Just In
- 22 min ago
ശനിദോഷം അകറ്റും ശനി ജയന്തി ആരാധന; ഈ വിധം ചെയ്താല്‍ ഫലം
- 4 hrs ago
Daily Rashi Phalam: സാമ്പത്തികമായി ഈ രാശിക്കാര്‍ക്ക് ഇന്ന് പതിവിലും നല്ല നാള്; രാശിഫലം
- 15 hrs ago
കണ്ടക ശനിയും ശനിദോഷവും മറികടക്കാന്‍ ശനി ജയന്തി തുണയാവുന്നവര്‍
- 16 hrs ago
ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുന്നവരെങ്കില്‍ അതിഗുരുതരം ഈ പ്രശ്നങ്ങള്‍
Don't Miss
- News
സൗദിയില്‍ നിന്ന് കൊടുത്തുവിട്ട 57 ലക്ഷത്തിന്റെ സ്വര്‍ണമെത്തിയില്ല; ജലീലിനെ കൊല്ലാനുള്ള കാരണങ്ങള്‍
- Travel
ലോകത്തിലെ നിര്‍മ്മാണ വിസ്മയങ്ങളും വേണ്ടിവന്ന ചിലവും.... ഇതാണ് കണക്ക്!!!
- Technology
പുതിയ റെഡ്മി നോട്ട് 11ടി പ്രോ, റെഡ്മി നോട്ട് 11ടി പ്രോ+ എന്നിവയുടെ സവിശേഷതകൾ അറിയാം
- Movies
അടിയുടെ പൂരപ്പറമ്പായി ബിഗ് ബോസ്; ഇനി നടക്കാന്‍ പോകുന്നത് അതിരുവിട്ട കളികള്‍
- Sports
IPL 2022: രണ്ടു സീസണിലും മുംബൈയുടെ വാട്ടര്‍ ബോയ്- അര്ജുന് സച്ചിന്റെ ഉപദേശം
- Automobiles
Mahindra Scorpio N Vs Classic; പുത്തനും പഴയതും തമ്മിൽ മാറ്റുരയ്ക്കാം
- Finance
ഗ്രീന്‍ സിഗ്നല്‍ ലഭിച്ചു; ഇനി വാങ്ങാവുന്ന 3 ബ്രേക്കൗട്ട് ഓഹരികള്‍ ഇതാ; നോക്കുന്നോ?
പങ്കാളികള്‍ തമ്മിലുള്ള സ്നേഹം നിലനിര്‍ത്താന്‍ മികച്ച സമയം
പങ്കാളികള്‍ തമ്മില്‍ ശാരീരികമായും മാനസികമായും വളരെയധികം അടുപ്പം ഉണ്ടായിരിക്കണം. ഇതില്‍ എന്തെങ്കിലും തരത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുമ്പോഴാണ് ബന്ധങ്ങളില്‍ വിള്ളലുകള്‍ സംഭവിക്കുന്നത്. പലപ്പോഴും വിവാഹം കഴിഞ്ഞ് ആദ്യ നാളുകളിലെ സ്നേഹം പല വിധത്തില്‍ നഷ്ടപ്പെടുന്നു എന്നൊരു തോന്നല്‍ പലരിലും ഉണ്ടാവുന്നുണ്ട്. എന്നാല്‍ എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത് എന്നുള്ളത് പലര്‍ക്കും അറിയുന്നില്ല. നിങ്ങളുടെ ഒരു ദിവസം ആരംഭിക്കുന്നത് തന്നെ വളരെ സന്തോഷത്തോടെയായിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്.
12
രാശിയിലെ
പുരുഷന്മാരില്
കിടക്കയില്‍
മിടുക്കര്‍
ഈ
രാശിക്കാര്‍
നിങ്ങളുടെ പ്രഭാതത്തെ സന്തോഷകരമാക്കുകയും ബന്ധം കൂടുതല്‍ ശക്തമാക്കുകയും ചെയ്യുന്ന ചില കാര്യങ്ങളുണ്ട്. ഒരു ബന്ധത്തില്‍ ഏര്‍പ്പെടുന്നത് എളുപ്പമാണെങ്കിലും, അത് നിലനിര്‍ത്തുന്നത് വളരെ ബുദ്ധിമുട്ടാണ്. ഒരു ബന്ധം സന്തുഷ്ടവും ശക്തവുമായി നിലനിര്‍ത്തുന്നതിന് നാം നിരന്തരം ചെയ്യേണ്ടതും ശ്രദ്ധിക്കേണ്ടതുമായ നിരവധി കാര്യങ്ങളുണ്ട്. ഈ ലേഖനത്തില്‍ നിങ്ങളുടെ പങ്കാളിയുമായി ശക്തമായ ബന്ധം വളര്‍ത്തിയെടുക്കാന്‍ സഹായിക്കുന്ന പ്രഭാത ശീലങ്ങളെക്കുറിച്ച് നമുക്ക് നോക്കാം.

