സ്ത്രീ പുരുഷനില്‍ നിന്നും മോഹിയ്ക്കുന്നവ

Posted By: Super
Subscribe to Boldsky

സ്ത്രീകള്‍ പുരുഷന്‍മാരില്‍ നിന്നും പുരുഷന്‍മാര്‍ സ്ത്രീകളില്‍ നിന്നും ആഗ്രഹിക്കുന്ന നിരവധി കാര്യങ്ങള്‍ ഉണ്ട്. എന്നാല്‍ ഇവ വ്യത്യസ്തമായിരിക്കും.

അതിന് പുറമെ ചിലത് തീര്‍ത്തും വ്യത്യസ്തമായിരിക്കും.

സ്ത്രീകള്‍ പുരുഷന്‍മാരില്‍ നിന്നും ആഗ്രഹിക്കുന്ന ചില കാര്യങ്ങളാണിവിടെ പറയുന്നത്.

couple 1

1. കണ്ടുമുട്ടിയ വേളയില്‍ പുരുഷന്‍മാര്‍ പ്രണയാഭ്യര്‍ത്ഥന നടത്താന്‍ കണ്ടെത്തിയ മാര്‍ഗ്ഗം സ്ത്രീകള്‍ക്കിഷ്ടമാണ്. മെസ്സേജ്, വിളികള്‍, പൂക്കള്‍, ചോക്ലേറ്റ്, കാര്‍ഡുകള്‍, യാത്രകഴിഞ്ഞെത്തമ്പോഴുള്ള കൂട്ടി കൊണ്ടുപോകല്‍, അവധി ദിസങ്ങളിലെ ഉല്ലാസ യാത്രകള്‍ തുടങ്ങി പുരുഷന്‍മാര്‍ അവര്‍ക്കായി ചെയ്യുന്ന ചെറിയ കാര്യങ്ങള്‍ പോലും സ്ത്രീകള്‍ ഇഷ്ടപ്പെടും. അവരെ സ്വന്തമാക്കി കഴിഞ്ഞും ഇതെല്ലാം നിര്‍ത്താതിരിക്കുക.

2. സുരക്ഷിതത്വവും അടുപ്പം ഉണ്ടെന്ന തോന്നലും സ്ത്രീകള്‍ക്കിഷ്ടമാണ്. സ്ത്രീകളോട് ഇഷ്ടം തുറന്നു പറയുന്നതിന് മുമ്പ് നിങ്ങളെ അറിയാന്‍ അവര്‍ക്ക് അവസരം നല്‍കുക.

3. സ്ത്രീകളായി കണക്കാക്കുന്നതാണ് അവര്‍ക്കിഷ്ടം. എല്ലാ കാര്യങ്ങളും അവര്‍ക്കി ചെയ്തു കൊടുക്കുന്നതിലും ഇഷ്ടം സമഭാവനയില്‍ കാണുന്നതാണ്. പുരുഷന്‍മാരുടെ സ്വതസിദ്ധമായ തന്റേടം അവര്‍ക്കി്ഷ്ടമാണ്. എന്നാല്‍, എന്തു കാര്യത്തിലും തീരുമാനങ്ങള്‍ എടുക്കാന്‍ പുരുഷന്‍മാര്‍ അവരെ നിര്‍ബന്ധിക്കുന്നത് അവര്‍ക്കിഷ്ടമല്ല.

couple 2

4. സ്ത്രീകള്‍ക്ക് സംസാരിക്കാന്‍ ഇഷ്ടമാണ്. അതിനര്‍ത്ഥം അവര്‍ എല്ലാത്തിനും നിങ്ങളുടെ അഭിപ്രായം തേടുമെന്നോ അവരുടെ എല്ലാ പ്രശ്‌നങ്ങളും നിങ്ങള്‍ തീര്‍ക്കുമെന്ന് കരുതുമെന്നോ അല്ല. നിങ്ങള്‍ അവര്‍ പറയുന്നത് കേള്‍ക്കണം എന്നതാണ് അവരുടെ ആഗ്രഹം.

