For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജി-സ്‌പോട്ട് തിരയുകയാണോ? അത് ഒരു കെട്ടുകഥയല്ലേ?

യോനിച്ഛേദത്തിന്റെ ഭാഗമായ ഒന്നാണ് ജി-സ്‌പോട്ട് .

By Anjaly Ts
|

സെക്സ് ആനന്ദകരമാക്കുന്നതിനുള്ള വഴികൾ തിരയുകയാണോ? ലൈംഗീക ബന്ധത്തിന്റെ സുഖം അതിന്റെ പൂർണതയിൽ അറിയാൻ കുറച്ചു പരീക്ഷണങ്ങളാവാം എന്ന് തോന്നുന്നുണ്ടെങ്കിലും പങ്കാളിയത് എങ്ങിനെയെടുക്കും എന്ന ആധിയും പലർക്കുമുണ്ടാകും. എന്നാൽ ആ ടെൻഷൻ മാറ്റി വെച്ച് സെക്സിൽ പരീക്ഷണങ്ങൾക്ക് തയ്യാറെടുക്കൂ ... ലൈംഗീക ബന്ധത്തിൽ ഏർപ്പെടുമ്പോഴുള്ള പൊസിഷൻ സെക്സിൽ നിർണായകമാണ് .

LOVE

രണ്ട് പേർക്കും ഒരേ പോലെ കംഫേർട്ട് ആയ കൃത്യമായ പൊസിഷൻ സെക്സിൽ നിങ്ങളെ പുർണ സംതൃപ്തിയിലേക്ക് എത്തിക്കും. സെക്സ് കൂടുതൽ ആസ്വദിക്കാൻ വഴികൾ തേടുന്നവർക്ക് മുന്നിൽ എത്തുന്ന ഒന്നാണ് ജി- സ്പോട്ട് . സ്ത്രീയുടെ യോനിയിലെ ഈ മേഖലയിലുന്നിയാണ് ഉദ്ദാരണം എങ്കിൽ കൂടുതൽ ശക്തമായ ഫീൽ ഉണ്ടാകും എന്നാണ് പറയപ്പെടുന്നത്. .
;LOV


എന്നാല്‍ ജി-സ്‌പോട്ട് എന്ന ഒന്ന് ശരിക്കും നിങ്ങളുടെ ശരീരത്തിലുണ്ടോ? ലൈംഗീക ഉത്തജനമുണ്ടേക്കുന്ന അവയവമാണോ ഈ ജി-സ്‌പോട്ട്? യോനിച്ഛേദത്തിന്റെ ഭാഗമായ ഒന്നാണ് ജി-സ്‌പോട്ട് എന്നാണ് ലണ്ടനിലെ കിഹ്‌സ് കോളെജില്‍ ഇതുമായി ബന്ധപ്പെട്ട് പഠനം നടത്തിയ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. അല്ലാതെ, ലൈംഗീക ഉത്തേജകമുണ്ടാക്കുന്ന ശാരീരിക ഭാഗമല്ല ഈ ജി-സ്‌പോട്ട്. 1,800 സ്ത്രീകളെ പഠനവിധേയമാക്കിയാണ് കിങ്‌സ് കോളെജിലെ പ്രൊഫസര്‍ ടിം സ്‌പെക്ടര്‍ ഇങ്ങനെയൊരു നിഗമനത്തിലേക്ക് എത്തിച്ചേര്‍ന്നത്.

എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് പഠനം നടത്തുന്ന ഗവേഷകര്‍ കിങ്‌സ് കോളെജിലെ ഗവേഷകരുടെ കണ്ടെത്തലുകള്‍ അംഗീകരിക്കാന്‍ തയ്യാറായട്ടില്ല എന്ന് മാത്രമല്ല, ജി-സ്‌പോട്ട് എന്ന ഒന്ന് ശരീരത്തില്‍ ഉണ്ടെന്നാണ് അവരുടെ നിലപാട്. മുന്‍പ് നടത്തിയിട്ടുള്ള പഠനങ്ങളില്‍ പഠനവിധേയമാക്കിയവരേക്കാള്‍ കൂടുതല്‍ പേരെ കിങ്‌സ് കോളെജ് പരിഗണിച്ചിട്ടുണ്ടെങ്കിലും അതിന് ആധികാരികത ഇല്ലെന്നാണ് മറ്റ് ഗവേഷകരുടെ പ്രതികരണം.

