സൗഹാര്‍ദ്ദത്തോടെ ബന്ധം പിരിയാം

Posted By: Super
Subscribe to Boldsky

ഒരു ബന്ധം അവസാനിപ്പിക്കാന്‍ പല വഴികള്‍ സ്വീകരിക്കാം. പക്ഷെ അതിന്‌ മുമ്പ്‌ ചില തയ്യാറെടുപ്പുകള്‍ നടത്തേണ്ടത്‌ ആവശ്യമാണ്‌. നിലവിലെ ബന്ധത്തില്‍ നിങ്ങള്‍ക്ക്‌ അസംതൃപ്‌തിയുണ്ടോ? നല്ല രീതിയില്‍ ബന്ധം പിരിയാന്‍ നിങ്ങള്‍ക്ക്‌ ആഗ്രഹമുണ്ടോ? വിഷമിക്കണ്ട, ബന്ധം അവസാനിപ്പിച്ചു കഴിഞ്ഞാലും നിങ്ങള്‍ക്ക്‌ നല്ല സുഹൃത്തുക്കളായി തുടരാന്‍ കഴിയും.

കാരണം മനസ്സിലാക്കുക

ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിക്കുന്നതോടെ പങ്കാളിയുടെ നിരവധി ചോദ്യങ്ങള്‍ക്ക്‌ നിങ്ങള്‍ മറുപടി നല്‍കേണ്ടി വരും. അതുകൊണ്ട്‌ തന്നെ ഈ സാഹചര്യത്തിലേക്ക്‌ നയിച്ച കാരണങ്ങളെ കുറിച്ച്‌ ആലോചിക്കുകയും അവ അഭിമുഖീകരിക്കാന്‍ തയ്യാറാവുകയും ചെയ്യുക.

Couple

നേരില്‍ സംസാരിക്കുക

ഫോണ്‍ വഴിയോ മെസ്സേജിലൂടെയോ ആണ്‌ കൂടുതല്‍ ആളുകളും ബന്ധം അവസാനിപ്പിക്കുന്നത്‌. ഇത്‌ ശരിയായ രീതിയല്ല. പങ്കാളിയെ നേരില്‍ കണ്ട്‌ തീരുമാനം തുറന്ന്‌ പറയുക.

കേള്‍ക്കാന്‍ തയ്യാറാവുക

നിങ്ങള്‍ രണ്ടുപേരും ഒരുപാട്‌ സമയം ഒരുമിച്ച്‌ ചെലവഴിച്ച്‌ കഴിഞ്ഞു. അതുകൊണ്ട്‌ പങ്കാളിക്ക്‌ പറയാനുള്ളത്‌ ക്ഷമാപൂര്‍വ്വം കേട്ടതിന്‌ ശേഷം തീരുമാനവുമായി മുന്നോട്ട്‌ പോവുക.

ചിക്കന്‍ പ്രേമികള്‍ക്ക് ആരോഗ്യം നോക്കാം

സൗമ്യത കൈവിടരുത്‌

മേശമായി സംസാരിക്കരുത്‌. പങ്കാളിയെ നന്നായി മനസ്സിലാക്കാന്‍ ശ്രമിക്കുക.

Read more about: love പ്രണയം
English summary

Ways To End Your Relationship Amicably

Here are some tips to end your relationship amicably. Read more to know about,