For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  ബന്ധങ്ങളെപ്പറ്റി തുറന്നു സംസാരിക്കുന്നത്

  |

  നിങ്ങളുടെ ബോയ്ഫ്രണ്ടുമായി വാക്കുതർക്കങ്ങളോ വഴക്കുകളോ ഒക്കെ ഉണ്ടാവുകയാണെങ്കിൽ സാധാരണയായി നിങ്ങൾ എന്താണ് ചെയ്യുക.. ഇനി അതല്ലെങ്കിൽ നിങ്ങളുടെ കാമുകി നിങ്ങളിൽ ആശയക്കുഴപ്പം ജനിപ്പിക്കുന്ന ഒരു മെസ്സേജ് അയയ്ക്കുകയാണെങ്കിൽ പെട്ടെന്ന് നിങ്ങൾ എന്തു ചെയ്യും ? നിങ്ങളുടെ ഉറ്റ സുഹൃത്തിനോട് അഭിപ്രായം ആരായും അല്ലേ...? സാധാരണഗതിയിൽ ഏതോരാളും ഇത്തരമൊരു സാഹചര്യത്തിൽ ആദ്യം ആലോചിക്കുന്നത് തങ്ങളുടെ സുഹൃത്തുക്കളോട് ഇക്കാര്യം പങ്കുവെച്ചു കൊണ്ട് അഭിപ്രായമാരായാനാണ്...

  x

  ഒരുപക്ഷേ നിങ്ങൾ വിവാഹിതരായിരിക്കാം അല്ലെങ്കിൽ ആരെങ്കിലുമായി ഡേറ്റിംഗിൽ ആയിരിക്കാം. അതെന്തും ആയിക്കൊള്ളട്ടെ,..! ഇത്തരമൊരു ബന്ധത്തിൽ പ്രശ്നങ്ങൾ ഉടലെടുക്കുമ്പോൾ തമ്മിൽ സംസാരിച്ചു തീർക്കേണ്ടതിനു പകരമായി നാമെല്ലാവരും വ്യത്യസ്തമായ പല വഴികളും ആലോചിക്കുന്നു.

  ഈ സന്ദർഭങ്ങളിൽ, നമ്മുടെ പ്രണയ ബന്ധങ്ങങ്ങളിൽ അതിഷ്ഠിതമായ അദൃശ്യമായ അതിർവരമ്പുകളെ കുറുകെ കടന്നുകൊണ്ട് നാം ഒരു മൂന്നാതൊരാളെ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നു: ഒരുപക്ഷേ നിങ്ങളുടെ അത് സുഹൃത്തുക്കൾ ആയിരിക്കാം. ബന്ധങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന നിഷ്ക്രിയമായ നിരീക്ഷകർ മാത്രമല്ല സുഹൃത്തുക്കൾ. തീർച്ചയായും നമ്മുടെ സാമൂഹ്യ ജീവിതത്തിലും വ്യക്തി ജീവിതത്തിലും ഒക്കെ നാം അറിഞ്ഞോ അറിയാതെയൊ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവരാൻ സുഹൃത്തുക്കൾക്ക് സാധിക്കുന്നു. ഏതൊരാളുടേയും ജീവിതബന്ധങ്ങളുടെ കാര്യത്തിൽ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ഒക്കെയുള്ള അനന്തമായ സ്വാധീനം ഒരിക്കലും ഒഴിച്ചുകൂടാൻ പറ്റാത്തതാണ്

  ik

  നമ്മുടെ കൂട്ടുകാർ നമ്മുടെ പങ്കാളിയെ ഇഷ്ടപ്പെടാനും അവരുമായി നല്ല സൗഹൃദം വെച്ചുപുലർത്താനും ഒക്കെ നാം ആഗ്രഹിക്കുന്നുണ്ടെങ്കിൽ പിന്നെ എന്തിനാണ് നമ്മുടെ പങ്കാളിയോടൊപ്പം ബന്ധങ്ങളിൽ ഉണ്ടാകുന്ന നിഷേധാത്മകമായ കാര്യങ്ങളും പ്രശ്നങ്ങളുമൊക്കെ സുഹൃത്തുക്കളുമായി പങ്കുവയ്ക്കുന്നത്...? നിങ്ങളുടെ സുഹൃത്തുക്കളെ മോശമാക്കി കാണിക്കാനോ അല്ലെങ്കിൽ ഇവിടെയൊരു അക്രമം സൃഷ്ടിക്കാനോ വേണ്ടിയല്ല നമ്മളെവിടെ ഇതിനെക്കുറിച്ച് സംസാരിക്കുന്നത്....

