For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പങ്കാളിയോടൊപ്പം ഒരുമിച്ച് കഴിയാന്‍ തുടങ്ങുമ്പോള്‍

ഒറ്റയ്ക്ക് ജീവിയ്ക്കുമ്പോള്‍ ഉള്ളതു പോലെ ആിരിക്കില്ല ഒരുമിച്ച് ജീവിയ്ക്കുമ്പോള്‍ നേരിടേണ്ടി വരുന്നത്

By Lekhaka
|

"ഞാനും നീയും ഒരിമിച്ച് ജീവിക്കണം" എന്ന് കേള്‍ക്കാന്‍ വളരെ സുഖമാണെങ്കിലും പങ്കാളിടൊത്ത് ജീവിക്കാന്‍ തുടങ്ങുമ്പോള്‍ നിങ്ങളുടെ മുന്‍പില്‍ മറ്റൊരു ലോകം തന്നെ തുറക്കുന്നു. നിങ്ങളുടെ ദിനചര്യകള്‍, ശീലങ്ങള്‍, ജീവിതശൈലി എന്നിവയിലെല്ലാം ഒരു പങ്കാളി വരുന്നതോടെ മാറ്റം സംഭവിക്കുന്നു.

വന്യ രതിയിഷ്ടപ്പെടുന്ന ആ സ്ത്രീകള്‍വന്യ രതിയിഷ്ടപ്പെടുന്ന ആ സ്ത്രീകള്‍

വിവാഹശേഷം അല്ലെങ്കില്‍ വിവാഹത്തിനു മുന്‍പ് തന്നെ ഒരുമിച്ച് ജീവിയ്ക്കാന്‍ തുടങ്ങുമ്പോള്‍ എന്തൊക്കെ മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവും എന്നത് ശ്രദ്ധേയമാണ്. ഒറ്റയ്ക്ക് ജീവിയ്ക്കുമ്പോള്‍ ഉള്ളതു പോലെ ആിരിക്കില്ല ഒരുമിച്ച് ജീവിയ്ക്കുമ്പോള്‍ നേരിടേണ്ടി വരുന്നത്.

ഡേറ്റിങ്ങ്

ഡേറ്റിങ്ങ്

ഡേറ്റിങ്ങ് അഥവാ ഒരുമിച്ച് പുറത്ത് പോകുന്നത് കൂടെക്കൂടെ ചെയ്യുന്നവരാണോ നിങ്ങള്‍? എന്നാല്‍ വിവാഹം കഴിഞ്ഞാല്‍ കൂടുതലായും വീട്ടില്‍ തന്നെ ഒരുമിച്ചിരുന്ന് സിനിമ കാണുക, ചായ കുടിച്ചുകൊണ്ട് ധാരാളം സമയം വെറുതെ സംസാരിച്ചിരിക്കുക, ഇതൊക്കെയാണ് സാധാരണ എല്ലാ പങ്കാളികളും കൂടുതലായി ചെയ്യുന്ന ‘ഡേറ്റിങ്ങ്'. ഇത് തന്നെ എപ്പോഴും ചെയ്‌താല്‍ മടുക്കില്ലേ? എങ്കില്‍ ഒരുമിച്ചിരുന്ന് ‘നെറ്റ്ഫ്ലിക്സില്‍' വ്യത്യസ്തങ്ങളായ പരിപാടികള്‍ കണ്ട് ആസ്വദിച്ചാലോ? നല്ലതായിരിക്കും അല്ലെ?

 രാവിലെ എഴുന്നേല്‍ക്കുക

രാവിലെ എഴുന്നേല്‍ക്കുക

പണ്ട് രാവിലെ പ്രണയത്തോടെയുള്ള ഗുഡ് മോര്‍ണിംഗ് മെസേജുകള്‍ കണ്ടുകൊണ്ടാണ് ഉണര്‍ന്നിരുന്നത്. പക്ഷെ എപ്പോള്‍ "ജോലിക്കുപോകാന്‍ വൈകി" എന്ന് പരസ്പരം പറഞ്ഞുകൊണ്ടാണ്എഴുന്നേല്‍ക്കുന്നത് തന്നെ. ഭക്ഷണം കഴിച്ചു എന്ന് വരുത്തിയിട്ട് ജോലിക്ക് പോകാനുള്ള ട്രെയിന്‍ പിടിക്കാന്‍ പിന്നെ ഒരു ഓട്ടമാണ്. ഒന്ന് കെട്ടിപ്പിടിക്കാന്‍ പോലും ഇതിനിടയില്‍ സമയം കണ്ടെത്തുന്നില്ല.

