസ്യങ്ങള്‍ പുരുഷനറിയണം</strong>Most read: ദാമ്പത്യത്തില്‍ ഈപെണ്‍രഹസ്യങ്ങള്‍ പുരുഷനറിയണം

ശാരീരിക ബന്ധത്തിനിടയിലുള്ള രസംകൊല്ലികളാണ് ഇത്തരം പരിക്കുകള്‍. എന്നാല്‍ പലരും ഇതിന് വേണ്ടത്ര പ്രാധാന്യം നല്‍കുന്നില്ല. ഇത് പലപ്പോഴും പിന്നീടുള്ള പ്രശ്‌നങ്ങളിലേക്ക് വില്ലനാവുന്ന അവസ്ഥയാണ് ഉള്ളത്. പലരും ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാതിരിക്കുമ്പോള്‍ അത് നിങ്ങളിലെ ബന്ധത്തിന് പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.

യോനിയില്‍ മുറിവുകള്‍

യോനിയില്‍ മുറിവുകള്‍

ലൈംഗിക ബന്ധത്തിനിടക്ക് യോനിയില്‍ മുറിവുണ്ടാവുന്നത് സാധാരണമാണ്. എന്നാല്‍ ഇത് പലപ്പോഴും അണുബാധ പോലുള്ള പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നുണ്ട്. ശാരീരിക ബന്ധത്തിനിടക്ക് ലൂബ്രിക്കേഷന്‍ കുറയുന്നതിന്റെ ഫലമായാണ് പലപ്പോഴും യോനിയില്‍ മുറിവുകള്‍ ഉണ്ടാവുന്നത്. ഇത് ഇന്‍ഫെക്ഷന്‍ ഇല്ലാതെ നോക്കേണ്ടത് വളരെ അത്യാവശ്യമാണ്. അല്ലെങ്കില്‍ അത് നിങ്ങളുടെ ബന്ധത്തിനും വിള്ളല്‍ വീഴ്ത്തുന്നു. മാത്രമല്ല ഇത് പങ്കാളിക്ക് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതില്‍ ഭയം ഉണ്ടാക്കുകയും ചെയ്യുന്നു.

യോനിയിലെ വേദന

യോനിയിലെ വേദന

സ്ത്രീകളില്‍ പലപ്പോഴും ലൈംഗിക ബന്ധത്തിന്റെ സമയത്ത് അതികഠിനമായ വേദന ഉണ്ടാവുന്നു. ഇത് സാധാരണമായുള്ള ഒരു കാര്യമായതു കൊണ്ട് തന്നെ വളരെയധികം കാര്യമാക്കേണ്ടതില്ല. അതുകൊണ്ട് ലൈംഗിക ബന്ധത്തിന് ശേഷം ഇളം ചൂടുവെള്ളത്തില്‍ യോനി കഴുകുന്നത് എന്തുകൊണ്ടും നല്ലതാണ്. വേദന കൂടുന്നത് പല സ്ത്രീകളേയും ലൈംഗിക ബന്ധത്തില്‍ നിന്ന് പുറകോട്ട് വലിക്കുന്നു.

സന്ധിവേദന

സന്ധിവേദന

പലപ്പോഴും സന്ധിവേദന പോലുള്ള പ്രശ്‌നങ്ങളും ലൈംഗിക ബന്ധത്തില്‍ ഉണ്ടാവുന്നുണ്ട്. കാലുകളും തുടയുമാണ് ഏറ്റവും അധികം വേദന ഉണ്ടാവുന്നത്. അതുകൊണ്ട് പലരും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഉണ്ടാവുന്ന ഇത്തരം വേദനകളെ അവഗണിക്കരുത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള കാര്യങ്ങളിലും വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

ലിംഗത്തിലെ പുകച്ചില്‍

ലിംഗത്തിലെ പുകച്ചില്‍

പല അവസ്ഥയിലും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ പല പുരുഷന്‍മാരിലും ലിംഗത്തിലെ പുകച്ചില്‍ ഒരു പ്രശ്‌നമാണ്. അതുകൊണ്ട് ഇത്തരം കാര്യങ്ങളും നിങ്ങളുടെ ലൈംഗികാസ്വാദനത്തിന് തടസ്സം നില്‍ക്കുന്ന കാര്യങ്ങളാണ്. ഇത്തരം അപകടങ്ങളെ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. മൂഡ് ക്രിയേറ്റ് ചെയ്ത് ബന്ധപ്പെട്ടാല്‍ അത് പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

വൃത്തിയില്ലായ്മ

വൃത്തിയില്ലായ്മ

പലപ്പോഴും ലൈംഗിക ബന്ധത്തിലെ ഏറ്റവും ശ്രദ്ധിക്കേണ്ട ഒന്നാണ് വൃത്തിയില്ലാത്ത സ്ഥലങ്ങളിലെ ലൈംഗിക ബന്ധം. വൃത്തിയില്ലാത്ത സ്ഥലങ്ങള്‍ ഇതിന് വേണ്ടി തിരഞ്ഞെടുക്കുമ്പോള്‍ അത് അണുബാധ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. ചര്‍മ്മത്തില്‍ ചൊറിച്ചില്‍, ചുവന്ന തടിപ്പ് എന്നിവ ഉണ്ടാവുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. ഇത് പലപ്പോഴും പങ്കാളികള്‍ക്കിടയില്‍ അകലം സൃഷ്ടിക്കുന്നു.

ഒന്നിച്ചുള്ള കുളി

ഒന്നിച്ചുള്ള കുളി

പല ദമ്പതികളും ലൈംഗിക ബന്ധത്തിനു ശേഷം ഒന്നിച്ച് കുളിക്കാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ ഇവിടേയും അപകടങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ലൈംഗിക ബന്ധത്തിന് ശേഷം സോപ്പ് ഉപയോഗിച്ച് സ്വകാര്യഭാഗങ്ങള്‍ വൃത്തിയാക്കുമ്പോള്‍ അത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. മാത്രമല്ല തെന്നി വീഴുന്നതിനുള്ള സാധ്യതയും വളരെ കൂടുതലാണ്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.

English summary

Common love making injuries and how to treat them

Common love making injuries and how to treat them, take a look.
Story first published: Saturday, December 1, 2018, 15:44 [IST]
X
Desktop Bottom Promotion