For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  അമ്മയും മകനും; ബന്ധം

  |

  ഒരു പുരുഷന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി അയാളുടെ അമ്മയാണ്. റാൽഫ് വാൽഡോ എമേഴ്സൺ പറഞ്ഞതു പോലെ പുരുഷനെന്നാൽ അയാളുടെ അമ്മ ഉണ്ടാക്കുന്നതാണ്.ഈ ബന്ധം കുഞ്ഞിന്റെ വൈകാരികാരോഗ്യത്തിന് വളരെ പ്രധാനമാണ്. ഒരു കുഞ്ഞിന്റെ പൂർണ്ണവും ആരോഗ്യകരവുമായ വളർച്ചക്ക് അമ്മയും കുഞ്ഞുമായുള്ള ഒരു നല്ല ബന്ധം അത്യന്താപേക്ഷിതമാണ്

  g

  അമ്മയും മകനുമായുള്ള ബന്ധം എന്തുകൊണ്ട് പ്രധാനമാകുന്നു എന്നു നോക്കാം

  അമ്മയുമായി ആരോഗ്യകരമായ ബന്ധമുള്ള ഒരു പുരുഷൻ വികാരപരമായി പക്വതയുള്ളവനും കരുത്തനുമായിരിക്കും. അമ്മയുമായുള്ള ഗാഢബന്ധം പുരുഷനെ കൂടുതൽ സുരക്ഷിതത്വമുള്ളവനും ആത്മവിശ്വാസമുള്ളവനുമാക്കി തീർക്കും. പെരുമാറ്റസംബന്ധിയായ പ്രശ്നങ്ങൾ ഈ പുരുഷൻമാർക്ക് നന്നെ കുറവായിരിക്കും. അമ്മയുമായി ഗാഢബന്ധം പുലർത്താത്ത പുരുഷൻ പിന്നീടുള്ള ജീവിതത്തിൽ വിദ്വേഷവും അക്രമസ്വാഭാവവുമുള്ളവനായി തീരുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

  റീഡിങ് യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഒാഫ് സൈക്കോളജി ആൻഡ് ക്ലിനിക്കൽ ലാംഗ്വേജ് സയൻസസിലെ ഡോ. പാസ്കോ ഫെറോൺ പറയുന്നത് അമ്മയുമായുള്ള ബന്ധത്തിൽ വൈകാരിക സുരക്ഷിതത്വം അനുഭവിക്കാത്ത ആൺകുട്ടികൾ പിന്നീടുള്ള ജീവിതത്തിൽ പെരുമാറ്റ സംബന്ധിയായ ഒരുപാട് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു എന്നാണ്.

  n

  അമ്മയുമായി ഗാഢബന്ധമുള്ള ഒരു പുരുഷൻ വൈകാരികമായി സ്വതന്ത്രനായിരിക്കും. വികാരപരമായി അയാൾ ആരേയും ആശ്രയിക്കില്ല. സ്വന്തം അമ്മ സ്നേഹിക്കുകയും പരിചരിക്കുകയും ചെയ്ത ഒരു ആൺകുഞ്ഞ് ആത്മവിശ്വാസമുള്ള ഒരു പുരുഷനായി മാറും. അമ്മയുടെ ഉപാധികളില്ലാത്ത സ്നേഹവും അംഗീകാരവും ആൺകുട്ടിയെ പിൽക്കാലത്ത് അവൻ സ്നേഹം അർഹിക്കുന്നു എന്നു മനസ്സിലാക്കാൻ പ്രാപ്തനാക്കും. ഒരു നല്ല സുഹൃത്താകാനും കാമുകനാകാനും പുരുഷനെ സഹായിക്കുന്നത് അമ്മയുടെ കറകളഞ്ഞ സ്നേഹമാണ്. അമ്മയുടെ സ്നേഹവും പരിലാളനവും അനുഭവിച്ചു വളർന്ന ഒരു പുരുഷൻ ഒരിക്കലും നിർവികാരനും ഉദാസീനനുമായി പെരുമാറില്ല എന്നു നിരവധി പഠനങ്ങൾ തെളിയിക്കുന്നു.

  അമ്മയുടെ സ്നേഹലാളനങ്ങൾ അനുഭവിച്ചു വളരുന്ന മകൻ പഠനത്തിലും മുന്നിലായിരിക്കും. അമ്മ അവനെ പഠിപ്പിൽ മുന്നിലെത്താൻ സഹായിക്കും. അയാൾ സ്വന്തം ചിന്തകളെ വ്യക്തമായി പ്രകടിപ്പിക്കും. സ്വയം നിയന്ത്രണം അയാൾക്ക് വളരെ എളുപ്പമാണ്.