  നിങ്ങളെ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഒരു സുഹൃത്തിനോട് തീർച്ചയായും പലതും വെളിപ്പെടുത്തേണ്ടതായുണ്ട്. എന്നാൽ ഞങ്ങൾ പറയുന്നത് നമ്മുടെ ജീവിതത്തിലെ ദൈനംദിന കാര്യങ്ങളെക്കുറിച്ചാണ്...! നമുക്കും നമ്മുടെ പങ്കാളികൾക്കും ഇടയിലുണ്ടാവുന്ന ചെറിയ ചെറിയ പ്രശ്നങ്ങളെ എന്തിന് ഒരു പ്രഹസനം പോലെ സുഹൃത്തുക്കളുടെ ഇടയിൽ വിളമ്പുന്നു...!! ഇവയൊക്കെ തീർച്ചയായും നിങ്ങളുടെ മനസ്സിൽ തന്നെ സൂക്ഷിക്കേണ്ട കാര്യങ്ങളല്ലേ..?

  ij

  പ്രശ്സ്ത മനശാത്രജ്ഞനായ വാലഡും അദ്ധേഹത്തിന്റെ സഹപ്രവർത്തകരും (2016) ചേർന്ന് ഇക്കാര്യത്തിൽ ഒരന്വേഷണം നടത്തിരിക്കുന്നു.. ഓരോ വ്യക്തികളും തങ്ങളുടെ ബന്ധങ്ങളിൽ ഉണ്ടാകുന്ന നിഷേധാത്മകമായ സംഭവങ്ങളെക്കുറിച്ച് സുഹൃത്തുക്കളോട് സംസാരിക്കുന്നത് എന്തുകൊണ്ടാണ് കണ്ടെത്താൻ വേണ്ടിയായിരുന്നു ഈഅന്വേഷണം. വിവരങ്ങൾ ലഭ്യമാക്കാനായി 36 ബിരുദധാരികളെ ഉൾക്കൊള്ളുന്ന അഞ്ച് ഫോക്കസ് ഗ്രൂപ്പുകളെ അവർ സംഘടിപ്പിച്ചു. ഈ സർവേയിൽ പങ്കെടുത്തത് ബഹുഭൂരിപക്ഷം സ്ത്രീകളും പുറംനാട്ടുകാരുമൊക്കെയാണ്. അവരിൽ നിന്ന് കണ്ടെത്തിയ ആകർഷകമായ പ്രതികരണങ്ങളെ ചുവടെ നിങ്ങൾക്കു വായിക്കാം.

  എന്തിനുവേണ്ടിയാണ് നാം നമ്മുടെ സുഹൃത്തുക്കളോട് നമ്മുടെ ബന്ധങ്ങളെപ്പറ്റി തുറന്നു സംസാരിക്കുന്നത് ?

  iu

  1. വൈകാരികവും മാനസികവുമായ പിന്തുണയ്ക്ക് വേണ്ടി

  തീർച്ചയായും ഇത് ആശ്ചര്യജനകമായതും കൂടുതൽ ചിന്തിക്കേണ്ടതുമായ ഒരു കാര്യമല്ല.. ചുരുക്കം ചിലരെ ഒഴിച്ചുനിർത്തിയാൽ എല്ലാ വ്യക്തികളും തങ്ങളുടെ ബന്ധങ്ങളിണ്ടാകുന്ന പ്രതികൂലമായ അനുഭവങ്ങളെക്കുറിച്ച് അവരുടെ സുഹൃത്തുക്കളുമായി സംസാരിക്കുന്നവരായിരിക്കും - അതിൽനിന്ന് അവർക്ക് ആശ്വാസം കണ്ടെത്താനും സ്വയം സ്വസ്ഥരാകാനും കഴിയുന്നത് കൊണ്ടാവണം ഇതിനായവർ മുതിരുന്നത്. (Vallade et al., 2016).

