20കളിലെ പുരുഷമോഹം

Posted By:
Subscribe to Boldsky

20കളിലെ പുരുഷമോഹം

20 വയസ് പുരുഷന്മാരെ സംബന്ധിച്ചിടത്തോളം ടീനേജ് വിട്ടു യൗവനത്തിന്റെ തുടക്കമാണെന്നു പറയാം. ഇതുകൊണ്ടുതന്നെ ഇൗ പ്രായത്തില്‍ ഇവര്‍ക്കു മോഹങ്ങള്‍ പലതാണ്.

സാധാരണ ഗതിയില്‍ 20 വയസിലെ പുരുഷമോഹങ്ങളെക്കുറിച്ചറിയൂ,

പല സ്‌ത്രീകള്‍ക്കൊപ്പം സമയം ചെലവിടുക

പല സ്‌ത്രീകള്‍ക്കൊപ്പം സമയം ചെലവിടുക

ആണ്‍കുട്ടിയില്‍ നിന്നും പുരുഷനായി മാറുന്ന ഈ കാലയളവില്‍ സാധ്യമാകുന്നത്ര സ്‌ത്രീകള്‍ക്കൊപ്പം ജീവിതം ആഘോഷിക്കാനാണ്‌ കൂടുതല്‍ പേരും ഇഷ്ടപ്പെടുക. പലരുമായുള്ള ഇടപെടല്‍ പല സ്‌ത്രീകള്‍ക്കും ഇഷ്ടമാവില്ല എന്നും അവരുമായി സൗഹൃദത്തിലാകാന്‍ മടിക്കുമെന്നും അറിയാമെങ്കിലും ഈ ശീലം ഈ പ്രായത്തില്‍ വേണ്ടന്നു വയ്‌ക്കില്ല. യഥാര്‍ത്ഥ പങ്കാളിയെ കണ്ടെത്തുന്നത്‌ വരെ ഇത്തരത്തിലുള്ള രസങ്ങള്‍ ഈ പ്രായത്തില്‍ പുരുഷന്‍മാരില്‍ പലരും തുടരും.

ലൈംഗിക ബന്ധം

ലൈംഗിക ബന്ധം

ഇരുപതുകളിലുള്ള പുരുഷന്‍മാര്‍ ഏറെ ആഗ്രഹിക്കുന്ന ഒന്നാണ്‌ ലൈംഗിക ബന്ധം. ഏറെ ഉണ്ടാവുകയും ചെയ്യും. ഒരു ദശാബ്ദത്തോളമുള്ള ഹോര്‍മോണ്‍ വ്യതിയാനത്തിന്‌ ശേഷം ഇരുപതുകളില്‍ ഇത്‌ മതിയായി ഉണ്ടായെന്ന്‌ വരില്ല. െൈലംഗിക ആസ്‌ക്തി ഇക്കാലയളവില്‍ വളരെ കൂടുതലായിരിക്കും.

ബന്ധങ്ങള്‍

ബന്ധങ്ങള്‍

സ്വന്തം പങ്കാളിയെ കണ്ടെത്തുന്നത്‌ വരെ ബാധ്യതയാകുന്ന ബന്ധങ്ങളില്‍ ഏര്‍പ്പെടാന്‍ അവര്‍ക്ക്‌ താല്‍പര്യം ഉണ്ടാകില്ല. ഇരുപതുകളില്‍ എത്തിയ ഒരു പുരുഷന്‌ അറിയാം ലോകത്ത്‌ ധാരാളം അനുഭവം ഉണ്ടെന്ന്‌. ഇവയില്‍ പലതും സാധ്യമാകുന്നത്ര അനുഭവിക്കണം എന്നു തന്നെയാണ്‌ എല്ലാവരുടെയും ആഗ്രഹം. സ്ഥിരതയാര്‍ന്ന ബന്ധം സ്ഥാപിക്കുന്നതിന്‌ മുമ്പ്‌ സ്വന്തം പങ്കാളി ഇതു തന്നെ എന്ന ഉറപ്പിക്കാന്‍ അവരുമായി പല പ്രാവശ്യം കൂടിക്കാഴ്‌ച നടത്തിയെന്നിരിക്കും.

ചെലവ്‌ വഹിക്കുക

ചെലവ്‌ വഹിക്കുക

സ്‌ത്രീകളുമായി ബില്‍ പങ്കു വയ്‌ക്കാന്‍ പല പുരുഷന്‍മാരും ഇഷ്ടപ്പെടാറുണ്ട്‌്‌. ചിലപ്പോള്‍ എല്ലാം അവര്‍ സ്വയം വഹിക്കും.

പിന്നീട്‌ ഇരുവരും തുല്യമായി ചെലവ്‌ പങ്കിടണം എന്ന തോന്നലിലേക്ക്‌ എത്തുമെങ്കിലും ഇരുപതുകളില്‍ പുരുഷന്‍മാര്‍ ബില്ലുകള്‍ എല്ലാം സ്വയം നല്‍കാനുള്ള പ്രവണത കാണിക്കും. പങ്കാളിയുടെ മതിപ്പും വിശ്വാസ്യകതയും നേടിയെടുക്കാന്‍ ഇത്‌ സഹായിക്കും.

സംഘമായുള്ള കൂടിക്കാഴ്‌ച

സംഘമായുള്ള കൂടിക്കാഴ്‌ച

തുടക്കത്തില്‍ സ്‌ത്രീക്കൊപ്പം തനിയെ സമയം ചെലവിടാനായിരിക്കും പുരുഷഷന്‍മാര്‍ ഇഷ്ടപ്പെടുക എന്നാല്‍ പിന്നീട്‌ സംഘം ചേര്‍ന്നുള്ള കൂടിക്കാഴ്‌ചകളിലേക്ക്‌ അത്‌ വഴിമാറിയെന്നിരിക്കും. തനിയെ ഒരു സ്‌ത്രീയുമായി ആഴത്തില്‍ സംസാരിക്കാന്‍ പലര്‍ക്കും ഈ പ്രായത്തില്‍ കഴിഞ്ഞെന്നു വരില്ല.

സുന്ദരികളുടെ മനസ്സ്‌ കീഴടക്കുക

സുന്ദരികളുടെ മനസ്സ്‌ കീഴടക്കുക

സുന്ദരികളെ കാണുകയും അവരുടെ മനസ്സ്‌ കീഴടക്കുകയും ചെയ്യുക എന്നത്‌ ഈ പ്രായത്തിലെ പുരുഷന്‍മാരുടെ ഏറ്റവും വലിയ ആഗ്രഹമാണ്‌.

Read more about: relationship
English summary

What Men Want's In Their 20'S

What Men Want's In Their 20'S, Read more to know about
Subscribe Newsletter