സൗഹൃദം ശക്തിപ്പെടുത്താന്‍...

Posted By:
Subscribe to Boldsky

നല്ല സൗഹൃദങ്ങള്‍ എപ്പോഴും താങ്ങും തണലുമാണ്. ഒരു സാമൂഹ്യജീവിയെന്ന നിലയിലേയ്ക്ക് മനുഷ്യനെ കൈ പിടിച്ചുയര്‍ത്തുന്നതില്‍ സൗഹൃദത്തിന് പ്രധാന സ്ഥാനവുമുണ്ട്.

സൗഹൃദങ്ങളുണ്ടാക്കുന്നതില്‍ മാത്രമല്ല, ഇത് കാത്തു സൂക്ഷിയ്ക്കുന്നതിലും മിടുക്കു വേണം. ചിലപ്പോള്‍ ചില നിസാര തെറ്റുകള്‍ മതി, അമൂല്യമായ ഒരു സൗഹൃദബന്ധം നഷ്ടപ്പെടാന്‍.

കഴുത്തിനും വേണ്ടേ ഭംഗി?

സൗഹൃദം കാത്തു സൂക്ഷിയ്ക്കാന്‍ ചെയ്യേണ്ട ചില കാര്യങ്ങളെക്കുറിച്ചറിയൂ, നിങ്ങളുടെ ഉത്തമസുഹൃത്തുക്കള്‍ നഷ്ടപ്പെട്ടുപോകാതിരിയ്ക്കാന്‍ ഇത് സഹായിക്കും.

കേള്‍വിക്കാരാവുക

കേള്‍വിക്കാരാവുക

സൗഹൃദങ്ങളില്‍ നല്ല കേള്‍വിക്കാരാവുക. കൂട്ടുകാരോട പറയുന്നതു പോലെ ഇവര്‍ പറയുന്നതു കേള്‍ക്കുവാനും ശ്രമിയ്ക്കണം.

നല്ല സുഹൃത്തുക്കള്‍

നല്ല സുഹൃത്തുക്കള്‍

നല്ല സുഹൃത്തുക്കളെ തെരഞ്ഞെടുക്കുക. ഇത് നല്ലൊരു സൗഹൃദത്തിന് വളരെ പ്രധാനമാണ്. മദ്യപിയ്ക്കാനോ അല്ലെങ്കില്‍ കാര്‍ യാത്ര തരപ്പെടുത്തുവാനോ മാത്രമുള്ള സൗഹൃദങ്ങള്‍ നില നില്‍ക്കില്ല.

മനസിന്റെ സ്വരം

മനസിന്റെ സ്വരം

കൂട്ടുകാരെ തെരഞ്ഞെടുക്കുമ്പോള്‍ നിങ്ങളുടെ മനസിന്റെ സ്വരം ശ്രദ്ധിയ്ക്കുക. നല്ല സൗഹൃദങ്ങള്‍ തിരിച്ചറിയാന്‍ ഇത് സഹായിക്കും.

സമയം

സമയം

കൂട്ടുകാര്‍ക്കൊപ്പം ചെലവഴിയ്ക്കാന്‍ സമയം കണ്ടെത്തുക. നല്ല സൗഹൃദത്തിന് ഇത് പ്രധാനമാണ്.

മാനിയ്ക്കുക

മാനിയ്ക്കുക

സുഹൃത്തുക്കളേയും അവരുടെ സ്വകാര്യതയേയും മാനിയ്ക്കുക. എല്ലാ കാര്യങ്ങളിലും തലയിടുന്നത് സൗഹൃദത്തെ നശിപ്പിയ്ക്കും.

സത്യം

സത്യം

സുഹൃത്തുക്കളോട് എപ്പോഴും സത്യം മാത്രം പറയുക. കള്ളം പറഞ്ഞത് ഭാവിയില്‍ നിങ്ങളുടെ സുഹൃത്ത് അറിയാനിടയായാല്‍ ഇതുമതി വിശ്വാസം പോകാന്‍.

ഈഗോ

ഈഗോ

സൗഹൃദത്തിന് മുറിവേല്‍പ്പിയ്ക്കുന്ന വലിയൊരു ഘടകമാണ് ഈഗോ. നല്ല സൗഹൃദത്തില്‍ ഇതിന് സ്ഥാനമില്ല.

സഹായം

സഹായം

തിരിച്ചൊന്നും പ്രതീക്ഷിയ്ക്കാതെ കൂട്ടുകാര്‍ക്ക് കഴിയാവുന്ന സഹായം ചെയ്തു കൊടുക്കുക. ഇത് സൗഹൃദത്തില്‍ പ്രധാനം.

മാപ്പു പറയുക, ക്ഷമിയ്ക്കുക, മറക്കുക

മാപ്പു പറയുക, ക്ഷമിയ്ക്കുക, മറക്കുക

ഏതിലുമെന്ന പോലെ മാപ്പു പറയുക, ക്ഷമിയ്ക്കുക, മറക്കുക എന്നീ പദങ്ങള്‍ക്ക് സൗഹൃദത്തിലും സ്ഥാനമുണ്ടെന്നു തിരിച്ചറിയുക.

നിങ്ങള്‍ തന്നെ

നിങ്ങള്‍ തന്നെ

നിങ്ങളുടെ കൂട്ടുകാരെ നിങ്ങള്‍ തന്നെ തെരഞ്ഞെടുക്കുക. മറ്റൊരാളെ ഇതേല്‍പ്പിയ്ക്കരുത്.

English summary

Rules To Keep Friendship Strong

Keep your friendship strong and you will never be alone. What keeps a friendship strong is good intentions. To keep friendships alive read this tips,
Story first published: Tuesday, April 22, 2014, 13:48 [IST]