LVE

ഇത് ആദ്യമായിട്ടല്ല ജി-സ്‌പോട്ടിന്റെ പേരില്‍ വിവാദമുണ്ടാകുന്നത്. യോനിയില്‍ നിന്നും മാറി വേറെ ഭാഗമാണ് ജി-സ്‌പോട്ട് എന്നാണ് ചിലരുടെ അഭിപ്രായം. എന്നാല്‍ ജി-സ്‌പോട്ട് എന്ന ഒന്നുണ്ടെങ്കില്‍ അത് യോനിയുടെ ഭാഗമാണ് എന്നാണ് വേറെ ചില ഗവേഷകര്‍ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട വാഗ്വാദങ്ങള്‍ വര്‍ഷങ്ങളായി തുടര്‍ന്നു പോരുന്നു.

LVE


ശാസ്ത്രവും സംസ്‌കാരവും എടുത്താല്‍...

ജി-സ്‌പോട്ട് എന്നത് നമ്മുടെ ശരീരത്തില്‍ യതാര്‍ഥത്തില്‍ ഉണ്ടെങ്കില്‍ 1981 വരെ ശാസ്ത്ര ലോകം ഇതിനെ കുറിച്ച് അതുവരെ പ്രതിപാദിച്ചിട്ടില്ല. പ്രതിപാദിച്ചതാവട്ടെ ജര്‍മന്‍ ഗൈനക്കോളജിസ്റ്റായ ഡോ.ഏര്‍ണസ്റ്റ് ഗ്രഫന്‍ബര്‍ഗാണ.് ജി-സ്‌പോട്ട് ശാസ്ത്രലോകത്തേക്ക് കൊണ്ടുവന്ന് ഇതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിടുന്നത് അദ്ദേഹമായിരുന്നു. എന്നാല്‍ സ്ത്രീ ശരീരത്തില്‍ യോനിക്കടുത്ത് ലൈംഗീഉത്തേജകം നല്‍കുന്ന അവയവം ഉണ്ടെന്ന് അദ്ദേഹം എഴുതിയത് 1950ലായിരുന്നു. പിന്നീട് ഇതുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ നടത്തിയ ശാസ്ത്രജ്ഞരുടെ കണ്ണില്‍ ഇത് പെടുകയായിരുന്നു. സെക്‌സ് പ്രതിപാദിക്കുന്ന ജേര്‍ണലില്‍ 1980ല്‍ അവര്‍ ജി-സ്‌പോട്ടിനെ കുറിച്ച് എഴുതി.

1982ല്‍ അമേരിക്കയിലേക്ക് ഈ ജി-സ്‌പോട്ട് എന്ന പദവും ഇതിന്റെ ചര്‍ച്ചകളും കടന്നു വന്നു. ദി ജി-സ്‌പോട്ട് ആന്‍ഡ് റീസന്റ് ഡിസ്‌കവറീസ് എബൗട്ട് ഹ്യൂമണ്‍ സെക്ഷ്യൂലിറ്റി എന്ന പുസ്തകത്തിലൂടെയായിരുന്നു അമേരിക്കയില്‍ ഇത് ചര്‍ച്ചയാവുന്നത്. ലൈംഗീക സംതൃപ്തിയിലെത്തുന്നതിന് പിന്നെ ഈ ജി-സ്‌പോട്ട് തിരഞ്ഞുള്ള പോക്കായിരുന്നു.

LVE

പിന്നീടങ്ങോട്ട് ജി-സ്‌പോട്ടുമായി ബന്ധപ്പെട്ട് മാഗസിനുകളും ബുക്കുകളുമെല്ലാം നിരവധി പുറത്തിറങ്ങി. ജി-സ്‌പോട്ടിന് തിരിച്ചറിയാനാവാത്ത ഒരു രഹസ്യമാക്കി വെച്ചായിരുന്നു ഇവയെല്ലാം എഴുതിയത്. കൂടുതല്‍ സംതൃപ്തി അനുഭവിക്കാനുള്ള ടിപ്‌സുകളും നിര്‍ദേശങ്ങളുമെല്ലാം ജി-സ്‌പോട്ടുമായി ബന്ധപ്പെടുത്തി പിന്നാലെ വന്നു.

സ്ത്രീകളില്‍ തന്നെ ഇതുമായി ബന്ധപ്പെട്ട് വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉള്ളത്. ചിലര്‍ ജി-സ്‌പോട്ട് എന്നത് യാതാര്‍ഥ്യമാണെന്ന് തറപ്പിച്ചു പറയുമ്പോള്‍ മറ്റുചിലര്‍ക്ക് അതില്‍ വ്യക്തതയില്ല. മറ്റു ചിലര്‍ അതിനെ പൂര്‍ണമായും നിഷേധിക്കുന്നു. നല്ല സെക്‌സിന് അതൊരു അളവുകോലായി കാണുന്നതില്‍ അസ്വസ്ഥരാകുന്ന ചിലരുമുണ്ട്. ജി-സ്‌പോട്ട് കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ ലൈംഗീക സുഗം ലഭിക്കാതെ പോകുന്ന സ്ത്രീകളുമുണ്ട്. ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ജി-സ്‌പോട്ട് കണ്ടെത്താനുള്ള ശ്രമം പുരുഷന്മാരിലും അസ്വസ്ഥത തീര്‍ക്കുന്നു. ജി-സ്‌പോട്ട് കണ്ടെത്താനായില്ലെങ്കില്‍ പങ്കാളിക്ക് പൂര്‍ണ സംതൃപ്തി നേടിക്കൊടുക്കാന്‍ സാധിച്ചില്ല എന്ന ചിന്തയും പലരേയും പിടികൂടും.