ഗുഡ്മോണിംഗ് വിഷ് ചെയ്യാം
ഗുഡ് മോര്‍ണിംഗ് രണ്ട് വാക്കുകള്‍ മാത്രമാണ്, എന്നാല്‍ അല്പം ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് ഈ ഗുഡ്മോണിംഗിലൂടെ നിങ്ങളുടെ ജീവിതത്തെയും പങ്കാളിയുമായുള്ള ബന്ധത്തേയും മാറ്റി മറിക്കാവുന്നതാണ്. നിങ്ങളുടെ പങ്കാളി ദു:ഖിതനായിരിക്കുമ്പോള് ഈ വാക്ക് പുഞ്ചിരിയോടെയും സ്നേഹത്തോടെയും പറയുക, ഇത് നിങ്ങള്‍ക്കും പങ്കാളിയുടെ ദിവസത്തിനും വലിയ മാറ്റമുണ്ടാക്കും. പുഞ്ചിരിയോടെയും ഊഷ്മളതയോടെയും പരസ്പരം സുപ്രഭാതം പറയുക. ഇത് നിങ്ങളുടെ മാനസികാവസ്ഥയില്‍ പെട്ടെന്ന് മാറ്റം വരുത്തും. ഇത് എല്ലാ ദിവസവും ചെയ്യാന്‍ ശ്രമിക്കുക. ഇതെല്ലാം നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ വരുത്തുന്നുണ്ട്.

ഒരുമിച്ച് വ്യായാമം ചെയ്യുക
നിങ്ങള്‍ രണ്ടുപേരും എന്തു ജോലിയും വ്യായാമവും എല്ലാം ഒരുമിച്ച് ചെയ്യാന്‍ ശ്രമിക്കുക. പരസ്പരം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം, നിങ്ങളുടെ പങ്കാളിക്കൊപ്പം സമയം ചെലവഴിക്കുന്നത് നിങ്ങളുടെ ജീവിതത്തില്‍ വളരെ രസകരമായ സമയമായി മാറുന്നു. കൂടാതെ, നിങ്ങള്‍ രണ്ടുപേരും ഒരുമിച്ച് വ്യായാമം ചെയ്യുമ്പോള്‍, അടുപ്പം വര്‍ദ്ധിക്കുകയും ആരോഗ്യം മെച്ചപ്പെടുകയും ചെയ്യുന്നു. അതുകൊണ്ട് എന്ത് കാര്യം ചെയ്യുമ്പോഴും ഒരുമിച്ച് ചെയ്യുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇതെല്ലാം നിങ്ങളില്‍ മികച്ച നേട്ടങ്ങളും ബന്ധങ്ങളില്‍ ഗുണങ്ങളും ഉണ്ടാക്കുന്നു.
ലൈംഗിക
ബന്ധത്തില്‍
ഈ
തെറ്റുകള്‍
ഒഴിവാക്കണം
എത്രയും
വേഗം

ഒരുമിച്ച് കുളിക്കുക
ഒരുമിച്ച് കുളിക്കുന്നത് പല ദമ്പതികളും ചെയ്യുന്നതിലൂടെ അവരുടെ ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ദമ്പതികളായി ഒരുമിച്ച് കുളിക്കുന്നത് നിങ്ങള്‍ക്ക് ഒരുമിച്ച് ചെലവഴിക്കാന്‍ കഴിയുന്ന ഒരു രസകരമായ സമയമാണ്. ലൈംഗികത നിങ്ങള്‍ രണ്ടുപേരെയും കൂടുതല്‍ അടുപ്പിക്കുന്നതിനാല്‍, അതുകൊണ്ട് തന്നെ ജീവിതത്തില്‍ ഉണ്ടാവുന്ന നേട്ടങ്ങള്‍ മനസ്സിലാക്കേണ്ടതാണ്. അതിരാവിലെ, നിങ്ങള്‍ രണ്ടുപേരുമായും കുളിക്കുന്നത് നിങ്ങളുടെ മാനസികാവസ്ഥയെ ആവേശകരവും സന്തോഷകരവുമാക്കുന്നു. ഇത് ദിവസം മുഴുവന്‍ നേട്ടങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും ഉന്മേഷത്തിനും സഹായിക്കുന്നുണ്ട്.