  നമുക്ക് സാമൂഹ്യപരമായ ഒരു സഹായം ആവശ്യമായി വരുമ്പോഴോ അല്ലെങ്കിൽ ബന്ധങ്ങളിൽ വെറുതെ പരാതിപ്പെടാൻ ആഗ്രഹിക്കുമ്പോഴോ ഒക്കെ നാം സ്വാർഥതമായി നമ്മുടെ സുഹൃത്തുക്കളോട് നമ്മുടെ കുടുംബജീവിതത്തിലെ താളം തെറ്റലുകൾ പങ്കുവെയ്ക്കുന്നു... ഇത്തരം ദുരവസ്ഥയിൽ നമ്മുടെ സുഹൃത്തുക്കൾ നമ്മെ തോളിൽ തട്ടി "വിഷമിക്കേണ്ടതില്ല " എന്നും "അത് സാരമില്ല " എന്നുമൊക്കെ പറഞ്ഞു നമ്മെ ആശ്വസിപ്പിക്കുന്നത് ഏറ്റവും മനോഹരമായ കാര്യങ്ങളിലൊന്നാണ്. നിഷേധാത്മകമായ ആ നെഗറ്റീവ് മൂഡിൽ നിന്ന് നമ്മെ തിരി കൊണ്ടുവരാനും ഒരുപക്ഷേ ചിരിപ്പിക്കാനും ഒക്കെ സുഹൃത്തുക്കളെക്കൊണ്ട് സാധിക്കുന്നു.

  k

  2. അനിശ്ചിതത്വത്തെ നേരിടാനുള്ള ഒരുകൈത്താങ്ങിനായി

  ആശയക്കുഴപ്പം സൃഷ്ടിക്കുന്ന ഒരു ജീവിതബന്ധത്തിൽ നാം ഏർപ്പെട്ടിരിക്കുമ്പോൾ ഉണ്ടാകുന്ന അവ്യക്തമായ സാഹചര്യങ്ങളെ ഒറ്റയ്ക്ക് നേരിടുകയെന്നത് ഒരു പക്ഷേ നിങ്ങൾക്ക് അത്ര എളുപ്പമായിരിക്കില്ല. അത്തരം വേളകളിൽ എന്താണ് ചെയ്യേണ്ടതെന്ന് എന്നുകൂടി ചിലപ്പോൾ നിങ്ങൾക്ക് അറിയാനാവില്ല..! നിങ്ങളുടെ പങ്കാളിയുടെ അവ്യക്തമായ മെസേജിന്റെ യഥാർത്ഥ അർത്ഥം പോലും സമ്മർദ്ധത്തിന്റെ വേളയിൽ നിങ്ങൾക്ക് പൂർണമായും മനസ്സിലാക്കാൻ കഴിഞ്ഞില്ലെന്ന് വരാം... "അവൻ എന്നോട് ഒപ്പം ആയിരിക്കാൻ ഇഷ്ടപ്പെടുന്നില്ലേ..? അല്ലെങ്കിൽ അവൻ ഞാനറിയാതെ എവിടെയെങ്കിലും പോകുന്നുണ്ടോ?..... അവൾ എന്നെ ചതിക്കുകയാണോ...? അതോ ഇനി അതവളുടെ ജോലി സമ്മർദ്ധമാണോ...?" എന്നൊക്കെയുള്ള സംശയകരമായ ചോദ്യങ്ങൾ തീർച്ചയായും ഒരോ ബന്ധങ്ങളിലും ആശയക്കുഴപ്പം സൃഷ്ടിക്കുന്നു.

  i

  അനിശ്ചിതത്വത്തെ നേരിടേണ്ടിവരുന്ന ഇത്തരം അവസരങ്ങളിൽ ഒരു സഹായത്തിനായി അന്വേഷിക്കുമ്പോൾ ആദ്യം മനസ്സിലേക്ക് കടന്നുവരുന്നത് നമ്മുടെ ഉറ്റ സുഹൃത്തിന്റെ മുഖമായിരിക്കും . (Vallade et al., 2016), പ്രത്യേകിച്ച് മോശമായ സംഭവങ്ങളെ നേരിടേണ്ടി വരുന്ന ഒരാൾക്ക് സുഹൃത്തുക്കളുടെ ഉപദേശം വളരെയധികം ഫലപ്രദമായിരിക്കും., ആരുടെ ഭാഗത്താണ് തെറ്റും ശരിയും എന്നൊക്കെ മനസ്സിലാക്കാൻ സുഹൃത്തുക്കളൾ നിങ്ങളെ സഹായിക്കുന്നു. അല്ലെങ്കിൽ ബന്ധങ്ങളിലെ പാളിച്ചകൾ കണ്ടെത്തി അവയൊക്കെ സാധൂകരിക്കാനുള്ള മനശക്തിയും ധൈര്യമൊക്കെ പകർന്നുതരാൻ സുഹൃത്തുക്കൾക്ക് കഴിയുന്നു.