LVE

നിങ്ങളുടെ കാഴച്ചപ്പാടാണ് ഇവിടെ വിഷയം

ഒരു ഭാഗമാണ് അത്. ന്യൂയോര്‍ക്ക് നഗരം പോലെ ഒന്ന്. വ്യത്യസ്തങ്ങളായ അവയവ ഭാഗങ്ങള്‍ ഒന്നിച്ചു കേന്ദ്രീകരിച്ചു വരുന്ന ഒരിടമാണ് ഈ ജി-സ്‌പോട്ട് എന്നായിരുന്നു 2011ല്‍ റഗ്‌റ്റേഴ്‌സ് സര്‍വകലാശാലയില്‍ ഇതുമായി ബന്ധപ്പെട്ട് പഠനം നടത്തിയ ഗവേഷകന്‍ ഡോ. ബാരി കോമിസറുക്ക് പറഞ്ഞത്.

ജി-സ്‌പോട്ടിനെ ഒരു സ്‌പോട്ടായി കാണുന്നതിന് പകരം ഒരു ഏരിയ ആയിട്ടാണ് കാണേണ്ടത്. കൂടുതല്‍ ലൈംഗീക സംതൃപ്തിയിലേക്ക് എത്തുന്നതിനായി സഹായിക്കുന്ന ഏരിയ. ഓരോ സ്ത്രീയും വ്യത്യസ്തയാണ്. എന്നാല്‍ ഭൂരിഭാഗം സ്ത്രീകളുടേയും യോനി ലൈംഗീക സംതൃപ്തിയുടെ അങ്ങേത്തലയ്ക്കല്‍ എത്തിക്കാന്‍ പ്രാപ്തമായവയാണ്. പുറമേയുള്ളതും, അകത്തുള്ളതുമായ യോനി ചുവരുകളുെ ഭാഗങ്ങള്‍ പലയിടത്തേക്കായി നീളുന്നുണ്ടാകാം, ഓരോ സ്ത്രീയ്ക്കും ഇത് വ്യത്യസ്തമായിട്ടായിരിക്കും. ഒരു സ്ത്രീയുടെ യഥാര്‍ഥ ഭാഗം കണ്ടെത്തുമ്പോള്‍ നിങ്ങളാഗ്രഹിക്കുന്ന ആ സംതൃപ്തിയിലേക്ക് എത്തുന്നു

LVE

ജി-സ്‌പോട്ട് എന്ന് നിങ്ങള്‍ വിളിച്ചാലും ഇല്ലെങ്കിലും, പൊസിഷനില്‍ വരുത്തുന്ന പരീക്ഷണങ്ങളും, ഉത്തേജനത്തിന്റെ അളവുമാണ് നിങ്ങളുടെ സംതൃപ്തിയെ നിശ്ചയിക്കുന്നത്. ഓരോ സ്ത്രീയിലും ഇത് വ്യത്യസ്തമായിട്ടായിരിക്കും അടയാളപ്പെടുത്തിയിട്ടുണ്ടാവുക. അവരില്‍ സംതൃപ്തിയിലേക്കെത്തുന്നത് എങ്ങിനെയെന്ന് ക്ഷമയോടെ കണ്ടെത്തുക. റിലാക്‌സ്ഡ് ആയിട്ടുള്ള മനസായിരിക്കാം ചിലപ്പോള്‍ ഇവിടെ ഉപകാരപ്പെടുക. ലൈംഗീക സുഖം കണ്ടെത്തുക എന്നത് ഒരു ട്രഷര്‍ ഹന്റ് തന്നെയാണ്. എന്നാല്‍ ആ സംതൃപ്തിയിലേക്ക് എത്തുന്നതിന് ജി-സ്‌പോട്ട് പോലെയുള്ള ലേബലുകള്‍ നല്‍കാതിരിക്കാന്‍ ശ്രമിക്കുക.

English summary

Is G-spot a Myth?

There is a spot inside the vagina that is extremely sensitive to deep pressure. It is felt through the anterior or front wall of the vagina about five centimeters from the entrance.The spot is called the G spot spot after the first modern physician to describe it. When properly stimulated, the G spot swells and leads to orgasm in many women
Story first published: Tuesday, April 10, 2018, 13:11 [IST]
X
Desktop Bottom Promotion