For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അല്‍പം കൂടി ക്ഷമിച്ചിരുന്നെങ്കില്‍....

|

നിങ്ങള്‍ ഒരു പ്രണയബന്ധത്തിലാണോ? എന്നാല്‍ ആ പ്രണയം നിങ്ങളെ മാനസികമായി വളരെയധികം ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് തന്നെ ആ ബന്ധം അവസാനിപ്പിക്കുന്നതാണ് നല്ലത്.

പല സന്ദര്‍ഭങ്ങളിലും അല്‍പം കൂടി ആത്മസംയമനം പാലിച്ചിരുന്നെങ്കില്‍ എന്നു തോന്നിപ്പോയ സന്ദര്‍ഭങ്ങളുണ്ടായിട്ടില്ലേ? പല സമയങ്ങളിലും പല ബന്ധങ്ങളും നമുക്ക് തന്നെ ഉണ്ടാക്കുന്നത് നെഗറ്റീവ് എനര്‍ജിയായിരിക്കും. ജീവിതവിജയത്തിനു പിന്നില്‍ ഇവരുടെ പ്രണയം

എന്നാല്‍ ചില ബന്ധങ്ങള്‍ക്കു വേണ്ടി നമ്മള്‍ അല്‍പം ത്യാഗം ചെയ്യാന്‍ ശ്രമിക്കും പലപ്പോഴും പങ്കാളി അത് മനസ്സിലാക്കണമെന്നില്ല. അതുകൊണ്ടു തന്നെ അത്തരത്തിലുള്ള ബന്ധങ്ങളില്‍ പ്രശ്‌നങ്ങള്‍ മാത്രമേ ഉണ്ടാവുകയുള്ളൂ. ബന്ധത്തില്‍ നിങ്ങള്‍ ഒരിക്കലും വിട്ടുവീഴ്ച ചെയ്യാത്ത കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

നിങ്ങളുടെ സന്തോഷം

നിങ്ങളുടെ സന്തോഷം

ഒരു നല്ല ബന്ധം മുന്നോട്ട് പോകണമെങ്കില്‍ നിങ്ങളുടെ സന്തോഷം മാത്രം കണക്കിലെടുത്താല്‍ പോര. മറ്റുള്ളവരുടെ സന്തോഷത്തിലും സങ്കടത്തിലും പങ്കു ചേരാനുള്ള മനസ്സ് നിങ്ങള്‍ക്കുണ്ടാവണം. അല്ലാത്ത പക്ഷം നിങ്ങളുടെ മാത്രം സന്തോഷത്തിനു വേണ്ടി യാതൊരു തരത്തിലുള്ള വിട്ടു വീഴ്ചയുമില്ലാതെ നടക്കുന്നത് നല്ലതല്ല.

തമാശയ്ക്കും അതിരുണ്ട്

തമാശയ്ക്കും അതിരുണ്ട്

നിങ്ങള്‍ക്കിഷ്ടമുള്ളതു പോലെ തമാശ പറയാനും ചിരിയ്ക്കാനും സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ നിങ്ങള്‍ ഒരു റിലേഷനിലാിരിക്കുമ്പോള്‍ നിങ്ങളുടെ പങ്കാളിയുടെ മാനസിക നിലയെ കൂടി കണക്കിലെടുത്തു വേണം ഇത്തരത്തില്‍ പെരുമാറാന്‍.

സ്വാതന്ത്ര്യബോധം

സ്വാതന്ത്ര്യബോധം

അങ്ങോട്ടു തിരിയരുത് ഇങ്ങോട്ട് തിരിയരുത് എന്ന രീതിയിലുള്ള പെരുമാറ്റം നിങ്ങളുടെ പങ്കാളിയെ അസ്വസ്ഥമാക്കും എന്നത് സത്യമാണ്. അവര്‍ക്കും അവരുടേതായ സ്വാതന്ത്ര്യം അനുവദിച്ചു കൊടുക്കണം.

വ്യക്തിത്വം

വ്യക്തിത്വം

എല്ലാവര്‍ക്കും അവരുടേതായ വ്യക്തിത്വം ഉണ്ട്. അതുകൊണ്ടു തന്നെ എത്ര ആത്മാര്‍ത്ഥമായ പ്രണയ ബന്ധമാണെങ്കിലും പങ്കാളിയുടെ വ്യക്തിത്വത്തെ ചോദ്യം ചെയ്യുന്ന രീതിയില്‍ ആവരുത്.

 മറ്റു ബന്ധങ്ങള്‍

മറ്റു ബന്ധങ്ങള്‍

നിങ്ങളുടെ പങ്കാളിയുടെ സുഹൃത്തുക്കള്‍ ആണാണെങ്കിലും പെണ്ണാണെങ്കിലും അവരെല്ലാം നിങ്ങളുടെ കൂടെ സുഹൃത്തായി മാറ്റാന്‍ നിങ്ങള്‍ ശ്രമിക്കണം.

നിങ്ങളുടെ സ്വപ്‌നങ്ങള്‍

നിങ്ങളുടെ സ്വപ്‌നങ്ങള്‍

നിങ്ങളുടെ സ്വപ്‌നത്തിലുള്ള പങ്കാളി ഇങ്ങനെയാണ് അതുകൊണ്ട് അങ്ങനെയാവാന്‍ വേണ്ടി ഒരിക്കലും നിങ്ങളുടെ കാമുകിയെ അല്ലെങ്കില്‍ കാമുകനെ നിര്‍ബന്ധിക്കരുത്. ഇത് ഉണ്ടാക്കുന്ന പ്രശ്‌നം എന്നു പറയുന്നത് വളരെ വലുതായിരിക്കും.

വിശ്വാസം അതല്ലെ എല്ലാം

വിശ്വാസം അതല്ലെ എല്ലാം

പരസ്പരമുള്ള വിശ്വാസമാണ് ഏത് ബന്ധത്തിന്റേയും അടിസ്ഥാനം. എന്നാല്‍ പലപ്പോഴും വിശ്വാസമില്ലായ്മ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ വളരെ വലുതാണ്.

English summary

7 Things You Should Never Sacrifice For A Relationship

Good relationships help you to grow as a person and find mutual happiness, but sometimes relationships can sour and negatively affect both partners.
X
Desktop Bottom Promotion