പ്രഭാതഭക്ഷണം ഒരുമിച്ച് കഴിക്കുക
പ്രഭാതഭക്ഷണം വളരെ പ്രധാനപ്പെട്ട ഭക്ഷണമാണ്. ഇത് നിങ്ങള്‍ക്ക് പ്രിയപ്പെട്ടവരോടൊപ്പം കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം നേട്ടങ്ങള്‍ ഉണ്ടാക്കുകയും ജീവിതത്തില്‍ മികച്ച ദിനമായി മാറുകയും ചെയ്യുന്നു. ഭക്ഷണം കഴിക്കുക, തമാശകള്‍ അല്ലെങ്കില്‍ ജീവിത ഇവന്റുകള്‍ പങ്കിടുക, അത് നിങ്ങളുടെ ദിവസത്തെ സന്തോഷകരമായ രീതിയില്‍ എങ്ങനെ ആരംഭിക്കുമെന്ന് നിങ്ങള്‍ മനസ്സിലാക്കാവുന്നതാണ്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ ഉണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിനും ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും സാധിക്കുന്നുണ്ട്.

പരസ്പരം സ്പര്‍ശിക്കുക
ഓഫീസും ദൈനംദിന ജോലിയും രാവിലെ സമ്മര്‍ദ്ദത്തിലാക്കാം. നിങ്ങള്‍ക്ക് കുട്ടികളുണ്ടെങ്കില്‍, അത് കൂടുതല്‍ ആവേശകരമാകും. എന്നാല്‍ പരസ്പരം സ്പര്‍ശിക്കാനുള്ള അവസരം ഉപയോഗിക്കുക. ഇതിനെക്കുറിച്ച് നിങ്ങള്‍ സെക്സി ആയിരിക്കണമെന്ന് ഇതിനര്‍ത്ഥമില്ല, എന്നാല്‍ പ്രഭാതഭക്ഷണം കഴിക്കുമ്പോള്‍ കൈ തൊടുകയോ ജോലി ചെയ്യുമ്പോള്‍ തോളില്‍ ചാരിയിരിക്കുകയോ പോലുള്ള ചെറിയ സംഭവങ്ങള്‍ മാത്രം. ഈ ആംഗ്യങ്ങള്‍ നിങ്ങളുടെ ബന്ധത്തില്‍ വലിയ മാറ്റമുണ്ടാക്കും. ഇതെല്ലാം നിങ്ങളുടെ ജീവിതത്തില്‍ പങ്കാളിയുമായുള്ള ബോണ്ട് വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്.

പരസ്പര ധാരണയുണ്ടാവുന്നത്
ഏത് കാര്യത്തിനും പരസ്പര ധാരണയോടെ മുന്നോട്ടട് പോവുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഏതൊരു ബന്ധവും ദീര്‍ഘനേരം നിലനില്ക്കാന് പരസ്പര ധാരണയും സ്നേഹവും ആവശ്യമാണ്. നിങ്ങള്‍ക്ക് പരസ്പര ധാരണയുള്ളപ്പോള്‍, നിങ്ങള്‍ക്ക് പരസ്പരം സഹതാപവും ഐക്യവും ഉണ്ട്. പരസ്പരം എത്രമാത്രം സുഖകരവും സ്നേഹവുമാണെന്ന് നിങ്ങള്‍ മനസ്സിലാക്കുന്നു. നിങ്ങളുടെ പങ്കാളിയുടെ കാഴ്ചപ്പാട് നിങ്ങള്‍ മനസിലാക്കുന്നു, ഇത് നിങ്ങളുടെ ദാമ്പത്യ ജീവിതത്തിലും സഹായിക്കും.