നല്ല ബന്ധങ്ങൾക്ക് ഒരു വഴികാട്ടി

Subscribe to Boldsky

മനുഷ്യനിൽ ഏറ്റവും പ്രഥമമായ വികാരം സ്നേഹമാണ്. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും എല്ലാവരും ആഗ്രഹിക്കുന്നു. മനുഷ്യന്റെ നിലനിൽപ്പിന് ഏറ്റവും ആവശ്യമായ ഘടകമാണ് സ്നേഹം. ഇന്ന് മാനവരാശി നേരിടുന്ന പല പ്രശ്നങ്ങളും സ്നേഹമില്ലായിമയിൽ നിന്നും ഉണ്ടാവുന്നതാണ്. സ്നേഹത്തിന് കഴിയാത്തതായി ഈ ഭൂമിയിൽ ഒന്നുമില്ല. ഏകാന്തതയിൽ നിന്നും വിഷാദത്തിൽ നിന്നും മോഹഭംഗങ്ങളിൽ നിന്നും കരൾ കീറിമുറിക്കുന്ന ദുഖത്തിൽ നിന്നും ഒരാളെ രക്ഷപ്പെടുത്താൻ സ്നേഹത്തിനാവും.

ff

ലോകത്തിൽ സ്നേഹം പല തരത്തിലുണ്ട്.മാതൃസ്നേഹം, പിതൃസ്നേഹം, സഹോദരസ്നേഹം, സുഹൃത്ബന്ധം എന്നിങ്ങനെ. ഈ എല്ലാ ബന്ധങ്ങളും ജീവിതത്തിൽ പ്രധാനവുമാണ്.ഇങ്ങനെയൊക്കെയാണെങ്കിലും സ്ത്രിയും പുരുഷനും തമ്മിലുള്ള സ്നേഹമാണ് ലോകത്തിൽ ഏറ്റവുമധികം വാഴ്ത്തപ്പെടുന്നത്. പ്രണയബന്ധങ്ങൾ ജീവിതത്തിന് പുതിയ അർത്ഥവും വ്യാപ്തിയും നൽകുന്നു. പ്രണയം ജീവിതത്തെ സഫലീകരിക്കുന്നു. അതുകൊണ്ട് സ്നേഹം എന്നാൽ പ്രണയബന്ധത്തിനെയാണ് കരുതുന്നത്. മറ്റു പലതരത്തിലുള്ള സ്നേഹബന്ധങ്ങൾ കരുത്തോടെ ഭൂമിയിൽ ഉണ്ടെങ്കിൽപ്പോലും.

hhh

നല്ല ഒരു ബന്ധം വളർത്തിയെടുക്കാൻ സാമൂഹ്യമായ കഴിവുകൾ ആവശ്യമാണ്. ഇവ ജൻമനാൽ കിട്ടുന്നതല്ല. ശിശുവിന് ലഭിക്കുന്ന ആദ്യത്തെ സാമൂഹികാനുഭവങ്ങളിൽ നിന്നും ഉണ്ടാകുന്നതാണ് ഈ കഴിവ്. ശിശുവിന്റെ ശാരീരികാവശ്യങ്ങളായ ഭക്ഷണം, പ്രാഥമിക കൃത്യങ്ങൾ വേണ്ട സമയത്ത് നിർവഹിക്കാൻ സാധിക്കുകയും അത് വൃത്തിയാക്കപ്പെടുകയും ചെയ്യുക., മാനസികാവശ്യങ്ങളായ സുരക്ഷിതത്വം, സമൂഹവുമായുള്ള ബന്ധം എന്നിവയും ശരിയ്ക്ക് ലഭിക്കുകയാണെങ്കിൽ ആ ശിശുവിന്റെ മാനസികാരോഗ്യം ഉത്തമമായിരിക്കും.. ആ കുഞ്ഞിനു ഉറപ്പുള്ള ബന്ധങ്ങൾക്കുള്ള അടിത്തറ ലഭിച്ചു എന്നു കരുതാം.

