Latest Updates
-
2026 നവരാത്രി: ഓരോ ദിവസത്തെയും നിറങ്ങൾ ഇവയാണ്; സ്റ്റൈലിഷ് ലുക്കിൽ തിളങ്ങാൻ ഇതാ ചില ടിപ്സ്! -
ഡൽഹി മെട്രോയിൽ വൻ നിയന്ത്രണം: 57 സ്റ്റേഷനുകൾ അടച്ചിടും, യാത്രക്കാർ ഇന്ന് രാത്രി മുതൽ ശ്രദ്ധിക്കുക! -
ഒക്ടോബർ 9 രാജയോഗം: ജാതകത്തിൽ ധനയോഗവും ഗജകേസരി യോഗവും ഉണ്ടോ? എളുപ്പത്തിൽ കണ്ടെത്താം -
വായുമലിനീകരണം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
നവരാത്രിക്ക് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റ് ചെയ്യരുത്; ചൂൽ വെക്കേണ്ട ശരിയായ സ്ഥലം ഇതാണ് -
നവരാത്രി 2026: ഘടസ്ഥാപനത്തിന് വീട്ടിൽ പൂജ തുടങ്ങാൻ ഏറ്റവും നല്ല സമയം ഏത്? നഗരങ്ങൾ തിരിച്ചുള്ള മുഹൂർത്തങ്ങൾ അറിയാം -
കേരളത്തിൽ മഴ കനക്കുന്നു! 9 ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നലിനും കാറ്റിനും സാധ്യത, ജാഗ്രത വേണം -
മഹാലയ അമാവാസി 2026: പിതൃതർപ്പണത്തിന് നാളെ; ശ്രദ്ധിക്കേണ്ട ആചാരങ്ങളും സമയക്രമവും ഇതാ -
നവരാത്രി ആഘോഷങ്ങളിൽ തിളങ്ങാൻ ഗർബ രാത്രികളിലെ ഈ സിംപിൾ സ്കിൻകെയർ ടിപ്സ് പരീക്ഷിക്കൂ -
ഒക്ടോബർ 9 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം നിങ്ങളുടെ രാശിഫലവും ലളിതമായ പരിഹാരങ്ങളും
ഇത്തരം ഘട്ടങ്ങളില്‍ സെക്സ് നോ ആകണം
ചില സന്ദര്‍ഭങ്ങളിലെങ്കിലും സെക്സിനോടു നോ പറയുന്നത് നല്ലതായിരിയ്ക്കും.
സെക്സ് ഒരേ സമയം ആരോഗ്യകരവും അനാരോഗ്യകരവുമാകാം. ഒരു ബന്ധത്തില്‍ നല്ലതും ചീത്തയുമാകാം. ഇത് സാഹചര്യങ്ങളും രീതികളുമനുസരിച്ചിരിയ്ക്കും.
സെക്സിന് നല്ല വശങ്ങളുണ്ട്. എന്നാല്‍ എല്ലായ്പ്പോഴും സെക്സില്‍ നല്ലതാണെന്നു പറയാനുമാകില്ല. ചില സന്ദര്‍ഭങ്ങളിലെങ്കിലും സെക്സിനോടു നോ പറയുന്നത് നല്ലതായിരിയ്ക്കും. ഇത്തരം ചില ഘട്ടങ്ങളെക്കുറിച്ച്, സാഹചര്യങ്ങളെക്കുറിച്ചറിയൂ,

ഇത്തരം ഘട്ടങ്ങളില്‍ സെക്സ് നോ ആകണം
സെക്സിന് നിങ്ങളുടെ ശരീരമാഗ്രഹിയ്ക്കുന്നുവെങ്കിലും ഉള്‍ബോധം ഉള്‍വലി നിങ്ങളെ തടഞ്ഞു നിര്‍ത്തുന്നുവെങ്കില്‍ സെക്സില്‍ നിന്നും വിട്ടു നില്ക്കുക. മനസാക്ഷി നിങ്ങള്‍ക്കു നല്കുന്ന മുന്നറിയിപ്പുകള്‍ പലപ്പോഴും ശരിയായി വരാറുണ്ട്.

ഇത്തരം ഘട്ടങ്ങളില്‍ സെക്സ് നോ ആകണം
ചില സന്ദര്‍ഭങ്ങളില്‍, പ്രത്യേകിച്ചു വിവാഹേതര ബന്ധങ്ങളില്‍ നിങ്ങളാവശ്യപ്പെട്ടിട്ടും പുരുഷന് കോണ്ടംസ് ധരിയ്ക്കാന്‍ വിസമ്മതിയ്ക്കുകയാണെങ്കില്‍ സെക്സില്‍ നിന്നും പിന്മാറുന്നതായിരിയ്ക്കും ബുദ്ധി.

ഇത്തരം ഘട്ടങ്ങളില്‍ സെക്സ് നോ ആകണം
സെക്സ് ഉഭയകക്ഷി സമ്മതത്താലും താല്പര്യത്താലും വേണ്ട ഒന്നാണ്. ഒരു പങ്കാളിയ്ക്കു താല്പര്യമില്ലെങ്കില് സെക്സില്‍ നിന്നും പിന്മാറുന്നതാണ് നല്ലത്. നിര്‍ബന്ധിത സെക്സ് ദോഷമേ വരുത്തൂ. അതായത് സെക്സ് മൂഡില്ലെങ്കില്‍ വിട്ടു നില്ക്കുക.

ഇത്തരം ഘട്ടങ്ങളില്‍ സെക്സ് നോ ആകണം
ഒരു ബന്ധത്തിലെ വിള്ളലുകള്‍, അഭിപ്രായവ്യത്യാസങ്ങള്‍, തര്‍ക്കങ്ങള്‍ ഒഴിവാക്കാനുള്ള വഴിയായി സെക്സിന് ഉപയോഗിയ്ക്കാതിരിയ്ക്കുക, സെക്സിന് അനുവദിയ്ക്കാതിരിയ്ക്കുക.

ഇത്തരം ഘട്ടങ്ങളില്‍ സെക്സ് നോ ആകണം
നിങ്ങള്‍ക്കു താല്പര്യമില്ലാത്ത സെക്സ് രീതികള്‍ പങ്കാളി ആവശ്യപ്പെടുന്നുവെങ്കില്‍, പരീക്ഷിയ്ക്കുന്നുവെങ്കില്, നിര്ബന്ധിയ്ക്കുന്നുവെങ്കില് സെക്സില്‍ നിന്നുമൊഴിഞ്ഞു നില്ക്കുക.

ഇത്തരം ഘട്ടങ്ങളില്‍ സെക്സ് നോ ആകണം
ഇരുവരുടേയും താല്പര്യപ്രകാരമാണ് മാതാപിതാക്കളാകേണ്ടത്. ചിലര്‍ കുഞ്ഞിനെ നേടി പങ്കാളിയ്ക്കു മേല്‍ അവകാശം സ്ഥാപിയ്ക്കാനുള്ള വഴിയായി സെക്സിനെ കാണുന്നവരുണ്ട്. ഇത്തരം കാര്യങ്ങള്‍ അനുവദിയ്ക്കരുത്.



Click it and Unblock the Notifications
