For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്നേഹത്തിനു സത്യസന്ധതയാണു മുഖ്യം

|

സ്നേഹിക്കാൻ തീരുമാനിക്കുന്നത് ജീവിതത്തിലെ ധീരമായ ഒരു തീരുമാനമാണ്. മറ്റൊരാളുടെ തീരുമാനത്തിനും അംഗീകാരത്തിനും വേണ്ടി സ്വയം സമർപ്പിക്കുകയാണ് ഇവിടെ ചെയ്യുന്നത്. ആ തീരുമാനം അനുകൂലമായിരിക്കുമെന്നു യാതൊരു നിർബന്ധവും ഉറപ്പുമില്ല.

j

ചിലപ്പോൾ നിഷ്കരുണം പുറന്തള്ളപ്പെടുകയും ചെയ്യാം. ഒരുപാട് നാൾ ഒരു മുഖം മൂടിയണിഞ്ഞ് സ്നേഹിക്കാനോ പ്രേമിക്കാനോ കഴിയില്ല. എന്തിനു ഒരു ചെറിയ സൌഹൃദം പോലും ഒരു മുഖം മൂടിയിൽ ഒരുപാട് നാൾ മുന്നോട്ട് പോവില്ല. ഒരു ദിവസം അതഴിഞ്ഞ് വീഴുക തന്നെ ചെയ്യും. മിക്കവാറും അതണിഞ്ഞ ആൾ അറിയാതെയായിരിക്കും മുഖം മൂടി അഴിഞ്ഞ് പോകുന്നത്.

കുറവുകളോട് കൂടി അംഗീകരിക്കുകയും സ്നേഹിക്കുകയും ചെയ്യുക.

കുറവുകളോട് കൂടി അംഗീകരിക്കുകയും സ്നേഹിക്കുകയും ചെയ്യുക.

സ്നേഹം ആരംഭിച്ചതിനു ശേഷം വല്ലാതെ വിരസതയനുഭവപ്പെട്ടു തുടങ്ങിയാൽ സ്നേഹം കുറെക്കൂടി ശക്തിയാക്കാൻ സമയമായി എന്നർത്ഥം. ആദ്യം കുറച്ച് നാൾ തികച്ചും ഉപരിപ്ലവമായി ബന്ധം മുന്നോട്ട് കൊണ്ടു പോകാൻ കഴിയും. അതിനു ശേഷം ബന്ധത്തിനു കൂടുതൽ ഇന്ധനം കൂടിയെ തീരൂ. പക്ഷെ സ്നേഹം എങ്ങനെ കൂടുതൽ ശക്തിയുള്ളതാക്കാം. അതിനു ഒരു വഴിയെ ഉള്ളു. മുഖം മൂടിയില്ലാതെ സ്വയം അവതരിപ്പിക്കുക. തികച്ചും പച്ചയായി ഒരാളെ ഇഷ്ടപ്പെടാൻ കഴിഞ്ഞാൽ പിന്നീട് ആ ബന്ധത്തിൽ ഭയപ്പെടാൻ ഒന്നുമില്ല. അതായത് മറ്റൊരു രീതിയിൽ പറഞ്ഞാൽ ഒരാളെ അയാളുടെ എല്ലാ കുറവുകളോട് കൂടി അംഗീകരിക്കുകയും സ്നേഹിക്കുകയും ചെയ്യുക. ഹൃദയം തുറന്ന് ഒരാളെ സ്നേഹിക്കുകയും സ്വയം യഥാർത്ഥത്തിൽ എന്താണോ അത് അയാളെ അറിയിക്കുകയും ചെയ്യുക.

രണ്ടാളും ഒരുമിച്ച് സ്വന്തം ദൌർബല്യം മറ്റേയാളുടെ മുന്നിൽ പ്രദർശിപ്പിക്കുക എന്നത് ഒരു നല്ല കാര്യമാണ്. രണ്ടാളും പരസ്പരം അവരവർക്കുള്ള സ്വഭാവസവിശേഷതകളെയും ഭ്രാന്തിനെയും അംഗീകരിക്കുകയും അതിൽ തമാശ കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യുന്നത് ബന്ധത്തിനു ആഴം കൂട്ടാൻ സഹായിക്കും. സ്വന്തം കുറവ് മറ്റെയാൾ മനസ്സിലാക്കുന്നത് തെറ്റില്ല എന്നു തീരുമാനിക്കുന്നതോടെ പങ്കാളിയെ ജീവിതത്തിലേക്ക് പൂർണ്ണമായി സ്വാഗതം ചെയ്യലായി. മേക്കപ്പില്ലാതെയും വൃത്തിഹീനമായും പങ്കാളിയുടെ മുന്നിൽ പ്രത്യക്ഷപ്പെടാൻ തയ്യാറാവണം. കൂടാതെ മനസ്സിൽ കഠിനമായ ദേഷ്യം തോന്നിയാൽ അത് പ്രകടിപ്പിക്കാൻ കഴിയണം. നെഗറ്റീവ് വികാരങ്ങളും ജീവിതത്തിന്റെ ഭാഗമാണെന്നു മനസ്സിലാക്കണം. ദേഷ്യം, അസൂയ, വെറുപ്പ് എന്നിങ്ങനെയുള്ള വികാരങ്ങൾ എല്ലാവർക്കുമുണ്ടാകുമെന്നു അറിയണം. അതിൽ മോശം തോന്നാൻ ഒന്നുമില്ലെന്നും അറിയുക.

