പെണ്ണിനെ അസ്വസ്ഥയാക്കുന്ന ആ ചോദ്യം

Posted By: Lekhaka
Subscribe to Boldsky

നിങ്ങള്‍ കാമുകിയോട് ചോദിക്കുന്ന ചോദ്യങ്ങള്‍ നിങ്ങളുടെ വ്യക്തിത്ത്വത്തെ കുറിച്ച് മറ്റെന്തിനേക്കാള്‍ കൂടുതല്‍ ധാരണ അവള്‍ക്ക് പകരുന്നു. അതുകൊണ്ട് തുടക്കകാലത്ത് വളരെ സൂക്ഷിച്ച് വേണം ചോദ്യങ്ങള്‍ ചോദിക്കുവാന്‍.

ആദ്യത്തെ കുറച്ച് കണ്ടുമുട്ടലുകളില്‍ തന്നെ പെണ്‍കുട്ടിയെ കുറിച്ച് കൂടുതല്‍ അറിയുവാനുള്ള ജിജ്ഞാസ പുരുഷന്മാര്‍ പ്രകടിപ്പിക്കാറുണ്ട്. എന്നാല്‍, അവള്‍ സ്വയം വെളിപ്പെടുത്തുന്നതിന് മുന്‍പേ തന്നെ അവളുടെ ഹൃദയത്തിലേക്ക് ഒളികണ്ണിട്ട് എത്തിനോക്കാന്‍ ശ്രമിക്കുന്നത് മോശമാണ്.

നിങ്ങള്‍ വളരെയേറെ പരവശനാണെങ്കില്‍, അത് നിങ്ങള്‍ ചോദിക്കുന്ന ചോദ്യങ്ങളില്‍ പ്രതിഫലിക്കുകയും, അത് കാമുകിയെ അസ്വസ്ഥയാക്കുകയും ചെയ്യുന്നു. അവളുടെ ഹൃദയം കീഴടക്കണമെങ്കില്‍ ചോദിക്കാന്‍ പാടില്ലാത്ത കുറച്ച് ചോദ്യങ്ങള്‍ ഉണ്ട്. അത് ഏതൊക്കെയെന്ന് നമുക്ക് നോക്കാം.

നിന്‍റെ ഭാരം എത്രയാണ്?

നിന്‍റെ ഭാരം എത്രയാണ്?

സ്ത്രീയുടെ വയസ്സിനെ കുറിച്ച് ചോദിക്കരുതെന്ന് പറയാറുണ്ട്. അതിനേക്കാള്‍ പ്രശ്നമാകാന്‍ സാധ്യത ഉള്ളത് അവളോട് സ്വന്തം ഭാരം എത്രയാണെന്ന് ചോദിക്കുന്നതാണ്.ഇന്നത്തെ കാലത്ത് പെണ്‍കുട്ടികള്‍ പൊതുവേ തങ്ങളുടെ പ്രായം വെളിപ്പെടുത്തുവാന്‍ മടിയില്ലാത്തവരാണ്. എന്നാല്‍, നിങ്ങള്‍ അവരുടെ ശരീരഭാരത്തെ കുറിച്ച് സംസാരിച്ച് നോക്കു.. അതോടെ എല്ലാം കുളമാകും!

എത്രയാണ് ശമ്പളം?

എത്രയാണ് ശമ്പളം?

നിങ്ങള്‍ക്ക് അതറിഞ്ഞിട്ട് എന്തിനാണ്? എല്ലാം മുഖത്ത് നോക്കി പറയുന്ന ആളാണെങ്കില്‍ ഇങ്ങനെയായിരിക്കും അവള്‍ ഈ ചോദ്യത്തിന് നിങ്ങളോട് പ്രതികരിക്കുക. ചില സ്ത്രീകള്‍ ജോലി ചെയ്യുന്നത് ആ ജോലിയോടുള്ള ഇഷ്ടംകൊണ്ടായിരിക്കും, മറ്റുചിലര്‍ സാമ്പത്തികഭദ്രതയ്ക്ക് വേണ്ടിയായിരിക്കും. എന്നാല്‍ ഒരാളും തന്‍റെ വരുമാനത്തിന്‍റെ അളവില്‍ മറ്റുള്ളവര്‍ തന്നെ അളക്കുന്നത് ഇഷ്ടപ്പെടുകയില്ല. മാത്രമല്ല, ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നത് കാമുകിയുടെ പണത്തിലാണ് നിങ്ങളുടെ കണ്ണ് എന്ന സംശയവും അവളില്‍ ജനിപ്പിക്കുന്നു. അതിനാല്‍ ഈ ചോദ്യം ചോദിക്കരുത്.