  u

  3. കാര്യങ്ങൾക്ക് വ്യക്തത ലഭിക്കാനായി

  വിചിത്രമായി അനുഭവപ്പെടുന്ന വഴക്കുകളും പിണക്കങ്ങളും...! ആശങ്കാപൂരിതമായ ഒരു ആഴ്ച...! ഇവയൊക്കെ മിക്കവാറും ആളുകളെ നിരാശപ്പെടുത്താൻ കാരണമാകുന്നവയാണ്. ഇവയൊക്കെ പെട്ടെന്ന് നമ്മുടെ ഉള്ളിലേക്ക് കടന്നു വരുമ്പോൾ പലപ്പോഴും നാം വൈകാരികമായി തകർന്നു പോകാറുണ്ട്. ഈ അവസരങ്ങളിൽ സ്വന്തം കണ്ണിലൂടെ മാത്രം കാര്യങ്ങളെ നോക്കി കാണാൻ ശ്രമിക്കുമ്പോൾ നമ്മുടെ ബന്ധങ്ങളിൽ എന്താണ് സംഭവിക്കുന്നതെന്ന കാര്യം വ്യക്തമായി മനസ്സിലാക്കുവാനും അതിനെതിരെ കൃത്യമായി പ്രതികരിക്കുവാനും നമുക്ക് കഴിയാതെ വരുന്നു. അതുകൊണ്ടുതന്നെ ഈ കാര്യങ്ങൾക്കൊക്കെ ഒരു വ്യക്തത വരുത്താനായി ഏറ്റവും അനുയോജ്യവാനായ ഒരു വ്യക്തി തങ്ങളുടെ ഉറ്റ സുഹൃത്ത് മാത്രമാണ് (Vallade et al., 2016). എതൊരു പ്രശ്നത്തെയും അതിന്റെ സാഹചര്യങ്ങളെയും കൃത്യമായി മനസ്സിലാക്കിക്കൊണ്ട് ഉചിതമായ തീരുമാനങ്ങളെടുക്കാൻ നിങ്ങളെ സഹായിക്കാനും ആശ്വാസവചനങ്ങൾ പറഞ്ഞു നിങ്ങളെ സാന്ത്വനപ്പെടുത്താനും ഒരു നല്ല സുഹൃത്തിനെ സാധിക്കും.

  u

  4. വെറുതേ തമാശക്ക് വേണ്ടി.

  ശൂന്യതാബോധത്തിൽ ബന്ധങ്ങളെല്ലാം തന്നെ നിശ്ചലമാകുന്നു. അതുകൊണ്ടുതന്നെ നമ്മൾ സുഹൃത്തുക്കളുമായി പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്ന വിവരങ്ങളുടെ കാര്യത്തിൽ കുറച്ചു നിയന്ത്രണം അത്യാവശ്യമാണ്. നിങ്ങളുടെ പങ്കാളിയോടൊപ്പം നിങ്ങൾ നടത്തിയ പ്രണയാർദ്രമായ സംഭാഷണങ്ങളും സല്ലാപങ്ങളും ഒക്കെ സുഹൃത്തുക്കളോട് വിവരിക്കുന്നത് തീർച്ചയായും ഒരു നല്ല പങ്കാളിക്ക് ചേർന്ന കാര്യമല്ല. നിങ്ങൾ കൃത്യമായി പറഞ്ഞുകൊടുക്കുന്ന അടയാളങ്ങളുടെയും അഭിപ്രായങ്ങളുടെയും രൂപത്തിൽ മാത്രമാണ് നിങ്ങളുടെ സുഹൃത്തുക്കൾക്ക് നിങ്ങളുടെ പങ്കാളിയെക്കുറിച്ചുള്ള ഇംപ്രഷൻ രൂപപ്പെടുക എന്നത് എപ്പോഴും ഓർമ്മ വേണം.