gg

നല്ല ബന്ധങ്ങൾ ഒരിയ്ക്കലും വിധിയുടെ ഉപഹാരമല്ല. അവ ശ്രദ്ധയോടെ പരിപാലിച്ചെടുക്കുന്നതാണ്. ബന്ധങ്ങളെ വളർത്തിയെടുക്കാനും പരിപാലിക്കാനും ഒരോരുത്തരും ശീലിക്കുകയും അഭ്യസിക്കുകയും വേണം. ബന്ധങ്ങളുടെ തകർച്ച പല തരത്തിലുള്ള കാരണങ്ങൾ കൊണ്ടുണ്ടാകുന്നു. തകർന്ന ബന്ധങ്ങൾ എന്നും മാനസികാരോഗ്യത്തിന് ഒരു വെല്ലുവിളിയായി തന്നെ നിലനിൽക്കുന്നു.

ബന്ധങ്ങളെപ്പറ്റി കുറെയധികം കാര്യങ്ങൾ മനസ്സിലാക്കാനുണ്ട്. ബന്ധങ്ങൾ നിലനിർത്താൻ രണ്ട് പേരുടേയും അദ്ധ്വാനം അത്യാവശ്യമാണ്. പങ്കാളിയുടെ പല സ്വഭാവ സവിശേഷതകളും നിങ്ങളെ ദുഖിപ്പിക്കുന്നതാകാം. സഹിക്കാൻ പറ്റാത്തതാവാം. എങ്കിലും പലപ്പോഴും അതെല്ലാം ക്ഷമിക്കാൻ തയ്യാറാവണം. ഒരു ബന്ധവും പലപ്പോഴും മറ്റൊന്നിൽ നിന്നും വിഭിന്നമാകണമെന്നില്ല. പ്രാഥമിക നിയമങ്ങൾ എല്ലാത്തിനും ഒന്നു തന്നെയാണ്.

h

കുട്ടിക്കളി അല്ലങ്കിൽ പക്വതയില്ലായ്മ ഒരിക്കലും ഒരു ബന്ധത്തെയും സഹായിക്കില്ല. പക്വമതിയായ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയുന്ന ഒരു പങ്കാളിയെയാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എല്ലാ ബന്ധങ്ങളും നില നിൽക്കുന്നത് വിശ്വാസം, ഉത്തരവാദിത്വം, ബഹുമാനം, പരസ്പരം പരിപാലിക്കാനുള്ള കഴിവ് എന്നിങ്ങനെയുള്ള വളരെ പോസിറ്റീവായ വികാരങ്ങളിലാണ്. കുട്ടിക്കളിക്ക് ബന്ധങ്ങളിൽ സ്ഥാനമില്ല

ഒരു ബന്ധം വിജയിക്കാൻ എന്തൊക്കെ ചെയ്യണമെന്ന് നോക്കാം. ഒരാളുമായി പ്രണയബന്ധത്തിലാകുമ്പോൾ ആ ബന്ധത്തിന്റെ ഭാവി എന്തായിരിക്കുമെന്ന് പ്രവചിക്കാൻ ബുദ്ധിമുട്ടാണ്. ചിലപ്പോൾ അത് സ്വർഗ്ഗതുല്യമാകാം. മറ്റു ചിലപ്പോൾ തീരെ സഹിക്കാനാവാത്ത ഒരു ഭീകരാനുഭവമായേക്കാം. പക്ഷെ സുന്ദരമായ, പരിപൂർണമായ ഒരു ബന്ധത്തിനു വേണ്ടിയുള്ള ആഗ്രഹം എല്ലാവരേയും ബന്ധങ്ങളുടെ അനിശ്ചിതത്ത്വത്തിലേക്ക് കൂട്ടികൊണ്ടു പോകുന്നു.

jj

ഒരോ ബന്ധവും ഒരോ പുതിയ അനുഭവം സമ്മാനിക്കും. പഴയ ബന്ധങ്ങളിലെ അനുഭവ സമ്പത്ത് പലപ്പോഴും പുതിയ ബന്ധത്തിന് സഹായകമാവാറുണ്ട്. പക്ഷെ പഴയ പങ്കാളിയെ പൂർണമായി മറന്ന് കളയേണ്ടത് അത്യാവശ്യമാണ്. പുതിയ ബന്ധത്തിൽ പൂർണമായി ആഴ്ന്നു മുങ്ങിയാൽ മാത്രമെ അതിന്റെ ഭാവി എന്തായിതീരും എന്നു പറയാൻ കഴിയുകയുള്ളു. എല്ലാ ബന്ധങ്ങളും സ്വയം പൂർണമാണ്.