  7

  പുരുഷൻമാർ ശക്തൻമാരായിരിക്കണം എന്ന കാലങ്ങളായുള്ള വിശ്വാസത്തിന്റെ ഭാണ്ഡം ഇവർ ചുമക്കില്ല. വികാരാധീനനാകുന്നതും കരഞ്ഞു പോകുന്നതും പാപമല്ല എന്നു വിശ്വസിക്കാനുള്ള പക്വത ഇവർക്കുണ്ട്. നീണ്ടുനിൽക്കുന്ന സുഹൃത്ബന്ധങ്ങൾ വളർത്തിയെടുക്കാൻ ഇവർക്കാവും.

  അമ്മയുടെ സ്നേഹം അറിഞ്ഞു വളർന്ന ഒരു പുരുഷന് സ്ത്രീകളെ ബഹുമാനിക്കാതിരിക്കാൻ കഴിയില്ല. കുടുംബ ജീവിതത്തിൽ സ്ത്രീയുടെ പങ്കിനെ മനസ്സിലാക്കാനും വിലമതിക്കാനും അയാൾക്ക് കഴിയും. സ്ത്രീകളുമായി ഇടപഴകുമ്പോൾ അഹംബോധം ഇവർക്ക് ഒരു തടസ്സമാവില്ല.

  അനാവശ്യമായ സാഹസപ്രവർത്തനത്തിന് ഈ പുരുഷൻമാർ മുതിരില്ല. അമ്മയുമായി നല്ല അടുപ്പമുള്ള മകന് സുഹൃത്തുക്കളുടെ സ്വാധീനം കുറവായിരിക്കും. മദ്യം, മയക്കുമരുന്ന് ലൈംഗികത ഇവയിലൊക്കെ അമ്മയുമായുള്ള ബന്ധം നിർണായക സ്വാധീനം ചെലുത്തുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

  v

  അമ്മയുമായുള്ള നല്ല ബന്ധം തൊഴിലിനെയും വ്യക്തിബന്ധങ്ങളേയും സ്വാധീനിക്കുന്നു. ഈ രണ്ടു മേഖലയിലും വിജയം വരിക്കാൻ സഹായിക്കുന്നു. അമ്മ മകന്റെ സുഹൃത്തും വഴികാട്ടിയും തത്ത്വജ്ഞാനിയുമായി വിജയത്തിലേക്കുള്ള പാത കാണിച്ചു കൊടുക്കുന്നു. അമ്മയുമായുള്ള നല്ല ആശയവിനിമയം മകനെ പലപ്പോഴും ഒരു സംഭാഷണചതുരനാക്കി മാറ്റും. പരിഭ്രമവും പേടിയും ഇല്ലാതെ എല്ലാവരോടും സംസാരിക്കാനും ഇടപഴകാനും കഴിയുന്നു.

  c f

  അമ്മയും മകനുമായുള്ള ബന്ധം അച്ഛനും മകനുമായുള്ള ബന്ധത്തിൽ നിന്നും തുലോം വ്യത്യസ്തമാണ്. അമ്മയും മകനുമായുള്ള ബന്ധം വളരെയേറെ ഉൗഷ്മളമാണ്. അത് അച്ഛനും മകനുമായുള്ള ബന്ധത്തെപ്പോലെ കാണാപ്പുറങ്ങളിലല്ല. അമ്മ മകനോടുള്ള സ്നേഹം പല വിധത്തിൽ പ്രകടിപ്പിക്കാൻ തയ്യാറാവുന്നു. പക്ഷെ മകന്റെ വളർച്ചക്കനുസരിച്ച് സ്നേഹപ്രകടനങ്ങളിൽ മാറ്റം വരും.

   v

  ജീവിതത്തിലെ ഒാരോ കാലഘട്ടത്തിൽ അമ്മയുടെ സ്നേഹം എങ്ങനെയെല്ലാം മാറുന്നു എന്നു നോക്കാം.