  iiiiiik

  അവർ ഒരുപക്ഷെ അത് മനസ്സിൽ വച്ചുകൊണ്ട് ആയിരിക്കും അവരോട് പെരുമാറുന്നത് പോലും. അതിനാൽ ഓരോ പങ്കാളികളുടെയും സ്വകാര്യതയെ ആദരിച്ചു കൊണ്ടും, തങ്ങളുടെ ശക്തിയെ ഉയർത്തിക്കാട്ടിയും ചങ്ങാതിക്കൂട്ടത്തോടുള്ള നമ്മുടെ അനാവശ്യ സംസാരങ്ങൾ കുറച്ചൊന്ന് കുറയ്ക്കാം. ഇതുവഴി നമുക്ക് നമ്മുടെ പങ്കാളിയെ കൂടുതൽ സ്നേഹിക്കാനും സഹായിക്കാനും കഴിയും. ഇനി എത്ര ശ്രമിച്ചിട്ടും ഒഴിച്ചുകൂടാൻ പറ്റാത്ത പാളിച്ചകളാണ് നിങ്ങളുടെ ബന്ധത്തിൽ സംഭവിക്കുന്നതെങ്കിൽ സുരക്ഷിതത്വം ഉണ്ടെന്ന് ഉറപ്പുള്ള നല്ലവരായ സൗഹൃദങ്ങ മാത്രം തേടി ചെല്ലുക. അവർ നിങ്ങളുടെ സ്വകാര്യ കാര്യങ്ങളിൽ ഇടപെടാതെ തന്നെ വേണ്ടത്ര പിന്തുണയും സഹായവും നൽകട്ടെ ...!

  o

  നിങ്ങൾ തികച്ചും നല്ല ബന്ധത്തിലാണ്..... നിങ്ങൾ നിങ്ങളുടെ പങ്കാളിയെ വേണ്ടതിലധികം സ്നേഹിക്കുന്നു... നിങ്ങൾ രണ്ടുപേരും തമ്മിലുള്ള എല്ലാകാര്യങ്ങളും നല്ല തന്നെ രീതിയിൽ മുന്നോട്ട് പോകുന്നു.... പെട്ടെന്നെപ്പോഴോ നിങ്ങളുടെ ഇടയിൽ എന്തോ പാളിച്ച സംഭവിച്ചിരിക്കുന്നു.. നിങ്ങൾ തമ്മിൽ വലിയ വഴക്കായി... എന്താണ് ചെയ്യേണ്ടത് എന്ന് നിങ്ങൾക്കറിയില്ല... ഇനിയാണ് ആ വലിയ ചോദ്യം: അങ്ങനെ വരുമ്പോൾ നിങ്ങളുടെ സുഹൃത്തുക്കളോട് ഈ പ്രശ്നങ്ങളെ കുറിച്ച് നിങ്ങൾ സംസാരിക്കുമോ?: അതിനുത്തരം ഇല്ല എന്നാണെന്ന കാര്യം തീർച്ചയായും വലിയ ആശ്ചര്യമുള്ള ഒന്നല്ല... കാരണം നമുക്കെല്ലാവർക്കും അറിയാം നിങ്ങളുടെ ബന്ധങ്ങളിലെ പാളിച്ചകളെക്കുറിച്ച് സുഹൃത്തുക്കളോട് സംസാരിക്കുന്നത് പലപ്പോഴും ഒരു മികച്ച ആശയമായിരിക്കുകയില്ല എന്ന്

  b

  വാലഡ് പറയുന്നു... "നമ്മുടെ വിവാഹ ബന്ധത്തെയും കുടുംബജീവിതത്തെയും പരിപാവനമായി സൂക്ഷിക്കുന്നതിൽ ഞാനും എൻറെ ഭർത്താവും പൂർണ്ണമായി വിശ്വസിക്കുന്നു" "അതിനർത്ഥം ഞങ്ങൾ മതപരമായി മികവുറ്റവരാണെന്നോ കുടുംബമായി ജീവിക്കേണ്ടതെങ്ങനെയെന്ന് പഠിപ്പിച്ചു തരുന്ന ഒരു മതപഠന ക്ലാസ് പൂർത്തിയാക്കി വന്നവരാണെന്നോ അല്ല." " നമ്മുടെ ജീവിതത്തിലെ മറ്റെല്ലാ കാര്യങ്ങളിൽ നിന്നെല്ലാം വേർതിരിച്ചു നിൽക്കുന്ന ഏറ്റവും മഹത്തായ ഒന്നാണ് വിവാഹമെന്നാണ് അതിനർത്ഥം" "അതിനർത്ഥം നമ്മുടെ വിവാഹജീവിതത്തെ സുരക്ഷിതമായും സങ്കർഷമുകരിതമായും നിലനിർത്താൻ നാം ആഗ്രഹിക്കുന്നു എന്നാണ് "