ബന്ധത്തിൽ തമാശ

ബന്ധത്തിൽ തമാശ

ഒരു ബന്ധം പുതുമയുള്ളതായി സൂക്ഷിക്കാൻ പ്രധാനമായും രണ്ടാളും പ്രയത്നിക്കണം. മറ്റേയാൾക്ക് സന്തോഷകരമാകും എന്നുറപ്പുള്ള കാര്യങ്ങൾ ചെയ്യാൻ സമയം കണ്ടെത്തണം. ബന്ധങ്ങൾ തളിർത്ത് വളരാൻ പ്രധാനമായും ചെയ്യേണ്ടത് ഇതാണ്. പക്ഷെ പലരും പലപ്പോഴും മറന്നു പോകുന്നതും ഇതാണ്.

സ്വയം മുഴുവനായി മറ്റേയാളുടെ മുന്നിൽ അവതരിപ്പിക്കുന്നത് ജീവിതത്തിലെ വലിയ റിസ്കാണ്. ഒരാളുടെ മനസ്സിന്റടിയിൽ അടിഞ്ഞു കൂടിയിരിക്കുന്ന ഭയങ്ങൾ മറ്റേയാളുടെ മുന്നിൽ അവതരിപ്പിക്കുമ്പോൾ ഇരുവരും തമ്മിലുള്ള അടുപ്പം വർദ്ധിപ്പിക്കും. രണ്ടു പേർക്കും നല്ല സുരക്ഷിതത്വ ബോധം തോന്നും. പക്ഷെ പങ്കാളി ഒരു മറയുമില്ലാതെ മനസ്സിലാക്കുകയും ചെയ്യും. അത് ഒരു ബുദ്ധിമുട്ട് പിന്നീടെപ്പോഴെങ്കിലും ഉണ്ടാക്കാം. മറ്റെല്ലാത്തിലുമെന്ന പോലെ ഇവിടെയും റിസ്ക് എടുത്തേ മതിയാകൂ.

പങ്കാളിയുടെ ആവശ്യങ്ങൾക്ക് മുൻഗണന കല്പിക്കുന്നത് ബന്ധത്തിന്റെ ഊഷ്മളത നിലനിർത്താൻ ഏറെ സഹായിക്കും. അത് എത്ര ബുദ്ധിമുട്ട് ആയി തോന്നിയാലും അത് ചെയ്തേ തീരൂ. മറ്റേയാളെ പൂർണ്ണമായി അംഗീകരിക്കാനുള്ള ഏക മാർഗ്ഗമാണത്.

വികാരപരമായി നഗ്നരാവുന്നത് ബന്ധം വളരാനുള്ള മറ്റൊരു നല്ല മാർഗ്ഗമാണ്. എല്ലാ ബന്ധങ്ങളും വളർന്നു വികസിക്കുമെന്നും പന്തലിക്കുമെന്നും ഒരു ഉറപ്പും ആർക്കുമില്ല. എങ്കിലും ബന്ധം നിലനിൽക്കുന്ന സമയത്ത് അതിനോട് നൂറു ശതമാനം സത്യസന്ധത പുലർത്തിയെ മതിയാവൂ. പങ്കാളിയോടു മനസ്സിൽ തോന്നുന്നത് മുഴുവൻ പറയുക. അടുപ്പം വളർത്താൻ ഇതിലും നല്ലൊരു മാർഗ്ഗമില്ല. ഇനി ബന്ധം പിരിയുകയാണെങ്കിൽ ഒരു ജീവിത കാലത്തേക്കുള്ള ഒാർമ്മകൾ സമ്മാനമായി ലഭിക്കുകയും ചെയ്യും.

