പുരുഷവികാരങ്ങളുടെ താക്കോല്‍ എവിടെയെന്ന് പെണ്ണറിയണം

By: Sarath R Nath
Subscribe to Boldsky

കിടപ്പറയില്‍ ലാളിക്കപ്പെടാന്‍ ഇഷ്ടമുള്ളവരാണ് പുരുഷന്മാര്‍. അവര്‍ക്ക് എപ്പോഴും വേണ്ടത് ലൈംഗീകസുഖം മാത്രമാണ് എന്നല്ല ഇതിനര്‍ത്ഥം. ലൗഹണി എന്ന ലൈംഗീകോപകരണ സ്ഥാപനവും ലൈംഗീകവിദഗ്ദ്ധ സ്റ്റേസി കോക്സും 2014ല്‍ സംയുക്തമായി നടത്തിയ സര്‍വ്വേയില്‍ നിന്ന് വെളിപ്പെട്ടത് എന്തെന്നാല്‍, കിടപ്പറയില്‍ ബന്ധപ്പെടുന്നതിന് മുന്‍പായി പങ്കാളിയുമായി അര മണിക്കൂറോളം ബാഹ്യകേളികളില്‍ ഏര്‍പ്പെടുവാനാണ് പുരുഷന്മാര്‍ കൂടുതലായും താല്‍പര്യം കാണിക്കുന്നത് എന്നാണ്.

പങ്കാളിയ്ക്കു മുന്നില്‍ അവള്‍ നഗ്നയാകുമ്പോള്‍.....

അതുകൊണ്ട് സ്ത്രീകള്‍ തങ്ങളുടെ അഴകളവുകള്‍ കാണിച്ച് തന്‍റെ പുരുഷനെ എളുപ്പത്തില്‍ വശപ്പെടുത്താം എന്ന് വിചാരിക്കേണ്ട. അതിനായി കുറച്ച് ശ്രമം വേണ്ടിവരുന്നതാണ്. നിങ്ങളുടെ ലൈംഗീകബന്ധത്തിന്‍റെ വിരസതയകറ്റുവാനും ആനന്ദകരമാക്കുവാനുമുള്ള വഴികള്‍ ഇതാ.

 അവന്‍റെ തലമുടിച്ചുരുളിലൂടെ കൈയ്യോടിക്കുക

അവന്‍റെ തലമുടിച്ചുരുളിലൂടെ കൈയ്യോടിക്കുക

ഇങ്ങനെ ചെയ്യുന്നതിലൂടെ പുരുഷനെ എളുപ്പത്തില്‍ നിങ്ങളുടെ നിയന്ത്രണത്തില്‍ കൊണ്ടുവരുവാന്‍ സാധിക്കുന്നു.നിങ്ങളുടെ കൈവിരലുകള്‍ അവന്‍റെ മുടിച്ചുരുളുകള്‍ക്കിടയിലൂടെ പതുക്കെ തടവിപ്പോകുമ്പോള്‍ അവന്‍ വികാരപരവശനാകുവാനും നിങ്ങളുടെ സ്നേഹത്തില്‍ അലിഞ്ഞുപോകുവാനും തുടങ്ങുന്നു. മുടിയിഴകളാണ് ഒരു പുരുഷന്‍റെ ഏറ്റവും വികാരം ജനിപ്പിക്കുന്ന ഭാഗം.

 മുഖത്ത് തലോടുക

മുഖത്ത് തലോടുക

മുടിയിഴകള്‍ തഴുകി കഴിഞ്ഞതിനുശേഷം ഇനി അവന്‍റെ മുഖം തലോടുക. മുടിപോലെ തന്നെ പുരുഷനില്‍ വികാരം ജനിപ്പിക്കുന്ന ഭാഗമാണ് മുഖം. നിങ്ങളുടെ കൈവിരലുകള്‍ അവന്‍റെ മുഖത്തും താടിയിലുമെല്ലാം പതുക്കെ തഴുകിനോക്കൂ.

കഴുത്തിലൂടെ ലാളനയേകുക

കഴുത്തിലൂടെ ലാളനയേകുക

ആദാമിന്‍റെ ആപ്പിള്‍ എന്ന് വിളിക്കുന്ന കഴുത്തിന്‍റെ മദ്ധ്യഭാഗം പുരുഷന്‍റെ വികാരം പെട്ടെന്ന് ഉണര്‍ത്താന്‍ സഹായിക്കുന്ന ഇടമാണ്. ശരീരപോഷണത്തിനും ലൈംഗീകതൃഷ്ണയ്ക്കും കാരണമാകുന്ന ലാര്‍നിക്സിന്‍റെ തൈറോയ്ഡ് തരുണാസ്ഥി മൂലമാണ് ആദമിന്‍റെ ആപ്പിള്‍ ഉണ്ടാവുന്നത്. ഇപ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലായിക്കാണുമല്ലോ എവിടെ സ്പര്‍ശിക്കണം എന്നുള്ളത്..