  കുഞ്ഞിനെ ആദ്യമായി പരിചരിക്കുന്ന വ്യക്തി അമ്മയാണ്. കുഞ്ഞ് എല്ലാത്തിനും അമ്മയെ ആശ്രയിക്കുന്നു. അമ്മയും കുഞ്ഞുമായുള്ള വൈകാരികബന്ധം ഗർഭപാത്രത്തിൽ വെച്ച് ആരംഭിക്കുന്നു. മകൻ തന്റെ ആദ്യത്തെ വികാരങ്ങൾ അമ്മയിൽ നിന്നും പഠിക്കുന്നു. അമ്മയുടെ സ്നേഹവും പരിപാലനവും അനുഭവിച്ചു വളരുന്ന മകൻ വൈകാരികമായി കരുത്തനും ബുദ്ധിമാനുമായി തീരുന്നു. ഈ കുഞ്ഞുങ്ങൾക്ക് മാനസികസമ്മർദ്ദം കുറവായിരിക്കും എന്നു പഠനങ്ങൾ തെളിയിക്കുന്നു. കുഞ്ഞിന്റെ എല്ലാ ആവശ്യങ്ങളും അമ്മ നിർവഹിക്കുമ്പോൾ കുഞ്ഞ് വിശ്വസിക്കാൻ പഠിക്കുന്നു. അതിനു വൈകാരികസുരക്ഷിതത്വം അനുഭവിക്കാൻ കഴിയുന്നു.

  vft

  കൗമാരകാലം ആൺകുട്ടികൾക്ക് വളരെ ബുദ്ധിമുട്ട് നിറഞ്ഞ ഒരു കാലഘട്ടമാണ്. ശാരീരികവും മാനസികവുമായ ഒരുപാട് മാറ്റങ്ങൾ അവർക്കുണ്ടാകുന്നു. ഈ സമയത്ത് അമ്മയുടെ പിൻതുണ അവർക്കൊരനുഗ്രഹമാണ്. കൗമാരകാലങ്ങളിൽ ആൺകുട്ടികൾ സുഹൃത്തുക്കളുടെ നിർബന്ധത്തിനു വഴങ്ങി മദ്യം മയക്കുമരുന്ന് എന്നിവയിലൊക്കെ പരീക്ഷണം നടത്തുന്നു.

  d f

  അമ്മ ഈ സമയത്ത് മകനുമായി നല്ല രീതിയിൽ ആശയവിനിമയം നടത്തി അവരെ അതിൽ നിന്നും പിൻതിരിപ്പിക്കുന്നു. ജീവിതത്തിലെ തെറ്റും ശരികളും അമ്മമാർ ആൺകുട്ടികൾക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കുന്നു. കൗമാരപ്രായക്കാർ അവരെ മുതിർന്നവരായി കാണാൻ ഇഷ്ടപ്പെടുന്നു. ഇതറിയുന്ന അമ്മമാർ കുടുംബകാര്യങ്ങൾ അവരുമായി ചർച്ച ചെയ്യുകയും അവരുടെ അഭിപ്രായം ആരായുകയും ചെയ്യുന്നു. ഇത് കുട്ടികളുടെ ആത്മാഭിമാനവും ആത്മവിശ്വാസവും വർദ്ധിപ്പിക്കുന്നു.

   vf

  പ്രായപൂർത്തിയായിക്കഴിയുമ്പോൾ തൊഴിൽ, പ്രണയം, വിവാഹം എന്നിങ്ങനെ എല്ലാ പ്രധാനപ്പെട്ട മേഖലയെ കുറിച്ചും അമ്മ മകനോട് സംസാരിക്കുന്നു. ഏറ്റവുമധികം പ്രായോഗികമായ ഉപദേശങ്ങൾ മകനു കിട്ടുന്നത് അമ്മയിൽ നിന്നാണ്. തൊഴിലിൽ ഉന്നതങ്ങളിലേക്കെത്താൻ അമ്മ മകനെ പ്രേരിപ്പിക്കുന്നു. അമ്മയെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന മകൻ സ്വന്തം ഭാര്യയേയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. സന്തോഷകരമായ വിവാഹജീവിതം അമ്മയും മകനുമായുള്ള നല്ല ബന്ധത്തിലധിഷ്ഠിതമാണ്.

  cv

  അമ്മ മകനെ സ്നേഹിക്കുകയും സംരക്ഷിക്കുകയും വഴികാട്ടുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. പക്ഷെ അതൊരിക്കലും മകന്റെ ജീവിതത്തിലേക്കുള്ള കടന്നുകയറ്റം ആയിക്കൂടാ. സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതോടൊപ്പം മകനെ സ്വന്തം ജീവിതം ജീവിക്കാൻ അനുവദിക്കേണ്ടത് വളരെ അത്യാവശ്യമാണ്.

  English summary

  mother-son-relationship

  Nowadays, we see a number of men who still live with their parents although they are married. Of course, in the Indian Society, it is believed that after marriage, men should look after their parents and therefore if the parents are residing with them, it is all the more better to bind the relationship of mother and son,
  Story first published: Thursday, June 14, 2018, 18:30 [IST]
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more