പരസ്പരം സന്തോഷിപ്പിക്കാന്‍ വസ്ത്രം ധരിക്കുക

പരസ്പരം സന്തോഷിപ്പിക്കാന്‍ വസ്ത്രം ധരിക്കുക

ഒരുമിച്ച് ജീവിച്ച് ദിവസങ്ങളും മാസങ്ങളും കടന്നുപോയപ്പോള്‍ തിരിച്ചറിഞ്ഞു..ഈ മേക് അപ്പ് ചെയ്യുന്നതിലും പങ്കാളിയെ ആകര്‍ഷിക്കാന്‍ വസ്ത്രം ധരിക്കുന്നതിലും ഒന്നും വലിയ കാര്യമില്ലെന്ന്. ധരിക്കാന്‍ സുഖമുള്ള, എന്നാല്‍ അത്രയൊന്നും ഭംഗിയില്ലാത്ത വേഷങ്ങള്‍ധരിക്കാറുണ്ട്. ഇതൊന്നും അത്ര പ്രശ്നമേ അല്ല.

പങ്കുവയ്ക്കുക

പങ്കുവയ്ക്കുക

ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങുമ്പോള്‍ നിങ്ങള്‍ നിങ്ങളുടെ പക്കലുള്ളതെല്ലാം പങ്കാളിയുമായി പങ്കുവയ്ക്കുന്നു. എല്ലാം എന്ന് പറഞ്ഞാല്‍ കിടക്ക, ഇരിപ്പിടം, ചിലവുകള്‍, അങ്ങനെ എല്ലാം. അപ്പോള്‍ നിങ്ങള്‍ക്ക് ഊഹിക്കാം, ചിലവുകള്‍ പങ്കുവയ്ക്കുമ്പോള്‍ സമ്മാനങ്ങള്‍ പരസ്പരം കൊടുക്കുന്നതും അപൂര്വ്വമായിരിക്കും.

 സുഹൃത്തുക്കളെ കാണുന്നത്

സുഹൃത്തുക്കളെ കാണുന്നത്

കൂട്ടുകാരുടെ ഒപ്പം ഒത്തുകൂടുന്ന ദിവസത്തിനായി കാത്തിരിക്കാറുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴോ? ഓരോ ആഴ്ചയുടെ അവസാനവും പാര്‍ട്ടിക്കായി കൂട്ടുകാര്‍ എന്‍റെ വീട്ടില്‍ വരല്ലേ എന്നാണ് ഞാന്‍ പ്രാര്‍ഥിക്കാറുള്ളത്. കാരണം, അവര്‍ വന്ന് പോയാല്‍ രാത്രി ഇരുന്ന് വീട് മുഴുവന്‍ വൃത്തിയാക്കി എന്‍റെ ഉറക്കം നഷ്ടപ്പെടും. കൂടാതെ എന്‍റെ പങ്കാളിയോടൊപ്പം സമയം പങ്കിടാനും കഴിയാതെ വരും.

 രണ്ടുപേരുടെയും ദിനചര്യകള്‍ ഏകോപിപ്പിക്കുക

രണ്ടുപേരുടെയും ദിനചര്യകള്‍ ഏകോപിപ്പിക്കുക

ഓഫീസില്‍ നിന്ന് ഒരേസമയം ഇറങ്ങുവാനും അങ്ങിനെ ഒരുമിച്ച് കൂറെ കൂടി സമയം പങ്കിടാനും ശ്രദ്ധിക്കുമായിരുന്നു. എന്നാല്‍ രണ്ടുപേരുടെയും കാര്യങ്ങള്‍ ഒരേ സമയത്ത് ഏകോപിപ്പിക്കുവാന്‍ കഴിയുന്നില്ല. ചിലപ്പോള്‍ വീട്ടില്‍ ആദ്യം എത്തും, ചിലപ്പോള്‍ അദ്ദേഹത്തിന് വൈകുന്നത് വരെ ജോലി ചെയ്യേണ്ടതായും വരുന്നു.

English summary

things that will definitely change after you move in with your partner!

things that will definitely change after you move in with your partner
Story first published: Friday, May 19, 2017, 16:18 [IST]
X
Desktop Bottom Promotion