  h

  ഇക്കാരണം കൊണ്ടു തന്നെ, നമ്മുടെ ബന്ധത്തിലുണ്ടാകുന്ന ചെറിയ പ്രശ്നങ്ങളെക്കുറി്ച്ചും തമ്മിലുണ്ടാകുന്ന വിയോജിപ്പുകളെ കുറിച്ചും ഒക്കെ നമ്മുടെ സുഹൃത്തുക്കളുമായോ കുടുംബാംഗങ്ങളുമായോ സംസാരിക്കാൻ നാം ആഗ്രഹിക്കേണ്ടതില്ല. നിർഭാഭാഗ്യവശാൽ, ഇത്തരം പ്രശ്നങ്ങൾ നിങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവരുമ്പോഴും തമ്മിൽ വാക്കുതർക്കങ്ങൾ ഉണ്ടാകുമ്പോഴും പരസ്പരം നിയന്ത്രിച്ചു കൊണ്ട് മറ്റുള്ളവരോട് ഒന്നും പറയാതെ സ്വയം മറച്ചുവയ്ക്കാനും തനിയെ അതിനെ നേരിടാനും തയ്യാറാവണം

  പരമ്പരാഗതമായ യുക്തിവാദങ്ങൾ നിർദ്ദേശിക്കുന്നത് ബന്ധങ്ങളിൽ ഉണ്ടാവുന്ന നിങ്ങളുടെ പ്രശ്നങ്ങൾ സുഹൃത്തുക്കളുമായി പങ്കുവയ്ക്കുന്നത് വഴി നിങ്ങളുടെ സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും എന്നാണ്. നിങ്ങളുടെ ബന്ധത്തിൽ ഒരു മൂന്നാം -കണ്ണിയെ ഉൾപ്പെടുത്തുന്നതുവഴി ജീവിതം നല്ല രീതിയിൽ മുന്നോട്ടുപോകാൻ സഹായകമാകുമെന്ന് ഇത്തരം യുക്തിവാദങ്ങൾ പറയുന്നു..

  rt

  എന്നാൽ പരമ്പരാഗതമായ ഇത്തരം യുക്തിവാദങ്ങളൊക്കെ ചിലപ്പോൾ നിങ്ങളുടെ ജീവിത പ്രശ്നങ്ങളിൽ സഹായിച്ചില്ലെന്ന് വരാം. ജീവിത പങ്കാളിയോട് തുറന്ന് സംസാരിക്കേണ്ടതിന്നു പകരം സുഹൃത്തുക്കളോട് മാത്രം സംസാരിക്കുന്നത് വഴി ബന്ധങ്ങളിൽ വരാനിരിക്കുന്ന ദോഷവിപത്തുകൾ പലതുണ്ട്. അവയെപ്പറ്റി ചുവടെ വായിക്കാം.

   v

  1. നിങ്ങളുടെ സുഹൃത്തുക്കൾ നിങ്ങളുടെ ഭാഗം മാത്രമേ ചിന്തിക്കുകയുള്ളൂ

  ഇക്കാര്യത്തിൽ കണക്കിലെടുക്കേണ്ട ഏറ്റവും ആദ്യത്തേതും വ്യക്തമായതുമായ ഒരു പ്രധാന വിഷയം നിങ്ങളുടെ ബന്ധത്തെക്കുറിച്ച് സുഹൃത്തുക്കളോട് സംസാരിക്കുമ്പോൾ അവർ നിങ്ങളുടെ ഭാഗത്തു നിന്നുള്ള നല്ല കാര്യങ്ങളേ മാത്രമേ പരിഗണിക്കൂ.... നിങ്ങളുടെ പങ്കാളിയുടെ ഭാഗം കേൾക്കേണ്ടി വരുമ്പോൾ തികച്ചുമവർ അവയെ യുക്തിരഹിതവും അർഥശൂന്യവുമായിട്ടായിരിക്കും നോക്കിക്കാണുന്നത്. നിങ്ങൾ പങ്കാളികൾ ഇരുവരും തമ്മിലുള്ള അഭിപ്രായവ്യത്യാസത്തെ സുഹൃത്തുക്കൾ നോക്കികാണുന്നത് ഒരാളുടെ ഭാഗത്തുനിന്നു മാത്രമായിരിക്കുമെന്നതിനാൽ അതുമൂലം അയ്യാൾ നിങ്ങകള അർത്ഥശൂന്യമായ തീരുമാനങ്ങൾ എടുക്കുവാനായി പ്രേരിപ്പിക്കുക്കാൻ കാരണമാകുന്നു.