5. പരസ്പരം ഉള്ള ബന്ധത്തിലെ സുപ്രധാനമായ സംഭവങ്ങള്‍ നിങ്ങള്‍ ഓര്‍ത്തിരിക്കുമെന്ന് അവര്‍ പ്രതീക്ഷിക്കും. വിവാഹ വാര്‍ഷികം, ജന്മദിനം തുടങ്ങിയ പ്രധാന ദിവസങ്ങള്‍ ഓര്‍ത്തു വയ്ക്കുക. ഇതിനായി ടെക്‌നോളജിയുടെ സഹായം തേടാം. നിങ്ങള്‍ എന്തായാലും മീറ്റിങ്ങുകള്‍, ക്രിക്കറ്റ് സ്‌കോര്‍ പോലുള്ള കാര്യങ്ങള്‍ ഓര്‍ക്കാറില്ലെ അതുപോലെ അവരുടെ ജന്മദിനവും മറ്റും ഓര്‍ക്കുക. അത്ര പ്രയാസമുള്ള കാര്യമല്ല.

6. നല്ല രീതിയില്‍ വസ്ത്രധാരണം നടത്താനും ഒരുങ്ങാനും സ്ത്രീകള്‍ക്കിഷ്ടമാണ്. അതിനാല്‍ ഇതിനുള്ള അവസരങ്ങള്‍ അവര്‍ക്ക് ഇടയ്ക്കിടെ നല്‍കുക. മറ്റ് പുരുഷന്‍മാര്‍ അവരെ നോക്കുമെന്ന ആശങ്ക പാടില്ല. അവര്‍ നിങ്ങളുടെ ഒപ്പം തന്നെ ആയിരിക്കും.

7. വാഗ്ദാനങ്ങള്‍ പാലിക്കുക. ലളിതമായ മര്യാദകളാണ് സ്ത്രീകള്‍ക്കിഷ്ടം. കൃത്യനിഷ്ട ഇഷ്ടപ്പെടുന്നവരാണ് സ്ത്രീകളിലേറെയും. എവിടൊക്കെ പോയി എന്തൊക്ക സംഭവിച്ചാലും അപ്പോള്‍ തന്നെ തുറന്ന് പറയാനുള്ള ധൈര്യം ഉള്ളവരെയാണ് സ്ത്രീകള്‍ക്കിഷ്ടം.

couple 3

8. സ്‌നേഹം തുടങ്ങുന്നത് ആദ്യം മനസ്സിലാണ്. ഡിന്നര്‍, പ്രണയം , സ്വപ്‌ന സംഭാഷണം എന്നിവയെല്ലാം സ്ത്രീകള്‍ക്കിഷ്ടമാണ്.

9. സ്ത്രീകള്‍ക്കും സ്‌പോര്‍ട്‌സ് ഇഷ്ടമായിരിക്കും . എന്ന് കരുതി നിങ്ങളുടെ ഇഷ്ടമായിരിക്കണം അവരുടേതും എന്ന് കരുതരുത്.

10. നിങ്ങളുടേത് മാത്രമായ പാര്‍ട്ടികളും സമയങ്ങളും വേണ്ടാന്ന് വയ്ക്കണം എന്ന് സ്ത്രീകള്‍ ആഗ്രഹിക്കില്ല.നിങ്ങള്‍ക്ക് നിങ്ങളുടേത് മാത്രമായ സമയവും ഇടങ്ങളും ഉണ്ടെന്ന് അവര്‍ക്ക് മനസ്സിലാകും. അതുപോലെ അവര്‍ക്കും അവരുടേതായ സ്വാതന്ത്രങ്ങള്‍ ഉണ്ടായിരിക്കും. ആദ്യരാത്രി അവിസ്മരണീയമാക്കാം

English summary

Women Definitely Want these 10 Things From Men

Here are some of the things women want from men. Read more to know about,