 അവന്‍റെ ചെവികള്‍ കടിക്കുക

അവന്‍റെ ചെവികള്‍ കടിക്കുക

ഇതിനോളം വികാരം ജനിപ്പിക്കുന്ന മറ്റൊരു പ്രവൃത്തിയില്ല. പുരുഷന്‍റെ വികാരം ജനിപ്പിക്കുന്നതിന് കാരണമായിട്ടുള്ള പല ഗ്രന്ഥികളും ചെവിയുമായി ബന്ധപ്പെട്ടിരിക്കുന്നു. അവിടെ നിങ്ങള്‍ ചുംബിക്കുകയാണെങ്കില്‍ എളുപ്പത്തില്‍ നിങ്ങളുടെ പുരുഷന്‍റെ വികാരം ഉണരുകയും നിങ്ങള്‍ പറയുന്നതിന് വഴങ്ങിത്തരുകയും ചെയ്യുന്നു.

ഉള്ളംകൈ തലോടുക

ഉള്ളംകൈ തലോടുക

ഈ ഭാഗം ബാഹ്യകെളികള്‍ക്കായി ചിലപ്പോള്‍ നിങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ലായിരിക്കാം. അങ്ങിനെയെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. ഉള്ളം കൈയ്യില്‍ അറ്റം മുതല്‍ നടുക്ക് വരെ വിരലുകള്‍ കൊണ്ട് പതുക്കെ തലോടുകയാണെങ്കില്‍ അത് എളുപ്പത്തില്‍ പുരുഷനില്‍ വികാരം ജനിപ്പിക്കുന്നു.

പുറം തടവിക്കൊടുക്കുക

പുറം തടവിക്കൊടുക്കുക

ഇടുപ്പെല്ലിന് തൊട്ടുമുകളിലുള്ള ഭാഗത്ത് പതുക്കെ തലോടുന്നത് പുരുഷന് വികാരം പെട്ടെന്ന് ഉണരാന്‍ കാരണമാകുന്നു. അവിടെ നിന്ന് മുകളിലേക്ക് പതുക്കെ തടവിക്കൊടുക്കുക.

പൊക്കിള്‍ ചുഴികള്‍

പൊക്കിള്‍ ചുഴികള്‍

ഈ ഭാഗം അവന്‍റെ വികാരങ്ങളെ ഉണര്‍ത്തുവാനുള്ള ഏറ്റവും നല്ല ഭാഗങ്ങളിലൊന്നാണ്. പതുക്കെ അവന്‍റെ പൊക്കിള്‍ ചുഴിക്ക് ചുറ്റും വിരലുകള്‍ കൊണ്ട് വട്ടം വരച്ച് നോക്കൂ. അവന്‍ വികാരപരവശനാകുന്നത് കാണാം. എന്നാല്‍ ഇത് സൂക്ഷിച്ച് ചെയ്യണം. വിരലുകള്‍ക്ക് ശരിയായ രീതിയില്‍ ചലിപ്പിച്ചില്ലെങ്കില്‍ സുഖത്തിന് പകരം അവന് ഇക്കിളിയാകും ലഭിക്കുക. അത് അവസാനം പൊട്ടിചിരിയിലേക്കാവും വഴിവയ്ക്കുക.

 അവന്‍റെ കാല്‍മുട്ടിന്‍റെ ഭാഗത്തേക്ക് പോകൂ

അവന്‍റെ കാല്‍മുട്ടിന്‍റെ ഭാഗത്തേക്ക് പോകൂ

അധികം ആരും ശ്രദ്ധ കൊടുക്കാത്ത, പുരുഷന്‍റെ വികാരം എളുപ്പത്തില്‍ ഉണര്‍ത്താവുന്ന ഒരു ഭാഗമാണ് അവന്‍റെ കാല്‍മുട്ടിന്‍റെ പുറകിലുള്ള ഭാഗം. അവിടെ ചുംബിക്കുകയോ ഇക്കിളിയാക്കുകയോ ചെയ്യുക. അവന്‍റെ സിരകളിലൂടെ വികാരം കത്തിജ്വലിച്ച് കയറുന്നത് കാണാം.

 കാല്‍പാദങ്ങള്‍ ചുംബിക്കുക

കാല്‍പാദങ്ങള്‍ ചുംബിക്കുക

കാല്‍പാദങ്ങള്‍ക്ക് അടിയില്‍ സ്പര്‍ശിക്കുന്നത് പോലും വികാരതരംഗങ്ങള്‍ സൃഷ്ടിക്കുന്നു. എന്നാല്‍ അവിടെ തലോടുകയും ചുംബിക്കുകയും ചെയ്യുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കുക. ഇക്കിളിയാകുവാന്‍ വളരെ സാധ്യതയേറിയ ഭാഗമാണ് അവിടെ. അതിനാല്‍ സൂക്ഷിച്ച് ചെയ്യുക.

English summary

foreplay moves that will make your man go wild in bed

here are tricks to fight boredom during sex and excite your man like never before
Story first published: Thursday, June 22, 2017, 14:07 [IST]
Subscribe Newsletter