  നിങ്ങളുടെ ഭാഗം കേട്ടതുകൊണ്ടു മാത്രം, നിങ്ങളുടെ ചങ്ങാതിമാർക്ക് പ്രശ്നത്തെപറ്റിയുള്ള പൂർണ്ണമായ രൂപം കാണാൻ കഴിയുന്നില്ല, മാത്രമല്ല നിങ്ങൾക്ക് മറ്റാരോടെങ്കിലും അടുപ്പം തോന്നി തുടങ്ങിയിട്ടുണ്ടെന്ന് അവർ കരുതുകയും ചെയ്യാം. ഇത് കാര്യങ്ങൾ കൂടുതൽ വഷളാക്കാൻ കാരണമായേക്കാം. അതു കൊണ്ടുതന്നെ നിങ്ങളുടെ വീടിനുള്ളിൽ ഉണ്ടാവുന്ന കൊച്ചു കൊച്ചു പ്രശ്നങ്ങളെ നിങ്ങൾക്ക് തന്നെ എളുപ്പത്തിൽ പരിഹരിക്കാവുന്നതാണ്.

  lo

  എന്തിനു വേറെ സഹായം തേടി പുറത്തുപോകുന്നു

  2. നിങ്ങളുടെ സുഹൃത്തുക്കൾ ഒരുപക്ഷേ നിങ്ങൾക്ക് മോശമായ ഉപദേശങ്ങൾ നല്കിയേക്കാം

  യഥാർത്ഥ പ്രശ്നത്തിന്റെ ഒരു വശം മാത്രമാണ് (അതായത് നിങ്ങളുടെ ഭാഗം മാത്രമാണ്) സുഹൃത്തുക്കൾ കേൾക്കുന്നതെങ്കിൽ, അവയെ അടിസ്ഥാനമാക്കി മാത്രമേ അവർക്ക് ഉപദേശങ്ങൾ നൽകാൻ കഴിയുകയുള്ളൂ. ഒരു പക്ഷേ ഇത് കാര്യങ്ങൾ കൂടുതൽ മോശമാക്കാനെ കാരണമാകൂ. നിങ്ങൾ പങ്കാളികളുടെ ഇടയിൽ സംഭവിച്ച പാളിച്ചകളുടെ മുഴുവൻ കഥയും അറിയില്ലാത്തതിനാൽ സുഹൃത്തുക്കൾ അവർക്കറിയാവുന്ന വസ്തുതകളുടെ അടിസ്ഥാനത്തിൽ മാത്രം നൽകുന്ന ഉപദേശങ്ങൾ ഒരുപക്ഷേ കൃത്യമായ ഫലം കണ്ടില്ലെന്നിരിക്കും.

  p

  സുഹൃത്തുക്കൾ ചിലപ്പോൾ സ്വന്തം ഇഷ്ടപ്രകാരം ഒരു ഉപദേശം നൽകിയെന്നിരിക്കും. അത് ചിലപ്പോൾ മോശമായി നിങ്ങളെ ബാധിച്ചേക്കാം. ഒരുദാഹരണത്തിന്, നിങ്ങളുടെ സുഹൃത്ത് അസൂയാലുവായ ഒരാളാണെങ്കിൽ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്ന ഒരു കുടുംബ ജീവതബന്ധത്തിലാണ് നിങ്ങളെന്നറിയുമ്പോൾ ചിലപ്പോളവർ അബോധപൂർവം അതിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്നിരിക്കും.

  English summary

  Reasons For Discussions About Relationship With Friends

  Whether you're married, dating, or just hooking up with someone, chances are, you've encountered moments when you want to talk about your relationship—and not with your partner.
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more