പ്രണയത്തിന് കണ്ണില്ലെന്നു പറയുന്നത് നുണയല്ലേ?

Posted By:
Subscribe to Boldsky

എങ്ങോട്ട് തിരിഞ്ഞാലും ന്യൂജനറേഷന്‍ തരംഗമാണ്. ഇവരെയാകട്ടെ കണ്ടാല്‍ പെട്ടെന്ന് മനസ്സിലാകും എന്നതും കാര്യം. എന്നാല്‍ ഇവര്‍ക്കിടയില്‍ സംസാരത്തിന് മറയിടേണ്ട ആവശ്യമില്ല. ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ലാതെയുള്ള സംസാരമാണ് ഇവരുടെ പ്രത്യേകതയും. എന്നാല്‍ ന്യൂ ജെന്‍ ആയാലും ഓള്‍ഡ് ആണെങ്കിലും പ്രണയത്തിനെന്നും ഒരേ മുഖമാണ്.

എത്രയൊക്കെ ആയാലും പ്രണയത്തിനു പണ്ട് നല്‍കിയ പ്രാധാന്യം തന്നെ ഇപ്പോഴും പുതു തലമുറ നല്‍കുന്നുണ്ട്. പക്ഷേ പ്രണയത്തിന്റെ രൂപത്തിലും ഭാവത്തിലും മാറ്റം വന്നെന്നു മാത്രം. എന്തൊക്കെയാണ് ന്യൂജെന്‍ പെണ്‍കുട്ടികള്‍ പുരുഷന്‍മാരില്‍ ശ്രദ്ധിക്കുന്നവ എന്നു നോക്കാം.

വസ്ത്രധാരണം

വസ്ത്രധാരണം

മാന്യമായതും വൃത്തിയുള്ളതുമായ വസ്ത്രം ധരിച്ചിരിക്കണം എന്നതാണ് പെണ്‍കുട്ടികളുടെ ഡിമാന്‍ഡ്. ഇത്തരം വസ്ത്രം ധരിച്ചിരിക്കുന്നവരോട് സ്ത്രീകള്‍ക്ക് ആദ്യകാഴ്ചയില്‍ തന്നെ ബഹുമാനം തോന്നും.

 ഫോണിന്റെ നിറം

ഫോണിന്റെ നിറം

ഇന്നത്തെ കാലത്ത് ഫോണില്ലാതെ ഒരു കാര്യവും നടക്കില്ല. എന്നാല്‍ പ്രണയത്തിന്റെ കാര്യത്തില്‍ ഫോണിനും ഫോണിന്റെ കവറിനും വരെ പ്രാധാന്യമുണ്ട്. കടും നിറങ്ങളും ഫോണിലെ ചിത്രപ്പണികളും സ്ത്രീകള്‍ക്ക് പൊതുവേ ഇഷ്ടമല്ല.

 റിങ്ട്യൂണ്‍

റിങ്ട്യൂണ്‍

പുരുഷന്‍മാരുടെ റിങ്ട്യൂണ്‍ സ്ത്രീകള്‍ വളരെയധികം ശ്രദ്ധിക്കുന്നു. ഇവരില്‍ അസ്വസ്ഥതയുണ്ടാക്കുന്ന റിങ്ട്യൂണ്‍ പലപ്പോഴും പ്രണയത്തകര്‍ച്ചയ്ക്കു വരെ കാരണമാകുന്നു.

ഡ്രസ്സിങ് സ്റ്റൈല്‍

ഡ്രസ്സിങ് സ്റ്റൈല്‍

ഡ്രസ്സിങ് സ്റ്റൈല്‍ സ്ത്രീകള്‍ ശ്രദ്ധിക്കുന്ന ഒന്നാണ്. വൃത്തിയുള്ള വസ്ത്രമാണെങ്കിലും ഇട്ടിരിക്കുന്ന രീതി, ഇന്‍സര്‍ട്ട് ചെയ്ത സ്റ്റൈല്‍ എന്നിവ ശ്രദ്ധിക്കുന്നതാണ്.

 വിരലിന്റെ വൃത്തി

വിരലിന്റെ വൃത്തി

കൈകാലുകളിലെ വിരലുകള്‍ വൃത്തിയുള്ളതല്ലെങ്കില്‍ പണി പാളി എന്നു കരുതിയാല്‍ മതി.

അനുയോജ്യമല്ലാത്ത ഹെയര്‍സ്‌റ്റൈല്‍

അനുയോജ്യമല്ലാത്ത ഹെയര്‍സ്‌റ്റൈല്‍

അനുയോജ്യമല്ലാത്ത ഹെയര്‍സ്‌റ്റൈലുകള്‍ പലപ്പോഴും പ്രശ്‌നങ്ങളുണ്ടാക്കും. മുടിയുണ്ടോ ഇല്ലയോ എന്നതിനേക്കാളുപരി വൃത്തികെട്ട രീതിയിലുള്ള ഹെയര്‍സ്റ്റാലുകളാണ് പലപ്പോഴും പ്രശ്‌നങ്ങള്‍ക്ക് കാരണം.

 വാച്ചിന്റെ സ്റ്റൈല്‍

വാച്ചിന്റെ സ്റ്റൈല്‍

ഇപ്പോഴും കുട്ടികളുടെ ടൈപ്പ് വാച്ച് കെട്ടി നടക്കുന്നവരേയും ചിത്രപ്പണികളുള്ള വാച്ച് ഉപയോഗിക്കുന്നവരേയും ഒരു കയ്യകലം നിര്‍ത്താനാണ് പെണ്‍കുട്ടികള്‍ ശ്രമിക്കുന്നത്.

English summary

Which Things Do girls Attracted Towards Boys

The massive list of everything we could think of that attracts women to men. Sure you might have a few contradictions in there but we feel it’s relatively accurate.
Story first published: Thursday, January 28, 2016, 13:46 [IST]