മറ്റെല്ലാ അനുഭവങ്ങളേയും പോലെ ബന്ധങ്ങളും എല്ലായ്പ്പോഴും സന്തേഷകരമായിരിക്കണമെന്നില്ല. പങ്കാളികൾ സ്വാർത്ഥരാവാം, അവിശ്വസ്തരാവാം. പക്ഷെ ചിലപ്പോഴൊക്കെ ചിലർക്കൊക്കെ സ്വർഗ്ഗതുല്ല്യമായ പങ്കാളികളേയും ബന്ധങ്ങളും കിട്ടാറുണ്ട്.

kk

ഒരു ബന്ധത്തിനെ ഏറ്റവും മഹത്തരമാക്കുന്നത് പങ്കാളിയുമായുള്ള പൊരുത്തവും ഇണങ്ങി ജീവിക്കുന്നതിനുള്ള കഴിവുമാണ്. മറ്റെന്തല്ലാം വ്യക്തിഗുണങ്ങൾ പങ്കാളികൾക്കുണ്ടായാലും ഒരുമിച്ച് ജീവിക്കാനുള്ള കഴിവില്ലെങ്കിൽ പിന്നീട് ആ ബന്ധത്തിൽ തുടരാതിരിക്കുന്നതാണ് നല്ലത്. ഒരു ബന്ധത്തിന് പരിപൂർണരായ പങ്കാളികൾ വേണമെന്നില്ല. പക്ഷെ സുന്ദരമായ ബന്ധം എന്നാൽ കൊടുക്കൽ വാങ്ങലാണ് എന്ന് തിരിച്ചറിവുള്ള പങ്കാളികൾ വേണം. പരസ്പര പൂരകമായി വർത്തിക്കുന്നവർ.

ഒരു വിജയകരമായ ബന്ധത്തിന് അത്യാവശ്യം വേണ്ട ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

hj

മാപ്പു ചോദിക്കാൻ തയ്യാറാവുക.

ഓരോ ബന്ധവും രണ്ട് പങ്കാളികളുടെ സുന്ദരമായ ഒരു യാത്രയാണ്. തെറ്റുകുറ്റങ്ങൾ വളരെ സ്വാഭാവികമായി സംഭവിക്കാം. മാപ്പു പറയുന്നതിലൂടെ സ്വന്തം വലിപ്പം വർദ്ധിക്കുകയാണുണ്ടാവുക എന്നു തിരിച്ചറിയാൻ ഓരോരുത്തരും തയ്യാറായാൽ പ്രശ്നങ്ങൾ കുറെയേറെ പരിഹരിയ്ക്കപ്പെടും. തെറ്റ് പറ്റിയാൽ മാപ്പ് പറയുന്നത് ശീലമാക്കുക. മറുപക്ഷം അത് അർഹിക്കുന്നു. മാപ്പ് പറയാതിരിക്കുന്നത് അപക്വമതികളാണ്.

വാക്ക് പാലിക്കാതിരിക്കൽ

ബന്ധത്തിനെ തകർക്കുന്ന മറ്റൊരു സ്വഭാവമാണ് വാക്ക് പാലിക്കാതിരിക്കൽ. വല്ലപ്പോഴും വാക്ക് പാലിക്കാൻ കഴിഞ്ഞില്ല എന്ന് വരാം. തുടർച്ചയായി വീഴ്ച വരുത്തുന്നത് പക്വതയില്ലായ്മയുടെ ലക്ഷണമാണ്. പങ്കാളിയോടുള്ള ബഹുമാനുക്കുറവും കാരണമാണ്. പക്ഷെ വാക്കു കൊടുത്തെങ്കിൽ അത് പാലിക്കാൻ ഓർമ്മവെയ്ക്കണം.

സ്വന്തം വാക്കുകൾക്ക് സ്വയം വില കല്പ്പിക്കുകയും അതനുസരിച്ച് പെരുമാറുകയും ചെയ്യുക.

ii

സ്വകാര്യങ്ങളെ പരസ്യപ്പെടുത്തുന്ന സ്വഭാവം.