മുഖത്തെ രോമങ്ങള്‍ നീ എങ്ങനെ കളയുന്നു?

മുഖത്തെ രോമങ്ങള്‍ നീ എങ്ങനെ കളയുന്നു?

മുടി, രോമങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ നിങ്ങള്‍ തമ്മിലുള്ള സംഭാഷണം വഷളാക്കുന്നു. നിങ്ങള്‍ക്ക് അതിനെക്കുറിച്ച് അറിയണം എന്ന് ആഗ്രഹം ഉണ്ടെങ്കില്‍ പോലും ഇത്തരത്തിലുള്ള വേണ്ടാത്ത ചോദ്യങ്ങള്‍ ഒഴിവാക്കുക. കാരണം, പെണ്‍കുട്ടി ഇത്തരം ചോദ്യങ്ങള്‍ അവഹേളനമായി കാണാന്‍ സാധ്യതയുണ്ട്.

നിന്‍റെ വീട്ടില്‍ വച്ചോ അതോ എന്‍റെ സ്ഥലത്തോ?

നിന്‍റെ വീട്ടില്‍ വച്ചോ അതോ എന്‍റെ സ്ഥലത്തോ?

ചില കാര്യങ്ങള്‍ സ്വമേധയാ നടക്കണം. അല്ലാതെ തിടുക്കം കാണിക്കരുത്. അതുകൊണ്ട്, പെണ്‍കുട്ടി അതിനെക്കുറിച്ച് ചിന്തിച്ചിട്ടുപോലും ചെയ്യാത്ത അവസരത്തില്‍ ഈ ചോദ്യം ചോദിച്ചാല്‍ നിങ്ങള്‍ മണ്ടനാവുകയെ ഉള്ളു. കാമുകിക്ക് നിങ്ങളോട് അത്ര ആസക്തിയുണ്ടെങ്കില്‍ ഏത് സ്ഥലം എന്ന് പോലും അവള്‍ കാര്യമാക്കുകയില്ല. അതുകൊണ്ട്, ആ ഒരു ഘട്ടം എത്തുന്നത് വരെ ഈ ചോദ്യം ചോദിക്കാതെ നിങ്ങള്‍ കാത്തിരുന്നേ മതിയാകൂ.

വികാരപരവശയാക്കാന്‍ എന്ത് ചെയ്യണം ഞാന്‍?

വികാരപരവശയാക്കാന്‍ എന്ത് ചെയ്യണം ഞാന്‍?

ആദ്യത്തെ കണ്ടുമുട്ടലുകളില്‍ ഇത്തരം ചോദ്യങ്ങള്‍ ചോദിച്ചാല്‍ നിങ്ങളുടെ കരണക്കുറ്റിക്ക് ഒരു അടി പ്രതീക്ഷിക്കുക. ഇത്തരം കാര്യങ്ങള്‍ കാമുകിയോട് നേരിട്ട് ചോദിക്കാതെ, അവള്‍ അറിയാതെ തന്നെ അവളെ വികാരപരവശയാക്കുന്നത് എന്തൊക്കെ കാര്യങ്ങള്‍ ആണെന്ന് നിങ്ങള്‍ സ്വയം കണ്ടുപിടിക്കുകയാണ് വേണ്ടത്.

രതിമൂര്‍ച്ഛയുണ്ടായത് എപ്പോഴാണ്?

രതിമൂര്‍ച്ഛയുണ്ടായത് എപ്പോഴാണ്?

എന്തിനാണ് ഇത്തരം അസ്വസ്തത ഉളവാക്കുന്ന ചോദ്യങ്ങള്‍ ചോദിക്കുന്നത്? നിങ്ങള്‍ അറിയാന്‍ അര്‍ഹിക്കുന്നതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ ഒന്നും സ്ത്രീകള്‍ ഒരിക്കലും വെളിപ്പെടുത്തുവാന്‍ തയ്യാറാകുകയില്ല. അതുകൊണ്ട് ഇത്തരം ചോദ്യങ്ങള്‍ നേരിട്ടോ അല്ലാതെയോ ചോദിച്ചതുകൊണ്ട് യാതൊരു പ്രയോജനവുമില്ല.

English summary

Questions That Will Terribly Irritate Your Girlfriend

Remember that the questions you ask her will speak more about your own personality than anything else. Here are the most annoying questions to ask.