പങ്കാളിയുടെ മുന്നിൽ എപ്പോഴും ബുദ്ധിമാൻ അല്ലെങ്കിൽ ബുദ്ധിമതി ചമയേണ്ട കാര്യമില്ല. വാതോരാതെ വിഡ്ഢിത്തം വിളമ്പുകയുമാകാം. ബന്ധത്തിൽ തമാശ നിലനിർത്താൻ ഇതിലും നല്ലൊരു മാർഗ്ഗമില്ല. തമാശ ഏതൊരു ബന്ധത്തിന്റെയും ജീവനാഡിയാണ്. തകർന്നു കൊണ്ടിരിക്കുന്ന ബന്ധങ്ങളെ പുനരുജ്ജീവിപ്പിക്കാൻ തമാശകൾക്കാവും.

സുഹൃത്തുക്കളെ അടുത്തറിയാൻ ശ്രമിക്കണം.

സുഹൃത്തുക്കളെ അടുത്തറിയാൻ ശ്രമിക്കണം.

പങ്കാളിയുടെ സുഹൃത്തുക്കളെ അടുത്തറിയാൻ ശ്രമിക്കണം. പങ്കാളിയെപ്പറ്റി കൂടുതലറിയാനുള്ള ഒരു നല്ല മാർഗ്ഗമാണിത്. സ്വന്തം കൂട്ടുകാരെ പങ്കാളിക്ക് പരിചയപ്പെടുത്തുകയുമാവാം. ഇതിൽ ശ്രദ്ധിക്കേണ്ട ഒരു വിഷയമുണ്ട്. പങ്കാളി സുഹൃത്തുക്കളെ പരിചയപ്പെടുത്താൻ തയ്യാറാവുന്നുവെങ്കിൽ ബന്ധം കൂടുതൽ ശക്തമാക്കാൻ അവൻ അല്ലെങ്കിൽ അവൾ ആഗ്രഹിക്കുന്നുവെന്നതിന്റെ ഏറ്റവും ഉത്തമമായ ഉദാഹരണമാണ്. സുഹൃത്തുക്കൾ അന്യരായി തുടരുകയാണെങ്കിൽ ബന്ധത്തിന്റെ ഭാവി ഏതാണ്ട് ഊഹിക്കാൻ കഴിയും.

ഒരുമിച്ച് നൃത്തം ചെയ്യുക. ഒരുമിച്ച് നൃത്തം ചെയ്യാൻ ബുദ്ധിമുട്ടാണെങ്കിൽ ഹൃദയങ്ങൾക്കും ഒരുമിക്കാൻ ബുദ്ധിമുട്ടായിരിക്കും.

പങ്കാളിയുടെ ഹോബിയിൽ പങ്കു ചേരുക. മടിച്ചു നിൽക്കാതെ പരീക്ഷിക്കാൻ തയ്യാറാവുന്നതാണ് മുഖ്യം. പലപ്പോഴും നാണം കെടേണ്ടതായി വരും. സ്വന്തം കംഫർട്ട് സോണിൽ നിന്നും പുറത്ത് കടക്കാൻ തയ്യാറാവണം. നിരന്തരമായ പ്രയത്നം കൊണ്ടു മാത്രമേ നമുക്ക് ഏത് ജോലിയിലും വിജയിക്കാൻ കഴിയൂ. അതുകൊണ്ടു പരീക്ഷണത്തിന്റെ ഫലം എന്താകുമെന്നു ആലോചിച്ച് വിഷമിക്കേണ്ട. അതിൽ പങ്കുചേരാനുള്ള മനസ്സാണ് മുഖ്യം. പങ്കാളി തീർച്ചയായും ആ മനസ്സിനെ അംഗീകരിക്കുകയും മതിപ്പോടെ കാണുകയും ചെയ്യും.

സ്ഥിരമായി ഫോൺ ചെയ്ത് പങ്കാളിയെ ശല്യപ്പെടുത്തരുത്. നല്ല ഒരു ബന്ധത്തിനു എല്ലാവർക്കും ഒരു സ്പേസ് അനുവദിക്കേണ്ടത് അത്യാവശ്യമാണ്. ഫോൺ ബന്ധങ്ങളെ വളർത്താനായി ഉപയോഗിക്കണം. ഒരിക്കലും തകർക്കാനാകരുത്.

English summary

because-it-s-even-better-when-they-love-you-for-who-you

Recognizing that negative emotions are also part of life. Knowledge of everyone's feelings of anger, envy and hatred,
X
Desktop Bottom Promotion