ബന്ധങ്ങളിൽ സ്വകാര്യത വളരെ മുഖ്യമാണ്. സമൂഹ മാധ്യമങ്ങളുടെ സ്വാധീനം വല്ലാതെ വർദ്ധിച്ച ഈ കാലത്ത് എന്തും ഏതും പരസ്യപ്പെടുത്തുന്ന ഒരു സ്വഭാവം വളർന്നു വരുന്നുണ്ട്. ബന്ധങ്ങളുടെ ഭാവിയ്ക്ക് അത് നല്ലതല്ല. ബന്ധങ്ങൾ എന്നും സ്വകാര്യതയാണ് അത് മനസ്സിലാക്കി കരുതലോടെ വിവേകപൂർവ്വം പെരുമാറുക. കാലത്തിനനുസരിച്ച് അല്പം ചില വിട്ടുവീഴ്ചകളാകാം. തീരെ അകന്നു നിൽക്കേണ്ട കാര്യമില്ല. പക്ഷെ സമൂഹ മാധ്യമങ്ങളെ സ്വകാര്യ ഡയറി ആക്കരുത്.

ഇലക്ട്രോണിക്ക് മാധ്യമങ്ങളിലൂടെയുള്ള തർക്കം.

എസ്.എം.എസിലൂടെയും വാട്സാപ്പിലൂടെയും തർക്കിക്കാതെ കഴിയാൻ ശ്രദ്ധിക്കുക. ഏതു തർക്കവും പരിഹരിക്കാനുള്ള ഏറ്റവും നല്ല വഴി നേരിട്ടുള്ള സംഭാഷണമാണ്. എസ്.എം.എസ് തർക്കങ്ങൾ അപക്വതയുടെ ലക്ഷണങ്ങളാണ്.

dd

പങ്കാളിയുടെ വ്യക്തിത്വത്തിനെ മാറ്റാൻ ശ്രമിക്കുന്നത്.

ബന്ധങ്ങളെ അപകടത്തിലാക്കുന്ന മറ്റൊരു സ്വഭാവമാണിത്. പങ്കാളിയെ മാറ്റിയെടുക്കാൻ ശ്രമിക്കുന്നത് വെറും വിഡ്ഡിത്തമാണ്. ഒരാളെ അയാളുടെ എല്ലാ നന്മ തിന്മകളോടും ഉൾകൊള്ളുക.

നിസ്സാര കാര്യങ്ങൾക്ക് പരാതിപ്പെടുക.

നിസ്സാര കാര്യങ്ങൾക്ക് പരാതിപ്പെടുന്നത് അപക്വമതികളുടെ ലക്ഷണമാണ്. ഇത് ഒഴിവാക്കുക.

സ്വയം മെച്ചപ്പെടുത്താൻ ശ്രമിക്കാതിരിക്കുന്നത്.

മാറ്റങ്ങൾ ജീവിതത്തിന്റെ ഭാഗമാണ്. അതിനോട് പൊരുത്തപ്പെടാനും യോജിക്കാനും കഴിയണം. എപ്പോഴും സ്വയം മെച്ചപ്പെടുത്താൻ ശ്രമിക്കുക. പങ്കാളിയെ കൂടുതൽ അറിയാൻ ശ്രമിക്കുക. എല്ലാ ദിവസവും ഒരു ശതമാനം സ്വയം മെച്ചപ്പെടുത്തിയാൽ ഒരു മാസം കൊണ്ട് മുപ്പത്ശതമാനം മെച്ചം വ്യക്തിത്വത്തിൽ വരുത്താൻ കഴിയും. അതു വഴി ബന്ധങ്ങളെയും ഉയർന്ന നിലവാരത്തിലേക്ക് കൊണ്ടുവരാൻ കഴിയും.

ഈ കാര്യങ്ങൾ ജീവിതത്തിൽ അനുവർത്തിക്കുക സന്തോഷം നൽകുന്ന ബന്ധങ്ങൾ നിലനിൽക്കും.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    English summary

    Mature Habits In A Relationship

    Even if you love each other, if you have fundamentally different values, a breakup may be the best option. Everyone knows relationships are hard, and take effort to maintain, and sometimes disappoint you.
    Story first published: Saturday, May 12, 2018, 14:30 [IST]
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more